Powered By Blogger

Monday, April 30, 2012

മെയ്‌ ദിനത്തെ പറ്റി
=============

എങ്ങിനെയാണ് മെയ്‌ ഒന്ന് സര്‍വരാജ്യ തൊഴിലാളി
ദിനമായത് എന്ന് ഈ അടുത്ത കാലം വരെ
എനിക്കറിയില്ലായിരുന്നു.... അതുകൊണ്ട് തന്നെ
കൂടുതല്‍ അറിയാന്‍ നടത്തിയ ചില സ്രെമങ്ങളില്‍ നിന്നും
കിട്ടിയ എന്റെ എളിയ അറിവ് ഇവിടെ പങ്കുവെക്കുന്നു... പൂര്‍ണമായും അത് ശരിയാണോ എന്ന് എനിക്കും അറിയില്ല.

അമേരിക്കയിലെ ഏറ്റവും വലിയ വ്യാവസായിക
കേന്ദ്രമായിരുന്ന ചിക്കാഗോയിലെ തൊഴിലാളികളുടെ
ജീവിതം ഏറെ ദുരിതപൂര്‍ണ്ണമായിരുന്നു.
അന്നത്തെ തൊഴിലാളികള്‍ക്ക് ദിവസം 20 മണിക്കൂര്‍
വരെ ജോലി ചെയ്യേണ്ടിവരുമായിരുന്നു.
ഒരു തൊഴിലാളിയുടെ ശരാശരി ആയുസ്സ് 30 ആയിരുന്നു
എന്ന് അറിയുമ്പോഴാണ് ഈ പീഡനത്തിന്റെ ഭീകരത
നമുക്ക് ബോധ്യമാകുന്നത്.

സാര്‍വ്വദേശീയതലത്തില്‍ തന്നെ തൊഴിലാളിവര്‍ഗ
പോരാട്ടങ്ങള്‍ക്ക് കരുത്തും ആവേശവും പകര്‍ന്ന
സംഭവമാണ് ചിക്കാഗോയില്‍ 1886 മെയ് 1 മുതല്‍ 4 വരെ തീയതികളിലുണ്ടായത്. എട്ടുമണിക്കൂര്‍ ജോലി,
എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍
വിനോദവും പഠനവും എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഈ പോരാട്ടം അമേരിക്കയില്‍ ഉയര്‍ന്നുവന്നത്. ഇതിനു നേരെ സര്‍ക്കാര്‍ നടത്തിയ
ആക്രമണവും ആ പോരാട്ടത്തിനുശേഷം ഭരണകൂടവും
ജുഡീഷ്യറിയും തൊഴിലാളികളെ ഭീകരമായി പീഡിപ്പിച്ച രീതിയും ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടിയുള്ള
അന്ന് നടന്ന പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു
പങ്കെടുത്തത്.

ജോലി സമയം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ
സമരത്തിന്‍റെ പേരില്‍ ആല്‍ബര്‍ട്ട് പാഴ്സന്‍സ്,
അഗസ്റ്റ് സ്പീസ്, അഡോള്‍ഫ് ഫിഷര്‍, ജോര്‍ജ്ജ് എന്‍ഗല്‍
എന്നീ തൊഴിലാളി പ്രവര്‍ത്തകര്‍ രക്തസാക്ഷികളായി.
ലോക തൊഴിലാളി ജനതയുടെ ക്ഷേമത്തിനു വേണ്ടി
സ്വന്തം ജീവിതം ബലിയര്‍പ്പിക്കേണ്ടി വന്ന
അമേരിക്കന്‍ തൊഴിലാളികളുടെ ആത്മത്യാഗത്തിന്‍റെ
ഓര്‍മ്മ കുറിപ്പ് കൂടിയാണ് മേയ് ദിനം

തൊഴിലാളികള്‍ക്കു നേരെ വെടി ഉതിര്‍ത്തും നേതാക്കളെ
തൂക്കിലിട്ടും തൊഴിലാളിവര്‍ഗ പോരാട്ടത്തെ അടിച്ചമര്‍ത്തിക്കളയാമെന്നായിരുന്നു അന്നത്തെ
ഭരണാധികാരികള്‍ സ്വപ്നം കണ്ടിരുന്നത്. എന്നാല്‍,
ആ കണക്കുകൂട്ടലുകളെ മുഴുവനും കാറ്റില്‍പ്പറത്തിക്കൊണ്ട്
"ഓരോ തുള്ളി ചോരയില്‍നിന്നും ഒരായിരംപേര്‍ ഉയരുന്നു"
എന്ന വാക്യത്തെ അന്വര്‍ത്ഥമാക്കുന്ന സംഭവമാണ്
ചിക്കാഗോ സംഭവം ലോകത്തുണ്ടാക്കിയത്.

ഇന്നും ലോകത്തെ തൊഴിലാളികളുടെ പോരാട്ടങ്ങള്‍ക്ക്
ആവേശമാണ് ചിക്കാഗോ സംഭവം. മുതലാളിത്തത്തെ വിലയിരുത്തിക്കൊണ്ട് മാര്‍ക്സ് പറഞ്ഞത് അതിനെ തകര്‍ക്കുന്നതിനുള്ള ശക്തി അതിന്റെ ഉള്ളില്‍നിന്നുതന്നെ വളര്‍ന്നുവരുന്നുണ്ട് എന്നതാണ്.

തൊഴിലാളികളുടെ പോരാട്ടത്തിന്റെ നീണ്ട കാലത്തെ
ചരിത്രത്തില്‍, നീണ്ട കാലത്തെ പോരാട്ടത്തിന് ശേഷം
പീഡനങ്ങള്‍ അതിജീവിച്ച് നേടിയെടുത്ത ദിനമെന്ന നിലയില്‍ സര്‍വലോക തൊഴിലാളികളും വിജയത്തിന്റെയും
പോരാട്ട സാഫല്യത്തിന്റെയും ദിനമായി മെയ് ദിനം
ആചരിക്കുന്നു. 1890 മേയ് ഒന്നു മുതല്‍ ജോലിസമയം
എട്ട് മണിക്കൂര്‍ ആയിരിക്കുമെന്ന് തീരുമാനിച്ചു.
അതിന് അമേരിക്ക ഫെഡറേഷന്‍ ഓഫ് ലേബര്‍ ഉറപ്പ് നല്‍കി.
ഇതിന്‍റെ പിറ്റേ കൊല്ലമാണ് മേയ് ദിനാഘോഷങ്ങള്‍
ആദ്യമായി നടന്നത്. ഇന്ത്യയില്‍ 1927 ലാണ്
മേയ് ഒന്ന് തൊഴിലാളി ദിനമായി ആഘോഷിക്കാന്‍
തുടങ്ങിയത്.

അന്തര്‍ദ്ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്ന
മെയ്‌ ദിനം ലോകത്തിന്‍റെ പൊതു അവധി ദിവസമാണ്. അമേരിക്കയില്‍ പക്ഷെ , ഇത് നിയമദിനമായാണ്
ആചരിക്കുന്നത്. അമേരിക്ക മേയ് ദിനം അംഗീകരിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയും കാനഡയും ഇതേ ചേരിയിലാണ്.

എന്നാല്‍ മേയ് ദിനം ഏറ്റവും സജീവം ഇന്ന് ചൈനയിലാണ്.
മേയ് ഒന്നു മുതല്‍ ഒരാഴ്ച അവിടെ വു യി എന്ന പേരില്‍
പൊതു അവധിയാണ്. തൊഴിലാളികള്‍ ഈ ആഴ്ച വിനോദസഞ്ചാരവാരമായി ആഘോഷിക്കുകയാണ് പതിവ്.

Friday, April 20, 2012

ഹിറ്റ്‌ലര്‍


ലോകം കണ്ട ഏറ്റവും വലിയ സ്വേച്ചാധിപതി
അഡോള്‍ഫ്‌ ഹിറ്റ്ലര്‍ ജനിച്ചിട്ട് 123 വര്ഷം.
===============================

ഒരു കസ്റംസ് ജീവനക്കാരനായ അലോയ്സ് ഹിറ്റ്‌ലരുടെയും
ക്ലാരയുടെയും മകനായി ഓസ്ട്രിയയില്‍ ജനനം .
ജലച്ചായ ചിത്രകാരനായും ഡ്രാഫ്റ്റ്‌സ്മാന്‍ ആയും ജോലി ചെയ്യാന്‍
തുടങ്ങിയ ഹിറ്റ്‌ലര്‍ 1920 ജര്‍മന്‍ വര്‍ക്കേര്‍സ് പാര്‍ടിയില്‍ ചേര്‍ന്നു,
ഇത് പിന്നീട് നാസി പാര്‍ടി എന്നപേരില്‍ അറിയപ്പെട്ടു.
പിന്നീട് അദേഹം സ്റ്റോം ട്രോപെഴ്സ്‌ എന്നപേരില്‍ ഒരു സൈന്യം രൂപെകരിക്കുകയും തവിട്ടു കുപ്പായവും സ്വസ്തിക് ചിഹ്നവും
സൈന്യത്തില്‍ സ്വീകരിക്കുകയും ചെയ്തു.

1923 ല്‍മ്യൂനക്കില്‍ ബിയര്‍ ഹാള്‍ റാലിയില്‍ വച്ച് അദേഹം
നാസി വിപ്ലവം പ്രഖ്യാപിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട അദേഹം
ജയിലില്‍ വെച്ച് "എന്റെ സമരം" എന്നാ പുസ്തകം രചിച്ചു.
ജയില്‍ മോചിത്ഖ്‌ാനായ ശേഷം നാസിപാര്ടിയെ ജര്‍മന്‍
രാഷ്ട്രീയത്തില്‍ ഒരു ശക്തമായ സാന്നിധ്യമാക്കി തീര്‍ത്തു.

1933 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ നാസി പാര്‍ടി ജര്‍മനിയിലെ
പ്രധാന കക്ഷിയായി ഉയരുകയും ഭൂരിപക്ഷത്തിന്റെ
എതിര്‍പ്പിനെ അവഗണിച്ചു സമ്മര്‍ദം ചെലുത്തി ഹിറ്റ്‌ലര്‍
ജര്‍മനിയുടെ ചാന്‍സിലര്‍ ആവുകയും ചെയ്തു.
തുടര്‍ന്ന് ഹിറ്റ്‌ ലര്‍ തന്റെ ഏകാധിപത്യം ആരംഭിച്ചു.

ജര്‍മനിയെ ലോകത്തെ പ്രധാന ശക്തിയാക്കി വളര്‍ത്തുകയും
യഹൂദരെ ഇല്ലായ്മ ചെയ്യുകയുമായിരുന്നു ഹിറ്റ്‌ ലറുടെ
പ്രധാന ലക്ഷ്യങ്ങള്‍ . അദേഹം ലക്ഷക്കണക്കിന് ജൂതന്മാരെ
കൊന്നൊടുക്കി. ജൂതന്മാരുടെ ഉണ്മൂലത്തിനു ആയി
തയാറാക്കിയ കേന്ദ്രങ്ങളെ കോണ്‍സെന്‍ട്രേഷ ന്‍
ക്യാമ്പുകള്‍ എന്നറിയപ്പെട്ടു.

1938 ല്‍ ആസ്ത്രിയയും , 1939 ല്‍ ചെക്കൊശ്ലോവാക്യയും
ഹിറ്റ്‌ ലര്‍ കീഴടക്കി. 1939 ല്‍ പോളണ്ട് ആക്രമിഇച്ചു,
ഇതോടെ ഫ്രാന്‍സും ബ്രിട്ടനും ജര്‍മനിയോട് യുദ്ധം
പ്രഖ്യാപിക്കുകയും രണ്ടാം ലോക മഹായുദ്ധം
ആരംഭിക്കുകയും ചെയ്തു. മുസ്സോളിനിയുമായി ചേര്‍ന്ന്
അദേഹം റോം- ബര്‍ലിന്‍ അച്ചുതണ്ടുണ്ടാക്കി.
സോവിയറ്റ്‌ യൂണിയനുമായി ചേര്‍ന്ന് അനാക്രമണ കരാര്‍ ഉണ്ടാക്കി.

അച്ചുതണ്ട് ശക്തികള്‍ എന്നറിയപ്പെടുന്ന ജര്‍മനി ഇറ്റലി ജപ്പാന്‍
സഖ്യം വന്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും റഷ്യയില്‍ നിന്നേറ്റ
തിരിച്ചടികളും അമേരിക്ക ജപ്പാനെതിരെ യുദ്ധപ്രഖ്യാപനം
നടത്തിയതും ഹിറ്റ്‌ ലര്‍ക്ക് തിരിച്ചടിയായി.

1944 ലൂടെ ഐസനോവറടെ നേതൃത്വത്തില്‍ റഷ്യക്കാര്‍
വന്‍ പ്രത്യാക്രമണം നടത്തുകയും 1945 ല്‍ വിയന്നയും
ബെര്‍ലിനും റഷ്യന്‍ സേന പിടിച്ചെടുക്കുകയും ചെയ്തു.

സഖ്യസേന യുദ്ധത്തിൽ മുന്നേറിക്കൊണ്ടിരുന്നു.
സോവിയറ്റ് സൈന്യം ഓസ്ട്രീയയിലേക്കും പാശ്ചാത്യസേന
റൈനിലേക്കും കടന്നു. 1945 ഏപ്രിൽ അവസാനത്തോടെ
പാശ്ചാത്യസേന ഏൽബ് നദീതീരത്തേക്കു മുന്നേറി
റഷ്യൻസേനയുമായി സന്ധിച്ചു. ഹിറ്റ്ലറുടെ ഒളിയിടത്തിനു
സമീപം സഖ്യസേന ഷെല്ലാക്രമണം തുടങ്ങി.ഇതിനിടെ
ഇറ്റലിയിൽ മുസ്സോളിനി പിടിക്കപ്പെട്ട വാർത്തയുമെത്തി.
പരാജയം പൂർണമായെന്നു ഹിറ്റ്ലർ മനസ്സിലാക്കി.

മരണത്തിനു കീഴടങ്ങും മുൻപ് 16 വർഷക്കാലം
വിശ്വസ്തയായികൂടെ നിന്ന ഇവാ ബ്രൗണിനെ വിവാഹം
കഴിക്കാൻ ഹിറ്റ്ലർ തീരുമാനിച്ചു.1945 ഏപ്രിൽ 29.
അന്ന് ഹിറ്റ്ലറുടെ വിവാഹമായിരുന്നു.
ഒളിവുസങ്കേതത്തിലെ സ്റ്റോർമുറിയായിരുന്നു വിവാഹവേദി.
അപ്പോൾ സോവിയറ്റ് സൈന്യം ബെർലിൻ നഗരത്തിന്റെ
മുക്കിലും മൂലയിലും ഹിറ്റ്ലറെ തിരയുകയായിരുന്നു.
പത്തു മിനിട്ടിനുള്ളിൽ വിവാഹചടങ്ങുകൾ അവസാനിച്ചു.
ഇതിനിടെ 200 ലിറ്റർ പെട്രോൾ ചാൻസലറി ഗാർഡനിൽ
എത്തിക്കാൻ ഹിറ്റ്ലർ അനുയായികൾക്ക് നിർദേശവും നൽകി.
തനിക്കൊപ്പം ജർമ്മനിയും അവസാനിക്കണമെന്നായിരുന്നു
ഹിറ്റ്ലറുടെ ആഗ്രഹം.

1945 ഏപ്രിൽ 30. പുലർച്ചെ രണ്ടു മണി.
ഗീബൽസിന്റെ ആറു കുട്ടികൾ ഒഴികെയുള്ളവർ
ഒരു മേശക്കു ചുറ്റും കൂടിയിരുന്നു.തിരക്കിട്ട് മരണപ്പത്രം തയ്യാറാക്കി.
ആ മരണപ്പത്രത്തിൽ യഹൂദരാണ് യുദ്ധത്തിനു കാരണമെന്ന്
ഹിറ്റ്ലർ ആവർത്തിച്ചു.ജർമ്മനിയെ രക്ഷിക്കാനുള്ള
തന്റെ പോരാട്ടത്തിൽ രാക്ഷ്ട്രം നന്ദികേട് കാണിച്ചെന്നും
നിലനില്പ്പിനായുള്ള പോരാട്ടത്തിൽ ജർമ്മനി
പരാജയപ്പെട്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
നാവീകാസേനാ മേധാവിയായിരുന്ന അഡ്മിറൽ ഡനിറ്റ്സിനെ
തന്റെ പിൻഗാമിയായി ഹിറ്റ്ലർ നിർദ്ദേശിച്ചു.
തന്റെ എല്ലാം നാസീപ്പാർട്ടികൾക്കു അഥവാ ജർമ്മനിക്ക്
നൽകണമെന്നും ഹിറ്റ്ലർ എഴുതി വച്ചു. തനിക്കൊപ്പം
ജർമ്മനിയും അവസാനിക്കണമെന്നായിരുന്നു ഹിറ്റ്ലറുടെ ആഗ്രഹം.
കീഴടങ്ങും മുൻപ് നാടാകെ തീ കൊളുത്തണമെന്നും
ശത്രുക്കൾക്ക് ജർമ്മനിയിൽ നിന്നും ഒന്നും കിട്ടരുതെന്നും
അദ്ദേഹം ഉത്തരവിട്ടു. എന്നാൽ അതുവരെ ഒപ്പം നിന്നിരുന്ന സൈനികമേധാവികളും മന്ത്രിമാരും ആ ഉത്തരവിനു
യാതൊരു വിലയും കല്പ്പിച്ചില്ല.

ഗീബൽസ്ദമ്പതികളോടുംജനറൽ ക്രെബ്സ്,ജനറൽ ബർഗ്ഡോർഫ്
എന്നിവരോടും യാത്രപറഞ്ഞു ഹിറ്റ്ലറും ഭാര്യയും
സ്വന്തം മുറിയിലേക്കു പിൻവാങ്ങി.അന്ന് വൈകിട്ട്
മൂന്നു മണിക്ക് ഹിറ്റ്ലർ സ്വന്തം തലക്കു നേരെ വെടിവെച്ചു
ജീവിതം അവസാനിപ്പിച്ചു. ഹിറ്റ്ലറുടെ ആത്മഹത്യക്കു
തൊട്ടു മുമ്പേ ഇവാ ബ്രൗൺ സയനൈഡ് കഴിച്ച് മരിച്ചിരുന്നു.

അധികം വൈകാതെ ഗീബൽസ് ദമ്പതികൾ തങ്ങളുടെ
ആറു കുട്ടികൾക്കു വിഷം നൽകി.പിന്നീട് അവരും
സ്വയം മരണം വരിച്ചു.

ഹിറ്റ്ലറുടെ ബങ്കർ തകർത്ത് ഉള്ളിൽകടന്ന റഷ്യൻസേന
എതിരേറ്റതു പത്ത് മൃതദേഹങ്ങളാണ്.അവർ ഈ മൃതദേഹങ്ങൾ
പെട്ടിയിലാക്കി മറവു ചെയ്തു. ഹിറ്റ്ലറുടെ ശരീരം
സംസ്ക്കരിച്ച സ്ഥലം നാസികൾ തീർത്ഥാടനകേന്ദ്രമാക്കി
മാറ്റിയേക്കുമെന്ന് റഷ്യൻസേന ഭയപ്പെട്ടു.അതുകൊണ്ടു തന്നെ
സൈന്യം അവ മാന്തി പുറത്തെടുത്തു.അഞ്ചുപെട്ടികളിലാക്കി
ലോറിയിൽ കയറ്റി അടുത്തുള്ള സൈനികത്താവളത്തിലേക്കു
കൊണ്ടുപോയി. സൈനികർ ആ പെട്ടികളുടെ മേൽ
പെട്രോൾ ഒഴിച്ചു തീകൊടുത്തു.

റഷ്യൻഭരണാധികാരി സ്റ്റാലിന്റെ ഉത്തരവുപ്രകാരം
ഹിറ്റ്ലറുടെ ശരീരം രണ്ടു വട്ടം പോസ്റ്റ്മോർട്ടം നടത്തിയതായി
പറയപ്പെടുന്നു. കത്തിക്കരിഞ്ഞ ജഡാവശിഷ്ടങ്ങൾ
ഹിറ്റ്ലറുടേതാണെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടുകളുടെ
അകമ്പടിയോടെയാണ് സ്റ്റാലിൻ തെളിയിച്ചത്.

ഹിറ്റ്ലറുടെ തലയോട്ടി റഷ്യയയിലെ സ്റ്റേറ്റ് ആർകൈവിലാണ് സൂക്ഷിച്ചിരിക്കുന്നത്.വെടിയേറ്റുണ്ടായ ദ്വാരം ഇതിൽ
വ്യക്തമായി കാണാം.ഹിറ്റ്ലർ തോക്കിൻ കുഴൽ വായിൽ വച്ച്
വെടി വെക്കുകയായിരുന്നുവെന്നാണ് തലയോട്ടി പരിശോധിച്ച
വിദഗ്ദരുടെ അഭിപ്രായം.ഹിറ്റ്ലറുടെ രക്തതുള്ളികൾ
പറ്റിയ സോഫയുടെ ഭാഗങ്ങളും സൂക്ഷിച്ച് വെച്ചിട്ടുണ്ട്.

Wednesday, April 18, 2012

ലോക പൈതൃദിനം -- ഏപ്രില്‍ 18


ഇന്ന് ലോക പൈതൃക ദിനം.
====================

മനുഷ്യന്റെ അമൂല്യ സമ്പത്തായ പൈതൃക സ്മാരകങ്ങള്‍
നാശത്തിന്റെ പാതയില്‍ നിന്നും സംരക്ഷിക്കേണ്ടതിന്റെ
ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കി
അവയെ സംരക്ഷിക്കാനും അവയുടെ മൂല്യത്തെക്കുറിച്ച്
ജനങ്ങളെ ബോധാവാന്മാരാക്കാനും വേണ്ടിയാണ്
ഏപ്രില്‍ 18 ലോക പൈതൃക ദിനമായി ആചരിക്കുന്നത്.
1983 മുതല്‍ യുനെസ്കൊയുടെ ആഭിമുഖ്യത്തില്‍
ഈ ദിനം ആചരിച്ചുവരുന്നു.

പൈതൃകങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടവയാണ്.
കടന്നുകയറ്റത്തിനും മാറ്റങ്ങള്‍ക്കും വിധേയമാക്കാതെ
ഇവയെ കാത്തു സൂക്ഷിക്കേണ്ട കടമ മാനവരാശിയുടേതാണ്.

ലോകത്തില്‍ സംരക്ഷിക്കപ്പെടേണ്ട ഇടങ്ങള്‍
യുണെസ്കോയുടെ ലോക പൈതൃക സമിതിയാണ്
കണ്ടെത്തുന്നത്. ഇതുവരെ 142 രാജ്യങ്ങളില്‍ നിന്നുള്ള
851 ഇടങ്ങള്‍ ലോക പൈതൃക പട്ടികയിലുണ്ട്.
ഇതില്‍ സംസ്കാര സമ്പന്നമായ ഇന്ത്യയില്‍ നിന്ന്
28 ഇടങ്ങള്‍ക്കും സ്ഥാനമുണ്ട് .

ആഗ്ര കോട്ട, അജന്ത ഗുഹ , എല്ലോറ ഗുഹ, താജ്മഹല്‍,
കൊനാര്‍ക്കിലെ സൂര്യക്ഷേത്രം, മഹാബലിപുറത്തെ
ചരിത്ര സ്മാരകങ്ങള്‍ , ഗോവയിലെ പള്ളികള്‍,
ഫത്തേപ്പൂര്‍ സിക്രി, ഹമ്പി, ഖജരാഹോ, പട്ടടക്കല്‍
തുടങ്ങിയ സ്ഥലങ്ങളിലെ ചരിത്ര സ്മാരകങ്ങള്‍,
എലിഫെന്ടാ ഗുഹകള്‍, ചോള ക്ഷേത്രങ്ങള്‍,
സാഞ്ചിയിലെ ബുദ്ധ സ്മാരകങ്ങള്‍,
ഹുമയൂണിന്റെ ശവകുടെരം, കുതബ്മീനാര്‍,
ഭീം ബെദ്കകയിലെ ശിലാ ഗൃഹങ്ങള്‍, ഗുജറാത്തിലുള്ള
പംബാനീര്‍ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്‌ ,
ദല്‍ഹിയിലെ ചെങ്കോട്ട ,
ഡാര്‍ജിലിംഗ് ഹിമാലയ,
നീലഗിരി, കള്‍ക്കാ ഷിംല, ചത്രപതി ശിവാജി ടെര്‍മിനല്‍സ്
തുടങ്ങിയ റെയില്‍വേ പൈതൃകസ്മാരകങ്ങള്‍,

മഹാബോധി ക്ഷേത്ര സമുച്ചയം, ജന്തര്‍ മന്ദിര്‍
ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം , ആസാമിലെ കാസിം രെന്‍ഗാ
ദേശീയോദ്യാനം, മനസ വന്യജീവി സംരക്ഷണകേന്ദ്രം,
രാജസ്ഥാനിലെ കയോലോടിയോ ദേശീയോദ്യാനം
പശ്ചിമ ബംഗാളിലെ സുന്ടെര്‍ ബെന്‍ ദേശീയോദ്യാനം ,
ഉത്തരാന്ചിലെ നന്ദാദേവി ആന്‍ഡ്‌ വാലി ഓഫ് ഫ്ലെവേഴ്സ്
ദേശീയോദ്യാനം എന്നിവയാണ് ഇന്ത്യയുടെ പൈതൃക സ്മാരകങ്ങള്‍.

കേരളത്തില്‍ നിന്നും മട്ടാഞ്ചേരി പള്ളിയും, സയലന്റ്റ്‌ വാലിയും
പശ്ചിമ ഘട്ട നിരകളും ഒക്കെ പരിഗണനയില്‍ ഇരിക്കുന്നവയാണ്.

Tuesday, April 17, 2012

ആൽബർട്ട് ഐൻസ്റ്റൈൻ


ആധുനിക ഭൗതിക ശാസ്ത്രത്തി‌ന്റെ പിതാവെന്നറിയപ്പെടുന്ന
ആൽബർട്ട് ഐൻസ്റ്റൈൻ 1879 മാർച്ച് 14ൽ‌ ജർമ്മനിയിലെ
ഉലമിൽ ജനിച്ചു.ആൽബർട്ടിന്റെ പിതാവ്
ഹെർമൻ ഐൻസ്റ്റൈൻ ഒരു ഇലക്ട്രിക്കൽ കട ഉടമയായിരുന്നു.
അമ്മ പൗളിൻ നല്ല വിദ്യാഭ്യാസം നേടിയ ഒരു സ്ത്രീ ആയിരുന്നു.
ഒരു വയസ്സുള്ളപ്പോൾ കുടുംബം മ്യൂണിക്കിലേക്ക് താമസം മാറ്റി.
ലജ്ജാശീലനും സ്വപ്നജീവിയുമായിരുന്നു ബാലനാ‍യ ഐൻസ്റ്റൈൻ.
അമ്മ മനോഹരമായി പിയാനോ വായിക്കുമായിരുന്നു.
ബാലനായ ഐൻസ്റ്റൈൻ അത് അവരിൽ നിന്ന് പഠിച്ചു.
ആൽബർട്ട് വളരെ വൈകിയാണ് സംസാരിക്കാൻ തുടങ്ങിയത്.
ആറ് വയസ്സുമുതൽ സംഗീതത്തിൽ അതീവ തല്പരനായിരുന്നു.

ശാസ്ത്രീയോപകരണങ്ങളിൽ കുട്ടിക്കാലത്തേ താല്പര്യം
തോന്നിയ ഐൻസ്റ്റൈൻ കണക്കിൽ അതീവ മിടുക്കനും
മറ്റ് വിഷയങ്ങളിൽ സാധാരണക്കാ‍രനുമായിരുന്നു.
പതിനഞ്ചാം വയസ്സിൽ ഐൻസ്റ്റൈന്റെ കുടുംബം താമസം
ഇറ്റലിയിലേക്ക് മാറി. സ്വിറ്റ്സർലാന്റിലെ സൂറിച്ച് സർവ്വകലാശാലയിലായിരുന്നു ഐൻസ്റ്റൈന്റെ പഠനം.
ഇവിടെ അദ്ദേഹത്തിന്റെ പ്രതിഭ വികസിച്ചു.
ഊർജ്ജതന്ത്രത്തിലും കണക്കിലും അദ്ദേഹം അസാമാന്യ മിടുക്ക് കാട്ടി.

1900ൽ പഠിത്തം പൂർത്തിയാക്കിയ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട
അദ്ധ്യാപകജോലി കിട്ടിയില്ല. അദ്ദേഹം ബെർനിയിലെ
സ്വിസ്സ് പേറ്റന്റ് ഓഫീസിൽ ജോലിക്ക് ചേർന്നു.
യുഗോസ്ലാവിയക്കാരി ശാസ്ത്രവിദ്യാർത്ഥിനിയായിരുന്ന
മിലോവാ മാറക്കിനെ അദ്ദേഹം വിവാഹം ചെയ്തു.
രണ്ട് പുത്രന്മാർ ജനിച്ചു.

ഒഴിവു സമയത്ത് അദ്ദേഹം സ്വന്തം ഭൗതിക പരീക്ഷണങ്ങളിൽ മുഴുകി.
1905ൽ അഞ്ച് ഗവേഷണപ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധം ചെയ്തു.
അതിലെ വിപ്ലവകരമായ ചില ആശയങ്ങൾ ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കി. അതിലൊരു പ്രബന്ധം പ്രശസ്തമായ
‘ആപേക്ഷികതാ സിദ്ധാന്തം’ ആയിരുന്നു (Theory of Relativity).
അതിൽ പ്രപഞ്ചത്തിലെ വസ്തുക്കളുടെ കേവലമായ ചലനം
ഒരു മിഥ്യയാണെന്നും ആപേക്ഷികമായ ചലനം മാത്രമേ ഉള്ളു
എന്നും അദ്ദേഹം വാദിച്ചു. മറ്റൊരു പ്രബന്ധത്തിൽ അദ്ദേഹം
വസ്തുവും ഊർജ്ജവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്തു.
ഈ പ്രസിദ്ധ നിർവചനത്തിന്റെ അടിസ്ഥാനത്തിലാണ്
1945ൽ ആറ്റംബോംബ് ഉണ്ടാക്കിയത്.

1906-ൽ സൂറിച്ച് സർവ്വകലാശാല അദ്ദേഹത്തെ പ്രൊഫസ്സറാക്കി.
1916ൽ അദ്ദേഹം ‘ആപേക്ഷികതയുടെ പൊതുസിദ്ധാന്തം’
പ്രസിദ്ധീകരിച്ചു. അത്യന്തം സങ്കീർണ്ണമായിരുന്ന ഈ സിദ്ധാന്തം
അന്ന് ലോകത്തിലെ നാലു‍ ശാസ്ത്രജ്ഞന്മാർക്കേ
മനസ്സിലായിരുന്നുള്ളുവെന്ന് പറയപ്പെടുന്നു.
ഇത് അദ്ദേഹത്തെ ഒരു മഹാ ശാസ്ത്രകാരനാക്കിമാറ്റി.
1921-ൽ അദ്ദേഹം നോബൽ സമ്മാനത്തിനർഹനായി.
ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെക്കുറിച്ചുള്ള പഠനമാണ്
ഐൻസ്റ്റൈനെ നോബൽ സമ്മാനാർഹനാക്കിയത്.

1933ൽ ഹിറ്റ്‌ലറുടെ ക്രൂരതകൾ മൂലം അദ്ദേഹം യൂറോപ്പ് വിട്ടു.
അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാല അദ്ദേഹത്തിനൊരു
ഉയർന്നസ്ഥാനം നൽകി. 1940ൽ അദ്ദേഹം അമേരിക്കൻ
പൗരത്വം സ്വീകരിച്ചു. ജീവിതം മുഴുവനും അദ്ദേഹം
കണക്കിലെയും ഭൗതികശാസ്ത്രത്തിലെയും സങ്കീർണ്ണമായ
സമസ്യകൾക്ക് ഉത്തരം തേടിക്കൊണ്ടിരുന്നു.
സ്നേഹശീലനും സൗമ്യനുമായിരുന്ന അദ്ദേഹം
യുദ്ധവിരോധിയായിരുന്നു. ന്യൂക്ലിയർ സാങ്കേതികവിദ്യ
മനുഷ്യനന്മയ്ക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹം
ശക്തിയായി വാദിച്ചിരുന്നു. 1955ൽ ഈ മഹാപ്രതിഭ
പ്രിൻസ്റ്റൺ ആശുപത്രിയിൽ വച്ച് ഉറക്കത്തിൽ അന്തരിച്ചു.

ആൽ‌ബർട്ട് ഐൻസ്റ്റൈൻ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും
പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി പരക്കെ
അംഗീകരിക്കപ്പെടുന്നു. ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച
നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ്
"ദ ഹൻഡ്രഡ്" എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ
പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ
പത്താം സ്ഥാനം ഐൻസ്റ്റൈനാണ്

തകഴി ശിവശങ്കരപ്പിള്ള.


കുട്ടനാടിന്റെ കഥാകാരന് ഇന്ന് നൂറാം പിറന്നാള്‍ .
=================================

1912 ഏപ്രിൽ 17-ന് (കൊല്ലവർഷം:1087 മേടം 5-ആം തീയതി) പൊയ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിൻറെയും
പടഹാരംമുറിയിൽ അരിപ്പുറത്തുവീട്ടിൽ പാർവ്വതിയമ്മയുടെയും
മകനായി ജനിച്ചു. പ്രസിദ്ധകഥകളി നടൻ ഗുരു കുഞ്ചുക്കുറുപ്പ്
തകഴിയുടെ പിതൃസഹോദരൻ ആയിരുന്നു.
അച്ഛനും, ചക്കംപുറത്തു കിട്ടു ആശാൻ എന്ന ആളും ആണ്
തകഴിയെ നിലത്തെഴുത്ത് പഠിപ്പിച്ചത്. തകഴി സ്കൂളിലായിരുന്നു
പ്രൈമറി വിദ്യാഭ്യാസം.

അമ്പലപ്പുഴ കടപ്പുറം ഇംഗ്ലീഷ് സ്‌ക്കൂളിൽ നിന്ന് ഏഴാം ക്ലാസ് ജയിച്ചു.
തുടർന്ന് വൈക്കം ഹൈസ്‌ക്കൂളിൽ ചേർന്നെങ്കിലും
ഒൻപതാം ക്ലാസ്സിൽ തോറ്റതിനെത്തുടർന്ന് കരുവാറ്റ
സ്‌ക്കൂളിലേയ്ക്ക് പഠനം മാറ്റി. കരുവാറ്റയിൽ കൈനിക്കര കുമാരപിള്ളയായിരുന്നു ഹെഡ്മാസ്റ്റർ.
പത്താം ക്ലാസ് പാസായശേഷം തിരുവനന്തപുരം ലോ കോളേജിൽ
നിന്ന് പ്ലീഡർഷിപ്പ് പരീക്ഷയിൽ ജയിച്ചു.
പ്ലീഡർ പരീക്ഷ ജയിച്ച ഉടനെ കേരളകേസരി പത്രത്തിൽ റിപ്പോർട്ടറായി.
1934ൽ നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കൽ കമലാക്ഷിയമ്മയുമായുളള (കാത്ത) വിവാഹം നടന്നു.

തകഴി, അമ്പലപ്പുഴ മുൻസിഫ് കോടതിയിൽ പി. പരമേശ്വരൻ പിള്ള വക്കീലിന്റെ കീഴിൽ പ്രാക്ടീസ് ആരംഭിച്ചു.
ഇടതുപക്ഷ രാഷ്ട്രീയത്തിലേയ്ക്ക് ആകൃഷ്ടനായി,
സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ
പ്രവർത്തനത്തിൽ പങ്കാളിയായി. പുരോഗമന സാഹിത്യ
പ്രസ്ഥാനത്തിന്റെ വളർച്ചയിലും തകഴിക്ക് പങ്കുണ്ട്.
കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായും,
കേന്ദ്ര സാഹിത്യ അക്കാദമി നിർവ്വാഹകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലും, യൂറോപ്പിലും, ജപ്പാനിലും,
റഷ്യയിലും പര്യടനം നടത്തി.

13-ആം വയസ്സിൽ ആദ്യകഥ എഴുതിയ തകഴി നൂറുകണക്കിന്
കഥകൾ രചിച്ചിട്ടുണ്ട്. പിന്നീട് നോവലുകളിലാണ്
ശ്രദ്ധ കേന്ദ്രീകരിച്ചത്.

തിരുവനന്തപുരം ലോ കോളജിലെ പഠനത്തിനു ശേഷം
കേരള കേസരി പത്രത്തിൽ ജോലിക്കു ചേർന്നതോടെയാണ്‌
തകഴിയുടെ സാഹിത്യ ജീവിതം തഴച്ചു വളരുന്നത്‌.
കേസരി ബാലകൃഷ്ൺ പിള്ളയുമായുള്ള സമ്പർക്കമാണ്‌
തകഴിയുടെ ജീവിതത്തിൽ വഴിത്തിരിവായത്‌.
ഈ കാലയളവിൽ ചെറുകഥാരംഗത്ത്‌ സജീവമായി.
600ഓളം ചെറുകഥകൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

1934ൽ ത്യാഗത്തിനു പ്രതിഫലം എന്ന നോവൽ പ്രസിദ്ധീകരിച്ചു.
ചെമ്മീൻ എന്ന നോവലാണ്‌ തകഴിയെ ആഗോള പ്രശസ്തനാക്കിയത്‌.
എന്നാൽ രചനാപരമായി ഈ നോവലിനേക്കാൾ
മികച്ചു നിൽക്കുന്ന ഒട്ടേറെ ചെറുകഥകൾ തകഴിയുടേതായുണ്ട്‌.
ഇദ്ദേഹത്തിന്റെ വെള്ളപ്പൊക്കത്തിൽ എന്ന കഥ
മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നു.

തകഴിയുടെ ചെമ്മീൻ 1965-ൽ രാമു കാര്യാട്ട്
ചലച്ചിത്രമാക്കിയിട്ടുണ്ട്‌. രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ,
കയർ‍ എന്നീ നോവലുകൾ ഒട്ടേറെ വിദേശ ഭാഷകളിലേക്ക്‌
വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, ചെമ്മീൻ, ഏണിപ്പടികൾ,
അനുഭവങ്ങൾ പാളിച്ചകൾ, കയർ തുടങ്ങി 39 നോവലുകളും
അറുന്നൂറിൽപ്പരം ചെറുകഥകളും ഇദ്ദേഹത്തിന്റേതായുണ്ട്.
തകഴി ആദ്യകാലത്ത് കവിതകൾ എഴുതിയിട്ടുണ്ടെങ്കിലും അവ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഒരു നാടകം, ഒരു യാത്രാവിവരണം,
മൂന്നു ആത്മകഥകൾ എന്നിവയും അദ്ദേഹത്തിന്റേതായുണ്ട്.
വളരെ പരപ്പാർന്നതാണ് തകഴിയുടെ സാഹിത്യ സംഭാവന.

കുട്ടനാടിന്റെ ഇതിഹാസകാരനെന്ന വിശേഷണമുള്ള
കേരളം കണ്ട മഹാനായ ഈ കഥാകാരൻ
1999 ഏപ്രിൽ 10-ആം തീയതി അന്തരിച്ചു.

Sunday, April 15, 2012

തീവണ്ടി


1844 ൽ ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന
ലോർഡ് ഹാർഡിങ്ങ് ഇന്ത്യയിൽ തീവണ്ടിഗതാഗതം സ്ഥാപിക്കാൻ
സ്വകാര്യ സംരംഭകരെ അനുവദിച്ചു. ഈ തീരുമാനത്തിന്റെ
ഫലമായി ഇംഗ്ലണ്ടിലുള്ള നിരവധി നിക്ഷേപകർ
പണം മുടക്കാൻ തയ്യാറായി. ഇങ്ങനെയാണ് ഇന്ത്യയിൽ
തീവണ്ടിഗതാഗതം എന്ന ഒരുപുതിയ മേഖല ഉണ്ടായത്.
1851 ഡിസംബർ 12 ആം തീയതിയാണ് ഇന്ത്യയിൽ ആദ്യമായി
തീവണ്ടി ഓടിയത്. റൂർക്കിയിലേക്കുള്ള നിർമ്മാണ വസ്തുക്കൾ കൊണ്ടുപോകാൻ വേണ്ടിയായിരുന്നു ഇത്

ഒന്നര വർഷത്തിനു ശേഷം 1853 ഏപ്രിൽ16 ആം തീയതി
ഇന്ത്യയിലെ ആദ്യത്തെ യാത്രാതീവണ്ടി ഓടിത്തുടങ്ങി.
അങ്ങനെ ഇംഗ്ലണ്ടിൽ തീവണ്ടി ആദ്യമായി ഓടിയതിനു ശേഷം
വെറും 28 വർഷം കൊണ്ടുതന്നെ അത് ഇന്ത്യയിലെത്തി.
ബോറിബന്ദർ, ബോംബെ, താനെ എന്നീ സ്ഥലങ്ങളിലൂടെയാണ്
ഈ തീവണ്ടി ഓടിയത്. ഏകദേശം 34 കിലോമീറ്റർ ദൂരം
ആയിരുന്നു യാത്രാദൂരം. സാഹിബ്, സിന്ധ്, സുൽത്താൻ
എന്നിങ്ങനെയായിരുന്നു അന്ന് ഉപയോഗിച്ച തീവണ്ടി
എഞ്ചിനുകളുടെ പേരുകൾ. ഏതാണ്ട് ഒരു വർഷത്തിനു
ശേഷം കൽക്കത്തയിലും തീവണ്ടിഗതാഗതം ആരംഭിച്ചു.
1854 ഓഗസ്റ്റ് 15-ന് ഹൗറയിൽ നിന്ന് ഹൂഗ്ലിയിലേക്ക് യാത്രാവണ്ടി
ഓടാൻ തുടങ്ങി. 1856-ൽ മദ്രാസ് റെയിൽ‌വേ കമ്പനി
മദ്രാസിലും ആദ്യത്തെ തീവണ്ടിപ്പാത തുറന്നു.

1870-ൽ ഇന്ത്യയിലെ പ്രധാന തുറമുഖനഗരങ്ങളായ ബോംബേയും
കൽക്കത്തയും തീവണ്ടിപ്പാതയാൽ ബന്ധിപ്പിക്കപ്പെട്ടു.
1880 ആയപ്പോൾ ഇന്ത്യയിലെ തീവണ്ടിപ്പാതയുടെ മൊത്തം നീളം
ഏകദേശം 14,500 കിലോമീറ്ററായി. തുറമുഖപട്ടണങ്ങളായ
ബോംബെ, മദ്രാസ്, കൽക്കട്ട എന്നിവിടങ്ങളിൽ നിന്നും
അകത്തേക്ക് പടർന്നു കിടക്കുന്ന രീതിയിലായിരുന്നു അന്നത്തെ തീവണ്ടിപ്പാതയുടെ രൂപം. ചരക്കുഗതാഗതത്തിനായിരുന്നു
പ്രാമുഖ്യം. 1895 ആയപ്പോൾ ഇന്ത്യയിൽ തീവണ്ടി എഞ്ചിനുകൾ നിർമ്മിക്കുവാൻ തുടങ്ങി. തുടർന്നു ഇന്ത്യയിൽ
അന്ന് നിലനിന്നിരുന്ന നാട്ടുരാജ്യങ്ങൾ സ്വന്തമായി
തീവണ്ടിപ്പാതകൾ നിർമ്മിക്കുകയും അങ്ങനെ ഇപ്പോഴത്തെ
അസം, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലേക്ക്
തീവണ്ടിഗതാഗതം ഉണ്ടാവുകയും ചെയ്തു.

1901 ൽ റെയിൽവേ ബോർഡ് നിലവിൽ വന്നു
പക്ഷെ തീരുമാനങ്ങളെടുക്കുവാനുള്ള അധികാരം
വൈസ്രോയിയായിരുന്ന ലോർഡ് കർസനു മാത്രമായിരുന്നു. വാണിജ്യവ്യവസായവകുപ്പിനു കീഴിലായിരുന്നു
റെയിൽവേ ബോർഡിന്റെ പ്രവർത്തനം.
മൂന്ന് അംഗങ്ങളുണ്ടായിരുന്നു അന്നത്തെ റയിൽവേ ബോർഡിൽ.
1907 ആയപ്പോൾ എല്ലാ തീവണ്ടിക്കമ്പനികളും സർക്കാർ ഏറ്റെടുത്തു.

1920 ൽ സർക്കാർ തീവണ്ടി ഗതാഗതമേഖല ഏറ്റെടുക്കുകയും,
റെയിൽവേ വഴിയുള്ള വരുമാനത്തെ മറ്റു സർക്കാർ
വരുമാന മേഖലകളിൽ നിന്നു വേർപെടുത്തി ഒരു പ്രത്യേക
മേഖലയാക്കുകയും ചെയ്തു. ഈ സമ്പ്രദായം ഇന്നും നിലനിൽക്കുന്നു.
ഇന്ത്യയിൽ ഇതിനായി റെയിൽവേ ബജറ്റ് ഉണ്ട്.


ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതാശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടേത് ,
ഏകദേശം 5000 കോടി‍ യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും
ഓരോ വർഷവും ഈ റെയിൽപ്പാതയിലൂടെ നീങ്ങുന്നുണ്ട്.
അതുമാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽ പേർക്ക്
തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ.
ഇന്ത്യയിലെ തീവണ്ടി ഗതാഗത മേഖല ഇന്ത്യൻ റെയിൽവേയുടെ കുത്തകയാ‍ണെന്നു പറയാം. ഇന്ത്യൻ റെയിൽവേയിലെ മൊത്തം തീവണ്ടിപ്പാതയുടെ നീളം 63,940 കിലോമീറ്ററോളം വരും.

Wednesday, April 11, 2012

ജാലിയൻവാലാബാഗ് കൂട്ടക്കൊല


ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും
രക്തരൂഷിതമായ സംഭവമാണ്‌ 1919 ഏപ്രിൽ 13ലെ
ജാലിയൻവാലാബാഗ് കൂട്ടക്കൊല.

1919 മാർച്ചിൽ ബ്രിട്ടീഷ് ഗവണ്മെന്റ‌് റൗലറ്റ് ആക്റ്റ്
എന്ന കരിനിയമം പാസ്സാക്കി. വാറന്റ് കൂടാതെ ആരെയും
അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തുറുങ്കിലടയ്ക്കാനും
ഈ നിയമം ഗവണ്മെന്റിന് അധികാരം നൽകി.
ഇതിനെതിരെ രാജ്യവ്യാപകമയി പ്രക്ഷോഭങ്ങൾ അരങ്ങേറി.
പഞ്ചാബിലെ കോൺഗ്രസ്സ് നേതാക്കളായിരുന്ന ഡോ.സത്യപാൽ‍,
സെയ്ഫുദ്ദീൻ കിച്ച്ലു എന്നിവരെ പോലീസ്
അറസ്റ്റ് ചെയ്ത് തടവിലാക്കി. ഈ സംഭവത്തിൽ പ്രതിഷേധിച്ച് ,
1919 ഏപ്രിൽ 10ന്‌ അമൃത് സറിൽ ഹർത്താലചരിച്ചു.
അമൃത് സറിൽ ഡെപ്പ്യൂട്ടി കമ്മീഷണറുടെ വീട്ടിലേക്കു നടന്ന
പ്രധിഷേധ റാലിക്കു നേരെ പോലീസ് നിറയൊഴിച്ചു.
ഇതിൽ രോഷകുലരായ ജനക്കൂട്ടം ബാങ്കുകൾക്കും
സർക്കാർ സ്ഥാപനങ്ങ‍ൾക്കും തീവെച്ചു.
അക്രമങ്ങളിൽ 5 യൂറോപ്യന്മാരും പോലീസ് വെടിവെപ്പിൽ
ഇരുപതിലേറെ ഇന്ത്യക്കാരും കൊല്ലപ്പെട്ടു.
ഏപ്രിൽ 13ന്‌ പഞ്ചാബിൽ പട്ടാള നിയമം ഏർപ്പെടുത്തി.
പൊതുയോഗങ്ങളും ഘോഷയാത്രകളും നിരോധിച്ചു.

1919, ഏപ്രിൽ 13 സിഖുകാരുടെ വൈശാലി ഉത്സവ
ദിനമായിരുന്നു. അന്ന് അമൃത് സറിനടുത്തുള്ള
ജാലിയൻവാലാബാഗ് മൈതാനത്തിൽ പോലീസ്
അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ ഒരു പൊതുയോഗം
സംഘടിപ്പിച്ചു. അന്ന് അമൃത് സറിലെ സൈനിക
കമാൻഡറായിരുന്ന ജനറൽ റജിനാൾഡ് ഡയർ‍,
90 അംഗങ്ങൾ വരുന്ന ഒരു ചെറിയ സേനയുമായി
മൈതാനം വളയുകയും വെടിക്കോപ്പുകൾ തീരുന്നതുവരെ
വെടിവെക്കാൻ ഭടന്മാർക്ക് ഉത്തരവ് നൽകുകയും ചെയ്തു.
379 പേർ വെടിവെപ്പിൽ മരിച്ചുവെന്നാണ്‌
ബ്രിട്ടീഷ് സർക്കാർ പറഞ്ഞത്. എന്നാലിത്
1800ൽ ഏറെയയിരുന്നു.

കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് രവീന്ദ്രനാഥ ടാഗോർ
സർ സ്ഥാനം ഉപേക്ഷിച്ചു.സംഭവത്തെക്കുറിച്ചന്വേഷിക്കാൻ
സർക്കാർ ഹണ്ടർ കമ്മീഷനെ നിയമിച്ചു.


ജാലിയൻ വാലാബാഗിൽ പിടഞ്ഞുമരിച്ച
ധീരരക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും
ഓർമ്മക്കായി 1963 ൽ ഇവിടെ ഒരു സ്മാരകം നിർമ്മിക്കപ്പെട്ടു.
അമേരിക്കൻ വാസ്തു ശിൽ‌പ്പിയായ ബഞ്ചമിൻ പോൾക്ക്
രൂപകല്പന ചെയ്ത ഈ സ്മാരകം അന്നത്തെ
പ്രസിഡന്റായിരുന്ന ഡോ: രാജേന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്തു.

1940, മാര്‍ച്ച് 13

ജാലിയന്‍വാലാബാഗ് കൂട്ടക്കുരുതിയുടെ ഇരുപത്തൊന്നാം
വാര്‍ഷികത്തിന് ഒരു മാസം കൂടി.
ലണ്ട നിലെ കാക്സ്ടണ്‍ ഹാളില്‍ വീണ്ടും വെടിയൊച്ച.
എഴുപത്തുകാരന്‍ മൈക്കിള്‍ ഒ ഡയര്‍ വെടിയേ റ്റു വീഴുന്നു. ജാലിയന്‍വാലാബാഗ് കൂട്ടക്കുരുതിയുടെ കാലത്ത്
പഞ്ചാബില്‍ ലഫ്. ഗവര്‍ണറായിരുന്നു ഡയര്‍.
ബ്രിട്ടിഷ് കാടത്തത്തിന് പകരം വീട്ടിയത് ധീരദേശാഭിമാനി
ഉദ്ധം സിങ്. ഡയറിനെ കൊല്ലാനുള്ള സന്ദര്‍ഭം
കാത്തിരുന്നു ഉദ്ധം സിങ്.
പല സ്ഥലങ്ങളില്‍ വച്ചു ശ്രമിച്ചു.
ഒടുവില്‍ ലണ്ടനില്‍ ഡയറിനെ വെടിവച്ചു വീഴ്ത്തുമ്പോള്‍
ഉദ്ധം സിങ്ങിനു പ്രായം നാല്‍പ്പത്.
കാക്സ്ടണ്‍ ഹാളില്‍ നിന്ന് ഉദ്ധം സിങ്ങിനെ അറസ്റ്റ് ചെയ്തു.
1940 ജൂലൈ 31നു തൂക്കിക്കൊന്നു.

ഒരുപാട് സ്വാതന്ത്ര്യ സമര സേനാനികളുടെയും
ദേശീയ നേതാക്കളുടെയും പേരുകള്‍ ജനപ്രിയമായപ്പോള്‍
ഇതുപോലെ അധികം പ്രചാരം കിട്ടാത്ത
ചില യഥാര്‍ത്ഥ ദേശസ്നേഹികളും.....

Monday, April 9, 2012

മൊറാര്‍ജി ദേശായി


മൊറാർജി ദേശായി (ഫെബ്രുവരി 29, 1896 - ഏപ്രിൽ 10, 1995)
==================================

മൊറാർജി ദേശായി ഗുജറാത്തിലെ ബദേലി എന്ന സ്ഥലത്ത്
1896-ൽ ജനിച്ചു. അദ്ദേഹം സർവകലാശാല വിദ്യാഭ്യാസം
പൂർത്തിയാക്കിയ ശേഷം സിവിൽ സർവീസിൽ പ്രവേശിച്ചു.
1924-ൽ തന്റെ ഉദ്യോഗം രാജിവെച്ച് അദ്ദേഹം 1930-ലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്നു.
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഒരുപാടുനാളുകൾ
മൊറാർജി ജയിലിൽ കഴിച്ചുകൂട്ടി.
തന്റെ നേതൃത്വഗുണം കൊണ്ടും തളരാത്ത ആത്മവിശ്വാസം കൊണ്ടും
അദ്ദേഹം സ്വാതന്ത്ര്യസമരസേനാനികൾക്കിടയിൽ പ്രിയങ്കരനായിരുന്നു.

ഗുജറാത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ
പ്രമുഖനായിരുന്നു അദ്ദേഹം. 1934-ലെയും 1937-ലെയും
പ്രവിശ്യാ തിരഞ്ഞെടുപ്പുകളിൽ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം
ബോംബെ പ്രസിഡൻസിയിൽ റവന്യൂ മന്ത്രിയും ആഭ്യന്തരമന്ത്രിയും
ആയി സേവനമനുഷ്ഠിച്ചു.

ഒരു അടിയുറച്ച ഗാന്ധിയനായിരുന്നുവെങ്കിലും മൊറാർജി
സാമുദായികമായി യാഥാസ്ഥിതികനും വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നവനും തുറന്ന വാണിജ്യ
വ്യവസ്ഥയ്ക്കുവേണ്ടി നിലകൊള്ളുന്നവനുമായിരുന്നു.
ഈ നിലപാടുകൾ നെഹറുവിന്റെ സോഷ്യലിസ്റ്റ് ചിന്താഗതികൾക്കു കടകവിരുദ്ധമായിരുന്നു.കോൺഗ്രസ് നേതൃനിരയിൽ
മൊറാർജി പലപ്പോഴും നെഹറുവിന്റെ എതിരാളിയായി
കണക്കാക്കപ്പെട്ടു. നെഹറുവിനെ പ്രായാധിക്യവും
അവശതകളും അലട്ടിയപ്പോൾ മൊറാർജിക്ക് നെഹറുവിനുശേഷം പ്രധാനമന്ത്രിപദം ലഭിക്കുമെന്ന് പലരും വിശ്വസിച്ചിരുന്നു.

എങ്കിലും നെഹറുവിന്റെ മരണത്തിനുശേഷം (1964)
നെഹറുവിന്റെ പക്ഷത്തുനിലകൊണ്ട ലാൽ ബഹാദൂർ ശാസ്ത്രിക്ക് പ്രധാനമന്ത്രിപദം ലഭിച്ചു. അന്ന് മൊറാർജി ഈ നീക്കത്തിനെതിരെ
വലിയ പ്രതിഷേധം പ്രകടിപ്പിച്ചില്ല. എങ്കിലും ശാസ്ത്രിയുടെ
മരണത്തിനു ശേഷം (1966) അദ്ദേഹം പ്രധാനമന്ത്രിപദത്തിനു
വേണ്ടി തീവ്രമായി ശ്രമിക്കുകയും ഇന്ദിരയുമായി
രാജ്യത്തിന്റെ ഭാവി ഭാഗധേയത്തിനുവേണ്ടി ഒരു തുറന്ന
പോരാട്ടം നടത്തുകയും ചെയ്തു. 351 വോട്ടുകൾ ലഭിച്ച ഇന്ദിര
169 വോട്ടുകൾ ലഭിച്ച മൊറാർജിയെ തോല്പിച്ച് ഇന്ത്യയുടെ
പ്രധാനമന്ത്രിയായി.

ഇതിനുശേഷം ആദ്യം മൊറാർജി ഇന്ദിര മന്ത്രിസഭയിൽ നിന്ന്
വിട്ടുനിന്നു. ഭരണരംഗത്ത് പുതുമുഖവും ചെറുപ്പവുമായ
ഇന്ദിരയുടെ കീഴിൽ രാജ്യം ഒരു മോശമായ വിളവെടുപ്പ്,
രൂപയുടെ മൂല്യശോഷണം, രാജ്യത്തെ ജനങ്ങളുടെ ഭരണകൂടത്തോടുള്ള
അകൽച്ച തുടങ്ങി പല പ്രതിസന്ധികളും നേരിട്ടു.
മൊറാർജിയുടെ പ്രാധാന്യം ഇതോടെ വളരെ വർദ്ധിക്കുകയും
അദ്ദേഹം 1967-ൽ മന്ത്രിസഭയിലേക്ക് തിരിച്ചുവരികയും ചെയ്തു.
അദ്ദേഹം ആഭ്യന്തര പദവി ആവശ്യപ്പെട്ടെങ്കിലും ഉപ പ്രധാനമന്ത്രി
എന്ന പദവിയും ധനമന്ത്രി സ്ഥാനവും കൊണ്ട് തൃപ്തിപ്പെട്ടു.

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ കോടതി
1974-ൽ തിരഞ്ഞെടുപ്പു കേസിൽ കുറ്റക്കാരിയായി വിധിച്ചപ്പോൾ
മൊറാർജി ദേശായി ജയപ്രകാശ് നാരായണനോടുചേർന്ന്
ഇന്ദിരയുടെ രാജി ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധ
പ്രകടനങ്ങൾ സംഘടിപ്പിച്ചു. രാജ്യമൊട്ടാകെ അഴിമതിയിലുള്ള
ജനങ്ങളുടെ മടുപ്പും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും
ഈ ആവശ്യത്തോടു ചേർത്ത് പ്രതിപക്ഷ സഖ്യം രാജ്യമൊട്ടാകെ
കോളിളക്കം സൃഷ്ടിച്ചു. ഇന്ദിര 1975-ൽ അടിയന്തരാവസ്ഥ
പ്രഖ്യാപിക്കുകയും മൊറാർജി ദേശായിയെയും ജയപ്രകാശ്
നാരായണനെയും അസംഖ്യം പ്രതിപക്ഷ നേതാക്കളെയും
അറസ്റ്റുചെയ്ത് ജയിലിൽ അടക്കുകയും ചെയ്തു.
നെഹറുവിന്റെ മകൾ ഒരു സ്വാതന്ത്ര്യസമര സേനാനിയെ
സിവിൽ-നിസ്സഹകരണത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത്
ജയിലിൽ അടച്ചത് ചരിത്രത്തിന്റെ വിരോധാഭാസമായിരുന്നു.

ഇന്ദിര 1977-ൽ തിരഞ്ഞെടുപ്പിന് ആവശ്യപ്പെട്ടപ്പോൾ മിക്കവാറും
എല്ലാ പ്രതിപക്ഷ പാർട്ടികളും യോജിച്ച് ജനതാ സഖ്യം രൂപവത്കരിച്ചു.
ജനതാ സഖ്യം പാർലമെന്റിൽ 356 സീറ്റുകൾ നേടി തിരഞ്ഞെടുപ്പിൽ
വിജയിച്ചു. ജയപ്രകാശ് നാരായണൻ മൊറാർജി ദേശായിയെ
ഈ സഖ്യം നിലനിറുത്താൻ കഴിവുള്ള ഏറ്റവും നല്ലയാൾ
എന്നു വിശേഷിപ്പിച്ചു. മൊറാർജി ദേശായി ഇന്ത്യയുടെ
പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
81 വയസ്സായിരുന്നെങ്കിലും അദ്ദേഹം രോഗവിമുക്തനും
വളരെ ആരോഗ്യവാനും ഊർജ്ജസ്വലനുമായിരുന്നു.
ഇന്ത്യയുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഉപപ്രധാനമന്ത്രിയാണ് അദ്ദേഹം.

മൊറാർജി ദേശായി പാകിസ്താനുമായുള്ള ബന്ധം നന്നാക്കുകയും
1962-ലെ യുദ്ധത്തിനുശേഷം ആദ്യമായി ചൈനയുമായി
നയതന്ത്രബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തു.
പക്ഷേ സഖ്യകക്ഷികൾ തമ്മിലുള്ള തുടർച്ചയായ വഴക്കുകൾ
കാരണം പ്രധാനപ്പെട്ട പ്രമേയങ്ങളൊന്നും അവതരിപ്പിച്ച് വിജയിപ്പിക്കുവാനായില്ല. ഇന്ദിരയ്ക്ക് എതിരായ കേസുകൾ
നിരാലംബയായ ഒരു സ്ത്രീക്കെതിരെ ഒരു സർക്കാർ മുഴുവനും പ്രവർത്തിക്കുന്നതായി വ്യാഖ്യാനിക്കപ്പെട്ടു.
ജനങ്ങൾ ഇതോടെ സർക്കാരിൽ നിന്ന് അകന്നുതുടങ്ങി.
മൊറാർജി ദേശായിയുടെ പുത്രന്റെ പേരിൽ അഴിമതി,
പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ കൈകടത്തൽ,
സർക്കാ‍ർ സംവിധാങ്ങളുടെ ദുരുപയോഗം
എന്നീ ആരോപണങ്ങൾ ചാർത്തപ്പെട്ടു.

പാകിസ്താനുമായുള്ള ബന്ധം ഊഷ്മളമാക്കിയത് മൊറാർജി
ദേശായിയാണ്. അദ്ദേഹവും സിയാ ഉൾ ഹഖും തമ്മിൽ
നല്ല സൗഹൃദം നിലനിന്നിരുന്നു. ചൈനയുമായുള്ള നയതന്ത്ര ബന്ധം
അദ്ദേഹം പുനഃസ്ഥാപിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ
അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ജനങ്ങൾക്ക്
ജനാധിപത്യത്തിലുള്ള വിശ്വാസം പുനഃസ്ഥാപിച്ചു എന്നതാണ്.

അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനയിൽ കൊണ്ടുവന്ന
പല മാറ്റങ്ങളും അദ്ദേഹം നീക്കം ചെയ്തു.
പിൽക്കാലത്ത് ഏതെങ്കിലും സർക്കാരിന് അടിയന്തരാവസ്ഥ
പ്രഖ്യാപിക്കുന്നത് അദ്ദേഹം ദുഷ്കരമാക്കി.

1979-ൽ ചരൺ സിംഗ് തന്റെ ബി.എൽ.ഡി. പാർട്ടിയെ
ജനതാ സഖ്യത്തിൽ നിന്നും പിൻ‌വലിച്ച് സർക്കാരിനെ താഴെയിട്ടു.
മൊറാർജി ദേശായി ഇതിനെ തുടർന്ന് രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു.
അന്ന് അദ്ദേഹത്തിന് 83 വയസ്സായിരുന്നു.
വിരമനത്തിനുശേഷം അദ്ദേഹം ബോംബെയിൽ താമസിച്ചു.
99-)മത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു.
അവസാന കാലത്ത് അദ്ദേഹത്തിന് പല ബഹുമതികളും
സമ്മാനിക്കപ്പെടുകയും ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും
പ്രശസ്തനായ സ്വാതന്ത്ര്യസമര സേനാനി എന്ന നിലയിൽ
അദ്ദേഹം ഒരുപാട് ബഹുമാനിക്കപ്പെടുകയും ചെയ്തു.

ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ ആദ്യത്തെ
കോൺഗ്രസ് ഇതര മന്ത്രിസഭയിലെ പ്രധാനമന്ത്രിയുമായിരുന്നു അദേഹം പ്രധാനമന്ത്രിപദത്തിലെത്തുന്ന ലോകത്തെ ഏറ്റവും
പ്രായം കൂടിയ വ്യക്തിയും അദ്ദേഹമാണ് (81-)മത്തെ വയസ്സിൽ). പാകിസ്താനിലെയും ഇന്ത്യയിലെയും പരമോന്നത പൗരബഹുമതികൾ ലഭിക്കുന്ന ഏക വ്യക്തിയാണ് അദ്ദേഹം.
(ഭാരതരത്നം, നിഷാൻ-ഇ-പാകിസ്താൻ എന്നിവ).

Wednesday, April 4, 2012

ആദ്യ കമ്യുണിസ്റ്റ്‌ മന്ത്രിസഭ


ആദ്യ കമ്യുണിസ്റ്റ്‌ മന്ത്രി സഭ അധികാരമേറ്റിട്ട് 55 വര്ഷം.
====================================


1957-ല് തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ
ലോകത്തിലെ രണ്ടമത്തേയും ഏഷ്യയിലെ ആദ്യത്തേയും
കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ നിലവിൽ വന്നു.
എന്നാൽ ഇത് ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട
മന്ത്രിസഭയാണെന്നും വാദമുണ്ട്.
മറ്റേത് 1953 ദക്ഷിണ അമേരിക്കയിലെ ഗയാനയിൽ
തിരഞ്ഞെടുക്കപ്പെട്ട (വോട്ടിങ്ങിലൂടെയല്ല) ഇന്ത്യാക്കാരനായ
ചഡ്ഡി ജഗന്റെ നേതൃത്വത്തിൽ നിലവിൽവന്ന മന്തിസഭയാണ്.

ഇ.എം.എസ്. ആയിരുന്നു മന്ത്രിസഭയുടെ സാരഥി.
ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അദ്ദേഹം രണ്ടുവർഷം മുഖ്യമന്ത്രിയായിരുന്നു. ഇക്കാലത്ത് അദ്ദേഹത്തിന്
ഉന്നതവിഭാഗക്കാരുടെ രൂക്ഷമായ എതിർപ്പുകളെ നേരിടേണ്ടി വന്നു. അധികാരത്തിലേറി ഒരാഴ്ചക്കകം ഇ.എം.എസിന്റെ
ചിരകാല സ്വപ്നമായിരുന്ന ഭൂപരിഷ്കരണ നിയമം അവർ പാസ്സാക്കി.
ഇതിൻ പ്രകാരം ഒരാൾക്ക് ഉടമസ്ഥത അവകാശപ്പെടാവുന്ന
ഭൂമിക്ക് ഒരു പരിധി നിശ്ചയിച്ച് കൂടുതൽ ഉള്ളത് കണ്ടുകെട്ടി
ഭൂമിയില്ലാത്തവന് നല്കാൻ നിയമമായി.
പാട്ടവ്യവസ്ഥയും കുടിയായ്മ നിയമവുമെല്ലാം മാറ്റിയെഴുതപ്പെട്ടു.
അനധികൃത കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കും
നിയമ സംരക്ഷണം ലഭിച്ചു.

ഇതിനോടൊപ്പം പാസ്സാക്കപ്പെട്ട വിദ്യാഭ്യാസ പരിഷ്കരണ നിയമവും
സാമൂഹ്യ വ്യവസ്ഥിതിയെ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു.
വിദ്യാഭ്യാസ ബില്ല് അദ്ധ്യപകരുടെ ക്ഷേമം
വർദ്ധിപ്പിക്കുവാനുതകുന്നതും മനേജ്മെൻറിന്റെ അമിത
ചൂഷണം തടയുന്നതുമായിരുന്നു.

എന്നാൽ ഈ നിയമം വ്യാപകമായി എതിർക്കപ്പെട്ടു.
കൂടാതെ കാർഷിക ബില്ലിന്റെയും പോലീസ് നയത്തിന്റെയും
പേരിൽ ധാരാളം എതിർപ്പുകളുണ്ടായി. സർക്കാരിനെതിരായി
വിമോചനസമരം എന്നപേരിൽ പ്രക്ഷോഭം നടന്നു.
നായർ സർവീസ് സൊസൈറ്റിയും കത്തോലിക്ക സഭയും
മുസ്ലിം ലീഗും കോൺഗ്രസ്സും ഒന്നിച്ചു സർക്കാർനെതിരെ
സമരം ചെയ്തു.

അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ജോസഫ് മുണ്ടശ്ശേരി
വിദ്യാഭ്യാസ ബിൽ അവതരിപ്പിച്ചതായിരുന്നു
വിമോചന സമരത്തിനു കാരണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനെ ബാധിക്കുന്ന
വിപ്ലവകരമായ കാര്യങ്ങൾ ഈ ബില്ലിൽ ഉണ്ടായിരുന്നു.
അന്ന് കേരളത്തിലെ ഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും
കത്തോലിക്കാ സഭയുടെയും എൻ.എസ്.എസ്-ന്റെയും നിയന്ത്രണത്തിലായിരുന്നു.

അദ്ധ്യാപകരുടെ നിയമനത്തിൽ പൊതുവായ
മാനദണ്ഡങ്ങൾ കൊണ്ടുവരിക, അദ്ധ്യാപകരുടെ ശമ്പളം
ഖജനാവു വഴി വിതരണം ചെയ്യുക എന്നിവ
വിദ്യാഭ്യാസ ബിൽ നിർദ്ദേശിച്ചു. നിയമം ലംഘിക്കുന്ന
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് സർക്കാർ ഏറ്റെടുക്കുവാൻ
വിദ്യാഭ്യാസ ബിൽ നിർദ്ദേശിച്ചു. എല്ലാ സ്വകാര്യ വിദ്യാഭ്യാസ
സ്ഥാപനങ്ങളും ഏറ്റെടുക്കുവാനുള്ള നിബന്ധനകൾ
ഈ ബില്ലിൽ ഇല്ലായിരുന്നു.

സാമൂഹിക-മത സംഘടനകൾക്കു പുറമേ എല്ലാ പ്രധാന
പ്രതിപക്ഷ സംഘടനകളും വിമോചന സമരത്തിൽ പങ്കെടുത്തു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
(പി.എസ്.പി), ആർ.എസ്.പി, മുസ്ലീം ലീഗ്, കെ.എസ്.പി
എന്നിവർ ഇ.എം.എസ്. മന്ത്രിസഭയെ പുറത്താക്കണം എന്ന്
ആവശ്യപ്പെട്ട് സമരത്തിൽ പങ്കുചേർന്നു.

സംസ്ഥാനത്ത് സർക്കാരിനെതിരായി വമ്പിച്ച റാലികൾ സംഘടിപ്പിക്കപ്പെട്ടു. ആസൂത്രിതമായ പ്രക്ഷോഭങ്ങളിലൂടെ സംസ്ഥാനത്തെ
ക്രമസമാധാന നില തകരാറിലായി. അങ്കമാലി, പുല്ലുവിള,
വെട്ടുകാട്, ചെറിയതുറ എന്നിവിടങ്ങളിൽ സമരക്കാർക്കെതിരായി
പോലീസ് വെടിവെയ്പ്പ് നടന്നു. ഇതിൽ 15 പേർ കൊല്ലപ്പെട്ടു.
മത്തായി മഞ്ഞൂരാൻ, ആർ. ശങ്കർ, ഫാ. ജോസഫ് വടക്കൻ,
സി.എച്ച്. മുഹമ്മദ് കോയ, ബാഫക്കി തങ്ങൾ തുടങ്ങിയവരുടെ
സജീവ സാന്നിദ്ധ്യം സമരത്തെ അനുകൂലമായി സ്വാധീനിച്ചു.

വിമോചന സമരത്തിന്റെ പ്രത്യക്ഷ പ്രത്യാഘാതം
സ്വാതന്ത്ര്യശേഷംഇന്ത്യയുടെ ചരിത്രത്തിൽ
ആദ്യമായി ഇന്ത്യൻ ഭരണഘടന 356 ചട്ടപ്രകാരം
സർക്കാരിനെ പിരിച്ചു വിട്ടു എന്നതായിരുന്നു.
പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു നാട്ടിലെ
ക്രമസമാധാന നില തകരാറിലായി എന്ന
കാരണം പറഞ്ഞാണ് അപ്രകാരം ചെയ്തത്.

കേരളം കണ്ട ഏറ്റവും പ്രഗല്ഭരായ മന്ത്രിമാര്‍ അടങ്ങുന്ന,
ഏറ്റവും വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തയാറായ മന്ത്രിസഭ,
വര്‍ഗീയ കക്ഷികളുടെ തെമ്മാടിതരങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങി...
അതിന്റെ ഭലം നമ്മള്‍ ഇന്ന് അനുഭവിക്കുന്നു....