ലിയനാർഡോ ഡാ വിഞ്ചി
മോണാലിസ എന്നാ ചിത്രം ഒരിക്കലെങ്കിലും
കണ്ടിട്ടില്ലാത്തവര്‍ ഉണ്ടാവില്ല. ഡാവഞ്ചിയുടെ
മാസ്റ്റര്‍പീസ് എന്നറിയപ്പെടുന്ന ചിത്രങ്ങളാണ്
മോണാലിസയും ദി ലാസ്റ്റ് സപ്പറും.
ലിയനാര്‍ഡോ ഡാവാഞ്ചി1452 ഏപ്രില് 15 നു
ഇറ്റലിയിലെ ഫ്ലോറൻസ് പ്രവിശ്യയിലെ
വിഞ്ചിക്കടുത്തുള്ള ഓലിവുമരങ്ങളും സൈപ്രസ്
മരങ്ങളും ഇടതൂർന്നുവളരുന്ന മനോഹരമായ
മലഞ്ചെരുവിലെ അഗിയാനോ എന്ന ഗ്രാമത്തിൽ ജനിച്ചു.
ഒരു ചിത്രകാരന്‍ എന്നതിലുപരി, ശില്പി, ആര്‍ക്കിടെക്, സംഗീതജ്ഞന്‍, ശാസ്ത്രജ്ഞന്‍ തുടങ്ങി അദേഹം
കൈവെക്കാത്ത മേഖലകള്‍ ഇല്ല. അച്ഛന്റെ പേര്
ലിയനാർഡോ ദി സേർ പിയറോ എന്നും അമ്മയുടെ പേര്
കാറ്റെരിന എന്നും ആണ്. ഡാവിഞ്ചി എന്നത്
അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഇറ്റലിയിലെ
വിഞ്ചിയെ സൂചിപ്പിക്കുന്നു.
ലോകത്തെ ഏറ്റവും പ്രശസ്തമായ
ഛായാചിത്രമാണ് മോണാലിസ.
1503 നും 1506നും ഇടക്കാണ് ലിയനാഡോ ഡാവിഞ്ചി
ഇതു വരച്ചത്. ഫ്രാൻസസ്‌കോ ദൽ ജിയോകോൺഡോ
എന്ന ഫ്‌ളോറ്ൻസുകാരന്റെ ഭാര്യയായിരുന്നു
മോണാലിസ. അതിനാൽ ലാ ജിയോകോൺഡോ
എന്നും പേരുണ്ട്. പാരീസിലെ ലൂവ്രേയിൽ
ഈ ചിത്രം ഇന്നുംകാണം. ലോകത്തിലെഏറ്റവും
പ്രശസ്തവും മറ്റെങ്ങും കിട്ടാനില്ലത്തതുമായ
ചിത്രകലകൾ സുക്ഷിക്കുന്ന കാഴ്ചബംഗ്‌ളാവാണ് ലൂവ്ര്.
ചിത്രം രചിച്ചതു ഇറ്റലിയിൽ വെച്ചാണെന്ന്
കരുതപ്പെടുന്നു.
ഇദ്ദേഹത്തിന്റെ സാന്ത മരിയ ഡെല്ല ഗ്ഗ്രാസിയെ
ദേവാലയത്തിലെ തിരുവത്താഴം, മൊണാലിസ
എന്നീ ചിത്രങൾ അവയുടെ കലാമൂല്യത്തിന്റെ പേരിൽ
ലോക പ്രശസ്തങളാണ്. ഇദ്ദേഹത്തിന്റെ ചിന്താഗതികൾ
തന്റെ കാലത്തിനും മുൻപിൽ പോവുന്നതിന്
പ്രശസ്തമാണ്. അത് അദ്ദേഹത്തിന്റെ ഹെലിക്കോപ്റ്റർ,
റ്റാങ്ക്, കാൽക്കുലേറ്റർ എന്നിവ ഉണ്ടാക്കുവാനുള്ള
മാതൃകകൾ മുതലായവ അങ്ങനെയുള്ളവയാണ്.
ഒരു പുതിയ ചിത്രകലാ രീതി ലിയൊനാർഡോ
ഡാ വിഞ്ചി വികസിപ്പിച്ചെടുത്തു. അക്കാലത്ത്
ചിത്രകാരന്മാർ വെളുത്ത പശ്ചാത്തലമായിരുന്നു
ചിത്രങ്ങൾ രചിക്കാന് ഉപയോഗിച്ചിരുന്നത്.
ലിയൊനാർഡോ ഇരുണ്ട പശ്ചാത്തലം ഉപയോഗിച്ച്
ചിത്രങ്ങൾ രചിച്ചു. ഇതൊരു ത്രിമാന പ്രതീതി
ചിത്രത്തിലെ പ്രധാന വസ്തുവിന് നൽകി.
പല നിഴലുകൾ ഉള്ള ഇരുണ്ട ശൈലിയിൽ ചിത്രങ്ങാൾ
വരയ്ക്കുന്നതിൻ പ്രശസ്തനായിരുന്നു ഡാ വിഞ്ചി.
ലിയൊനാർഡോ ഡാ വിഞ്ചി ഉന്നത നവോത്ഥാനത്തിന്റെ
നായകരിൽ ഒരാളായിരുന്നു. യതാർത്ഥ ചിത്രകലയിൽ
(റിയലിസ്റ്റിക്) വളരെ തല്പരനായിരുന്ന
ഡാവിഞ്ചി ഒരിക്കൽ മനുഷ്യ ശരീരം എങ്ങനെ
പ്രവർത്തിക്കുന്നു എന്ന് പഠിക്കാനായി ഒരു ശരീരം
കീറി മുറിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും മികച്ച ചിത്രകാരന്മാരിലൊരാളായി കരുതപ്പെടുന്ന അദേഹം 1519 മേയ് 2 ഫ്രാൻസിലെ
ക്ലോസ് ലുസെ കൊട്ടാരത്തിൽ അന്തരിച്ചു.
No comments:
Post a Comment