Powered By Blogger

Wednesday, April 4, 2012

ആദ്യ കമ്യുണിസ്റ്റ്‌ മന്ത്രിസഭ


ആദ്യ കമ്യുണിസ്റ്റ്‌ മന്ത്രി സഭ അധികാരമേറ്റിട്ട് 55 വര്ഷം.
====================================


1957-ല് തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ
ലോകത്തിലെ രണ്ടമത്തേയും ഏഷ്യയിലെ ആദ്യത്തേയും
കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ നിലവിൽ വന്നു.
എന്നാൽ ഇത് ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട
മന്ത്രിസഭയാണെന്നും വാദമുണ്ട്.
മറ്റേത് 1953 ദക്ഷിണ അമേരിക്കയിലെ ഗയാനയിൽ
തിരഞ്ഞെടുക്കപ്പെട്ട (വോട്ടിങ്ങിലൂടെയല്ല) ഇന്ത്യാക്കാരനായ
ചഡ്ഡി ജഗന്റെ നേതൃത്വത്തിൽ നിലവിൽവന്ന മന്തിസഭയാണ്.

ഇ.എം.എസ്. ആയിരുന്നു മന്ത്രിസഭയുടെ സാരഥി.
ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അദ്ദേഹം രണ്ടുവർഷം മുഖ്യമന്ത്രിയായിരുന്നു. ഇക്കാലത്ത് അദ്ദേഹത്തിന്
ഉന്നതവിഭാഗക്കാരുടെ രൂക്ഷമായ എതിർപ്പുകളെ നേരിടേണ്ടി വന്നു. അധികാരത്തിലേറി ഒരാഴ്ചക്കകം ഇ.എം.എസിന്റെ
ചിരകാല സ്വപ്നമായിരുന്ന ഭൂപരിഷ്കരണ നിയമം അവർ പാസ്സാക്കി.
ഇതിൻ പ്രകാരം ഒരാൾക്ക് ഉടമസ്ഥത അവകാശപ്പെടാവുന്ന
ഭൂമിക്ക് ഒരു പരിധി നിശ്ചയിച്ച് കൂടുതൽ ഉള്ളത് കണ്ടുകെട്ടി
ഭൂമിയില്ലാത്തവന് നല്കാൻ നിയമമായി.
പാട്ടവ്യവസ്ഥയും കുടിയായ്മ നിയമവുമെല്ലാം മാറ്റിയെഴുതപ്പെട്ടു.
അനധികൃത കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കും
നിയമ സംരക്ഷണം ലഭിച്ചു.

ഇതിനോടൊപ്പം പാസ്സാക്കപ്പെട്ട വിദ്യാഭ്യാസ പരിഷ്കരണ നിയമവും
സാമൂഹ്യ വ്യവസ്ഥിതിയെ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു.
വിദ്യാഭ്യാസ ബില്ല് അദ്ധ്യപകരുടെ ക്ഷേമം
വർദ്ധിപ്പിക്കുവാനുതകുന്നതും മനേജ്മെൻറിന്റെ അമിത
ചൂഷണം തടയുന്നതുമായിരുന്നു.

എന്നാൽ ഈ നിയമം വ്യാപകമായി എതിർക്കപ്പെട്ടു.
കൂടാതെ കാർഷിക ബില്ലിന്റെയും പോലീസ് നയത്തിന്റെയും
പേരിൽ ധാരാളം എതിർപ്പുകളുണ്ടായി. സർക്കാരിനെതിരായി
വിമോചനസമരം എന്നപേരിൽ പ്രക്ഷോഭം നടന്നു.
നായർ സർവീസ് സൊസൈറ്റിയും കത്തോലിക്ക സഭയും
മുസ്ലിം ലീഗും കോൺഗ്രസ്സും ഒന്നിച്ചു സർക്കാർനെതിരെ
സമരം ചെയ്തു.

അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ജോസഫ് മുണ്ടശ്ശേരി
വിദ്യാഭ്യാസ ബിൽ അവതരിപ്പിച്ചതായിരുന്നു
വിമോചന സമരത്തിനു കാരണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനെ ബാധിക്കുന്ന
വിപ്ലവകരമായ കാര്യങ്ങൾ ഈ ബില്ലിൽ ഉണ്ടായിരുന്നു.
അന്ന് കേരളത്തിലെ ഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും
കത്തോലിക്കാ സഭയുടെയും എൻ.എസ്.എസ്-ന്റെയും നിയന്ത്രണത്തിലായിരുന്നു.

അദ്ധ്യാപകരുടെ നിയമനത്തിൽ പൊതുവായ
മാനദണ്ഡങ്ങൾ കൊണ്ടുവരിക, അദ്ധ്യാപകരുടെ ശമ്പളം
ഖജനാവു വഴി വിതരണം ചെയ്യുക എന്നിവ
വിദ്യാഭ്യാസ ബിൽ നിർദ്ദേശിച്ചു. നിയമം ലംഘിക്കുന്ന
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് സർക്കാർ ഏറ്റെടുക്കുവാൻ
വിദ്യാഭ്യാസ ബിൽ നിർദ്ദേശിച്ചു. എല്ലാ സ്വകാര്യ വിദ്യാഭ്യാസ
സ്ഥാപനങ്ങളും ഏറ്റെടുക്കുവാനുള്ള നിബന്ധനകൾ
ഈ ബില്ലിൽ ഇല്ലായിരുന്നു.

സാമൂഹിക-മത സംഘടനകൾക്കു പുറമേ എല്ലാ പ്രധാന
പ്രതിപക്ഷ സംഘടനകളും വിമോചന സമരത്തിൽ പങ്കെടുത്തു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
(പി.എസ്.പി), ആർ.എസ്.പി, മുസ്ലീം ലീഗ്, കെ.എസ്.പി
എന്നിവർ ഇ.എം.എസ്. മന്ത്രിസഭയെ പുറത്താക്കണം എന്ന്
ആവശ്യപ്പെട്ട് സമരത്തിൽ പങ്കുചേർന്നു.

സംസ്ഥാനത്ത് സർക്കാരിനെതിരായി വമ്പിച്ച റാലികൾ സംഘടിപ്പിക്കപ്പെട്ടു. ആസൂത്രിതമായ പ്രക്ഷോഭങ്ങളിലൂടെ സംസ്ഥാനത്തെ
ക്രമസമാധാന നില തകരാറിലായി. അങ്കമാലി, പുല്ലുവിള,
വെട്ടുകാട്, ചെറിയതുറ എന്നിവിടങ്ങളിൽ സമരക്കാർക്കെതിരായി
പോലീസ് വെടിവെയ്പ്പ് നടന്നു. ഇതിൽ 15 പേർ കൊല്ലപ്പെട്ടു.
മത്തായി മഞ്ഞൂരാൻ, ആർ. ശങ്കർ, ഫാ. ജോസഫ് വടക്കൻ,
സി.എച്ച്. മുഹമ്മദ് കോയ, ബാഫക്കി തങ്ങൾ തുടങ്ങിയവരുടെ
സജീവ സാന്നിദ്ധ്യം സമരത്തെ അനുകൂലമായി സ്വാധീനിച്ചു.

വിമോചന സമരത്തിന്റെ പ്രത്യക്ഷ പ്രത്യാഘാതം
സ്വാതന്ത്ര്യശേഷംഇന്ത്യയുടെ ചരിത്രത്തിൽ
ആദ്യമായി ഇന്ത്യൻ ഭരണഘടന 356 ചട്ടപ്രകാരം
സർക്കാരിനെ പിരിച്ചു വിട്ടു എന്നതായിരുന്നു.
പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു നാട്ടിലെ
ക്രമസമാധാന നില തകരാറിലായി എന്ന
കാരണം പറഞ്ഞാണ് അപ്രകാരം ചെയ്തത്.

കേരളം കണ്ട ഏറ്റവും പ്രഗല്ഭരായ മന്ത്രിമാര്‍ അടങ്ങുന്ന,
ഏറ്റവും വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തയാറായ മന്ത്രിസഭ,
വര്‍ഗീയ കക്ഷികളുടെ തെമ്മാടിതരങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങി...
അതിന്റെ ഭലം നമ്മള്‍ ഇന്ന് അനുഭവിക്കുന്നു....

No comments:

Post a Comment