രബീന്ദ്രനാഥ് ടാഗോര്‍
റോബി എന്ന വിളിപ്പേരുണ്ടായിരുന്ന ടാഗോർ
കൊൽക്കത്തയിലെ കൊട്ടാര സദൃശ്യമായ ജോറസങ്കോ
ഗൃഹത്തിൽ 1861 മെയ് 7നു ദേബേന്ദ്രനാഥ് ടാഗോറിന്റെയും
ശാരദാ ദേവിയുടെയും പതിനാലു മക്കളിൽ
പതിമ്മൂന്നാമനായി പിറന്നു.
പ്രാഥമിക വിദ്യാഭ്യാസ കാലത്ത് സ്കൂളിൽ പോകാൻ
താല്പര്യം കാണിക്കാതിരുന്നത് മൂലം വീട്ടുകാർ
രബീന്ദ്രനാഥിനെ സ്കൂളിൽ വിടേണ്ടെന്നു തീരുമാനിച്ചു,
വീട്ടിലിരുത്തി പഠിപ്പിക്കാൻ അദ്ധ്യാപകരെയും ഏർപ്പാടാക്കി.
1877-ൽ ടാഗോർ പല കൃതികളുടെ ഒരു സമാഹാരം
പുറത്തിറക്കുകയും അതിൽ മൈഥിലി ഭാഷയിലെഴുതിയ
കവിത ശ്രദ്ധിക്കപ്പെടുകയുമുണ്ടായി.
ബംഗാളിയിലെ ആദ്യത്തെ ചെറുകഥയായ “ഭിഖാറിണി“
(ഭിക്ഷക്കാരി) ടാഗോർ 1877-ൽ രചിച്ചു.
1901ൽ ടാഗോർ പശ്ചിമ ബംഗാളിലെ ശാന്തിനികേതനത്തിൽ താമസമാരംഭിച്ചു. ഇവിടെ വച്ച് ടാഗോറിന്റെ
ഭാര്യയും(1902-ൽ) രണ്ട് കുട്ടികളും മരണമടഞ്ഞു.
അദ്ദേഹത്തിന്റെ പിതാവ് 19 ജനുവരി 1905ൽ മരണമടഞ്ഞു.
ബ്രിട്ടിഷ് ഗവൺമെന്റ് ഏകപക്ഷീയമായി തീരുമാനിച്ചു
നടപ്പിലാക്കിയ ബംഗാൾ വിഭജനത്തിന് എതിരായി
1905-ൽ ആരംഭിച്ച സംഘടിത പ്രക്ഷോഭണത്തിൽ ഇദ്ദേഹവും ഭാഗഭാക്കായി.
1878 മുതൽ 87 വരെ പ്രസിദ്ധീകൃതങ്ങളായ
ആദ്യകാലകൃതികളെ തുടർന്ന്, മറ്റു പലതിനും പുറമേ
1888-ൽ മായാർഖേല, രാജാ ഓ റാണി എന്നീ നാടകങ്ങളും,
1903-ൽ ഛൊഖേർബാലി (വിനോദിനി),
1906-ൽ നൗകാ ഡൂബി (കപ്പൽ ച്ചേതം) എന്നീ നോവലുകളും
എഴുതി. 1907-പിൽക്കാലത്തു വിഖ്യാതി നേടിയ ഗോറ
എന്ന നോവൽ രചിച്ചു തുടങ്ങുകയും 1910-ൽ അതു പൂർത്തിയാക്കുകയും ചെയ്തു. അതേ വർഷം തന്നെ
ബംഗാളിയിൽ ഗീതാഞ്ജലിയും പുറത്തുവന്നു.
1912-ൽ ഡാക് ഘർ (പോസ്റ്റോഫീസ്) എന്ന പ്രശസ്തനാടകവും
വെളിച്ചം കണ്ടു.
ശാന്തിനികേതനത്തിനടുത്ത് സുരുൾ ഗ്രാമത്തിൽ
1921ൽ കാർഷിക സാമ്പത്തിക വിദഗ്ദനായിരുന്ന
ലിയോണാർഡ് എൽംഹേർസ്റ്റുമൊത്ത് ടാഗോർ
ഗ്രാമീണ പുനർനിർമ്മാണ പഠന സ്ഥാപനത്തിന് രൂപം കൊടുത്തു.പിൽകാലത്ത് ഇത് ശ്രീനികേതൻ
എന്ന പേരിലേക്ക് മാറ്റി. ഗാന്ധിയുടെ പ്രതിഷേധത്തിലൂന്നിയ
സ്വരാജ് മുന്നേറ്റത്തെ തള്ളിപ്പറഞ്ഞ ടാഗോർ അതിനെതിരെ ഇൻഡ്യയിലെ ഗ്രാമങ്ങളിലെ ജനതയുടെ നിസ്സഹായതയും
അജ്ഞതയും അകറ്റുന്നതിനായി
“വിജ്ഞാനത്തെ സജീവമാക്കുന്നതിന്” പല രാജ്യങ്ങളിൽ നിന്നും പണ്ഡിതരേയും മനുഷ്യ സ്നേഹികളെയും ഉദ്യോഗസ്ഥരേയും
വരുത്തി. 1930കളിൽ ഇൻഡ്യക്കാരിലെ അസാധാരണമായ ജാതി ബോധവും തൊട്ടുകൂടായ്മയും
ടാഗോറിനെ അസ്വസ്ഥനാക്കി. അതിനെതിരായി പ്രഭാഷണ പരമ്പരകളും, ദളിതർ
മുഖ്യ കഥാപാത്രങ്ങളാകുന്ന നാടകങ്ങളും കവിതകളും
രചിച്ചു
കവി, തത്ത്വ ചിന്തകൻ, ദൃശ്യ കലാകാരൻ, കഥാകൃത്ത്,
നാടക കൃത്ത്, ഗാനരചയിതാവ്, നോവൽ രചയിതാവ്, സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ
തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും,
20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി
പുതു രൂപം നൽകുകയും ചെയ്തു.
1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം
ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കന്ന
ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോർ.
മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങൾ,
അൻപത് നാടകങ്ങൾ, കലാഗ്രന്ഥങ്ങൾ,
ലേഖന സമാഹാരങ്ങൾ ടാഗോറിന്റെ സാഹിത്യ സംഭാവനകൾ ഇങ്ങനെ പോകുന്നു.
ടാഗോറിന്റെ രണ്ട് ഗാനങ്ങൾ ഇൻഡ്യയുടെയും
ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളാണ്.
ജനഗണമനയും അമർ ഷോണാർ ബാംഗ്ലയും.
നീണ്ട കാലത്തെ രോഗാവസ്ഥയ്ക്കു ശേഷം ടാഗോർ
1941 ഓഗസ്റ്റ് 7-ന് തന്റെ ജന്മ ഗൃഹമായ ജൊറസങ്കോവിൽ
വച്ച് മരണമടഞ്ഞു.
No comments:
Post a Comment