ജെ ജെ മര്‍ഫി അന്തരിച്ചിട്ട് 55 വര്ഷം.
**********************************
കേരളത്തിന്റെ , പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിന്‍റെ
കാര്‍ഷിക സാംസ്കാരിക രംഗത്ത് വലിയ
മാറ്റങ്ങള്‍ക്കു കാരണക്കാരനായ സ്കോട്ട് ലണ്ട് കാരനാണ്
ജെ ജെ മര്‍ഫി.
1850-ൽ യൂറോപ്യന്മാരായ കൃസ്ത്യൻ മിഷനറിമാർ
കേരളത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ എത്തി.
ഇവർ ധാരാളം പേരെ മത പരിവർത്തനം ചെയ്തു.
പുറത്തുനിന്നു മത പരിവർത്തനം ചെയ്തവരെയും ചേർത്ത് മുണ്ടക്കയം, കൂട്ടിക്കല്‍, ഏന്തയാര്‍ ഭാഗങ്ങളിലാണ് പാര്‍പ്പിച്ചിരുന്നത്.
മിഷനറിമാരുടെ വരവോടെ ഈ പ്രദേശത്തിന്റെ
ഭൂപ്രകൃതിയും ഫലഭൂയിഷ്ടിയും മനസ്സിലാക്കിയ
വിദേശികൾ ഇവിടെ റബ്ബർ തോട്ടങ്ങൾ സ്ഥാപിക്കാനായി
എത്തി തുടങ്ങി. ഇതിൽ പ്രമുഖനാണ് ജെ.ജെ.മർഫി.
തോട്ടങ്ങളിൽ ജോലിക്കായി തിരുവിതാംകൂറിന്റെ
വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരും തമിഴ്‌നാട്,
കർണാടക എന്നിവിടുന്നുള്ളവരും ഇങ്ങോട്ടേക്കെത്തി. കാലാന്തരത്തിൽ ഇവർ ഇന്നാട്ടുകാരായിത്തീർന്നു.
കേരളത്തില്‍ ആദ്യമായി റബ്ബര്‍കൃഷി നടപ്പിലാക്കിയത്
കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനടുത്തുള്ള
ഏന്തയാറിലാണ്. 1903ല്‍ ജെ.ജെ മര്‍ഫിയാണ്
റബ്ബര്‍ കൃഷിക്ക് ആരംഭംകുറിച്ചത്. പൂഞ്ഞാര്‍ -
വഞ്ചിപ്പുഴ രാജക്കന്‍മാരില്‍ നിന്ന് സ്ഥലം വാങ്ങി
മര്‍ഫി ഏന്തയാറില്‍ റബ്ബര്‍ കൃഷി പ്ലാന്‍േറഷന്‍
രീതിയില്‍ തുടങ്ങി. ഇളംകാട് മുതല്‍ കൂട്ടിക്കല്‍
വരെ തുടങ്ങിയ റബ്ബര്‍ കൃഷി1910 ഓടെ മുണ്ടക്കയം
വരെ വ്യാപിപ്പിച്ചു. പതിനായിരം ഏക്കര്‍ സ്ഥലത്ത്
റബ്ബര്‍ കൃഷിവളരെ വിജയകരമായി വ്യാപിപ്പിക്കാന്‍
മര്‍ഫിയ്ക്ക് കഴിഞ്ഞു.
എന്തയാറില്‍ തേയിലഫാക്ടറിയും സെന്റ് ജോസഫ്
പള്ളിയും പണികഴിപ്പിച്ചു. മുണ്ടക്കയത്തെ
സെന്റ് മേരീസ് പള്ളിയും ജെ.ജെ മര്‍ഫിയുടെ
സംഭാവനയാണ്. സ്വാതന്ത്ര്യ ലബ്ധിയ്ക്കുശേഷം
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടപ്പോള്‍ 1952ല്‍ തന്റെ
ഉടമസ്ഥതയിലുള്ള പാമ്പാടുംപാറയിലെ ഏലത്തോട്ടം
മര്‍ഫിസായിപ്പ് വില്‍ക്കുകയും ബാക്കിയുള്ളവ
തൊഴിലാളികള്‍ക്ക് നല്‍കുകയും ചെയ്തു.
വന്യമൃഗങ്ങളുടെയും മാരക രോഗങ്ങളുടെയും
ആക്രമണത്തെ തന്റെ മനക്കരുതുകൊണ്ട്
എതിര്‍ത്ത് തോല്‍പ്പിച്ചാണ് മര്‍ഫി ഈ പ്രദേശങ്ങള്‍
കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ആക്കിയത്.
1957ല്‍ രോഗബാധിതനായ മര്‍ഫി മാര്‍ച്ചില്‍ തന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് പലര്‍ക്കായി വിറ്റു.
1957 മെയ് 9ന് നാഗര്‍കോവിലെ സ്വകാര്യാസ്പത്രിയില്‍
മര്‍ഫി അന്തരിച്ചു. മര്‍ഫിയുടെ ഓര്‍മ്മക്കായി
എന്തയാറിലെ സ്‌കൂളിന് ജെ.ജെ.മര്‍ഫി സ്‌കൂള്‍
എന്ന് നാമകരണം ചെയ്തു.
ജെ.ജെ മര്‍ഫിയുടെ 55-ാം ചരമവാര്‍ഷികം
കടന്നുപോകുമ്പോള്‍ ഇപ്പോഴും മര്‍ഫിയെ ഓര്‍ക്കുന്ന
ചുരുക്കം ചില പഴമക്കാര്‍ ജീവിച്ചിരിക്കുന്നു.

No comments:
Post a Comment