Tuesday, July 31, 2012
ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്
ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് അന്തരിച്ചിട്ട് നാല് വര്‍ഷം.
1916 മാർച്ച് 23-ന് പഞ്ചാബിലെ ജലന്ധർ ജില്ലയിലെ
ബഡാലയിൽ ആണ് ഹർകിഷൻ സിംഗ് സുർജിത്ത്
ജനിച്ചത്.അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും
പിളർപ്പിനു ശേഷം ഉണ്ടായ കമ്മ്യൂണിസ്റ്റ്
പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ന്റെയും
ഒരു പ്രധാന നേതാവായിരുന്നു ഹർകിഷൻ
സിംഗ് സുർജിത്ത്.1964-ലെ സി.പി.ഐ. (എം)-ന്റെ
ആദ്യ പൊളിറ്റ് ബ്യൂറോ മുതൽ 2008-ൽ
പൊളിറ്റ് ബ്യൂറോയിൽ വരെ
അംഗമായിരുന്നു അദ്ദേഹം.
ഭഗത് സിംഗിന്റെ രക്തസാക്ഷിത്വം ചെലുത്തിയ
സ്വാധീനമാണ് ഹർകിഷൻ സിംഗ് സുർജിത്തിനെ
വിപ്ലവജീവിതം തിരഞ്ഞെടുക്കുവാൻ സ്വാധീനിച്ചത്.
1932-ൽ തന്റെ പതിനാറാമത്തെ വയസ്സിൽ
ഹോഷിയാർപൂർ കോടതിക്കുമുന്നിൽ ത്രിവർണ്ണ
പതാക ഉയർത്തി. ഇതിനെ തുടർന്ന് അദ്ദേഹത്തെ ബാലകുറ്റവാളികൾക്കുള്ള ദുർഗ്ഗുണപരിഹാര
പാഠശാലയിലേക്ക് അയച്ചു. പുറത്തിറങ്ങിയ
നാളുകളിൽ പഞ്ചാബിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകരുമായി സമ്പർക്കത്തിലേർപ്പെട്ടു.
1934-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും
കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിൽ 1935-ൽ
അംഗത്വം തേടുകയും ചെയ്തു. 1938-ൽ പഞ്ചാബ്
സംസ്ഥാനത്തിലെ കിസാൻ സഭയുടെ സെക്രട്ടറി
ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ വർഷം തന്നെ
പഞ്ചാബിൽ നിന്ന് നാടു കടത്തപ്പെടുകയും,
ഉത്തർപ്രദേശിലെ സഹ്‌റാൻപൂറിൽ നിന്ന്
ചിങ്കാരി (തീപ്പൊരി) എന്ന പേരിൽ ഒരു മാസികപത്രം
തുടങ്ങുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട നാളുകളിൽ
അദ്ദേഹം ഒളിവിൽ പോവുകയും 1940-ൽ
അറസ്റ്റിലാവുകയും ചെയ്തു. ലാഹോറിലെ
കുപ്രസിദ്ധമായ റെഡ് ഫോർട്ടിലാണ് അദ്ദേഹത്തെ
മൂന്ന് മാസത്തെ ഏകാന്ത തടവിന് ശിക്ഷിക്കപ്പെട്ടത്.
പിന്നീട് ദിയോളി തടവുകേന്ദ്രത്തിലേക്ക് മാറ്റി.
1944 വരെ അവിടെ തുടർന്നു. ആകെ പത്ത് വർഷം
സുർജിത്ത് ജയിലിൽ കിടന്നിട്ടുണ്ട്. ഇതിൽ എട്ട് വർഷം സ്വാതന്ത്ര്യപൂർവ്വകാലത്തായിരുന ്നു.
1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത്
അദ്ദേഹം അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ
പഞ്ചാബ് സംസ്ഥാന സെക്രട്ടറി ആയിരുന്നു.
സ്വാതന്ത്ര്യത്തിനു ശേഷവും നാല് വർഷത്തേക്ക്
ഹർകിഷൻ സിംഗ് സുർജിത്തിന് ഒളിവിൽ
പോകേണ്ടിവന്നു. പിന്നീട് പഞ്ചാബിലെ
കൃഷിക്കാരോടൊപ്പം പ്രവർത്തിച്ച സുർജിത്
ഓൾ ഇന്ത്യ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954-ൽ അവിഭക്ത
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മൂന്നാം പാർട്ടി കോൺഗ്രസ്സിൽ
കേന്ദ്ര കമ്മിറ്റിയിലേക്കും പൊളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി
പിളർന്നപ്പോൾ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-നൊപ്പം നിന്നു. സി.പി.ഐ.(എം)-ന്റെ
ആദ്യ പോളിറ്റ് ബ്യൂറോയിലെ ഒമ്പത് അംഗങ്ങളിൽ
ഒരാളായിരുന്നു സുർജിത് .
പഞ്ചാബ് നിയമസഭയിലേക്ക് രണ്ട് തവണയും
രാജ്യസഭയിലേക്ക് ഒരു തവണയും തിരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു.
1992-ലാണ് സുർജിത് സി.പി.ഐ.(എം)-ന്റെ ജനറൽ
സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2005-ൽ വിരമിക്കുന്നതുവരെ
അദ്ദേഹം ഈ സ്ഥാനത്തു തുടർന്നു. ആരോഗ്യപരമായ കാരണങ്ങളാൽ 2008-ലെ 19-ആം
പാർട്ടി കോൺഗ്രസ്സിൽ തിരഞ്ഞെടുത്ത പുതിയ
പോളിറ്റ് ബ്യൂറോയിൽ ഇദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നില്ല. എങ്കിലും അദ്ദേഹം കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു.
വാർദ്ധക്യസഹജമായ അവശതകളെത്തുടർന്ന്
ദീർഘകാലമായി കിടപ്പിലായിരുന്ന സുർജിത് 2008
ഓഗസ്റ്റ് 1-ന് ഉച്ചക്ക് 1.30 മണിയോടെ നോയിഡയിലെ
മെട്രോ ആശുപത്രിയിൽവെച്ച് ശ്വാസകോശസംബന്ധിയായ
അസുഖം കാരണം അന്തരിച്ചു
Monday, July 30, 2012
മുഹമ്മദ് റഫി
പ്രശസ്ത ഹിന്ദി പിന്നണിഗായകന്‍ മുഹമ്മദ് റാഫി
അന്തരിച്ചിട്ട് മുപ്പത്തിരണ്ട് വര്ഷം.
അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന അമൃത്‌സറിനടുത്തെ
കോട്‌ല സുൽത്താൻപൂർ എന്ന സ്ഥലത്താണ് റഫിയുടെ ജനനം.
അച്ഛൻ ഹാജി അലി മുഹമ്മദ്. 1935-36 കാലത്ത്
റഫിയുടെ അച്ഛൻ ലാഹോറിലേക്ക് സ്ഥലം മാറിയപ്പോൾ
റഫിയും കുടുംബവും അങ്ങോട്ടു കുടിയേറിപ്പാർത്തു.
ഫീക്കോ എന്നു വിളിപ്പേരുള്ള റഫി ചെറുപ്പകാലത്തു
തന്നെ അദ്ദേഹത്തിന്റെ നാട്ടിലെ ഫക്കീർമാരെ അനുകരിച്ചു പാടുമായിരുന്നു. അക്കാലത്ത് റഫിയുടെ മൂത്ത
സഹോദരീ ഭർത്താവ് സംഗീതത്തിലുള്ള വാസന
കണ്ടെത്തുകയും അതു പ്രോൽസാഹിപ്പിക്കുകയും
ചെയ്തിരുന്നു.
ഒരിക്കൽ റഫിയും റഫിയുടെ സഹോദരീ ഭർത്താവ് ഹമീദും കെ.എൽ. സൈഗാളിന്റെ സംഗീതക്കച്ചേരി കേൾക്കാൻ പോയതായിരുന്നു. വൈദ്യുതിതകരാറു കാരണം
പരിപാടി അവതരിപ്പിക്കാൻ സൈഗാൾ തയ്യാറായില്ല.
അക്ഷമരായ ആസ്വാദകരെ ആശ്വസിപ്പിക്കാൻ റഫി
ഒരു പാട്ടു പാടട്ടെ എന്നു ഹമീദ് സംഘാടകരോടു
ചോദിക്കുകയും അവർ അതിനു തയ്യാറാവുകയും
ചെയ്തു. അതായിരുന്നു റഫിയുടെ ആദ്യത്തെ പൊതുസംഗീതപരിപാടി, അത് റഫിയുടെ 13-ആം
വയസിലായിരുന്നു.
.
റഫിയുടെ സംഗീതാഭിരുചി മനസ്സിലാക്കിയ
സംവിധായകൻ ശ്യാം സുന്ദർ റഫിയെ ഗായിക
സീനത്ത് ബീഗത്തിനൊപ്പം സോണിയേ നീ, ഹീരിയേ നീ
എന്ന ഗാനം ഗുൽ ബാലോച്ച് (1942) (ഈ ചിത്രം
ഇറങ്ങിയത് 1944-ൽ ആണ്) എന്ന പഞ്ചാബി
ചിത്രത്തിൽ പാടിച്ചു. ഈ സമയത്തു തന്നെ റഫിയെ
ലാഹോർ റേഡിയോ നിലയം അവിടത്തെ സ്ഥിരം
ഗായകനായി ക്ഷണിച്ചു.
1944-ൽ റഫി ബോംബെയിലേക്ക് മാറാൻ തീരുമാനിച്ചു.
തൻവീർ നഖ്‌വി റഫിയെ പ്രശസ്തനിർമ്മാതാക്കളായ
അബ്ദുൾ റഷീദ് കർദാൾ, മെഹബൂബ് ഖാൻ, നടനും സംവിധായകനുമായ നസീർ എന്നിവരുമായി പരിചയപ്പെടുത്തിക്കൊടുത്തു. ഒരു ശുപാർശക്കത്തുമായി
റഫി പ്രശസ്ത സംഗീതസംവിധായകൻ നൗഷാദ് അലിയെ
ചെന്നു കണ്ടു. ആദ്യകാലത്ത് നൗഷാദ് കോറസ്
ആയിരുന്നു റഫിയെക്കൊണ്ടു പാടിച്ചിരുന്നത്.
നൗഷാദുമായുള്ള റഫിയുടെ ആദ്യഗാനം 1944-ൽ
പുറത്തിറങ്ങിയ എ.ആർ.കർദാറുടെ പെഹ്‌ലേ ആപ്
എന്ന ചിത്രത്തിലെ ശ്യാം സുന്ദർ, അലാവുദ്ദീൻ
എന്നിവരോടൊപ്പം പാടിയ ഹിന്ദുസ്ഥാൻ കേ ഹം ഹേൻ
എന്ന ഗാനമാണ്. ഏതാണ്ട് ആ സമയത്തു തന്നെ
ശ്യാം സുന്ദറിനു വേണ്ടി ഗോൻ കി ഗോരി (1944) എന്ന ചലച്ചിത്രത്തിലും, ജി.എം ദുരാണിയോടൊത്ത്
അജീ ദിൽ ഹോ കാബൂ മേൻ എന്ന ചിത്രത്തിലും പാടി.
ഇതാണ് റഫി ബോളിവുഡിലെ തന്റെ ആദ്യ ഗാനമായി കണക്കാക്കുന്നത്.
1945-ൽ ലൈലാ മജ്നു എന്ന ചിത്രത്തിലെ തേര ജൽവ
ജിസ് നേ ദേഖാ എന്ന ഗാനത്തിനു വേണ്ടി ക്യാമറക്കു
മുന്നിലും മുഖം കാണിച്ചു. എന്നാൽ റഫി ഏറെ
ശ്രദ്ധിക്കപ്പെട്ടത് മെഹബൂബ് ഖാന്റെ അന്മോൾ ഖാഡി(1946)
എന്ന ചിത്രത്തിലെ തേരാ ഖിലോന തൂതാ ബലക്
എന്ന ഗാനത്തോടെയാണ്. നൂർ ജഹാനുമൊത്തുള്ള
1947-ൽ പുറത്തിറങ്ങിയ ജുഗ്നു എന്ന ചിത്രത്തിലെ
യഹാൻ ബാദ്‌ലാ വഫാ കാ എന്ന ഗാനം സൂപ്പർ ഹിറ്റായി.
1948-ൽ രാജേന്ദ്ര കൃഷൻ എഴുതിയ സുനോ സുനോ
ആയേ ദുനിയാ വലാൺ ബാപ്പുജി കീ അമർ കഹാനി
എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ആ
വർഷത്തിൽ ജവഹർലാൽ നെഹ്‌റു റഫിയെ
അദ്ദേഹത്തിന്റെ വസതിയിലേക്കു പാടാനായി ക്ഷണിച്ചു.
1948-ൽ സ്വാതന്ത്യദിനത്തിൽ റഫിക്കു ജവഹർലാൽ
നെഹ്‌റുവിൽ നിന്നും വെള്ളിമെഡൽ ലഭിച്ചു.
1949-ൽ റഫിക്കു നൗഷാദ് (ചാന്ദിനി രാത്,ദില്ലഗി
ആന്റ് ദുലാരി), ശ്യാം സുന്ദർ(ബസാർ),
ഹുസ്‌നാലാൽ ഭഗത്‌റാം(മീനാ ബസാർ)
തുടങ്ങിയ സംഗീതസംവിധായകർ ഒറ്റക്കു ഗാനങ്ങൾ
നൽകിത്തുടങ്ങി.
ഉർദു, ഹിന്ദി, മറാഠി, തെലുങ്ക് തുടങ്ങിയ അനേകം
ഭാഷകളിൽ പാടിയിട്ടുണ്ടെങ്കിലും ഉർദു-ഹിന്ദി
സിനിമകളിൽ പാടിയ ഗാനങ്ങളിലൂടെയാണ്
ഇദ്ദേഹം ഓർമ്മിക്കപ്പെടുന്നത്. ദേശീയ അവാർഡും
ആറുതവണ ഫിലിം ഫെയർ അവാർഡും നേടിയിട്ടുണ്ട്.
1967ൽ പത്മശ്രീ ബഹുമതി നൽകി ഇന്ത്യാ രാജ്യം
അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിൻറെ സംഗീത
സപര്യ 35 വർഷം നിണ്ടു നിന്നു.
ഇന്ത്യ ഉപഭൂഖണ്ഡത്തിൽ അതിപ്രശസ്തമാണ്
ഇദ്ദേഹത്തിന്റെ ഗാനങ്ങൾ. മുകേഷ്, കിഷോർ കുമാർ
എന്നീ ഗായകർക്കൊപ്പം 1950 മുതൽ 1970 വരെ
ഉർദു-ഹിന്ദി ചലച്ചിത്രപിന്നണിഗായകരിലെ
മുടിചൂടാമന്നരിൽ ഒരാളായിരുന്നു റഫി.
1945-ൽ റഫി തന്റെ
ബന്ധുവായ, 'മജ്‌ഹിൻ' എന്നു വിളിപ്പേരുള്ള
ബാഷിറയെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തു.
1980 ജൂലൈ 30 നു തന്റെ അന്‍പത്തി ആറാം വയസ്സില്‍
അദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
Wednesday, July 25, 2012
ചികില്‍സ
പതിവുപോലെവെറുതെ ഇരുന്നപ്പോള്‍ നമുടെ മോജ് ഗോപാലകൃഷ്ണനെ ഒന്ന് വിളിച്ചു..
"മനോജ്, എവിടെയാണ്"...?
"ഞാനൊരു യാത്രയിലായിരുന്നു,
കന്യാകുമാരി വരെ പോയിട്ട് വരുന്നവഴിയാണ്..."
"ആഹ കൊള്ളാല്ലോ, എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ",
അത് പെട്ടെന്നായിരുന്നു, അവിടെ ഷുഗറിനു
ചികില്സിക്കുന്ന ഒരു വൈദ്യരുണ്ട് അങ്ങേരെ
ഒന്ന് കാണാന്‍ പോയതാണ്, രണ്ടു ദിവസമായി
ഇറങ്ങിയിട്ട്, അതുകൊണ്ട് പൊന്‍കുന്നം വഴി
വരുന്നില്ല, പിന്നെ ഒരു ദിവസം വരാം.... "
ഭാഗ്യം.. ഞാന്‍ കരുതി ....
"ഫാമിലിയായാണോ..??
"അല്ല, രണ്ടുമൂന്നു ഫ്രെണ്ട്സും ഉണ്ട്,,,"
"എന്നാല്‍ പിന്നെ നമ്മുടെ വെള്ളക്കുടി വൈദ്യരെ
ഒന്ന് കണ്ടാല്‍ പോരായിരുന്നോ..?"
ഉവ്വ, ഭാര്യക്ക് ചെറിയ നടുവ് വേദനയ്ക്ക് ഞാന്‍
വെള്ളക്കുടിയുടെ ചികില്‍സ തേടിയതാ,
ഇപ്പോളവള്‍ക്ക് കട്ടിലില്‍ നിന്നും എണീക്കണമെങ്കില്‍
പര സഹായം വേണം...
"ദൈവമേ...., ആട്ടെ എങ്ങിനെയുണ്ട്...???"
"കന്യാകുമാരി കുഴപ്പമില്ല, പക്ഷെ കോവളത്തു
ഇറങ്ങാന്‍ കഴിഞ്ഞില്ല, വല്ലാത്ത മഴ.... "
"അതുശരി പിന്നെ ഈ രണ്ടു ദിവസം..???".
"അതെ, തിരിച്ചുവന്നപ്പോള്‍ കൊല്ലത്ത് ഒന്നിറങ്ങി
അവിടെ ഒരു കവിയരങ്ങ്..."
" ആഹാ ആരൊക്കെ ഉണ്ടായിരുന്നു...???"
"സുധീറും അനഘനും പിന്നെ നമ്മുടെ ഇന്ച്ചക്കാടന്മാഷും..".
" കൊള്ളാല്ലോ.. തകര്‍തോ...???"
"ഉവ്വ തകര്‍ത്തു, അനഘന്റെ വീട്ടിലെ രണ്ടു കസേരയും
മൂന്നാല് കുപ്പിയും...."
ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും വിളിച്ചു...
"മനോജ് എവിടെയാ...??? "
"ഞാന്‍ വയനാട് വരെ പോവുകയാ,
അവിടെഷുഗറിനു ചികില്‍സിക്കുന്ന ഒരു ഡോക്ടര്‍ ഉണ്ട്,
അങ്ങേരെ ഒന്ന് കാണണം..."
", ങേ, അപ്പോള്‍ കന്യാകുമാരി...??"
" ഓ കന്യാകുമാരി, ഒരു പ്രയോജനവുമില്ല,"
" ഫാമിലി ആയാണോ...??"
"അല്ല മൂന്നാല് ഫ്രെണ്ട്സുണ്ട്...."
" ഓക്കേ, അപ്പോള്‍ ഞാന്‍ നാളെ വിളിക്കാം"
ഞാന്‍ പറഞ്ഞു...
പിറ്റേന്ന് വിളിക്കാന്‍ കഴിഞ്ഞില്ല, രണ്ടു ദിവസം
കഴിഞ്ഞപ്പോള്‍ ഞാന്‍ വിളിച്ചു...
"മനോജ് എന്തുണ്ട്...??"
" ആ ദേ ഞങ്ങള്‍ തിരിച്ചു വരുന്ന വഴിയാ...??"
" ങേ.. അതെന്താ ഈ മൂന്നാല് ദിവസം,...?"
"അത് വയനാട് വരെ പോയതല്ലേ, വയനാടന്‍
കാടുകളില്‍ എവിടെയോ നമ്മുടെ വിഗ്നേഷ്
ചില സത്യാന്വേഷണ പരീക്ഷണങ്ങളും ആയി
നടപ്പുണ്ട്, അവനെ ഒന്ന് കാണാം എന്ന് കരുതി...."
" എന്നിട്ട് കണ്ടോ..? "
"ഇല്ല, കുറെ ആദിവാസികള്‍ കഞ്ചാവും വലിച്ചു
നടക്കുന്നത് കണ്ടു വിഗ്നനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല...."
"പിന്നെ ഇത്രയും താമസിച്ചത്...??"
" തിരിച്ചുവന്നപ്പോള്‍ വര്‍മ വിളിച്ചു. "
കുറെ അച്ചാര്‍ ഇട്ടു വെച്ചിട്ടുണ്ട് അതുകൂടി
കൊണ്ടുപോകാന്‍, അവിടെ ഒരു കവിയരങ്ങും സംഘടിപ്പിക്കാമെന്ന്...."
" എന്നിട്ട്,...?"
"ചെന്ന അന്ന് വര്‍മ ഓഫ് ലൈനില്‍ ആയിരുന്നു
അതുകൊണ്ട് അന്നു നടന്നില്ല.... പിറ്റേ ദിവസമാണ് നടന്നത്"
, ഞാന്‍ ചോദിച്ചു "ആരൊക്കെ ഉണ്ടായിരുന്നു...??"
"മഹാകവി ഞാനും എന്റെ സുഹൃത്തുക്കളും
പിന്നെ വര്‍മയും...".,
"അതുശരി അച്ചാര്‍...??"
"അതുകിട്ടി പക്ഷെ കവിയരങ്ങിനിടക്ക്
ഭരണി ഉടഞ്ഞുപോയി....",
കൊള്ളാം, നിനക്കതു വരണം, ഞാന്‍ മനസ്സില്‍ ഓര്‍ത്തു..
"പിന്നെ വരുന്ന വഴി നമ്മുടെ ബിന്ദുവിന്റെ
ഹുണ്ട്ടായി ഓഫീസില്‍ ഒന്ന് കയറി...
"എന്നിട്ട്...?"
"ബിന്ദു അന്ന് ലീവായിരുന്നു..."
(പക്ഷെ ബിന്ദു അവിടെ ഉണ്ടായിരുന്നു എന്നും,
"ബിന്ദൂ, (വെറുതെ ഒരു ഭാര്യയില്‍ ജയറാം
വിളിക്കുന്നതുപോലെ) എന്നൊരു അശരീരി ഗെയ്റ്റിങ്കല്‍
കേട്ടപ്പോഴേ, ഫോണ്‍ വിളിച്ചു പരിചയമുള്ള ശബ്ദം
തിരിച്ചറിഞ്ഞു ബിന്ദു ഓഫീസില്‍ നിന്നും
അപ്രത്യക്ഷയായതാണെന്നും പിന്നാമ്പുറ സംസാരം..))
കഴിഞ്ഞ ദിവസം...
------------------------------ ------------------------------ ------------
"മനോജ്, എവിടെയാണ്....???"
"ഞാന്‍ ഒരു യാത്രയിആനു പൊന്‍കുന്നം..."
ആകെ ഒരു മൂഡില്ല, എന്തുപറ്റി എന്ന് ഞാന്‍
ആലോചിച്ചപ്പോഴേക്കും മനോജിന്റെ ഭാര്യ
ഫോണ്‍ വാങ്ങി വളരെ സന്തോഷത്തില്‍ ...
"മനോജ് ഞങ്ങള്‍ മൈസൂര്‍ വരെ പോവുകയാണ്...
എന്റെ നടുവ് വേദനയ്ക്ക് ചികില്‍സിക്കാന്‍ ,
കഴിഞ്ഞ ആഴ്ച ഊട്ടിയില്‍ പോയി ഒരു
വൈദ്യരെ കണ്ടതാ, ഒരു രക്ഷയുമില്ല....
മൈസൂറും ശരിയായില്ലെങ്കില്‍ അടുത്തയാഴ്ച
സിന്ഗപ്പൂരോ തയലണ്ടിലോ നല്ല ചികില്‍സ കിട്ട്യും
അങ്ങോട്ടൊന്ന് പോകാനിരിക്കുകയാ ,
ബോറടിക്കാതിരിക്കാന്‍ ഞാന്‍ എന്റെ രണ്ടു
കൂട്ടുകരികളെയും കൂട്ടിയിട്ടുണ്ട്....""
------------------------------ ------------------------------ --------------
ഈ കഥ ഭാര്യമാരോട് കള്ളത്തരം പറഞ്ഞു
ഉല്ലാസ യാത്രക്ക് പോകുന്ന ഭര്‍താക്കന്മാര്‍ക്കായി
സമര്‍പ്പിക്കുന്നു...
Wednesday, July 18, 2012
മാപ്പ്
"ടിക്കറ്റ് ടിക്കറ്റ്...."
പാറപ്പുറത്ത് ചിരട്ട ഇട്ടുരക്കുമ്പോള്‍
ഉണ്ടാവുന്ന ഈ ശബ്ദം കേട്ട് നല്ല പരിചയം തോന്നി... ,
ഞാന്‍, ചങ്ങനാശേരിയില്‍ നിന്നും ഒരു
സുഹൃത്തുമായി ബസ്സില്‍ പൊന്‍കുന്നത്തെക്ക്
വരികയായിരുന്നു, ബസ്സില്‍ നല്ല തിരക്ക്,
നിന്നാണ് യാത്ര... ,
കണ്ടക്ടറെ തിരിഞ്ഞു നോക്കി...
എവിടെയോ കണ്ട മുഖം...
എത്ര ആലോചിച്ചിട്ടും ഓര്‍മയില്‍ വരുന്നുമില്ല,
ആ, എന്തുമാവട്ടെ എന്ന് കരുതി നിന്നപ്പോള്‍
അയാള്‍ എന്നെ ഒന്ന് തോണ്ടി,
"അതാ ആ പുറകില്‍ ഇപ്പൊ സീറ്റ് ഫ്രീയാവും
അവിടെ പോയിരുന്നോ....,"
ഞാന്‍ സീറ്റില്‍ ഇരുന്നു, അല്പം കഴിഞ്ഞപ്പോള്‍
ബസ്സിലെ തിരക്ക് കുറഞ്ഞു.... , അയാള്‍
ഞങ്ങളുടെ സീറ്റിനരികില്‍ വന്നു,
എന്നോട് ചോദിച്ചു,
"ഇപ്പോള്‍ എന്ത് ചെയ്യുന്നു...???
ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി....
അത്ഭുതം... ഇത് പണ്ട് ഞാന്‍ കോളേജില്‍
പോകുമ്പോള്‍ വല്ലപ്പോഴും കയറാറുള്ള ബസ്സ്...
ആ കണ്ടക്ടര്‍.... ഇരുപതു വര്‍ഷത്തിനു ശേഷം
അയാള്‍ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.... ,
അടുത്തിരുന്ന എന്റെ സുഹൃത്തിനോട്
അയാള്‍ പറയുന്നു,
"ഒരു സമരത്തിന് ഇദേഹം എന്റെ കരണക്കുറ്റിക്ക്
തല്ലിയതാണ്, അന്നെന്റെ കണ്ണില്‍ കൂടി
പൊന്നീച്ച പറന്നു....."
ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞതെങ്കിലും,
ഒരു വിഷാദം അയാളുടെ മുഖത്ത്...
എന്റെ മനസ്സ് ഒന്ന് പിടഞ്ഞു.... ശരിയാണ്,
ആളാവാന്‍ അന്ന് കാണിച്ച ഒരു തെമ്മാടിത്തരം....
പണ്ടേ മറന്നു പോയ സംഭവം.... ,
ഇപ്പോള്‍, ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത്....
വല്ലാത്ത വിഷമമായി... ഞാന്‍ അയാളുടെ കയില്‍
പിടിച്ചു.... ക്ഷമ പറഞ്ഞു.... ,
ഞാന്‍ ചിന്തിക്കുകയായിരുന്നു, ചെറുപ്പത്തിന്റെ
ആവേശത്തില്‍ ചെയ്തുകൂട്ടുന്ന ഓരോ കാര്യങ്ങള്‍....
അച്ഛനാവാന്‍ പ്രായമുള്ള മനുഷ്യന്‍.... ,
ആ സ്ഥാനത് ഞാന്‍ എന്റെ അച്ഛനെ സങ്കല്‍പ്പിച്ചു നോക്കി.... , ചെയ്തത് പൊറുക്കാന്‍ കഴിയാത്ത അപരാധം...
യാത്ര അവസാനിച്ചു ഇറങ്ങിയപ്പോഴും ഞാന്‍
അയാളുടെ കയില്‍ പിടിച്ചു പറഞ്ഞു...
"ക്ഷമിക്കണം എന്നോട്, അറിവില്ലാതെ
അന്ന് ചെയ്ത തെറ്റ്..."
"അത്ക്കെ പണ്ടല്ലേ, ജീവിതത്തില്‍
ഇതൊക്കെയുള്ളതാ.... ഞാനിപ്പോള്‍
കണ്ടപ്പോള്‍ ഓര്‍ത്തു എന്നേയുള്ളൂ...
സാരമില്ല, ഇപ്പൊ പോട്ടെ,
നമുക്കിനിയും കാണാം....."
അയാള്‍ ഡബിള്‍ ബെല്ലടിച്ചു....
ഒന്നും പറയാന്‍ കഴിയാതെ ഞാനവിടെ നിന്നു....
ശ്രീ ചിത്തിര തിരുനാള്‍
തിരുവിതാംകൂർ നാട്ടുരാജ്യത്തെ
അവസാനത്തെ ഭരണാധികാരിയിരുന്നു
ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ
നാടുനീങ്ങിയിട്ട് 21 വര്ഷം.
1912 നവംബർ 7-നു സേതുപാർവ്വതി ബായിയുടെ
മൂത്ത മകനായി ശ്രീ ബാലരാമവർമ ജനിച്ചു.
അവിവാഹിതനായ മഹാരാജാവിന്
ഒരു സഹോദരനും(ശ്രീ ഉത്രാടം തിരുനാൾ
മാർത്താണ്ഡവർമ ) ഒരു സഹോദരിയും
(കാർത്തിക തിരുനാൾ തമ്പുരാട്ടി) ഉള്ളത്.
തിരുവിതാംകൂർ മഹാരാജാക്കന്മാർ
ശ്രീ പദ്മനാഭദാസന്മാരാണ്. കുലദൈവമായ
ശ്രീ പദ്മനാഭൻറേതാണ് രാജ്യം.
രാജാക്കന്മാർ ശ്രീപദ്മനാഭനു വേണ്ടി രാജ്യഭാരം
നടത്തുന്നു എന്നാണ് സങ്കല്പം.
കവടിയാർ കൊട്ടാരമായിരുന്നു
ശ്രീ ബാലരാമവർമയുടെ ഔദ്യോഗിക വസതി.
“മേജർ ജനറൽ ശ്രീ പദ്മനാഭദാസ വഞ്ചിപാല
സർ ബാലരാമവർമ കുലശേഖര കിരീടപതി
മന്നേ സുൽത്താൻ മഹാരാജ രാജരാജ
ബഹദൂർ ഷം ഷേർ ജംഗ്” എന്നായിരുന്നു
അദ്ദേഹത്തിന്റെ ഔദ്യോഗിക നാമം.
പക്ഷേ വെറും പദ്മനാഭദാസൻ എന്ന പേരിൽ അറിയപ്പെടാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്.
തിരുവിതാംകൂരിലെ അവസാനത്തെ മഹാരാജാവും തിരു-കൊച്ചിയിലെ ആദ്യത്തെയും അവസാനത്തെയും രാജപ്രമുഖനും ആയിരുന്നു അദേഹം.
പന്ത്രണ്ടാം വയസിൽ അധികാരം ഏറ്റ ആളാണ്
ശ്രീബാലരാമവർമ. പ്രായകുറവ് കാരണം
അമ്മയുടെ ജ്യേഷ്ഠത്തി റാണി സേതുലക്ഷ്മി ബായി
റീജന്റായി രാജ്യം ഭരിച്ചു. മഹാരാജാവിന്
18 വയസായപ്പോൾ സ്വയം അധികാരം ഏറ്റെടുത്തു.
പുരോഗമനപരവും വിപ്ലവാത്മകവുമായ
പല ഭരണ പരിഷ്കാരങ്ങളും മഹാരാജാവ്
നടപ്പിൽ വരുത്തി. തിരുവിതാംകൂർ നിയമനിർമ്മാണ
സഭയ്ക്ക് രൂപം നൽകി. തിരുവിതാംകൂർ
സർവകലാശാല 1937-ല് സ്ഥാപിച്ചു.
ഭൂപണയ ബാങ്ക് സ്ഥാപിച്ചതും അദ്ദേഹം തന്നെ.
വ്യവസായവൽക്കരണത്തിന് തുടക്കം കുറിച്ചത്
ശ്രീബാലരാമവർമ തന്നെയായിരുന്നു.
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ്,
എഫ്. എ. സി. ടി. തുടങ്ങിയ വ്യവസായശാലകൾ
ആരംഭിക്കാൻ അദ്ദേഹമാണ് മുൻകൈയെടുത്തത്.
കേരളത്തിലെ പള്ളിവാസൽ ജല വൈദ്യുത പദ്ധതിയും,
റോഡ് ട്രാൻസ്പ്പോർട്ടും,ടെലിഫോൺ സർവീസുകൾ,
തേക്കടി വന്യ മൃഗ സംരക്ഷണ കേന്ദ്രം എന്നിവയും
അദ്ദേഹത്തിന്റെ നേട്ടങ്ങളിൽപ്പെട്ടതാണ്.
എന്നാൽ ഏറ്റവും പ്രധാനപ്പെട്ടതും വിപ്ലകരവുമായ അദ്ദേഹത്തിന്റെ നേട്ടം 1936-ലെ ക്ഷേത്രപ്രവേശന
വിളംബരമാണ്. താഴ്ന്ന ജാതികാർക്ക് ക്ഷേത്രങ്ങളിൽ
പ്രവേസനം അനുവദിച്ചുകൊണ്ടുള്ള ആ വിളംബരം അദ്ദേഹത്തിന്റെ യശസ് ഇന്ത്യയൊട്ടാകെ പരത്തി.
ഇന്ത്യയിലും വിദേശത്തും പ്രസിദ്ധിയുള്ള
ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ
സയൻസ് സ്ഥാപിച്ചത് അദ്ദേഹമാണ്.
ശ്രീബാലരാമവർമ മഹാരാജാവ്
1991 ജൂലൈ 19 ന് മരിച്ചു.
Tuesday, July 17, 2012
നെല്‍സണ്‍ മണ്ടേല
ഇന്ന് നെല്‍സന്‍ മണ്ടേലയുടെ (ജനനം 1918 ജൂലൈ 18)
തൊണ്ണൂറ്റി നാലാം ജന്മദിനം.
ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ
പോരാടിയ പ്രമുഖ നേതാവാണ് നെൽസൺ മണ്ടേല.
മണ്ടേല ദക്ഷിണാഫ്രിക്കയിലെ കിഴക്കൻ കേപ്
പ്രവിശ്യയിലെ ട്രാൻസ്കെയിൻ പ്രദേശം ഭരിച്ചിരുന്ന
തെംബു വംശത്തിൽപ്പെട്ടയാളാണ്.
ഏഴാമത്തെ വയസിൽ മണ്ടേല വിദ്യാഭ്യാസമാരംഭിച്ചു, മണ്ടേലക്കായിരുന്നു തന്റെ കുടുംബത്തിൽ ആദ്യമായി
സ്കൂൾ വിദ്യാഭ്യാസം ലഭിച്ചത്.
മട്രികുലേഷൻ പാസ്സായശേഷം ഫോർട്ട് ഹെയർ യൂണിവേർസിറ്റിയിൽ ചേർന്നു. അവിടെവച്ചാണ് ദീർഘകാലസുഹൃത്തായിത്തീർന്ന ഒളിവർ
തംബുവിനെ പരിചയപ്പെട്ടത്. ആദ്യവർഷം തന്നെ
സ്റ്റുഡന്റ് റപ്രസന്റേറ്റിവ് കൗൺസിൽ യൂണിവേർസിറ്റി നിയമങ്ങൾക്കെതിരെ നടന്ന സമരത്തിൽ മണ്ടേല
പങ്കെടുത്തു, തുടർന്ന് അദ്ദേഹത്തെ യൂണിവേർസിറ്റി
പുറത്താക്കി.
ആഫ്രിക്കാൻസ് ഭാഷ സംസാരിക്കുന്ന
യൂറോപ്പിയൻ വംശജരായ ആഫ്രിക്കാനർ
ആധിപത്യമുള്ളതും, വർണ്ണവിവേചനത്തിനും
വംശീയമായ വേർതിരിവിനും വേണ്ടി
നിലകൊണ്ടിരുന്നതുമായ നാഷണൽ പാർട്ടിയുടെ,
1948-ലെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം,
മണ്ടേല ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ
1952-ലെ സമരത്തിലും 1955-ലെ പീപ്പിൾസ്
കോൺഗ്രസ്സിലും സജീവമായി പങ്കെടുക്കുകയുണ്ടായി.
ഈ സമയത്ത് മണ്ടേല ഒളിവർ തംബുവിനോടൊന്നിച്ച്,
കറുത്ത വർഗ്ഗക്കാർക്ക് തുച്ചമായ ചിലവിലോ
വെറുതെയോ നിയമസഹായം നൽകാനായി,
മണ്ടേല ആന്റ് തംബൊ എന്ന സ്ഥാപനം
രൂപവത്കരിച്ചു.
മണ്ടേല 1961-ൽ എം കെ എന്ന ചുരുക്കപ്പേരിൽ
അറിയപ്പെട്ടിരുന്ന, എ എൻ സിയുടെ സായുധവിഭാഗമായ, ഉംഖോണ്ടൊ വി സിസ്വെയുടെ തലവനായി
സൈന്യത്തിനും ഗവണ്മെന്റിനുമെതിരെ
അട്ടിമറിപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും
ഭാവിയിൽ ഗറില്ല യുദ്ധം നടത്താൻ വേണ്ടിയുള്ള
പദ്ധതികൾ തയ്യാറാക്കുകയുംചെയ്തു.
വളരെക്കാലത്തെ അഹിംസാസമരം വിജയിക്കുന്നില്ലെന്നും ഭരണകൂടത്തിന്റെ അടിച്ചമർത്തലും അക്രമവും വർദ്ധിക്കുകയാണെന്നും കണ്ടതിനാലുമാണ്,
അവസാനത്തെ പോംവഴിയായി സായുധസമരത്തിലേക്കിറങ്ങിയതെന്നു മണ്ടേല പിന്നീട് പ്രസ്താവിക്കുകയിണ്ടായി.
1962 ആഗസ്റ്റ് 5-ആം തീയ്യതി, പതിനേഴു മാസത്തോളം
ഒളിവിൽ കഴിഞ്ഞ മണ്ടേല അറസ്റ്റ് ചെയ്യപ്പെടുകയും ജോഹന്നാസ്ബർഗ് കോട്ടയിൽ തടവിൽ
പാർപ്പിക്കപ്പെടുകയും ചെയ്തു. സി. ഐ. എ ഒറ്റിക്കൊടുത്തതിനാലാണ് മണ്ടേലയെ അറസ്റ്റ് ചെയ്യാൻ ഗവൺമെന്റിനു സാധിച്ചത്.
1964 ഏപ്രിൽ 20 ന് പ്രിടോറിയയിലെ സുപ്രീം
കോടതിയിൽ നടന്ന വിചാരണയ്ക്കിടയിൽ തന്റെ ജീവിതം ആഫ്രിക്കൻ വംശജരുടെ
സമരത്തിനായി ഉഴിഞ്ഞുവച്ചിരിക്കുകയാണെന്നും വെള്ളക്കാരുടെയോ കറുത്തവരുടേയോ
ആധിപത്യത്തിനു താൻ
എതിരാണെന്നും എല്ലാവരും തുല്യവകാശത്തോടെയും സാഹോദര്യത്തോടെയും സഹവസിക്കുന്ന
ജനാധിപത്യത്തിലൂന്നിയ സ്വതന്ത്ര സമൂഹത്തിനു
വേണ്ടിയാണ് താൻ ജീവിക്കുന്നതെന്നും വേണ്ടിവന്നാൽ ഇതിനുവേണ്ടി ജീവൻ പോലും
പരിത്യാഗം ചെയ്യാൻ സന്നദ്ധനാണെന്നും മണ്ടേല പ്രസ്താവിച്ചു.
1964 ജൂൺ 12-ന് ജീവപര്യന്തം തടവുശിക്ഷ
അനുഭവിക്കാൻ കോടതി വിധി പ്രഖ്യാപിച്ചു..
അടുത്ത പതിനെട്ടു വർഷക്കാലം മണ്ടേല റോബൻ
ദ്വീപിലെ ജയിലിലായിരുന്നു ശിക്ഷ അനുഭവിച്ചത്.
ഇക്കാലത്ത് യൂണിവേർസിറ്റി ഒഫ് ലണ്ടന്റെ വിദൂരപഠനപരിപാടിയിലൂടെ ബാച്ചിലർ ഒഫ് ലോ
ബിരുദം കരസ്ഥമാക്കി. 1981-ൽ മണ്ടേലയെ
യൂണിവേർസിറ്റി ഒഫ് ലണ്ടന്റെ ചാൻസിലർ
സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ
സ്ഥാനാർഥിയാക്കിയെങ്കിലും ആൻ രാജകുമാരിയോട്
അദ്ദേഹം പരാജയപ്പെടുകയുണ്ടായി.
1985 ഫെബ്രുവരിയിൽ പ്രസിഡന്റ് പി. ഡബ്ല്യു.
ബോത്ത ഉപാധികൾക്കു വിധേയമായി മണ്ടേലക്ക്
ജയിൽമോചനം വാഗ്ദാനം ചെയ്തു,
കോയെറ്റ്‌സിയടക്കമുള്ള മന്ത്രിമാർ ഇതിനെ എതിർത്തു.
എന്നാൽ എ എൻ സിയുടെ നിരോധനം
നിലവിലുള്ള കാലത്തോളം തനിക്ക് സ്വാതന്ത്ര്യം
വേണ്ടെന്നു പ്രസ്താവിച്ച മണ്ടേല ഈ വാഗ്ദാനം നിരസിക്കുകയാണുണ്ടായത്.
1989-ൽ പ്രസിഡന്റ് ബോത്തയ്ക്ക് പക്ഷാഘാതമുണ്ടായതിനെത്തുടർന്ന് ഫ്രഡറിക്
ഡിക്ലർക്ക് സ്ഥാനെമേറ്റെടുത്തത് വലിയ
മാറ്റങ്ങൾക്ക് കളമൊരൊക്കുകയും
1990 ഫെബ്രുവരിയിൽ മണ്ടേലയുടേ മോചനം പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയിലെ എല്ലാ ജനവിഭാഗങ്ങളെയും
ഉൾപ്പെടുത്തി നടത്തിയ ആദ്യത്തെ ജനാധിപത്യ
തിരഞ്ഞെടുപ്പ് 27 ഏപ്രിൽ 1994നു നടന്നു.
എ. എൻ. സി 62% വോട്ടുകൾ നേടുകയും
10 മേയ് 1994-നു മണ്ടേല ദക്ഷിണാഫ്രിക്കയുടെ
ആദ്യത്തെ കറുത്തവർഗ്ഗക്കാരനായ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തു. 1999 ജൂൺ വരെ പ്രസിഡണ്ട് സ്ഥാനത്ത്
തുടർന്ന മണ്ടേല, വർണ്ണവിവേചനത്തിൽനിന്നും ന്യൂനപക്ഷഭരണത്തിൽനിന്നും രാജ്യത്തെ
ഐക്യത്തിലേക്ക് നയിച്ചത് അന്താരാഷ്ട്ര
ശ്രദ്ധയാകർഷിച്ചു.
മഹാത്മാഗാന്ധി മണ്ടേലയുടെ ജീവിതത്തിൽ
വളരെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു.
മൂന്നു തവണ വിവാഹിതനായ മണ്ടേലക്ക്
ആറു കുട്ടികളും 20 ചെറുമക്കളുമുണ്ട്.
Monday, July 16, 2012
മലയാളത്തിന്റെ പ്രിയ കവി
പി കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ
ആസ്പദമാക്കി ശ്രീ പ്രകാശ് ബാര സംവിധാനം
ചെയ്യുന്ന "ഇവന്‍ മേഖരൂപന്‍" ഈ മാസം 29 നു പ്രദര്‍ശനത്തിനെത്തുന്നു....
വ്യക്തിപരമായി ഈ ചിത്രത്തോട്
എനിക്കൊരു ഇഷ്ടക്കൂടുതല്‍ ഉണ്ട്....
ഇതിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍
ശ്രീ ബാബു ആന്റണിയുടെ ജേഷ്ടനും സംവിധായകനും
ആയ തമ്പി ആന്റണി എന്ന പൊന്‍കുന്നം കാരനാണ്
എന്നതിന് പുറമേ, ശ്രീ പ്രകാശ് ബാര അഭിനയിക്കുന്ന
നായകന്‍റെ ഭാര്യയായി അഭിനയിക്കുന്നത്
എന്റെ അയല്‍ക്കാരിയും സുഹൃത്തും
കൈരളി ടീ വീ യിലെ മാമ്പഴം എന്ന
പരിപാടിയിലൂടെ ജനശ്രെദ്ധ നേടിയ ജയപ്രിയ
എന്ന പുതുമുഖനടി ആണ്...
ആകുട്ടിയുടെ സിനിമാ ജീവിതം
വിജയകരമാവുന്നത് കാണാന്‍ കാത്തിരിക്കുന്നു
ഞങ്ങള്‍ നാട്ടുകാര്‍....
ഹരിദാസിന്റെ പോസ്റ്റ് ആണ് ഈ പോസ്റ്റ്
ഇടുവാന്‍ എനിക്ക് പ്രചോദനം,
ഇതുമൂലം ആര്‍ക്കെങ്കിലും ഉണ്ടാവുന്ന
ധനനഷ്ടം മാനഹാനി എന്നിവയ്ക്ക്
ശ്രീ ഹരിദാസ് മാത്രമായിരിക്കും ഉത്തരവാദി...
============================== =====
"മനോജ്, എവിടാ ഇത് വരുന്നു എന്ന്
പറഞ്ഞിട്ട് വരുന്നില്ലേ.....,"
കാരണവര്‍ ആണ്, എറണാകുളതുള്ള സുഹൃത്തിന്റെ
വീട്ടില്‍ ഞാന്‍ വരുന്നുണ്ട് അപ്പോള്‍ അതിലെ കയറാം
എന്ന് പറഞ്ഞിരുന്നു.....
"ഞാന്‍ വരുന്നു ഭായ്"....
ഉടന്‍ തന്നെ സുഹൃത്തിന്റെ ഭാര്യയുടെ ആക്ടിവയും
എടുത്തു ഞാന്‍ ഇറങ്ങി... അഞ്ചോ ആറോ
കിലോമീറ്ററെ ഉള്ളൂ അവന്റെ വീട്ടില്‍ നിന്നും...
അല്‍പ്പം കഴിഞ്ഞപ്പോള്‍ വീണ്ടും കോള്‍,
"മനോജ്, ഇവിടെ ഞാന്‍ തനിച്ചേ ഉള്ളൂ,
ഭാര്യയും കുട്ടികളും അവരുടെ വീട്ടില്‍
പോയിരിക്കുകയാണ് കഴിക്കാന്‍
എന്തെങ്കിലും കൂടി വാങ്ങിച്ചോ...."
ഞാന്‍ കരുതി, പാവം, എന്തായാലും
തുറന്നു പറഞ്ഞല്ലോ, സന്തോഷം തോന്നി....
വീട്ടില്‍ എത്തി... കാരണവര്‍ എന്നെ പ്രതീക്ഷിച്ചു
വാതില്‍ക്കല്‍ തന്നെ ഉണ്ടായിരുന്നു...
"കയറി വാ, ഇരിക്ക്...."
ഞാന്‍ അകത്തേക്ക് കയറി...
മേശപ്പുറത്ത് കുറച്ചു ചിപ്സും ഒരു കോളയും
കുറെ വെള്ളവും... ഞാന്‍ മുഖത്തേക്ക് നോക്കി,
അപ്പോള്‍ പറഞ്ഞു ,
"ഞാന്‍ പറഞ്ഞില്ലേ മനോജ്, അവര്‍ ഇവിടെയില്ല,
അതുകൊണ്ട് കഴിക്കാന്‍ ഇതൊക്കെയേ ഉള്ളൂ...."
ഞാന്‍ പറഞ്ഞു "സാരമില്ല ഭായ്, ഇത് തന്നെധാരാളം... "
"വാങ്ങിയില്ലേ, ...?"
അപ്പോഴാണ് കഴിക്കാനുള്ളത് വാങ്ങണം എന്ന്
പറഞ്ഞ കാര്യം ഞാന്‍ ഓര്‍ത്തത്...
"ഉവ്വ് മാഷേ..."
ഞാന്‍ വണ്ടിയില്‍ നിന്നും പൊതിയെടുത്തു....
അദേഹത്തിന്റെ കയില്‍ കൊടുത്തു....
വാങ്ങിയതും കറന്റ് അടിച്ചതുപോലെ
മാഷിന്റെ മുഖം വിവര്‍ണമായി....
രൂക്ഷമായി എന്നെ ഒന്ന് നോക്കി....
" എന്താ ഇത്....??"
ഞാനോര്‍ത്തു ഇതിയാനെന്തു പറ്റി,
വാങ്ങണം എന്ന് പറഞ്ഞിട്ടല്ലേ വാങ്ങിയത്,
എന്നിട്ടിപ്പോ.... സംയമനം വിടാതെ ഞാന്‍ പറഞ്ഞു,
" മസാല ദോശയും ഉഴുന്ന് വടയും...."
"കോപ്പ്, ചുമ്മാ മനുഷ്യനെ മിനക്കെടുതിക്കാന്‍
ഓരോരുത്തന്‍ ഇറങ്ങിക്കൊള്ളും,
വെട്ടമാ കോപ്പാണെന്നും പറഞ്ഞ്...."
ആത്മഗതം ആയിരുന്നെങ്കിലും അല്പം
ഉച്ചത്തില്‍ ആയി പോയി... പിന്നീട് ഞാന്‍
അവിടെ നിന്നില്ല... പെണ്ണുങ്ങളുടെ
വായില്‍ നിന്നും തെറി കേട്ട കോയയുടെ
മുഖഭാവവുമായി അവിടെനിന്നും ഇറങ്ങി...
Wednesday, July 11, 2012
P K V
P K V ഓര്‍മ്മയായിട്ട് ഏഴു വര്ഷം....
കേരളത്തിന്റെ ഒൻപതാമത്തെ മുഖ്യമന്ത്രിയായിരുന്നു
പി.കെ.വി. എന്ന് അറിയപ്പെട്ടിരുന്ന
പി. കെ. വാസുദേവൻ നായർ
1926മാർച്ച് 2, നു കോട്ടയത്തെ കിടങ്ങൂരിൽ ജനനം.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന
നേതാവായിരുന്നു അദേഹം. അധികാരത്തിലും
അല്ലാത്തപ്പോഴും ലളിതജീവിതമായിരുന്നു നയിച്ചിരുന്നത്.
തന്റെ രാഷ്ട്രീയ ജീവിതത്തിനിടെ അദ്ദേഹം നാലു
തവണ എം.പിയും ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളെജിൽ
പഠിക്കുന്ന കാലത്താണ് പി.കെ.വിയുടെ
രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.
എ. ഐ. എസ്. എഫ്. പ്രവർത്തകനായിട്ടാണ്
അദ്ദേഹം വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്കു
രംഗപ്രവേശം ചെയുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ
അവസാന കാണ്ഡമായിരുന്നു അത്.
ഊർജ്ജതന്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം
അദ്ദേഹം നിയമപഠനത്തിനായി തിരുവനന്തപുരം
ലാ കോളെജിൽ ചേർന്നു. അവിഭക്ത കമ്യൂണിസ്റ്റ്
പാർട്ടിയുടെ ഭാഗമായിരുന്ന എ. ഐ. എസ്. എഫും എ.ഐ.വൈ.എഫും ബ്രിട്ടീഷ് ഭരണത്തിനെതിരെ
പോരാടുന്ന കാലമായിരുന്നു അത്.
അദ്ദേഹം 1945-ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.
ഒരു വിദ്യാർത്ഥിനേതാവായിരുന്ന അദ്ദേഹം 1947-ൽ
തിരുവിതാംകൂർ സ്റ്റുഡന്റ്സ് യൂണിയന്റെ
അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
1948-ൽ പി.കെ.വി. ഓൾ കേരള സ്റ്റുഡന്റ്സ്
ഫെഡറേഷന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
‘വേൾഡ് ഫെഡെറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്ത്’
എന്ന സംഘടനയുടെ ഉപാദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.
തിരുവിതാംകൂർ രാജഭരണത്തിനെതിരായി
പ്രസംഗിച്ചതിനായിരുന്നു പി.കെ.വി.യുടെ
ആദ്യത്തെ അറസ്റ്റ്. ഭരണകൂടത്തിനെതിരെ
സായുധവിപ്ലവം ആഹ്വാനം ചെയ്ത കമ്യൂണിസ്റ്റ്
പാർട്ടിയുടെ കൽക്കത്താ തീസീസിനെ തുടർന്ന്
നൂറുകണക്കിന് കമ്യൂണിസ്റ്റുകാർ ഒളിവിൽ പോയി.
അക്കൂട്ടത്തിൽ പി.കെ.വിയും ഉണ്ടായിരുന്നു.
ഒളിവിലിരുന്ന് പാർട്ടിപ്രവർത്തനം തുടർന്ന
അദ്ദേഹത്തെ 1951-ൽ വിദ്യാർത്ഥിപ്രസ്ഥാനവുമായി
ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
രാഷ്ട്രീയംതിരുവിതാംകൂർ സ്റ്റുഡന്റ്സ് യൂണിയന്റെയും
അഖില കേരള വിദ്യാർത്ഥി യൂണിയന്റെയും
അഖിലേന്ത്യാ വിദ്യാർത്ഥി സംഘടന
(എ.ഐ.എസ്.എഫ്) യുടെയും സ്ഥാപകരിൽ
ഒരാളായിരുന്നു പി.കെ.വി. 1964-ൽ ഇന്ത്യയിലെ
കമ്യൂണിസ്റ്റ് പാർട്ടി പിളർന്നതിനുശേഷം അദ്ദേഹം
സി.പി.ഐയിൽ തുടർന്നു. 1982-ൽ പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതൽ 2004 വരെ
അദ്ദേഹം തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ നിന്ന്
മാറിനിന്ന് പാർട്ടി പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. സി.പി.ഐ. പാർട്ടി സെക്രട്ടറിയായി അദ്ദേഹം
ഈ കാലയളവിൽ പ്രവർത്തിച്ചു.
അദ്ദേഹം നാലുതവണ ലോക്സഭയിലേക്കു
തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. (1957 (തിരുവല്ല),
1962 (അമ്പലപ്പുഴ), 1967 (പീരുമേട്), 2004
(തിരുവനന്തപുരം)). രണ്ടു തവണ കേരള
നിയമസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
(1977, 1980). സി.പി.ഐ. നിയമസഭാകക്ഷി
നേതാവായിരുന്നു അദ്ദേഹം. നീണ്ട ലോക്സഭാ
ജീവിതത്തിനു ശേഷം അദ്ദേഹം 1970-ൽ സംസ്ഥാന
രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു. തന്റെ
ലോക്സഭയിൽ ചിലവഴിച്ച കാലഘട്ടത്തിനിടയിൽ
അദ്ദേഹം സി.പി.ഐ. യുടെ പാർലമെന്ററി
പാർട്ടി സെക്രട്ടറി, അദ്ധ്യക്ഷൻ, എന്നിവരുടെ പാനലിൽ അംഗമായിരുന്നു.
1954 മുതൽ 1957 വരെ പാർട്ടി ദിനപ്പത്രമായ ജനയുഗം ദിനപ്പത്രത്തിന്റെ ലേഖകനായിരുന്നു അദ്ദേഹം.
1977 മുതൽ 1978 വരെ കെ. കരുണാകരന്റെയും
എ.കെ. ആന്റണിയുടെയും മന്ത്രിസഭകളിൽ
വ്യവസായ മന്ത്രിയായിരുന്നു പി.കെ.വി. ഇന്ദിര
ചിക്മംഗളൂരിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ
കോൺഗ്രസ് എതിർ സ്ഥാനാർത്ഥിയെ നിർത്താത്തതിൽ
പ്രതിഷേധിച്ച് എ.കെ.ആന്റണി 1978-ൽ
മുഖ്യമന്ത്രിപദം രാജിവെച്ചു. ഈ ഒഴിവിൽ
പി.കെ.വി. കേരള മുഖ്യമന്ത്രിയായി.
അദ്ദേഹം കേരളത്തിൽ സി.പി.എം. ഉം സി.പി.ഐ. യും
കൂടിച്ചേർന്ന് സർക്കാർ രൂപവത്കരിക്കുന്നതിനു
പാത തെളിക്കാൻ 1979 ഒക്ടോബർ 7-നു
മുഖ്യമന്ത്രിപദം രാജിവെച്ചു.
ലളിതമായ ജീവിതരീതിയുടെയും ലാളിത്യമാർന്ന പെരുമാറ്റത്തിന്റെയും ഉടമയായിരുന്നു പി.കെ.വി.
മരിക്കുന്നതിന് ഒരുവർഷം മുൻപുവരെ
തിരുവനന്തപുരത്തെ തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നു കെ.എസ്.ആർ.ടി.സി. ട്രാൻസ്പോർട്ട് ബസ്സുകളിൽ
പി.കെ.വി. യാത്രചെയ്യുമായിരുന്നു.
2004-ൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം തിരുവനന്തപുരത്തുനിന്ന് ലോക്സഭയിലേക്ക്
തിരഞ്ഞെടുക്കപ്പെട്ടു. 2005 ജൂലൈ 12 ന് ദില്ലിയിൽ
വെച്ച് ഹൃദയ സംബന്ധമായ അസുഖങ്ങൾ കൊണ്ട്
പി.കെ.വി. അന്തരിച്ചു. 79 വയസ്സായിരുന്നു.
ഭാര്യയും മൂന്ന് ആൺമക്കളും രണ്ട് പെണ്മക്കളുമുണ്ട്
അദ്ദേഹത്തിന്.
കേരളത്തിന്റെ ഒൻപതാമത്തെ മുഖ്യമന്ത്രിയായിരുന്നു
പി.കെ.വി. എന്ന് അറിയപ്പെട്ടിരുന്ന
പി. കെ. വാസുദേവൻ നായർ
1926മാർച്ച് 2, നു കോട്ടയത്തെ കിടങ്ങൂരിൽ ജനനം.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന
നേതാവായിരുന്നു അദേഹം. അധികാരത്തിലും
അല്ലാത്തപ്പോഴും ലളിതജീവിതമായിരുന്നു നയിച്ചിരുന്നത്.
തന്റെ രാഷ്ട്രീയ ജീവിതത്തിനിടെ അദ്ദേഹം നാലു
തവണ എം.പിയും ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ആലുവ യൂണിയൻ ക്രിസ്ത്യൻ കോളെജിൽ
പഠിക്കുന്ന കാലത്താണ് പി.കെ.വിയുടെ
രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്.
എ. ഐ. എസ്. എഫ്. പ്രവർത്തകനായിട്ടാണ്
അദ്ദേഹം വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്കു
രംഗപ്രവേശം ചെയുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ
അവസാന കാണ്ഡമായിരുന്നു അത്.
ഊർജ്ജതന്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം
അദ്ദേഹം നിയമപഠനത്തിനായി തിരുവനന്തപുരം
ലാ കോളെജിൽ ചേർന്നു. അവിഭക്ത കമ്യൂണിസ്റ്റ്
പാർട്ടിയുടെ ഭാഗമായിരുന്ന എ. ഐ. എസ്. എഫും എ.ഐ.വൈ.എഫും ബ്രിട്ടീഷ് ഭരണത്തിനെതിരെ
പോരാടുന്ന കാലമായിരുന്നു അത്.
അദ്ദേഹം 1945-ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.
ഒരു വിദ്യാർത്ഥിനേതാവായിരുന്ന അദ്ദേഹം 1947-ൽ
തിരുവിതാംകൂർ സ്റ്റുഡന്റ്സ് യൂണിയന്റെ
അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
1948-ൽ പി.കെ.വി. ഓൾ കേരള സ്റ്റുഡന്റ്സ്
ഫെഡറേഷന്റെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
‘വേൾഡ് ഫെഡെറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്ത്’
എന്ന സംഘടനയുടെ ഉപാദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.
തിരുവിതാംകൂർ രാജഭരണത്തിനെതിരായി
പ്രസംഗിച്ചതിനായിരുന്നു പി.കെ.വി.യുടെ
ആദ്യത്തെ അറസ്റ്റ്. ഭരണകൂടത്തിനെതിരെ
സായുധവിപ്ലവം ആഹ്വാനം ചെയ്ത കമ്യൂണിസ്റ്റ്
പാർട്ടിയുടെ കൽക്കത്താ തീസീസിനെ തുടർന്ന്
നൂറുകണക്കിന് കമ്യൂണിസ്റ്റുകാർ ഒളിവിൽ പോയി.
അക്കൂട്ടത്തിൽ പി.കെ.വിയും ഉണ്ടായിരുന്നു.
ഒളിവിലിരുന്ന് പാർട്ടിപ്രവർത്തനം തുടർന്ന
അദ്ദേഹത്തെ 1951-ൽ വിദ്യാർത്ഥിപ്രസ്ഥാനവുമായി
ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
രാഷ്ട്രീയംതിരുവിതാംകൂർ സ്റ്റുഡന്റ്സ് യൂണിയന്റെയും
അഖില കേരള വിദ്യാർത്ഥി യൂണിയന്റെയും
അഖിലേന്ത്യാ വിദ്യാർത്ഥി സംഘടന
(എ.ഐ.എസ്.എഫ്) യുടെയും സ്ഥാപകരിൽ
ഒരാളായിരുന്നു പി.കെ.വി. 1964-ൽ ഇന്ത്യയിലെ
കമ്യൂണിസ്റ്റ് പാർട്ടി പിളർന്നതിനുശേഷം അദ്ദേഹം
സി.പി.ഐയിൽ തുടർന്നു. 1982-ൽ പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതൽ 2004 വരെ
അദ്ദേഹം തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ നിന്ന്
മാറിനിന്ന് പാർട്ടി പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. സി.പി.ഐ. പാർട്ടി സെക്രട്ടറിയായി അദ്ദേഹം
ഈ കാലയളവിൽ പ്രവർത്തിച്ചു.
അദ്ദേഹം നാലുതവണ ലോക്സഭയിലേക്കു
തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. (1957 (തിരുവല്ല),
1962 (അമ്പലപ്പുഴ), 1967 (പീരുമേട്), 2004
(തിരുവനന്തപുരം)). രണ്ടു തവണ കേരള
നിയമസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
(1977, 1980). സി.പി.ഐ. നിയമസഭാകക്ഷി
നേതാവായിരുന്നു അദ്ദേഹം. നീണ്ട ലോക്സഭാ
ജീവിതത്തിനു ശേഷം അദ്ദേഹം 1970-ൽ സംസ്ഥാന
രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു. തന്റെ
ലോക്സഭയിൽ ചിലവഴിച്ച കാലഘട്ടത്തിനിടയിൽ
അദ്ദേഹം സി.പി.ഐ. യുടെ പാർലമെന്ററി
പാർട്ടി സെക്രട്ടറി, അദ്ധ്യക്ഷൻ, എന്നിവരുടെ പാനലിൽ അംഗമായിരുന്നു.
1954 മുതൽ 1957 വരെ പാർട്ടി ദിനപ്പത്രമായ ജനയുഗം ദിനപ്പത്രത്തിന്റെ ലേഖകനായിരുന്നു അദ്ദേഹം.
1977 മുതൽ 1978 വരെ കെ. കരുണാകരന്റെയും
എ.കെ. ആന്റണിയുടെയും മന്ത്രിസഭകളിൽ
വ്യവസായ മന്ത്രിയായിരുന്നു പി.കെ.വി. ഇന്ദിര
ചിക്മംഗളൂരിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ
കോൺഗ്രസ് എതിർ സ്ഥാനാർത്ഥിയെ നിർത്താത്തതിൽ
പ്രതിഷേധിച്ച് എ.കെ.ആന്റണി 1978-ൽ
മുഖ്യമന്ത്രിപദം രാജിവെച്ചു. ഈ ഒഴിവിൽ
പി.കെ.വി. കേരള മുഖ്യമന്ത്രിയായി.
അദ്ദേഹം കേരളത്തിൽ സി.പി.എം. ഉം സി.പി.ഐ. യും
കൂടിച്ചേർന്ന് സർക്കാർ രൂപവത്കരിക്കുന്നതിനു
പാത തെളിക്കാൻ 1979 ഒക്ടോബർ 7-നു
മുഖ്യമന്ത്രിപദം രാജിവെച്ചു.
ലളിതമായ ജീവിതരീതിയുടെയും ലാളിത്യമാർന്ന പെരുമാറ്റത്തിന്റെയും ഉടമയായിരുന്നു പി.കെ.വി.
മരിക്കുന്നതിന് ഒരുവർഷം മുൻപുവരെ
തിരുവനന്തപുരത്തെ തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നു കെ.എസ്.ആർ.ടി.സി. ട്രാൻസ്പോർട്ട് ബസ്സുകളിൽ
പി.കെ.വി. യാത്രചെയ്യുമായിരുന്നു.
2004-ൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം തിരുവനന്തപുരത്തുനിന്ന് ലോക്സഭയിലേക്ക്
തിരഞ്ഞെടുക്കപ്പെട്ടു. 2005 ജൂലൈ 12 ന് ദില്ലിയിൽ
വെച്ച് ഹൃദയ സംബന്ധമായ അസുഖങ്ങൾ കൊണ്ട്
പി.കെ.വി. അന്തരിച്ചു. 79 വയസ്സായിരുന്നു.
ഭാര്യയും മൂന്ന് ആൺമക്കളും രണ്ട് പെണ്മക്കളുമുണ്ട്
അദ്ദേഹത്തിന്.
Subscribe to:
Posts (Atom)