Powered By Blogger

Thursday, August 23, 2012

അയ്യപ്പ പണിക്കര്‍

പ്രശസ്ത മലയാള കവി ആയിരുന്ന
അയ്യപ്പ പണിക്കര്‍ അന്തരിച്ചിട്ട് നാളെ ആറുവര്‍ഷം....

1930 സെപ്റ്റംബർ 12നു ആലപ്പുഴ ജില്ലയിലെ
കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു
അയ്യപ്പപ്പണിക്കരുടെ ജനനം. അച്ഛൻ
ഇ.നാരായണൻ നമ്പൂതിരി; അമ്മ എം. മീനാക്ഷിയമ്മ.
കാവാലം ഗവൺമെന്റ് പ്രൈമറി സ്കൂൾ,
എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ്
അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന്
സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലായിരുന്നു
ബിരുദ പഠനം.

അമേരിക്കയിലെ ഇൻഡ്യാന സർവകലാശാലയിൽ
നിന്ന് എം.എ., പി‌എച്ച്.ഡി. ബിരുദങ്ങൾ നേടി.
കോട്ടയം സി.എം.എസ്. കോളജിൽ ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952-ൽ തിരുവനന്തപുരം
എം.ജി. കോളജിലെത്തി. ദീർഘകാലം ഇവിടെയായിരുന്നു
അധ്യാപന ജീവിതം. പിന്നീട് കേരള സർവകലാശാലയുടെ
ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു.

മലയാള കവിതയെ ആധുനികതയിലേക്കും
ഉത്തരാധുനിക കവിതയിലേക്കും കൈപിടിച്ചു
നടത്തിയത് അയ്യപ്പപ്പണിക്കരാണെന്നു പറയാം.
1960-ൽ ദേശബന്ധു വാരികയിൽ പ്രസിദ്ധീകരിച്ച
അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്രം എന്ന കവിതയാണ്
മലയാള ആധുനിക കവിതയുടെ ആധാരശില.

സരസ്വതി സമ്മാൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ
കാവ്യ പുരസ്കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള
കേരള സാഹിത്യ അക്കാദമി അവാർഡുകൾ,
ആശാൻ പ്രൈസ്, മഹാകവി പന്തളം കേരളവർമ്മ
പുരസ്കാരം, ഒറീസ്സയിൽനിന്നുള്ള ഗംഗാധർ
മെഹർ അവാർഡ്, മധ്യപ്രദേശിൽ നിന്നുള്ള
കബീർ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത്തിന്റെ
ഭിൽ‌വാര പുരസ്കാരം, എന്നിവയുൾപ്പെടെ പല
പുരസ്കാരങ്ങളും ലഭിച്ചു. വയലാർ അവാർഡ് നിരസിച്ചു.

2006 ഓഗസ്റ്റ്‌ 23-ആം തീയതി തിരുവനന്തപുരത്തെ
കിംസ് ആശുപത്രിയിൽ അദ്ദേഹം അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങളായിരുന്നു
മരണ കാരണം.

കെ കേളപ്പന്‍

കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ കേളപ്പന്റെ
നൂറ്റിപ്പതിമൂന്നാം ജന്മവാര്‍ഷികം നാളെ.

കൊയിലാണ്ടിക്കു വടക്കുള്ള മുടാടിയിലെ
മുച്ചുകുന്ന് ഗ്രാമത്തില്‍ 1890 സെപ്തംബര്‍ 9ന്
ജനിച്ച കേളപ്പന്‍ നായരാണ്, കേളപ്പനും, കേളപ്പജിയും, കേരളഗാന്ധിയുയായി വളര്‍ന്നത്.

മാതൃഭൂമിയുടെ പത്രാധിപര്‍, കെ പി സി യുടെ
അദ്ധ്യക്ഷന്‍, മലബാര്‍ ജില്ലാ ബോര്‍ഡിന്‍റെ പ്രസിഡന്‍റ് ,
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദ്യ പ്രസിഡന്‍റ്
തുടങ്ങി പല നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏങ്കിലും ഗുരുവായൂര്‍, വൈക്കം എന്നിവിടങ്ങളിലെ
സത്യഗ്രഹങ്ങളുടെ പേരിലാണ് കേളപ്പജി പ്രശസ്തനായത്, ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ 1932 സെപ്തംബറില്‍
കേളപ്പന്‍ ആരംഭിച്ച നിരാഹാര സത്യാഗ്രഹം
ജനങ്ങളെയാകെ ഇളക്കിമറിച്ചു. എല്ലാ ജാതി
വിഭാഗങ്ങള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്നതിനായിരുന്നു സമരം.
പത്തു ദിവസം നീണ്ടു നിന്ന നിരാഹാര സമരത്തോട്
അനുബന്ധിച്ചു നടന്ന പ്രചാരണവും പ്രക്ഷോഭവും
മലബാറില്‍ പുതിയൊരു ജനകീയ മുന്നേറ്റത്തിനു
വഴിതുറന്നു.

അതിനുമുന്പ് 1924 മാര്‍ച്ച് മുതല്‍ വൈക്കത്ത്,
പിന്നോക്ക സമുദായക്കാര്‍ക്ക് വഴി നടക്കാനുള്ള
സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന സത്യഗ്രഹ സമരത്തിലും
കേളപ്പന്‍ നേതൃത്വപരമായ പങ്കുവഹിച്ചു. ജയില്‍വാസമനുഭവിച്ചിരുന്നു. ഗാന്ധിജിയുടെ
ആദര്‍ശങ്ങളും ജീവിതശൈലിയുമൊക്കെ സ്വജീവിതത്തിലും കര്‍മ്മങ്ങളിലും പ്രതിഫലിപ്പിച്ച ആ സേവകനെ ജനങ്ങള്‍
കേരള ഗാന്ധി എന്നു വിളിച്ചിരുന്നു.

കേരളത്തിന്‍റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ എന്നും
മായാത്ത മുദ്രപതിച്ച സേനാനിയായിരുന്നു കെ.കേളപ്പന്‍.
അധഃകൃത വിഭാഗങ്ങളെ ഉദ്ധരിക്കുന്നതിനു വേണ്ടി
അദ്ദേഹം നടത്തിയ ത്യാഗോജ്വലമായ പോരാട്ടങ്ങളുടെ
ചരിത്രം മനുഷ്യസ്നേഹികളെ എക്കലത്തും ആവേശം
കൊള്ളിക്കാന്‍ പോന്നതാണ്.

മഹാത്മാഗാന്ധിയുടെ പരിപാടിയനുസരിച്ച്
ഇന്ത്യയിലുടനീളം നടന്ന ഉപ്പുസത്യഗ്രഹത്തിനു കേരളത്തില്‍
നേതൃത്വം നല്‍കിയതു കേളപ്പനാണ്.

1931 ഏപ്രില്‍ 13 ന് കോഴിക്കോട്ടു നിന്ന് കാല്‍നടയായി
പുറപ്പെട്ട സന്നദ്ധഭട സംഘം പയ്യന്നൂര്‍ കടല്‍പുറത്തുവച്ച്
ഏപ്രില്‍ 23 നാണ് ഉപ്പുനിയമം ലംഘിച്ചത്. ഇതോടനുബന്ധിച്ചും കേളപ്പനു ജയില്‍ശിക്ഷ ലഭിച്ചു. മലബാർ ലഹളയുടെ
കാലത്ത് ഒരുകൂട്ടം വിപ്ലവകാരികൾ പൊന്നാനി ഖജനാവ് കൊള്ളയടിക്കുവാനെത്തി. ഇവരെ അവരുടെ തെറ്റ് പറഞ്ഞുമനസ്സിലാക്കി തിരിച്ചയക്കുവാൻ
കേളപ്പനു സാധിച്ചു.

മദ്രാസില്‍ നിന്ന് ബിരുദമെടുത്ത അദ്ദേഹം അദ്ധ്യാപകനായി ജീവിതമാരംഭിച്ചു. പൊന്നാനി, കോഴിക്കോട്,
ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ ജോലി ചെയ്തു.
നായര്‍ സര്‍വീസ് സൊസൈറ്റി രൂപവല്‍ക്കരിക്കുന്നതിന്
മന്നത്തു പത്മനാഭനോടൊപ്പം മുന്‍കൈയെടുത്ത കേളപ്പന്‍ നായരയിരുന്നു ആ സംഘടനയുടെ ആദ്യത്തെ അദ്ധ്യക്ഷന്‍.

ക്ഷേത്രസംരക്ഷണ സമിതി രൂപവത്കരിക്കാന്‍
മുന്‍കൈ എടുത്ത കേളപ്പന്‍ ആദ്യകാലത്ത് അതിന്‍റെ
അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ച. പൊന്നാനി താലൂക്കിലെ
തവന്നൂര്‍ റൂറല്‍ ഇന്സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്
കേളപ്പനായിരുന്നു.

കെ.പി.സി.സി. പ്രസിഡന്‍റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച
കേളപ്പജി 1951ല്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു.
ആചാര്യ കൃപലാനി നേതൃത്വം നല്ക്കിയ
കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയില്‍ ചേര്‍ന്നു.
ആ പാര്‍ട്ടി ടിക്കറ്റിലാണ്അദ്ദേഹം പൊന്നാനിയില്‍
നിന്ന് ലോക്സഭാംഗമായത്. പിന്നീട് രാഷ്ട്രീയം ഉപേക്ഷിച്ചു.
സര്‍വോദയ പ്രവര്‍ത്തകനായി.

രാഷ്ട്രത്തിനുവേണ്ടി സമർപ്പിച്ച നിസ്സ്വാർത്ഥമായ
ഒരു ജീവിതമായിരുന്നു കേളപ്പന്റേത്. ഒരിക്കലും
പദവിക്കോ അധികാരത്തിനോ വേണ്ടി കേളപ്പൻ
ആഗ്രഹിച്ചിരുന്നില്ല. കോഴിക്കോട്ടെ ഗാന്ധി ആശ്രമത്തില്‍
വെച്ച് 1971 ഒക്റ്റോബര്‍ ആറിന് ആ ധീര ദേശാഭിമാനി
അന്തരിച്ചു.

Monday, August 20, 2012

P കൃഷ്ണപിള്ള

കേരളത്തിലെ ആദ്യത്തെ കമ്യുണിസ്റ്റ് എന്നറിയപ്പെടുന്ന
P കൃഷ്ണപിള്ളയുടെ 106 ആമത് ജന്മവാര്‍ഷികം നാളെ....

കോട്ടയം ജില്ലയിലെ വൈക്കത്തു ഒരു ഇടത്തരം
മധ്യവർഗ്ഗ കുടുംബത്തിൽ മയിലേഴത്തു മണ്ണം‌പിള്ളി
നാരായണൻ നായരുടെയും പാർവ്വതിയമ്മയുടെയും
മകനായായി 1906 അഗസ്റ് 19 നു അദേഹം ജനിച്ചു.

വളരെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ
നഷ്ടപ്പെട്ട അദേഹത്തിന്റെ ചെറുപ്പകാലം വളരെ ദുരിതപൂര്‍ണമായിരുന്നു. തൊഴില്‍ തേടി ഭാരതം
ഉടനീളം അലഞ്ഞ അദേഹം അവിടെ വച്ച് ഹിന്ദി
പഠിക്കുകയും ബിരുദം നേടുകയും ചെയ്തു.

ഉത്തരേന്ത്യൻ ജീവിതം കഴിഞ്ഞു കേരളത്തിൽ
തിരിച്ചെത്തിയ അദ്ദേഹം ഒരു നല്ല പ്രാസംഗികനും
ഹിന്ദി എഴുത്തുകാരനുമായി മാറിയിരുന്നു.

1930 -ൽ കോഴിക്കോടു മുതൽ പയ്യന്നൂർ വരെ നടത്തിയ
ഉപ്പു സത്യാഗ്രഹ ജാഥയിൽ പങ്കെടുക്കുകയും
അതിനെത്തുടർന്നു കണ്ണൂർ ജയിലിൽ തടവിലാക്കപ്പെടുകയും
ചെയ്തു. 1931 -ൽ ഹിന്ദു സമൂഹത്തിലെ അവർണ്ണ
ജനവിഭാഗത്തിനു ക്ഷേത്രപ്രവേശനത്തിനുള്ള
അവകാശം നേടിയെടുക്കാനായി കോൺഗ്രസ്സിന്റെ
നേതൃത്വത്തിൽ നടന്ന ഗുരുവായൂർ സത്യാഗ്രഹത്തിൽ
കൃഷ്ണപിള്ള സജീവമായി പങ്കുചേർന്നു.
സാമൂതിരിയുടെ നായർ പടയാളികളുടെ ഭീകരമർദ്ദനത്തെ
അവഗണിച്ചു കൊണ്ട് ഗുരുവായൂരിലെ ക്ഷേത്രമണി
മുഴക്കി രാജാധികാരത്തെ വെല്ലുവിളിച്ചു സമരനേതൃത്വത്തിനു
വീര്യം പകരുകയുണ്ടായി.

ഭാരതത്തിലെ മറ്റു പ്രമുഖ ഇടതുപക്ഷ നേതാക്കളെപ്പോലെ
തന്നെ കൃഷ്ണപിള്ളയും ഇന്ത്യൻ നാഷണൽ
കോൺഗ്രസ്സിലൂടെയാണു രാഷ്ട്രീയജീവിതം ആരംഭിച്ചത് -

1934 -ൽ ബോംബെയിൽ വച്ച് കോൺഗ്രസ് സോഷ്യലിസ്റ്റ്
പാർട്ടി രൂപീകൃതമായപ്പോൾ പാർട്ടിയുടെ കേരളത്തിലെ സെക്രട്ടറിയായി കൃഷ്ണപിള്ള നിയോഗിക്കപ്പെട്ടു. ഇ.എം.എസ്സായിരുന്നു പാർട്ടിയുടെ ഒരു ദേശീയ
ജനറൽ സെക്രട്ടറി. ഗാന്ധിയൻ ആദര്ശങ്ങളിൽ നിന്നും
വഴിമാറി പ്രവർത്തിക്കാനാരംഭിച്ച അദ്ദേഹം തന്റെ അനുയായികളോടൊപ്പം കേരളത്തിലുടനീളം
സഞ്ചരിക്കുകയും രഹസ്യ രാഷ്ട്രീയ യോഗങ്ങൾ,
പ്രകടനങ്ങൾ, യുവ സംഗമങ്ങൾ, കർഷക,തൊഴിലാളി
യൂണിയൻ തുടങ്ങി ഒട്ടനവധി രാഷ്ട്രീയ പ്രവർത്തനങ്ങൾക്കു
ചുക്കാൻ പിടിക്കുകയും ചെയ്തു.

1936 വരെ മലബാർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന
കൃഷ്ണപിള്ള പിന്നീട് കൊച്ചിയിലേക്കും
തിരുവിതാംകൂറിലേക്കും തന്റെ പ്രവർത്തന മേഖല
വ്യാപിപ്പിച്ചു. 1938 -ൽ ആലപ്പുഴയിൽ നടന്ന പ്രസിദ്ധമായ
തൊഴിലാളി സമരത്തിന്റെ മുഖ്യ സംഘാടകനായി അദ്ദേഹം.
വൻ വിജയമായി മാറിയ ഈ സമരം തിരുവിതാംകൂറിലെ തൊഴിലാളികൾക്കു സംഘടിക്കാനും കൂലി ചോദിക്കാനുമുള്ള അവകാശം വാങ്ങിക്കൊടുത്തു. വർഷങ്ങൾക്കു ശേഷം നടന്ന പുന്നപ്ര-വയലാർ പ്രക്ഷോഭത്തിനു പിന്നിലെ പ്രധാന
സ്വാധീനവും ഊർജ്ജവുമായി ഈ സമരം മാറി.

കേരളത്തിലെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി
കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരം പ്രാപിക്കുന്നതിൽ
പി. കൃഷ്ണപിള്ളയുടെ അക്ഷീണപ്രയത്നം
ഒരു പ്രധാനപങ്കു വഹിച്ചിട്ടുണ്ട്. 1939 ഒൿടോബർ 13-ന്
കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് പിണറായി
എന്ന ഗ്രാമത്തിൽ പി. കൃഷ്ണപിള്ള, ഇ.എം.എസ്സ്,
കെ.ദാമോദരൻ, എൻ.സി.ശേഖർ തുടങ്ങി തൊണ്ണൂറോളം
കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി നേതാക്കൾ
ഒത്തുകൂടുകയും കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ
കേരള ഘടകത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി
രൂപാന്തരപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു.

മൂന്നു മാസങ്ങൾക്കു ശേഷം 1940 ജനുവരി 26-ന്
ചുവരുകളിലും സർക്കാർ കാര്യാലയങ്ങളിലും
മുദ്രാവാക്യങ്ങൾ എഴുതി വച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി
തങ്ങളുടെ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പിന്നീട് ഒളിവിൽ പോയ കൃഷ്ണപിള്ള കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കുന്നതിനുള്ള ഭാരിച്ച ചുമതല ഏറ്റെടുത്തു.
1940 ഡിസംബറിൽ ജന്മനാടായ വൈക്കത്തു വച്ച്
അദ്ദേഹംപോലീസ് പിടിയിലാവുകയും
കന്യാകുമാരി ജില്ലയിലെ ഇടലക്കുടി സബ് ജയിലിൽ
തടവിലാവുകയും ചെയ്തു. അവിടെ വച്ചാണ്
പിന്നീട് ജീവിതപങ്കാളിയായി മാറിയ തങ്കമ്മയെ
പരിചയപ്പെടുന്നത്.

1943-ൽ കോഴിക്കോടുവച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടി
ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ആദ്യത്തെ സമ്മേളനത്തിൽ കൃഷ്ണപിള്ളയെ ആദ്യ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു.1948-ലെ കൽക്കത്താ തീസിസ്സിനെ തുടർന്ന്
ഭാരതത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടു. കൃഷ്ണപിള്ളയടക്കമുള്ള നേതാക്കൾ വീണ്ടും
ഒളിവിൽ പോയി.

ഈ.എം.എസ്സിനും ഏ.കെ.ജീക്കുമൊപ്പം
കേരള സംസ്ഥാനത്തു കമ്യൂണിസ്റ്റ് പ്രസ്ഥാനം
വേരുപിടിപ്പിക്കുന്നതിൽ നടുനായകത്വം വഹിച്ചു.
കമ്മ്യൂണിസ്റ്റ് പ്രവർ‌ത്തകർക്കിടയിൽ "സഖാവ്" എന്നു മാത്രം അറിയപ്പെട്ടിരുന്ന പി. കൃഷ്ണപിള്ള കേരളത്തിലെ
"ആദ്യത്തെ കമ്മ്യൂണിസ്റ്റ്" എന്നു വിശേഷിപ്പിക്കപ്പെടുന്നു.

1948 ഓഗസ്റ്റ് 19-ന് ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ
കണ്ണാർക്കാട് എന്ന ഗ്രാമത്തിൽ ഒരു കയർ തൊഴിലാളിയുടെ
കുടിലിൽ ഒളിവിൽ കഴിയുകയായിരുന്ന പി.കൃഷ്ണപിള്ളയ്ക്ക് സർപ്പദംശനമേറ്റു. അര മണിക്കൂറിനുള്ളിൽ അദ്ദേഹം മരണമടയുകയായിരുന്നു.

ആ ധീര സഖാവിന്റെ സ്മരണക്കു മുന്നില്‍ പ്രണാമാം....

സഹോദരന്‍ അയ്യപ്പന്‍

കേരളത്തിലെ പ്രമുഖ സാമൂഹിക പരിഷ്കര്‍താവായിരുന്ന സഹോദരന്‍ അയ്യപ്പന്‍റെ നൂറ്റി ഇരുപത്തി മൂന്നാം
ജന്മവാര്‍ഷികം നാളെ...

ഏറണാകുള ജില്ലയിലെ ചെറായിയിലെ
കുമ്പളത്തു പറമ്പില്‍ വീട്ടിലെ കൊച്ചാവു വൈദ്യരുടെയും ഉണ്ണൂലിയുടേയും ഇളയ മകനായിരുന്നു അയ്യപ്പന്‍.
1889 ഓഗസ്റ്റ് 22 ന് (1065 ചിങ്ങം ഏഴിന്) ആയിരുന്നു
അദ്ദേഹത്തിന്‍റെ ജനനം.

പിതാവ് അകാലചരമമടഞ്ഞതുമൂലം അയ്യപ്പൻ,
ജേഷ്ഠനായ അച്ച്യുതൻ വൈദ്യരുടെ സംരക്ഷണയിലാണ്
വളർന്നത്. ചെറായിയിൽ ഒരു വർഷത്തെ പ്രാഥമിക
വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം പറവൂർ
ഇംഗ്ലീഷ് ഹൈസ്കൂളിൽ പഠിച്ചു. കോഴിക്കോട് മലബാർ
ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പരീക്ഷ
പഠിച്ച് പാസ്സായി മദ്രാസിൽ ഉപരിപഠനത്തിനു ചെന്നെങ്കിലും ശരീരാസ്വാസ്ഥ്യം മൂലം ഇടയ്ക്കുവച്ച് പഠനം നിർത്തി
ഒരു കൊല്ലക്കാലം നാട്ടിൽ നിൽക്കേണ്ടി വന്നു.
പിന്നീട് ശ്രീനാരായണ ഗുരുവിന്റെ പ്രേരണയും
സഹായവും കൊണ്ട് അയ്യപ്പൻ പഠനം തുടർന്നു.
തിരുവനന്തപുരം മഹാരാജാസ് കോളേജിൽ സംസ്കൃതവും
ഇന്ത്യാ ചരിത്രവും ഐച്ഛികവിഷയങ്ങളായി എടുത്ത്
ബി.എയ്ക്ക് ചേർന്നു. തിരുവനന്തപുരത്ത് പഠിക്കുമ്പോൾ
തന്നെ സാമുദായികപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

സമുദായത്തിൽ വേരൂന്നിയിരുന്ന അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും പിഴുതെറിയുവാനുള്ള വിപ്ലവ
പ്രസ്ഥാനത്തിന്റെ നേതാവായി അദ്ദേഹം
പ്രവർത്തനരംഗത്തിറങ്ങി. ജാതിചിന്തയ്ക്കെതിരെ
അദ്ദേഹം പ്രവര്‍ത്തിച്ചു. മിശ്രവിവാഹം ജാതിവിശ്വാസം
മാറ്റാനുള്ള ഒരു ഉപാധിയാണെന്ന് അദ്ദേഹം മനസിലാക്കി.
അതുകൊണ്ട് ഒട്ടേറെ മിശ്രവിവാഹ സംഘങ്ങള്‍ക്ക്
രൂപം നല്‍കി.

സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും
തുടച്ചു മാറ്റാനുള്ള ഏക ഉപാധി യുക്തിവിചാരം പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
അതുകൊണ്ട് നാടെങ്ങും യുക്തിവാദി സംഘടനകള്‍
ഉണ്ടാക്കുന്നതിലും അദ്ദേഹം മുന്‍‌കൈയെടുത്തു.
ശ്രീനാരായണ ഗുരുവിന്‍റെ അടുത്ത ശിഷ്യനായിരുന്ന
അയ്യപ്പന്‍ അഹിംസയിലും അക്രമരാഹിത്യത്തിലും
വിശ്വസിച്ചു. പക്ഷെ, അദ്ദേഹത്തിനു സ്വജാതിയില്‍
നിന്നുപോലും എതിര്‍പ്പുകളും ഭത്സനങ്ങളും
നേരിടേണ്ടിവന്നു.

മനുഷ്യന്‍റെ വേഷവും ഭാഷയും മതവും ഏതായിരുന്നാലും
ജാതി ഒന്നാണ് എന്ന ശ്രീനാരായണ ഗുരുവിന്‍റെ
ഉപദേശം കണക്കിലെടുത്ത് അദ്ദേഹം പന്തി ഭോജനത്തിനും മിശ്രഭോജനത്തിനും എല്ലാം നേതൃത്വം നല്‍കി.
ചെറായിയിൽ 1917 മെയ് 29-ന് ഏതാനും ഈഴവരെയും
പുലയരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്തി
മിശ്രഭോജന പ്രസ്ഥാനം ഉദ്ഘാടനം ചെയ്തു. അതോടുകൂടി ‘പുലയനയ്യപ്പൻ’ എന്ന പേർ കിട്ടി. ഈ വിശേഷണം അദ്ദേഹം അഭിമാനത്തോടെ സ്വീകരിച്ചു.

അസാമാന്യ ധീരത പ്രകടിപ്പിച്ച ആളായിരുന്നു അയ്യപ്പന്‍.
കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിലെ അശ്ലീലതയ്ക്കെതിരെ
ശക്തമായ നിലപാടെടുത്തു. തിരുവിതാം‌കൂര്‍ മഹാറാണി
ഈ ഏര്‍പ്പാട് നിര്‍ത്തണമെന്ന് കല്‍പ്പിച്ചിരുന്നു.
എന്നാല്‍ കൊച്ചി രാജാവ് അതിനു തയാറായില്ല.
പെണ്ണായ മഹാറാണിക്ക് കഴിഞ്ഞത് ആണായ താങ്കള്‍ക്ക്
എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന് രാജാവിന്‍റെ മുഖത്തു നോക്കി അയ്യപ്പന്‍ ചോദിച്ചിരുന്നു.

1919ൽ അദ്ദേഹം മട്ടാഞ്ചേരിയിൽ നിന്ന് ‘സഹോദരൻ‘
പത്രം ആരംഭിച്ചു. ഈ പത്രം 1956 വരെ നിലനിന്നു. കേരളീയപത്രപ്രവർത്തന ചരിത്രത്തിൽ ഉജ്ജ്വലമായൊരു അദ്ധ്യായമാണ് ‘സഹോദരൻ’ പത്രത്തിന്റെ പ്രവർത്തനം.

ഒടുവിലത്തെ 15 വർഷത്തോളം സജീവമായ
പൊതുപ്രവർത്തനത്തിൽ നിന്നും വിരമിച്ച്
വായനയ്ക്കും എഴുത്തിനുമായി അദ്ദേഹം സമയം
വിനിയോഗിച്ചു. മരണം വരെ അദ്ദേഹം കേരളകൗമുദിയിൽ ‘ആഴ്ച്ചക്കുറിപ്പുകൾ’ എന്ന പംക്തിയിൽ കുറിപ്പുകള്‍
 എഴുതിയിരുന്നു. 1968 മാർച്ച് 6-ന് ഹൃദ്‌രോഗബാധിതനായി
അദ്ദേഹം അന്തരിച്ചു.

Saturday, August 11, 2012

വിക്രം സാരാ ഭായ്

ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ്
എന്നറിയപ്പെടുന്ന വിക്രം സാരാ ഭായ് യുടെ
93ആം ജന്മവാര്‍ഷികം നാളെ.....

1919 അഗസ്റ്റ് 12 ന് ഗുജറാത്തിലെ അഹമ്മദാബാദില്‍
അദേഹം ജനിച്ചു. ഗുജറാത്തിലെ പ്രാഥമിക
വിദ്യാഭ്യാസത്തിനുശേഷം ഉപരി പഠനം ഇന്ഗ്ലണ്ടിലെ കേംബ്രിഡ്ജ്സര്‍വകലാശാലയില്‍ ആയിരുന്നു.
1940 ല്‍പ്രക്രുതിശാശ്ത്രത്തില്‍ ബിരുദം നേടിയശേഷം
ഇന്ത്യയില്‍ എത്തിയ അദേഹം C V രാമന്റെ കീഴില്‍
കോസ്മിക് രശ്മികളെ കുറിച്ച് ഗവേഷണം നടത്തുവാന്‍ തീരുമാനിക്കുകയും പൂനെയിലും കശ്മീരിലും പോയി
അതിനെക്കുറിച്ച് പഠനം നടത്തുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ഹത്തിനു ശേഷം അദേഹം
വീണ്ടും കേമ്ബ്രിട്ജിലേക്ക് മടങ്ങുകയും കാവണ്ടിഷ് ലാബോരട്ടരിയില്‍ കോസ്മിക് രശ്മികളെ കുറിച്ച്
നടത്തിയ ഗവേഷണത്തിന് ഡോക്ടരേറ്റ് ലഭിക്കുകയും
ചെയ്തു. തുടർന്ന് നാട്ടിലെത്തിയ അദേഹം
അഹമ്മദാബാദിലെ ഫിസിക്കൽ റിസേർച്ച് ലാബോറട്ടറിയിൽ കോസ്‌മിക് റേയെക്കുറിച്ച് പഠിപ്പിക്കുന്ന ഫിസിക്സ്
പ്രൊഫസ്സറായി. പിന്നീട് 1965-ൽ അവിടുത്തെ
ഡയറക്ടറുമായി.

ഉന്നത ശാസ്ത്ര ഗവേഷണത്തിനായി അദേഹം
കര്‍മക്ഷേത്ര എഡ്യൂക്കെഷന്‍ഫൌണ്ടേഷന്‍ എന്നൊരു
ട്രസ്റ്റ്‌ ഏര്‍പ്പെടുത്തി. 1947 അഹമ്മദാബാദില്‍
ഫിസിക്കല്‍ റിസേര്‍ച് ലബോറട്ടറി ആരംഭിക്കുകയും
1951 ല്‍ കൊടൈക്കനാലിലും 1955 തുമ്പയിലും
അതിന്റെ കീഴില്‍ നിരീക്ഷണാലയങ്ങള്‍ സ്ഥാപിക്കുകയും
ചെയ്തു. 1961 ല്‍ ഇന്ത്യയിലെ അണുശക്തി കമ്മീഷനില്‍
അദേഹം നിയമിതനായി.

1957 ല്‍ റഷ്യ സ്പുട്നിക് വിക്ഷേപിച്ചതോടെ
ബഹിരാകാശ ഗവേഷണങ്ങളിലേക്ക് രാജ്യം ശ്രെദ്ധ
പതിപ്പിക്കുകയും അതിന്റെ ചുക്കാന്‍ ശ്രീ വിക്രം
സാരാ ഭായിയുടെ കൈകളില്‍ എത്തുകയും ചെയ്തു.
1962 ല്‍ I S R O നിലവില്‍ വന്നപ്പോള്‍ അദേഹം അതിന്റെ ചെയര്‍മാനായി. ആ വര്‍ഷം തന്നെ അദേഹത്തിന് ഭട്നാഗര്‍ അവാര്‍ഡും ലഭിച്ചു.

റോക്കറ്റ് വിക്ഷേപണം ഉപഗ്രഹ വിക്ഷേപണം
എന്നിവയില്‍ പ്രത്യേക താല്‍പ്പര്യം കാട്ടിയ അദേഹമാണ് തുമ്പയിലെയും ശ്രീഹരിക്കൊട്ടയിലെയും ബഹിരാകാശ
ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്. അദേഹതോടുള്ള ആദരസൂചകമായാണ് തുമ്പയിലെ ബഹിരാകാശ
ഗവേഷണ കേന്ദ്രത്തിന് "വിക്രം സാരാ ഭായ് സ്പെയ്സ്
സെന്റര്‍" എന്ന് നാമകരണം ചെയ്തിരിക്കുന്നത്.

1966ല്‍ അറ്റോമിക് എനെര്‍ജി കമ്മീഷന്റെ അധ്യക്ഷനായ
അദേഹത്തെ ആ വര്‍ഷം തന്നെ പത്മ ഭൂഷന്‍
ബഹുമതി നല്‍കി രാജ്യം ആദരിച്ചു.

മലയാളിയും പ്രശസ്ത നർത്തകിയും ആയ
മൃണാളിനി സാരാഭായിയെയാണ് അദ്ദേഹം
വിവാഹം കഴിച്ചത്.മകൾ മല്ലികാ സാരാഭായിയും
പ്രശസ്ത നർത്തകിയാണ്.

ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയെ വാനോളം
ഉയര്‍ത്തിയ അദേഹം 1971 ഡിസംബർ 30-ന് കോവളത്ത്
വച്ച് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.

അതുല്യനായ ആ ശാസ്ത്രകാരന്‍റെ
സ്മരണക്കു മുന്നില്‍ പ്രണാമം....

Monday, August 6, 2012

S K പൊറ്റക്കാട്

ഇന്ന് S K പൊറ്റക്കാടിന്റെ മുപ്പതാം ചരമ വാര്‍ഷികം.

എസ്.കെ. പൊറ്റക്കാട് എന്ന ശങ്കരൻകുട്ടി കുഞ്ഞിരാമൻ
പൊറ്റെക്കാട്ട്1913 മാർച്ച് 14 കോഴിക്കോട് ജനിച്ചു.
അച്ഛൻ കുഞ്ഞിരാമൻ പൊറ്റക്കാട് ഒരു ഇംഗ്ലീഷ്
അദ്ധ്യാപകൻ ആയിരുന്നു. പ്രാഥമികവിദ്യാഭ്യാസം
കോഴിക്കോട് ചാലപ്പുരം ഗണപത് സ്കൂളിലാണ്
നടത്തിയത്. കോഴിക്കോട് സാമൂതിരി കോളേജിൽ
നിന്നും ഇന്റർമീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ ഗുജറാത്തിവിദ്യാലയത്തിൽ ഒരു വർഷത്തോളം
അദ്ധ്യാപകനായി പ്രവർത്തിച്ചു. ഇക്കാലത്താണ്‌
അദ്ദേഹത്തിന്‌ യാത്രകളിൽ താല്പര്യം ജനിച്ചത്.

1939ൽ ബോംബേയിലേക്കുള്ള യാത്രയിൽ നിന്നാണ്
പില്ക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ
അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്.
കുറച്ചു കാലം ബോംബേയിൽ ജോലി ചെയ്തു.
ഇന്ത്യയിലുടനീളം സഞ്ചരിക്കുവാൻ ഈ കാലയളവിൽ
അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാടിന് കൈവന്നത്.
1949-ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി.
യൂറോപ്പ്‌, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ,
പൂർവേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും
പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും
സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു.
മലയാളത്തിനു ഏറെക്കുറെ നവീനമായ
യാത്രാവിവരണ സാഹിത്യശാഖയ്ക്ക്‌
എസ്‌.കെയുടെ സംഭാവനകൾ വിലപ്പെട്ടതാണ്‌.

1957-ൽ തലശ്ശേരി പാർലമെന്റ് നിയോജക
മണ്ഡലത്തിൽനിന്നു മത്സരിച്ചെങ്കിലും 1000
വോട്ടിനു പരാജയപ്പെടുകയാണുണ്ടായത്.
1962-ൽ ഇതേ സ്ഥലത്തുനിന്ന് 66000 വോട്ടിന്റെ
ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു.
പ്രസിദ്ധ സാഹിത്യ നിരൂപകൻ സുകുമാർ
അഴീക്കോടായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ്
എതിരാളി.

1928-ലാണ് ആദ്യത്തെ കഥ പ്രസിദ്ധപ്പെടുത്തുന്നത്.
സാമൂതിരി കോളേജുമാഗസിനിൽ വന്ന രാജനീതി
എന്ന കഥയായിരുന്നു അത്. 1929-ൽ കോഴിക്കോട്ടു
നിന്നുള്ള ആത്മവിദ്യാകാഹളത്തിൽ മകനെ
കൊന്ന മദ്യം എന്ന ഒരു കവിത പ്രസിദ്ധപ്പെടുത്തി.
1931-ൽ എറണാകുളത്തുനിന്നു മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള ദീപം എന്ന മാസികയിൽ ഹിന്ദുമുസ്ലിംമൈത്രി എന്ന കഥയും പുറത്തുവന്നു.
തുടർന്നു മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ തുടർച്ചയായി
കഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങി. ആദ്യത്തെ നോവൽ നാടൻപ്രേമമാണ്. 1939-ൽ ബോംബേയിൽ വച്ചാണ്
ഇതെഴുതിയത്. ഒരു തെരുവിന്റെ കഥയ്ക്ക്‌
കേരള സാഹിത്യ അക്കാദമി അവാർഡ്‌ (1962),
ഒരു ദേശത്തിന്റെ കഥയ്ക്ക്‌ കേന്ദ്ര സാഹിത്യ അക്കാദമി
അവാർഡും (1973), സാഹിത്യപ്രവർത്തക
സഹകരണസംഘം അവാർഡും (1977), ജ്ഞാനപീഠ
പുരസ്കാരവും (1980) ലഭിച്ചു. കാലിക്കറ്റ്‌
സർവ്വകലാശാല ഡോക്ടറേറ്റ്‌ നൽകി ആദരിച്ചു.
1982 ഓഗസ്റ്റ്‌ 6-ന്‌ അന്തരിച്ചു.

ബോംബേയിലായിരുന്നപ്പോൾ സ്വാതന്ത്ര്യസമരത്തിൽ
പങ്കെടുത്ത പൊറ്റെക്കാട് നാട്ടിലും ദേശീയപ്രസ്ഥാനത്തിന്റെ
ഭാഗമായ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു.

1982 ആഗസ്റ്റ്‌ 6 നു അദേഹം അന്തരിച്ചു.