Monday, August 20, 2012
സഹോദരന്‍ അയ്യപ്പന്‍
കേരളത്തിലെ പ്രമുഖ സാമൂഹിക പരിഷ്കര്‍താവായിരുന്ന സഹോദരന്‍ അയ്യപ്പന്‍റെ നൂറ്റി ഇരുപത്തി മൂന്നാം
ജന്മവാര്‍ഷികം നാളെ...
ഏറണാകുള ജില്ലയിലെ ചെറായിയിലെ
കുമ്പളത്തു പറമ്പില്‍ വീട്ടിലെ കൊച്ചാവു വൈദ്യരുടെയും ഉണ്ണൂലിയുടേയും ഇളയ മകനായിരുന്നു അയ്യപ്പന്‍.
1889 ഓഗസ്റ്റ് 22 ന് (1065 ചിങ്ങം ഏഴിന്) ആയിരുന്നു
അദ്ദേഹത്തിന്‍റെ ജനനം.
പിതാവ് അകാലചരമമടഞ്ഞതുമൂലം അയ്യപ്പൻ,
ജേഷ്ഠനായ അച്ച്യുതൻ വൈദ്യരുടെ സംരക്ഷണയിലാണ്
വളർന്നത്. ചെറായിയിൽ ഒരു വർഷത്തെ പ്രാഥമിക
വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം പറവൂർ
ഇംഗ്ലീഷ് ഹൈസ്കൂളിൽ പഠിച്ചു. കോഴിക്കോട് മലബാർ
ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പരീക്ഷ
പഠിച്ച് പാസ്സായി മദ്രാസിൽ ഉപരിപഠനത്തിനു ചെന്നെങ്കിലും ശരീരാസ്വാസ്ഥ്യം മൂലം ഇടയ്ക്കുവച്ച് പഠനം നിർത്തി
ഒരു കൊല്ലക്കാലം നാട്ടിൽ നിൽക്കേണ്ടി വന്നു.
പിന്നീട് ശ്രീനാരായണ ഗുരുവിന്റെ പ്രേരണയും
സഹായവും കൊണ്ട് അയ്യപ്പൻ പഠനം തുടർന്നു.
തിരുവനന്തപുരം മഹാരാജാസ് കോളേജിൽ സംസ്കൃതവും
ഇന്ത്യാ ചരിത്രവും ഐച്ഛികവിഷയങ്ങളായി എടുത്ത്
ബി.എയ്ക്ക് ചേർന്നു. തിരുവനന്തപുരത്ത് പഠിക്കുമ്പോൾ
തന്നെ സാമുദായികപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
സമുദായത്തിൽ വേരൂന്നിയിരുന്ന അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും പിഴുതെറിയുവാനുള്ള വിപ്ലവ
പ്രസ്ഥാനത്തിന്റെ നേതാവായി അദ്ദേഹം
പ്രവർത്തനരംഗത്തിറങ്ങി. ജാതിചിന്തയ്ക്കെതിരെ
അദ്ദേഹം പ്രവര്‍ത്തിച്ചു. മിശ്രവിവാഹം ജാതിവിശ്വാസം
മാറ്റാനുള്ള ഒരു ഉപാധിയാണെന്ന് അദ്ദേഹം മനസിലാക്കി.
അതുകൊണ്ട് ഒട്ടേറെ മിശ്രവിവാഹ സംഘങ്ങള്‍ക്ക്
രൂപം നല്‍കി.
സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും
തുടച്ചു മാറ്റാനുള്ള ഏക ഉപാധി യുക്തിവിചാരം പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
അതുകൊണ്ട് നാടെങ്ങും യുക്തിവാദി സംഘടനകള്‍
ഉണ്ടാക്കുന്നതിലും അദ്ദേഹം മുന്‍കൈയെടുത്തു.
ശ്രീനാരായണ ഗുരുവിന്‍റെ അടുത്ത ശിഷ്യനായിരുന്ന
അയ്യപ്പന്‍ അഹിംസയിലും അക്രമരാഹിത്യത്തിലും
വിശ്വസിച്ചു. പക്ഷെ, അദ്ദേഹത്തിനു സ്വജാതിയില്‍
നിന്നുപോലും എതിര്‍പ്പുകളും ഭത്സനങ്ങളും
നേരിടേണ്ടിവന്നു.
മനുഷ്യന്‍റെ വേഷവും ഭാഷയും മതവും ഏതായിരുന്നാലും
ജാതി ഒന്നാണ് എന്ന ശ്രീനാരായണ ഗുരുവിന്‍റെ
ഉപദേശം കണക്കിലെടുത്ത് അദ്ദേഹം പന്തി ഭോജനത്തിനും മിശ്രഭോജനത്തിനും എല്ലാം നേതൃത്വം നല്‍കി.
ചെറായിയിൽ 1917 മെയ് 29-ന് ഏതാനും ഈഴവരെയും
പുലയരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്തി
മിശ്രഭോജന പ്രസ്ഥാനം ഉദ്ഘാടനം ചെയ്തു. അതോടുകൂടി ‘പുലയനയ്യപ്പൻ’ എന്ന പേർ കിട്ടി. ഈ വിശേഷണം അദ്ദേഹം അഭിമാനത്തോടെ സ്വീകരിച്ചു.
അസാമാന്യ ധീരത പ്രകടിപ്പിച്ച ആളായിരുന്നു അയ്യപ്പന്‍.
കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിലെ അശ്ലീലതയ്ക്കെതിരെ
ശക്തമായ നിലപാടെടുത്തു. തിരുവിതാംകൂര്‍ മഹാറാണി
ഈ ഏര്‍പ്പാട് നിര്‍ത്തണമെന്ന് കല്‍പ്പിച്ചിരുന്നു.
എന്നാല്‍ കൊച്ചി രാജാവ് അതിനു തയാറായില്ല.
പെണ്ണായ മഹാറാണിക്ക് കഴിഞ്ഞത് ആണായ താങ്കള്‍ക്ക്
എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന് രാജാവിന്‍റെ മുഖത്തു നോക്കി അയ്യപ്പന്‍ ചോദിച്ചിരുന്നു.
1919ൽ അദ്ദേഹം മട്ടാഞ്ചേരിയിൽ നിന്ന് ‘സഹോദരൻ‘
പത്രം ആരംഭിച്ചു. ഈ പത്രം 1956 വരെ നിലനിന്നു. കേരളീയപത്രപ്രവർത്തന ചരിത്രത്തിൽ ഉജ്ജ്വലമായൊരു അദ്ധ്യായമാണ് ‘സഹോദരൻ’ പത്രത്തിന്റെ പ്രവർത്തനം.
ഒടുവിലത്തെ 15 വർഷത്തോളം സജീവമായ
പൊതുപ്രവർത്തനത്തിൽ നിന്നും വിരമിച്ച്
വായനയ്ക്കും എഴുത്തിനുമായി അദ്ദേഹം സമയം
വിനിയോഗിച്ചു. മരണം വരെ അദ്ദേഹം കേരളകൗമുദിയിൽ ‘ആഴ്ച്ചക്കുറിപ്പുകൾ’ എന്ന പംക്തിയിൽ കുറിപ്പുകള്‍
എഴുതിയിരുന്നു. 1968 മാർച്ച് 6-ന് ഹൃദ്‌രോഗബാധിതനായി
അദ്ദേഹം അന്തരിച്ചു.

Saturday, August 11, 2012
വിക്രം സാരാ ഭായ്
ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ്
എന്നറിയപ്പെടുന്ന വിക്രം സാരാ ഭായ് യുടെ
93ആം ജന്മവാര്‍ഷികം നാളെ.....
1919 അഗസ്റ്റ് 12 ന് ഗുജറാത്തിലെ അഹമ്മദാബാദില്‍
അദേഹം ജനിച്ചു. ഗുജറാത്തിലെ പ്രാഥമിക
വിദ്യാഭ്യാസത്തിനുശേഷം ഉപരി പഠനം ഇന്ഗ്ലണ്ടിലെ കേംബ്രിഡ്ജ്സര്‍വകലാശാലയില്‍ ആയിരുന്നു.
1940 ല്‍പ്രക്രുതിശാശ്ത്രത്തില്‍ ബിരുദം നേടിയശേഷം
ഇന്ത്യയില്‍ എത്തിയ അദേഹം C V രാമന്റെ കീഴില്‍
കോസ്മിക് രശ്മികളെ കുറിച്ച് ഗവേഷണം നടത്തുവാന്‍ തീരുമാനിക്കുകയും പൂനെയിലും കശ്മീരിലും പോയി
അതിനെക്കുറിച്ച് പഠനം നടത്തുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ഹത്തിനു ശേഷം അദേഹം
വീണ്ടും കേമ്ബ്രിട്ജിലേക്ക് മടങ്ങുകയും കാവണ്ടിഷ് ലാബോരട്ടരിയില്‍ കോസ്മിക് രശ്മികളെ കുറിച്ച്
നടത്തിയ ഗവേഷണത്തിന് ഡോക്ടരേറ്റ് ലഭിക്കുകയും
ചെയ്തു. തുടർന്ന് നാട്ടിലെത്തിയ അദേഹം
അഹമ്മദാബാദിലെ ഫിസിക്കൽ റിസേർച്ച് ലാബോറട്ടറിയിൽ കോസ്‌മിക് റേയെക്കുറിച്ച് പഠിപ്പിക്കുന്ന ഫിസിക്സ്
പ്രൊഫസ്സറായി. പിന്നീട് 1965-ൽ അവിടുത്തെ
ഡയറക്ടറുമായി.
ഉന്നത ശാസ്ത്ര ഗവേഷണത്തിനായി അദേഹം
കര്‍മക്ഷേത്ര എഡ്യൂക്കെഷന്‍ഫൌണ്ടേഷന്‍ എന്നൊരു
ട്രസ്റ്റ് ഏര്‍പ്പെടുത്തി. 1947 അഹമ്മദാബാദില്‍
ഫിസിക്കല്‍ റിസേര്‍ച് ലബോറട്ടറി ആരംഭിക്കുകയും
1951 ല്‍ കൊടൈക്കനാലിലും 1955 തുമ്പയിലും
അതിന്റെ കീഴില്‍ നിരീക്ഷണാലയങ്ങള്‍ സ്ഥാപിക്കുകയും
ചെയ്തു. 1961 ല്‍ ഇന്ത്യയിലെ അണുശക്തി കമ്മീഷനില്‍
അദേഹം നിയമിതനായി.
1957 ല്‍ റഷ്യ സ്പുട്നിക് വിക്ഷേപിച്ചതോടെ
ബഹിരാകാശ ഗവേഷണങ്ങളിലേക്ക് രാജ്യം ശ്രെദ്ധ
പതിപ്പിക്കുകയും അതിന്റെ ചുക്കാന്‍ ശ്രീ വിക്രം
സാരാ ഭായിയുടെ കൈകളില്‍ എത്തുകയും ചെയ്തു.
1962 ല്‍ I S R O നിലവില്‍ വന്നപ്പോള്‍ അദേഹം അതിന്റെ ചെയര്‍മാനായി. ആ വര്‍ഷം തന്നെ അദേഹത്തിന് ഭട്നാഗര്‍ അവാര്‍ഡും ലഭിച്ചു.
റോക്കറ്റ് വിക്ഷേപണം ഉപഗ്രഹ വിക്ഷേപണം
എന്നിവയില്‍ പ്രത്യേക താല്‍പ്പര്യം കാട്ടിയ അദേഹമാണ് തുമ്പയിലെയും ശ്രീഹരിക്കൊട്ടയിലെയും ബഹിരാകാശ
ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്. അദേഹതോടുള്ള ആദരസൂചകമായാണ് തുമ്പയിലെ ബഹിരാകാശ
ഗവേഷണ കേന്ദ്രത്തിന് "വിക്രം സാരാ ഭായ് സ്പെയ്സ്
സെന്റര്‍" എന്ന് നാമകരണം ചെയ്തിരിക്കുന്നത്.
1966ല്‍ അറ്റോമിക് എനെര്‍ജി കമ്മീഷന്റെ അധ്യക്ഷനായ
അദേഹത്തെ ആ വര്‍ഷം തന്നെ പത്മ ഭൂഷന്‍
ബഹുമതി നല്‍കി രാജ്യം ആദരിച്ചു.
മലയാളിയും പ്രശസ്ത നർത്തകിയും ആയ
മൃണാളിനി സാരാഭായിയെയാണ് അദ്ദേഹം
വിവാഹം കഴിച്ചത്.മകൾ മല്ലികാ സാരാഭായിയും
പ്രശസ്ത നർത്തകിയാണ്.
ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയെ വാനോളം
ഉയര്‍ത്തിയ അദേഹം 1971 ഡിസംബർ 30-ന് കോവളത്ത്
വച്ച് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.
അതുല്യനായ ആ ശാസ്ത്രകാരന്‍റെ
സ്മരണക്കു മുന്നില്‍ പ്രണാമം....
Monday, August 6, 2012
S K പൊറ്റക്കാട്
ഇന്ന് S K പൊറ്റക്കാടിന്റെ മുപ്പതാം ചരമ വാര്‍ഷികം.
എസ്.കെ. പൊറ്റക്കാട് എന്ന ശങ്കരൻകുട്ടി കുഞ്ഞിരാമൻ
പൊറ്റെക്കാട്ട്1913 മാർച്ച് 14 കോഴിക്കോട് ജനിച്ചു.
അച്ഛൻ കുഞ്ഞിരാമൻ പൊറ്റക്കാട് ഒരു ഇംഗ്ലീഷ്
അദ്ധ്യാപകൻ ആയിരുന്നു. പ്രാഥമികവിദ്യാഭ്യാസം
കോഴിക്കോട് ചാലപ്പുരം ഗണപത് സ്കൂളിലാണ്
നടത്തിയത്. കോഴിക്കോട് സാമൂതിരി കോളേജിൽ
നിന്നും ഇന്റർമീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ ഗുജറാത്തിവിദ്യാലയത്തിൽ ഒരു വർഷത്തോളം
അദ്ധ്യാപകനായി പ്രവർത്തിച്ചു. ഇക്കാലത്താണ്
അദ്ദേഹത്തിന് യാത്രകളിൽ താല്പര്യം ജനിച്ചത്.
1939ൽ ബോംബേയിലേക്കുള്ള യാത്രയിൽ നിന്നാണ്
പില്ക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ
അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്.
കുറച്ചു കാലം ബോംബേയിൽ ജോലി ചെയ്തു.
ഇന്ത്യയിലുടനീളം സഞ്ചരിക്കുവാൻ ഈ കാലയളവിൽ
അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാടിന് കൈവന്നത്.
1949-ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി.
യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ,
പൂർവേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും
പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും
സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു.
മലയാളത്തിനു ഏറെക്കുറെ നവീനമായ
യാത്രാവിവരണ സാഹിത്യശാഖയ്ക്ക്
എസ്.കെയുടെ സംഭാവനകൾ വിലപ്പെട്ടതാണ്.
1957-ൽ തലശ്ശേരി പാർലമെന്റ് നിയോജക
മണ്ഡലത്തിൽനിന്നു മത്സരിച്ചെങ്കിലും 1000
വോട്ടിനു പരാജയപ്പെടുകയാണുണ്ടായത്.
1962-ൽ ഇതേ സ്ഥലത്തുനിന്ന് 66000 വോട്ടിന്റെ
ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു.
പ്രസിദ്ധ സാഹിത്യ നിരൂപകൻ സുകുമാർ
അഴീക്കോടായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ്
എതിരാളി.
1928-ലാണ് ആദ്യത്തെ കഥ പ്രസിദ്ധപ്പെടുത്തുന്നത്.
സാമൂതിരി കോളേജുമാഗസിനിൽ വന്ന രാജനീതി
എന്ന കഥയായിരുന്നു അത്. 1929-ൽ കോഴിക്കോട്ടു
നിന്നുള്ള ആത്മവിദ്യാകാഹളത്തിൽ മകനെ
കൊന്ന മദ്യം എന്ന ഒരു കവിത പ്രസിദ്ധപ്പെടുത്തി.
1931-ൽ എറണാകുളത്തുനിന്നു മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള
ദീപം എന്ന മാസികയിൽ ഹിന്ദുമുസ്ലിംമൈത്രി എന്ന കഥയും പുറത്തുവന്നു.
തുടർന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ തുടർച്ചയായി
കഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങി. ആദ്യത്തെ നോവൽ നാടൻപ്രേമമാണ്. 1939-ൽ ബോംബേയിൽ വച്ചാണ്
ഇതെഴുതിയത്. ഒരു തെരുവിന്റെ കഥയ്ക്ക്
കേരള സാഹിത്യ അക്കാദമി അവാർഡ് (1962),
ഒരു ദേശത്തിന്റെ കഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി
അവാർഡും (1973), സാഹിത്യപ്രവർത്തക
സഹകരണസംഘം അവാർഡും (1977), ജ്ഞാനപീഠ
പുരസ്കാരവും (1980) ലഭിച്ചു. കാലിക്കറ്റ്
സർവ്വകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു.
1982 ഓഗസ്റ്റ് 6-ന് അന്തരിച്ചു.
ബോംബേയിലായിരുന്നപ്പോൾ സ്വാതന്ത്ര്യസമരത്തിൽ
പങ്കെടുത്ത പൊറ്റെക്കാട് നാട്ടിലും ദേശീയപ്രസ്ഥാനത്തിന്റെ
ഭാഗമായ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു.
1982 ആഗസ്റ്റ് 6 നു അദേഹം അന്തരിച്ചു.

1931-ൽ എറണാകുളത്തുനിന്നു മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള ദീപം എന്ന മാസികയിൽ ഹിന്ദുമുസ്ലിംമൈത്രി എന്ന കഥയും പുറത്തുവന്നു.
തുടർന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ തുടർച്ചയായി
കഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങി. ആദ്യത്തെ നോവൽ നാടൻപ്രേമമാണ്. 1939-ൽ ബോംബേയിൽ വച്ചാണ്
ഇതെഴുതിയത്. ഒരു തെരുവിന്റെ കഥയ്ക്ക്
കേരള സാഹിത്യ അക്കാദമി അവാർഡ് (1962),
ഒരു ദേശത്തിന്റെ കഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി
അവാർഡും (1973), സാഹിത്യപ്രവർത്തക
സഹകരണസംഘം അവാർഡും (1977), ജ്ഞാനപീഠ
പുരസ്കാരവും (1980) ലഭിച്ചു. കാലിക്കറ്റ്
സർവ്വകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു.
1982 ഓഗസ്റ്റ് 6-ന് അന്തരിച്ചു.
ബോംബേയിലായിരുന്നപ്പോൾ സ്വാതന്ത്ര്യസമരത്തിൽ
പങ്കെടുത്ത പൊറ്റെക്കാട് നാട്ടിലും ദേശീയപ്രസ്ഥാനത്തിന്റെ
ഭാഗമായ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു.
1982 ആഗസ്റ്റ് 6 നു അദേഹം അന്തരിച്ചു.
Tuesday, July 31, 2012
ബാല ഗംഗാധര തിലകന്‍
മഹാരാഷ്ട്രയിൽ കൊങ്കണ തീരത്തുള്ള രത്നഗിരിയിലെ
ഒരു യാഥാസ്ഥിതിക ഇടത്തരം ബ്രാഹ്മണ കുടുംബത്തിൽ
ഗംഗാധര രാമചന്ദ്ര തിലകന്റെ പുത്രനായി
1856 ജൂല. 23-ന് ജനിച്ചു. രത്നഗിരിയിലും
പൂണെയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. അന്നത്തെ സമ്പ്രദായമനുസരിച്ച് 16-ാം വയസ്സിൽ
ഇദ്ദേഹം വിവാഹിതനായി. സ്കൂൾ വിദ്യാഭ്യാസാനന്തരം ഉപരിപഠനത്തിനായി തിലകൻ പൂണെയിലെ
ഡെക്കാൺ കോളജിൽ ചേർന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന ്നെ രാഷ്ട്രീയ
കാര്യങ്ങളിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
1877-ൽ ഇദ്ദേഹം ഗണിതശാസ്ത്രത്തിൽ ബിരുദം നേടി.
തുടർന്ന് നിമയബിരുദവും എടുത്തു.
വിദ്യാഭ്യാസാനന്തരം പൊതുപ്രവർത്തനരംഗത്തേക്കിറങ്ങി. ജനകീയവിദ്യാഭ്യാസം പ്രാവർത്തികമാക്കുകയെന്ന
ലക്ഷ്യത്തോടെ തിലകനും സഹപ്രവർത്തകരും കൂടി
പൂണെയിൽ ന്യൂ ഇംഗ്ളീഷ് സ്കൂൾ സ്ഥാപിച്ചു (1880). ഇക്കാലത്തുതന്നെ തിലകൻ
പത്രപ്രവർത്തനരംഗത്തേക്കും പ്രവേശിച്ചു. മറാഠിഭാഷയിൽ കേസരി, ഇംഗ്ലീഷിൽ
മറാത്ത എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു.
കോലാപ്പൂർ നാട്ടുരാജ്യത്തെ ഭരണത്തെക്കുറിച്ച്
കേസരിയിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതുമൂലം കേസുണ്ടാവുകയും ഇദ്ദേഹത്തിന് നാലുമാസം തടവു ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്തു (1882).
തുടർന്ന് സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളിലും
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങളിലും സജീവമായി.ബ്രിട്ടീഷുകാർക്കെതിരെ കർക്കശമായ
സമരമുറകൾ സ്വീകരിക്കണമെന്ന പക്ഷക്കാരനായിരുന്നു
തിലകൻ. കോൺഗ്രസ്സിലെ തീവ്രവാദി നേതാവായി
ഇദ്ദേഹം അറിയപ്പെട്ടു. ഹിന്ദുക്കളുടെ ഇടയിൽ
നിലനിന്നിരുന്ന അയിത്തം മുതലായ അനാചാരങ്ങൾ അവസാനിപ്പിക്കുന്നതിനായി തിലകൻ പ്രവർത്തിച്ചു.
ഗണേശോത്സവവും ശിവജി ഉത്സവവും സംഘടിപ്പിച്ച്
ജനങ്ങളെ ദേശീയ പ്രസ്ഥാനത്തോട് അടുപ്പിക്കുന്നതിനുള്ള
പരിപാടി ഇദ്ദേഹം ആവിഷ്കരിച്ചു.
പൂണെയിൽ 1897-ൽ പ്ലേഗ് രോഗം പടർന്നുപിടിച്ചപ്പോൾ
ജനങ്ങളുടെ സഹായത്തിനെത്തി. പകർച്ചവ്യാധിയെ
നേരിടുന്നതിൽ സർക്കാർ സ്വീകരിച്ച നടപടികളെ ഇദ്ദേഹം വിമർശിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി തിലകനെ
1897 ജൂല.-ൽ അറസ്റ്റുചെയ്തു. 1898-ൽ മോചിതനായതോടെ രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി പ്രവർത്തിച്ചു.
1905-ലെ ബംഗാൾ വിഭജനത്തെത്തുടർന്നുണ്ടായ
പ്രക്ഷോഭങ്ങൾക്ക് തിലകൻ നേതൃത്വം നല്കി.
വിദേശസാധനങ്ങൾ ബഹിഷ്കരിക്കുക, സ്വദേശി
ഉത്പന്നങ്ങൾ പ്രചരിപ്പിക്കുക, ദേശീയ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, സ്വരാജ് നേടിയെടുക്കുക
എന്നീ പരിപാടികളുമായി ദേശീയതലത്തിൽ
ബ്രിട്ടീഷുകാർക്കെതിരെ സമരം സംഘടിപ്പിക്കുവാൻ
തിലകനും മറ്റു നേതാക്കളും മുന്നോട്ടുവന്നു.
ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിനെതിരായി
ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ തിലകനെ
1908 ജൂണിൽ അറസ്റ്റു ചെയ്തു. 1914-ൽ ജയിൽമോചിതനായി.
ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി ഇംഗ്ലീഷുകാരുടെ മേൽ
സമ്മർദം ചെലുത്തുവാൻ യോജിച്ച അവസരമായി ഒന്നാം ലോകയുദ്ധകാലത്തെ വിനിയോഗിക്കാമെന്ന അഭിപ്രായക്കാരനായിരുന്നു തിലകൻ.
ഹോംറൂൾ ലീഗിന്റെ പ്രചാരണത്തിന് ഇദ്ദേഹം
നേതൃത്വം നല്കി. ഇന്ത്യക്കാരുടെ ആവശ്യങ്ങൾ
ബ്രിട്ടീഷുകാരെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യവുമായി
ഇദ്ദേഹം 1918-ൽ ഇംഗ്ലണ്ടിലേക്കു പോയി.
അവിടെ ലേബർ പാർട്ടി നേതാക്കളുമായി ബന്ധം സ്ഥാപിച്ചു. ഗവൺമെന്റ് ഒഫ്
ഇന്ത്യാ ബിൽ പരിഗണിക്കുന്നതിനായി രൂപവത്കരിച്ച പാർലമെന്ററി ജോയിന്റ്
സെലക്റ്റ് കമ്മിറ്റി മുൻപാകെ ഇന്ത്യൻ ഹോംറൂൾ
ലീഗിനുവേണ്ടി തിലകൻ ഹാജരായി.
1919-ൽ ഇന്ത്യയിലേക്കു തിരിച്ചുവന്ന തിലകൻ കോൺഗ്രസ് പ്രവർത്തനങ്ങളിൽ മുഴുകി.
1920-ൽ തിലകന്റെ 64-ാം ജന്മദിനം ആഘോഷിച്ചു.
അനാരോഗ്യം മൂലം കുറച്ചുദിവസങ്ങൾക്കുശേഷം ഇദ്ദേഹം ബോംബേയിൽ ചികിത്സയിലായി. 1920 ആഗ. 1- ന് തിലകൻ നിര്യാതനായി.
ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്
ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് അന്തരിച്ചിട്ട് നാല് വര്‍ഷം.
1916 മാർച്ച് 23-ന് പഞ്ചാബിലെ ജലന്ധർ ജില്ലയിലെ
ബഡാലയിൽ ആണ് ഹർകിഷൻ സിംഗ് സുർജിത്ത്
ജനിച്ചത്.അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും
പിളർപ്പിനു ശേഷം ഉണ്ടായ കമ്മ്യൂണിസ്റ്റ്
പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ന്റെയും
ഒരു പ്രധാന നേതാവായിരുന്നു ഹർകിഷൻ
സിംഗ് സുർജിത്ത്.1964-ലെ സി.പി.ഐ. (എം)-ന്റെ
ആദ്യ പൊളിറ്റ് ബ്യൂറോ മുതൽ 2008-ൽ
പൊളിറ്റ് ബ്യൂറോയിൽ വരെ
അംഗമായിരുന്നു അദ്ദേഹം.
ഭഗത് സിംഗിന്റെ രക്തസാക്ഷിത്വം ചെലുത്തിയ
സ്വാധീനമാണ് ഹർകിഷൻ സിംഗ് സുർജിത്തിനെ
വിപ്ലവജീവിതം തിരഞ്ഞെടുക്കുവാൻ സ്വാധീനിച്ചത്.
1932-ൽ തന്റെ പതിനാറാമത്തെ വയസ്സിൽ
ഹോഷിയാർപൂർ കോടതിക്കുമുന്നിൽ ത്രിവർണ്ണ
പതാക ഉയർത്തി. ഇതിനെ തുടർന്ന് അദ്ദേഹത്തെ ബാലകുറ്റവാളികൾക്കുള്ള ദുർഗ്ഗുണപരിഹാര
പാഠശാലയിലേക്ക് അയച്ചു. പുറത്തിറങ്ങിയ
നാളുകളിൽ പഞ്ചാബിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകരുമായി സമ്പർക്കത്തിലേർപ്പെട്ടു.
1934-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും
കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിൽ 1935-ൽ
അംഗത്വം തേടുകയും ചെയ്തു. 1938-ൽ പഞ്ചാബ്
സംസ്ഥാനത്തിലെ കിസാൻ സഭയുടെ സെക്രട്ടറി
ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ വർഷം തന്നെ
പഞ്ചാബിൽ നിന്ന് നാടു കടത്തപ്പെടുകയും,
ഉത്തർപ്രദേശിലെ സഹ്‌റാൻപൂറിൽ നിന്ന്
ചിങ്കാരി (തീപ്പൊരി) എന്ന പേരിൽ ഒരു മാസികപത്രം
തുടങ്ങുകയും ചെയ്തു.
രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട നാളുകളിൽ
അദ്ദേഹം ഒളിവിൽ പോവുകയും 1940-ൽ
അറസ്റ്റിലാവുകയും ചെയ്തു. ലാഹോറിലെ
കുപ്രസിദ്ധമായ റെഡ് ഫോർട്ടിലാണ് അദ്ദേഹത്തെ
മൂന്ന് മാസത്തെ ഏകാന്ത തടവിന് ശിക്ഷിക്കപ്പെട്ടത്.
പിന്നീട് ദിയോളി തടവുകേന്ദ്രത്തിലേക്ക് മാറ്റി.
1944 വരെ അവിടെ തുടർന്നു. ആകെ പത്ത് വർഷം
സുർജിത്ത് ജയിലിൽ കിടന്നിട്ടുണ്ട്. ഇതിൽ എട്ട് വർഷം സ്വാതന്ത്ര്യപൂർവ്വകാലത്തായിരുന ്നു.
1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന കാലത്ത്
അദ്ദേഹം അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ
പഞ്ചാബ് സംസ്ഥാന സെക്രട്ടറി ആയിരുന്നു.
സ്വാതന്ത്ര്യത്തിനു ശേഷവും നാല് വർഷത്തേക്ക്
ഹർകിഷൻ സിംഗ് സുർജിത്തിന് ഒളിവിൽ
പോകേണ്ടിവന്നു. പിന്നീട് പഞ്ചാബിലെ
കൃഷിക്കാരോടൊപ്പം പ്രവർത്തിച്ച സുർജിത്
ഓൾ ഇന്ത്യ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954-ൽ അവിഭക്ത
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മൂന്നാം പാർട്ടി കോൺഗ്രസ്സിൽ
കേന്ദ്ര കമ്മിറ്റിയിലേക്കും പൊളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി
പിളർന്നപ്പോൾ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-നൊപ്പം നിന്നു. സി.പി.ഐ.(എം)-ന്റെ
ആദ്യ പോളിറ്റ് ബ്യൂറോയിലെ ഒമ്പത് അംഗങ്ങളിൽ
ഒരാളായിരുന്നു സുർജിത് .
പഞ്ചാബ് നിയമസഭയിലേക്ക് രണ്ട് തവണയും
രാജ്യസഭയിലേക്ക് ഒരു തവണയും തിരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു.
1992-ലാണ് സുർജിത് സി.പി.ഐ.(എം)-ന്റെ ജനറൽ
സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2005-ൽ വിരമിക്കുന്നതുവരെ
അദ്ദേഹം ഈ സ്ഥാനത്തു തുടർന്നു. ആരോഗ്യപരമായ കാരണങ്ങളാൽ 2008-ലെ 19-ആം
പാർട്ടി കോൺഗ്രസ്സിൽ തിരഞ്ഞെടുത്ത പുതിയ
പോളിറ്റ് ബ്യൂറോയിൽ ഇദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നില്ല. എങ്കിലും അദ്ദേഹം കേന്ദ്രകമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു.
വാർദ്ധക്യസഹജമായ അവശതകളെത്തുടർന്ന്
ദീർഘകാലമായി കിടപ്പിലായിരുന്ന സുർജിത് 2008
ഓഗസ്റ്റ് 1-ന് ഉച്ചക്ക് 1.30 മണിയോടെ നോയിഡയിലെ
മെട്രോ ആശുപത്രിയിൽവെച്ച് ശ്വാസകോശസംബന്ധിയായ
അസുഖം കാരണം അന്തരിച്ചു
Monday, July 30, 2012
മുഹമ്മദ് റഫി
പ്രശസ്ത ഹിന്ദി പിന്നണിഗായകന്‍ മുഹമ്മദ് റാഫി
അന്തരിച്ചിട്ട് മുപ്പത്തിരണ്ട് വര്ഷം.
അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന അമൃത്‌സറിനടുത്തെ
കോട്‌ല സുൽത്താൻപൂർ എന്ന സ്ഥലത്താണ് റഫിയുടെ ജനനം.
അച്ഛൻ ഹാജി അലി മുഹമ്മദ്. 1935-36 കാലത്ത്
റഫിയുടെ അച്ഛൻ ലാഹോറിലേക്ക് സ്ഥലം മാറിയപ്പോൾ
റഫിയും കുടുംബവും അങ്ങോട്ടു കുടിയേറിപ്പാർത്തു.
ഫീക്കോ എന്നു വിളിപ്പേരുള്ള റഫി ചെറുപ്പകാലത്തു
തന്നെ അദ്ദേഹത്തിന്റെ നാട്ടിലെ ഫക്കീർമാരെ അനുകരിച്ചു പാടുമായിരുന്നു. അക്കാലത്ത് റഫിയുടെ മൂത്ത
സഹോദരീ ഭർത്താവ് സംഗീതത്തിലുള്ള വാസന
കണ്ടെത്തുകയും അതു പ്രോൽസാഹിപ്പിക്കുകയും
ചെയ്തിരുന്നു.
ഒരിക്കൽ റഫിയും റഫിയുടെ സഹോദരീ ഭർത്താവ് ഹമീദും കെ.എൽ. സൈഗാളിന്റെ സംഗീതക്കച്ചേരി കേൾക്കാൻ പോയതായിരുന്നു. വൈദ്യുതിതകരാറു കാരണം
പരിപാടി അവതരിപ്പിക്കാൻ സൈഗാൾ തയ്യാറായില്ല.
അക്ഷമരായ ആസ്വാദകരെ ആശ്വസിപ്പിക്കാൻ റഫി
ഒരു പാട്ടു പാടട്ടെ എന്നു ഹമീദ് സംഘാടകരോടു
ചോദിക്കുകയും അവർ അതിനു തയ്യാറാവുകയും
ചെയ്തു. അതായിരുന്നു റഫിയുടെ ആദ്യത്തെ പൊതുസംഗീതപരിപാടി, അത് റഫിയുടെ 13-ആം
വയസിലായിരുന്നു.
.
റഫിയുടെ സംഗീതാഭിരുചി മനസ്സിലാക്കിയ
സംവിധായകൻ ശ്യാം സുന്ദർ റഫിയെ ഗായിക
സീനത്ത് ബീഗത്തിനൊപ്പം സോണിയേ നീ, ഹീരിയേ നീ
എന്ന ഗാനം ഗുൽ ബാലോച്ച് (1942) (ഈ ചിത്രം
ഇറങ്ങിയത് 1944-ൽ ആണ്) എന്ന പഞ്ചാബി
ചിത്രത്തിൽ പാടിച്ചു. ഈ സമയത്തു തന്നെ റഫിയെ
ലാഹോർ റേഡിയോ നിലയം അവിടത്തെ സ്ഥിരം
ഗായകനായി ക്ഷണിച്ചു.
1944-ൽ റഫി ബോംബെയിലേക്ക് മാറാൻ തീരുമാനിച്ചു.
തൻവീർ നഖ്‌വി റഫിയെ പ്രശസ്തനിർമ്മാതാക്കളായ
അബ്ദുൾ റഷീദ് കർദാൾ, മെഹബൂബ് ഖാൻ, നടനും സംവിധായകനുമായ നസീർ എന്നിവരുമായി പരിചയപ്പെടുത്തിക്കൊടുത്തു. ഒരു ശുപാർശക്കത്തുമായി
റഫി പ്രശസ്ത സംഗീതസംവിധായകൻ നൗഷാദ് അലിയെ
ചെന്നു കണ്ടു. ആദ്യകാലത്ത് നൗഷാദ് കോറസ്
ആയിരുന്നു റഫിയെക്കൊണ്ടു പാടിച്ചിരുന്നത്.
നൗഷാദുമായുള്ള റഫിയുടെ ആദ്യഗാനം 1944-ൽ
പുറത്തിറങ്ങിയ എ.ആർ.കർദാറുടെ പെഹ്‌ലേ ആപ്
എന്ന ചിത്രത്തിലെ ശ്യാം സുന്ദർ, അലാവുദ്ദീൻ
എന്നിവരോടൊപ്പം പാടിയ ഹിന്ദുസ്ഥാൻ കേ ഹം ഹേൻ
എന്ന ഗാനമാണ്. ഏതാണ്ട് ആ സമയത്തു തന്നെ
ശ്യാം സുന്ദറിനു വേണ്ടി ഗോൻ കി ഗോരി (1944) എന്ന ചലച്ചിത്രത്തിലും, ജി.എം ദുരാണിയോടൊത്ത്
അജീ ദിൽ ഹോ കാബൂ മേൻ എന്ന ചിത്രത്തിലും പാടി.
ഇതാണ് റഫി ബോളിവുഡിലെ തന്റെ ആദ്യ ഗാനമായി കണക്കാക്കുന്നത്.
1945-ൽ ലൈലാ മജ്നു എന്ന ചിത്രത്തിലെ തേര ജൽവ
ജിസ് നേ ദേഖാ എന്ന ഗാനത്തിനു വേണ്ടി ക്യാമറക്കു
മുന്നിലും മുഖം കാണിച്ചു. എന്നാൽ റഫി ഏറെ
ശ്രദ്ധിക്കപ്പെട്ടത് മെഹബൂബ് ഖാന്റെ അന്മോൾ ഖാഡി(1946)
എന്ന ചിത്രത്തിലെ തേരാ ഖിലോന തൂതാ ബലക്
എന്ന ഗാനത്തോടെയാണ്. നൂർ ജഹാനുമൊത്തുള്ള
1947-ൽ പുറത്തിറങ്ങിയ ജുഗ്നു എന്ന ചിത്രത്തിലെ
യഹാൻ ബാദ്‌ലാ വഫാ കാ എന്ന ഗാനം സൂപ്പർ ഹിറ്റായി.
1948-ൽ രാജേന്ദ്ര കൃഷൻ എഴുതിയ സുനോ സുനോ
ആയേ ദുനിയാ വലാൺ ബാപ്പുജി കീ അമർ കഹാനി
എന്ന ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ആ
വർഷത്തിൽ ജവഹർലാൽ നെഹ്‌റു റഫിയെ
അദ്ദേഹത്തിന്റെ വസതിയിലേക്കു പാടാനായി ക്ഷണിച്ചു.
1948-ൽ സ്വാതന്ത്യദിനത്തിൽ റഫിക്കു ജവഹർലാൽ
നെഹ്‌റുവിൽ നിന്നും വെള്ളിമെഡൽ ലഭിച്ചു.
1949-ൽ റഫിക്കു നൗഷാദ് (ചാന്ദിനി രാത്,ദില്ലഗി
ആന്റ് ദുലാരി), ശ്യാം സുന്ദർ(ബസാർ),
ഹുസ്‌നാലാൽ ഭഗത്‌റാം(മീനാ ബസാർ)
തുടങ്ങിയ സംഗീതസംവിധായകർ ഒറ്റക്കു ഗാനങ്ങൾ
നൽകിത്തുടങ്ങി.
ഉർദു, ഹിന്ദി, മറാഠി, തെലുങ്ക് തുടങ്ങിയ അനേകം
ഭാഷകളിൽ പാടിയിട്ടുണ്ടെങ്കിലും ഉർദു-ഹിന്ദി
സിനിമകളിൽ പാടിയ ഗാനങ്ങളിലൂടെയാണ്
ഇദ്ദേഹം ഓർമ്മിക്കപ്പെടുന്നത്. ദേശീയ അവാർഡും
ആറുതവണ ഫിലിം ഫെയർ അവാർഡും നേടിയിട്ടുണ്ട്.
1967ൽ പത്മശ്രീ ബഹുമതി നൽകി ഇന്ത്യാ രാജ്യം
അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിൻറെ സംഗീത
സപര്യ 35 വർഷം നിണ്ടു നിന്നു.
ഇന്ത്യ ഉപഭൂഖണ്ഡത്തിൽ അതിപ്രശസ്തമാണ്
ഇദ്ദേഹത്തിന്റെ ഗാനങ്ങൾ. മുകേഷ്, കിഷോർ കുമാർ
എന്നീ ഗായകർക്കൊപ്പം 1950 മുതൽ 1970 വരെ
ഉർദു-ഹിന്ദി ചലച്ചിത്രപിന്നണിഗായകരിലെ
മുടിചൂടാമന്നരിൽ ഒരാളായിരുന്നു റഫി.
1945-ൽ റഫി തന്റെ
ബന്ധുവായ, 'മജ്‌ഹിൻ' എന്നു വിളിപ്പേരുള്ള
ബാഷിറയെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തു.
1980 ജൂലൈ 30 നു തന്റെ അന്‍പത്തി ആറാം വയസ്സില്‍
അദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
Subscribe to:
Posts (Atom)