പീ പദ്മരാജന്‍
കഥകളുടെ ഗന്ധര്‍വന്‍ പീ പദ്മരാജന്റെ
അറുപത്തി ഏഴാം ജന്മവാര്‍ഷികം നാളെ....
നമ്മുടെ പ്രിയപ്പെട്ട സംവിധായകന്‍ പീ പദ്മരാജന്‍
1945 മേയ് 23 ന് ആലപ്പുഴ ജില്ലയിലെ
ഹരിപ്പാടിനടുത്ത്മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരക്കൽ
ദേവകിയമ്മയുടെയും ആറാമത്തെ
മകനായി ജനിച്ചു.
മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു
ശേഷം തിരുവനന്തപുരം മഹാത്മാഗാന്ധി
കോളേജിൽ നിന്ന്രസതന്ത്രത്തിൽ ബിരുദമെടുത്തു.
ഇതോടൊപ്പം തന്നെ മുതുകുളത്തുള്ള ചേപ്പാട്
അച്യുതവാര്യരിൽ നിന്നും സംസ്കൃതവും
സ്വായത്തമാക്കി. 1965 ൽ തൃശൂർ ആകാശവാണിയിൽ അനൌൺസറായി ചേർന്നു. 1986 വരെ
ആകാശവാണിയിലെ ഉദ്യോഗം തുടർന്നു.
സിനിമാരംഗത്ത് സജീവമായതിനെത്തുടർന്ന്
ആകാശവാണിയിലെ ഉദ്യോഗം സ്വമേധയാ രാജിവെക്കുകയായിരുന്നു. പിന്നീട്
തിരുവനന്തപുരത്തുള്ള പൂജപ്പുരയിൽ
സ്ഥിരതാമസമാക്കി.പ്രയാണം എന്ന
ചലച്ചിത്രത്തിലൂടെ തിരക്കഥാകൃത്തായി,
സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുൾപ്പെടെ
മുപ്പത്തിയാറ് തിരക്കഥകൾ രചിച്ചു.
ദേശീയവും അന്തർദ്ദേശീയവുമായ നിരവധി
ബഹുമതികളും ലഭിച്ചിട്ടുണ്ട്.
ഭരതന്റേയും
കെ.ജി.ജോർജ്ജിന്റെയും കൂടെ മലയാളസിനിമയുടെ വളർച്ചയ്ക്കായി ഒരു സിനിമാ വിദ്യാലയം
പത്മരാജൻ തുടങ്ങുകയുണ്ടായി. ഇത് കലാ
സിനിമയേയും , വാണിജ്യ സിനിമയേയും
ഒരു പോലെ പ്രോത്സാഹിപ്പിക്കാനുള്ളതായിരുന്നു.
ഭരതനുമായി ചേർന്ന് പത്മരാജൻ
പ്രവർത്തിച്ചിട്ടുള്ള സിനിമകളെല്ലാം
സമാന്തര സിനിമ എന്ന് അറിയപ്പെടുന്നു.
ലൈംഗികതയെ അശ്ലീലമായല്ലാതെ കാണിക്കുവാനുള്ള
ഒരു കഴിവ് ഇരുവർക്കുമുണ്ടായി.
പെരുവഴിയമ്പലം, തകര, രതിനിർവ്വേദം
തുടങ്ങിയ നോവലൈറ്റുകളും, നക്ഷത്രങ്ങളെ കാവൽ,
വാടകക്കൊരു ഹൃദയം, ഉദ്ദകപ്പോള,
ഇതാ ഇവിടെവരെ, ശവവാഹനങ്ങളും തേടി,
മഞ്ഞുകാലംനോറ്റ കുതിര, പ്രതിമയും
രാജകുമാരിയും, കള്ളൻ പവിത്രൻ,
ഋതുഭേദങ്ങളുടെ പാരിതോഷികം തുടങ്ങിയ
നോവലുകളും അദേഹതിന്റെതായുണ്ട്.
തന്റെതും മറ്റുള്ളസംവിധായകരുടെതുമായി
വളരെ സിനികള്‍ക്ക് തിരക്കഥ രചിച്ചിട്ടുള്ള
അദേഹത്തിന് തിരക്കതക്കും സംവിധാനത്തിനും
ഉള്ള ധാരാളം സംസ്ഥാന ദേശീയ പുരസ്കാരങ്ങളും
കിട്ടിയിട്ടുണ്ട്. 1972ൽ നക്ഷത്രങ്ങളേ കാവൽ
എന്ന നോവലിന് കേരള സാഹിത്യ അക്കാദമി
പുരസ്കാരവും ലഭിച്ചു.
1991 ജനുവരി 23 നു ഹൃദയാഘാതത്തെ തുടര്‍ന്ന്
അദേഹം അന്തരിച്ചു. ഞാന്‍ ഗന്ധര്‍വന്‍ ആയിരുന്നു അദേഹത്തിന്റെ അവസാന ചിത്രം.
ഭാര്യ രാജലക്ഷ്മി, മക്കള്‍ അനന്ദ പദ്മനാഭന്‍ ,
മാധവിക്കുട്ടി.
അറംപറ്റിയ ദുഃശ്ശകുനങ്ങൾ
1990കളുടെ അവസാനകാലത്ത് ഞാൻ ഗന്ധർവൻ
എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി
ബന്ധപ്പെട്ടു പ്രവർത്തിക്കുമ്പോൾ ഒരുപാട്
ദുഃശ്ശകുനങ്ങൾ കണ്ടതായി പത്മരാജന്റെ
പത്നി രാധാലക്ഷ്മി ഓർമ്മിക്കുന്നു.
ഹിന്ദു വിശ്വാസപ്രകാരം ദേവലോകത്തെ
ഗായകരാണ് ഗന്ധർവ്വൻമാർ , അവിടുത്തെ
ശിക്ഷാവിധിയുടെ ഭാഗമായി അവർക്ക് ഭൂമിയിൽ ജനിക്കേണ്ടിവരുന്നു. ആ സമയത്ത് ഒരു കന്യകയെ
പ്രാപിക്കാൻ അവന് അവസരം കൊടുക്കുന്നു.
ഈ കഥയാണ് പത്മരാജൻ ഞാൻ ഗന്ധർവ്വനിൽ പറഞ്ഞത്.
ഇതിന്റെ കഥാതന്തു കേട്ടപ്പോൾ തന്നെ
അദ്ദേഹത്തിന്റെ പത്നി ഉൾപ്പെടെ ഒരുപാടാളുകൾ
ഈ കഥ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്രെ.
ഒരുപാടു തവണ മാറ്റിവെച്ചെങ്കിലും അവസാനം
പത്മരാജൻ ഈ സിനിമ ചെയ്യാൻ
തയ്യാറാവുകയായിരുന്നു.
ഒരു പാട് ദുഃശ്ശകുനങ്ങൾ ഈ സമയത്തുണ്ടായതായി
രാധാലക്ഷ്മി പത്മരാജനെക്കുറിച്ചെഴുതിയ
പുസ്തകത്തിൽ ഓർമ്മിക്കുന്നു. ഇതിലെ നായകനെ തീരുമാനിക്കാനായി പത്മരാജന്‍ മുംബൈക്കു
പോകേണ്ട വിമാനം ഒരു പക്ഷി വന്നിടിച്ചതുമൂലം
യാത്ര ഉപേക്ഷിച്ചു. ചിത്രീകരണ സമയത്ത്
നായികാ നായകൻമാർക്കും കുറെ അപകടങ്ങൾ പറ്റി.
പത്മരാജനും കൊളസ്ട്രോൾ സംബന്ധമായ
അസുഖം പിടിപെട്ടു. ഇത്തരം ചില കാര്യങ്ങൾ
പത്മരാജന്റെ ഭാര്യ , രാധാലക്ഷ്മി
അദ്ദേഹത്തിനെക്കുറിച്ചെഴുതിയ
പത്മരാജൻ എന്റെ ഗന്ധർവ്വൻ , ഓർമ്മകളിൽ
തൂവാനമായി പത്മരാജൻ എന്ന പുസ്തകങ്ങളിൽ
ഓർമ്മിക്കുന്നുണ്ട്.
No comments:
Post a Comment