Powered By Blogger

Thursday, May 31, 2012

മാധവിക്കുട്ടി

ലോകപ്രശസ്തയായ മലയാളി സാഹിത്യകാരിയാണ്
കമലാ സുരയ്യ (മാർച്ച് 31, 1934 - മേയ് 31, 2009) എന്നാ മാധവിക്കുട്ടി... മലയാളത്തിലും ഇംഗ്ലീഷിലുമായി
നിരവധി സാഹിത്യസൃഷ്ടികൾ കവിത, ചെറുകഥ,
ജീവചരിത്രം എന്നിങ്ങനെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1999-ൽ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുൻപ്
മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും
ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ്
അവർ രചനകൾ നടത്തിയിരുന്നത്.

1934 മാർച്ച് 31ന് തൃശൂർ ജില്ലയിലെ
പുന്നയൂർക്കുളത്ത് നാലാപ്പാട് എന്ന പ്രശസ്തമായ
നായര്‍ തറവാട്ടില്‍ ജനിച്ചു. അമ്മ കവയത്രിയായ
ബാലാമണിയമ്മ, അച്ഛൻ മാതൃഭൂമി ദിനപ്പത്രത്തിന്റെ
മുൻ മാനേജിങ് എഡിറ്ററായിരുന്ന വി.എം. നായർ
അമ്മാവൻ നാലപ്പാട്ടു് നാരായണമേനോൻ.
ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ
സീനിയർ കൺസൽടന്റായിരുന്ന
മാധവദാസായിരുന്നു ഭർത്താവ്.

ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ
പ്രമുഖയായിരുന്നു അവർ. പക്ഷേ കേരളത്തിൽ
മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ്
അവർ പ്രശസ്തിയാർജിച്ചത്.

1984ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന്
നാമനിർദേശം ചെയ്യപ്പെട്ടു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും
മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോൿസേവാ
ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു.
നാലപ്പാട്ടെ തന്റെ തറവാട് കേരള സാഹിത്യ
അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു.
സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും
അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഭാരതത്തിലെ
ആദ്യത്തെ എഴുത്തുകാരി എന്ന പദവി
മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും കരുതുന്നു.

ഭര്‍ത്താവിന്റെ മരണശേഷം
സാദിഖ് അലി , എന്ന പ്രണയിതാവിന്റെ
നിർദ്ദേശപ്രകാരം കമലാദാസ് മുസ്ലീം മതത്തെ സ്വീകരിച്ചു.
സാദിഖ് അലി , ഒരു മുസ്ലീം പണ്ഡിതനും ,
മുസ്ലീം ലീഗ് എം,പിയുമായിരുന്നു.
1999 ൽ തന്റെ 65ആമത്തെ വയസ്സിൽ കമലാദാസ് ,
കമല സുറയ്യ എന്ന നാമം സ്വീകരിച്ചു.
രാഷ്ട്രീയത്തിൽ മുമ്പ് പ്രവർത്തിച്ചിട്ടില്ലെങ്കിലും ,
അവർ ലോക സേവാ പാർട്ടി എന്ന രാഷ്ട്രീയ
സംഘടനയ്ക്ക് രൂപം കൊടുത്തു.
അനാഥകളായ അമ്മമാർക്കും , മതനിരപേക്ഷതയ്ക്കും
വേണ്ടിയാണ് ഈ പാർട്ടി എന്ന് രൂപീകരണവേളയിൽ
പ്രഖ്യാപിച്ചു. ഇന്ത്യൻ പാർലിമെന്റിലേക്ക് നടന്ന
തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു.
2009 മേയ് 31-നു് പൂനെയിൽ വെച്ചു് അന്തരിച്ചു.
മക്കൾ: എം.ഡി. നാലപ്പാട്ട്, ചിന്നൻ ദാസ്, ജയസൂര്യ.

Wednesday, May 30, 2012

ജോണ്‍ എബ്രഹാം

ചേന്നങ്കരി വാഴക്കാട് വി.റ്റി ഏബ്രഹാമിന്റെയും
സാറാമ്മയുടെയും മകനായി 1937 ഓഗസ്റ്റ് 11-ന്
കുന്നംകുളത്ത് ജനനം. ചങ്ങനാശ്ശേരിക്ക് സമീപമുള്ള
കുട്ടനാട്ടിൽ വച്ച് പ്രാഥമിക വിദ്യാഭ്യാസവും
തുടർന്ന് കോട്ടയം സി.എം.എസ് സ്‌കൂളിലും
ബോസ്റ്റൺ സ്‌കൂളിലും എം.ഡി സെമിനാരി
സ്‌കൂളിലുമായി ഹൈസ്‌കൂൾ വിദ്യാഭ്യാസവും
പൂർത്തീകരിച്ചു. തിരുവല്ല മാർത്തോമ കോളേജിൽ
നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.
ദർവാസ് യൂണിവേഴ്‌സിറ്റിയിൽ രാഷ്ട്ര മീമാംസയിൽ ബിരുദാനന്തരബിരുദത്തിന് ചേർന്നെങ്കിലും
പൂർത്തീകരിച്ചില്ല. 1962-ൽ കോയമ്പത്തൂരിലെ
എൽ.ഐ.സി ഓഫീസിൽ ഉദ്യോഗസ്ഥനായി
ജോലി ചെയ്തു .എന്നാൽ സിനിമയോടുള്ള
അഭിനിവേശം കാരണം മൂന്ന് വർഷത്തിന് ശേഷം
ജോലി രാജി വച്ച് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. സ്വർണ്ണമെഡലോടു കൂടി സംവിധാനത്തിൽ
ഡിപ്ലോമ പൂർത്തിയാക്കിയ ഇദ്ദേഹം ബംഗാളി സംവിധായകനായിരുന്ന ഋത്വിക് ഘട്ടക്കിന്റെ
കീഴിലും പഠിച്ചു.

ഋത്വിക് ഘട്ടക് ജോണിന്റെ സിനിമകളെ
ആഴത്തിൽ സ്വാധീനിച്ചു. സ്വന്തമായി സിനിമ
സംവിധാനം ചെയ്യും മുൻപ് ഋത്വിക് ഘട്ടക്കിന്റെ ത
ന്നെ മറ്റൊരു ശിഷ്യനായ മണി കൗളിന്റെ
ഉസ്കി റൊട്ടി (1969) എന്ന സിനിമയിൽ
സഹായിയായി പ്രവർത്തിച്ചു. ഈ ചിത്രത്തിൽ ജോൺ
ഒരു ഭിക്ഷക്കാരന്റെ വേഷവും അഭിനയിച്ചു.

1972-ൽ നിർമ്മിച്ച വിദ്യാർത്ഥികളേ ഇതിലേ ഇതിലേ
ആയിരുന്നു ആദ്യ സിനിമ. തുടർന്നുവന്ന 1977-ലെ
അഗ്രഹാരത്തിലെ കഴുതൈ എന്ന തമിഴ് സിനിമയും
1979-ലെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും,
1986-ലെ അമ്മ അറിയാൻ എന്ന മലയാള ചിത്രവും
ജോണിനെ ഇന്ത്യൻ സിനിമയിൽ അവിസ്മരണീയനാക്കി.
വ്യക്തമായ രാഷ്ടീയ നിരീക്ഷണങ്ങളും സാമൂഹ്യ
വിമർശനവും പരീക്ഷണാത്മകതയും ഓരോ
സിനിമയേയും വേറിട്ടു നിർത്തി.
'അഗ്രഹാരത്തിലെ കഴുത' യെന്ന ചിത്രത്തിനെതിരേ
ഒരു വിഭാഗം ശക്‌തമായ പ്രതിഷേധത്തോടെ
രംഗത്തിറങ്ങി. അഗ്രഹാരത്തിലേക്കു ജോൺ
ഒരു കഴുതയെ നടത്തിക്കയറ്റിയതു സവർണ
മേധാവിത്വത്തിന്‌ എതിരേയുള്ള വെല്ലുവിളിയോടെ
ആയിരുന്നു.

'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിൽ'
ഫ്യൂഡൽ വ്യവസ്‌ഥിതിയെയും പോലീസ്‌
അരാജകത്വത്തെയും ജോൺ വരച്ചുകാട്ടി.
ചിത്രത്തിൽ ഒരു ഭൂപ്രഭുവിനെ ജോൺ
തെങ്ങിൻമുകളിലേക്കു കയറ്റിയതു ഒട്ടേറെ
അർഥതലങ്ങളുള്ളതായി വ്യാഖ്യാനിക്കപ്പെടുന്നു.
ഒരു കാലഘട്ടത്തിൽ വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോർക്കാനും, ചോരയിലൂടെ സ്‌ഥിതിസമത്വവാദം
ഉറപ്പു വരുത്താനും യുവാക്കളെ ആഹ്വാനം
ചെയ്‌ത നക്‌സലിസത്തിന്റെ അനന്തരഫലമായിരുന്നു
'അമ്മ അറിയാൻ' എന്ന ചലച്ചിത്രം.

സാധാരണക്കാരന്റെ സിനിമ എന്നും ജോൺ
എബ്രഹാമിന്റെ സ്വപ്നമായിരുന്നു.
തനിക്ക് ഒരു ക്യാമറ മാത്രമേയുള്ളെങ്കിലും
അതുമായി ജനങ്ങൾക്കിടയിലൂടെ നടന്ന് സിനിമ നിർമ്മിക്കാനാകുമെന്ന് അദ്ദേഹം വിശ്വസിച്ചു.
കോഴിക്കോട് കേന്ദ്രമായി ഒഡേസ്സ എന്ന സമാന്തര
സിനിമാ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി.
ഒഡേസ്സയുടെ ശ്രമഫലമായി ജനങ്ങളിൽ നിന്നും
പിരിച്ചെടുത്ത തുക കൊണ്ടാണ് അമ്മ അറിയാൻ
നിർമ്മിച്ചത്. കേരളത്തിലങ്ങോളമിങ്ങോളം
ആ സിനിമ പൊതുസ്ഥലങ്ങളിൽ പ്രദർശി‍പ്പിക്കുകയും
ചെയ്ത്, “ജനങ്ങളുടെ സിനിമ” എന്ന അദ്ദേഹത്തിന്റെ
സ്വപ്നം ഒരളവു വരെ സാക്ഷാത്കരിക്കപ്പെട്ടു.

ഒരേ സമയം സിനിമ തന്റെ ഏറ്റവും വലിയ
ദൗർബല്യവും തന്റെ ഏറ്റവും വലിയ ശക്തിയും
ആണെന്നു ജോൺ എപ്പോഴും വിശ്വസിച്ചിരുന്നു.
സിനിമയിലെ ഒരു ഒറ്റയാൻ ആയിരുന്ന ജോൺ
എബ്രഹാം തന്റെ സിനിമാജീവിതത്തെക്കുറിച്ച് വിലയിരുത്തിയിരുന്നതിങ്ങനെയാണ് :

“ ഞാൻ ആത്മസാക്ഷാത്കാരത്തിന് വേണ്ടി
സിനിമയെടുക്കാറില്ല. ജനങ്ങളോട് ചിലത്
വിളിച്ച് പറയണമെന്ന് തോന്നുമ്പോഴാണ് ഞാൻ
സൃഷ്ടാവാകുന്നത്, സിനിമയെടുക്കുന്നത്.
എന്റെ സിനിമ ജനങ്ങൾ കാണണമെന്നും
അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കണമെന്നും
എനിക്ക് നിർബന്ധം ഉണ്ട്. ”

കലയ്‌ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ജോണിന്
അതുപോലെ തന്നെ സുഹൃത്തുക്കളും ലഹരിയും ജീവശ്വാസമായിരുന്നു. 1987 മേയ് 31-ന് കോഴിക്കോട്ട്
വച്ച് ഒരപകടത്തിൽ, ഒരു ബഹുനിലക്കെട്ടിടത്തിൽ
നിന്നു വീണ് ജോൺ അന്തരിച്ചു.
'ജനകീയ സിനിമയുടെ പിതാവ് ' എന്ന്
ചലച്ചിത്ര-മാധ്യമ ലോകം ജോൺ എബ്രഹാമിനെ വിശേഷിപ്പിക്കാറുണ്ട്.

Tuesday, May 22, 2012

പീ പദ്മരാജന്‍

കഥകളുടെ ഗന്ധര്‍വന്‍ പീ പദ്മരാജന്റെ
അറുപത്തി ഏഴാം ജന്മവാര്‍ഷികം നാളെ....

നമ്മുടെ പ്രിയപ്പെട്ട സംവിധായകന്‍ പീ പദ്മരാജന്‍
1945 മേയ് 23 ന് ആലപ്പുഴ ജില്ലയിലെ
ഹരിപ്പാടിനടുത്ത്മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരക്കൽ
ദേവകിയമ്മയുടെയും ആറാമത്തെ
മകനായി ജനിച്ചു.

മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു
ശേഷം തിരുവനന്തപുരം മഹാത്മാഗാന്ധി
കോളേജിൽ നിന്ന്രസതന്ത്രത്തിൽ ബിരുദമെടുത്തു.
ഇതോടൊപ്പം തന്നെ മുതുകുളത്തുള്ള ചേപ്പാട്
അച്യുതവാര്യരിൽ നിന്നും സംസ്കൃതവും
സ്വായത്തമാക്കി. 1965 ൽ തൃശൂർ ആകാശവാണിയിൽ അനൌൺസറായി ചേർന്നു. 1986 വരെ
ആകാശവാണിയിലെ ഉദ്യോഗം തുടർന്നു.

സിനിമാരംഗത്ത് സജീവമായതിനെത്തുടർന്ന്
ആകാശവാണിയിലെ ഉദ്യോഗം സ്വമേധയാ രാജിവെക്കുകയായിരുന്നു. പിന്നീട്
തിരുവനന്തപുരത്തുള്ള പൂജപ്പുരയിൽ
സ്ഥിരതാമസമാക്കി.പ്രയാണം എന്ന
ചലച്ചിത്രത്തിലൂടെ തിരക്കഥാകൃത്തായി,
സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുൾപ്പെടെ
മുപ്പത്തിയാറ് തിരക്കഥകൾ രചിച്ചു.
ദേശീയവും അന്തർദ്ദേശീയവുമായ നിരവധി
ബഹുമതികളും ലഭിച്ചിട്ടുണ്ട്.

ഭരതന്റേയും
കെ.ജി.ജോർജ്ജിന്റെയും കൂടെ മലയാളസിനിമയുടെ വളർച്ചയ്ക്കായി ഒരു സിനിമാ വിദ്യാലയം
പത്മരാജൻ തുടങ്ങുകയുണ്ടായി. ഇത് കലാ
സിനിമയേയും , വാണിജ്യ സിനിമയേയും
ഒരു പോലെ പ്രോത്സാഹിപ്പിക്കാനുള്ളതായിരുന്നു.
ഭരതനുമായി ചേർന്ന് പത്മരാജൻ
പ്രവർത്തിച്ചിട്ടുള്ള സിനിമകളെല്ലാം
സമാന്തര സിനിമ എന്ന് അറിയപ്പെടുന്നു.
ലൈംഗികതയെ അശ്ലീലമായല്ലാതെ കാണിക്കുവാനുള്ള
ഒരു കഴിവ് ഇരുവർക്കുമുണ്ടായി.

പെരുവഴിയമ്പലം, തകര, രതിനിർവ്വേദം
തുടങ്ങിയ നോവലൈറ്റുകളും, നക്ഷത്രങ്ങളെ കാവൽ,
വാടകക്കൊരു ഹൃദയം, ഉദ്ദകപ്പോള,
ഇതാ ഇവിടെവരെ, ശവവാഹനങ്ങളും തേടി,
മഞ്ഞുകാലംനോറ്റ കുതിര, പ്രതിമയും
രാജകുമാരിയും, കള്ളൻ പവിത്രൻ,
ഋതുഭേദങ്ങളുടെ പാരിതോഷികം തുടങ്ങിയ
നോവലുകളും അദേഹതിന്റെതായുണ്ട്.

തന്റെതും മറ്റുള്ളസംവിധായകരുടെതുമായി
വളരെ സിനികള്‍ക്ക് തിരക്കഥ രചിച്ചിട്ടുള്ള
അദേഹത്തിന് തിരക്കതക്കും സംവിധാനത്തിനും
ഉള്ള ധാരാളം സംസ്ഥാന ദേശീയ പുരസ്കാരങ്ങളും
കിട്ടിയിട്ടുണ്ട്. 1972ൽ നക്ഷത്രങ്ങളേ കാവൽ
എന്ന നോവലിന് കേരള സാഹിത്യ അക്കാദമി
പുരസ്കാരവും ലഭിച്ചു.

1991 ജനുവരി 23 നു ഹൃദയാഘാതത്തെ തുടര്‍ന്ന്
അദേഹം അന്തരിച്ചു. ഞാന്‍ ഗന്ധര്‍വന്‍ ആയിരുന്നു അദേഹത്തിന്റെ അവസാന ചിത്രം.
ഭാര്യ രാജലക്ഷ്മി, മക്കള്‍ അനന്ദ പദ്മനാഭന്‍ ,
മാധവിക്കുട്ടി.

അറംപറ്റിയ ദുഃശ്ശകുനങ്ങൾ

1990കളുടെ അവസാനകാലത്ത് ഞാൻ ഗന്ധർവൻ
എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി
ബന്ധപ്പെട്ടു പ്രവർത്തിക്കുമ്പോൾ ഒരുപാട്
ദുഃശ്ശകുനങ്ങൾ കണ്ടതായി പത്മരാജന്റെ
പത്നി രാധാലക്ഷ്മി ഓർമ്മിക്കുന്നു.
ഹിന്ദു വിശ്വാസപ്രകാരം ദേവലോകത്തെ
ഗായകരാണ് ഗന്ധർവ്വൻമാർ , അവിടുത്തെ
ശിക്ഷാവിധിയുടെ ഭാഗമായി അവർക്ക് ഭൂമിയിൽ ജനിക്കേണ്ടിവരുന്നു. ആ സമയത്ത് ഒരു കന്യകയെ
പ്രാപിക്കാൻ അവന് അവസരം കൊടുക്കുന്നു.
ഈ കഥയാണ് പത്മരാജൻ ഞാൻ ഗന്ധർവ്വനിൽ പറഞ്ഞത്.
ഇതിന്റെ കഥാതന്തു കേട്ടപ്പോൾ തന്നെ
അദ്ദേഹത്തിന്റെ പത്നി ഉൾപ്പെടെ ഒരുപാടാളുകൾ
ഈ കഥ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്രെ.
ഒരുപാടു തവണ മാറ്റിവെച്ചെങ്കിലും അവസാനം
പത്മരാജൻ ഈ സിനിമ ചെയ്യാൻ
തയ്യാറാവുകയായിരുന്നു.

ഒരു പാട് ദുഃശ്ശകുനങ്ങൾ ഈ സമയത്തുണ്ടായതായി
രാധാലക്ഷ്മി പത്മരാജനെക്കുറിച്ചെഴുതിയ
പുസ്തകത്തിൽ ഓർമ്മിക്കുന്നു. ഇതിലെ നായകനെ തീരുമാനിക്കാനായി പത്മരാജന്‍ മുംബൈക്കു
പോകേണ്ട വിമാനം ഒരു പക്ഷി വന്നിടിച്ചതുമൂലം
യാത്ര ഉപേക്ഷിച്ചു. ചിത്രീകരണ സമയത്ത്
നായികാ നായകൻമാർക്കും കുറെ അപകടങ്ങൾ പറ്റി.
പത്മരാജനും കൊളസ്ട്രോൾ സംബന്ധമായ
അസുഖം പിടിപെട്ടു. ഇത്തരം ചില കാര്യങ്ങൾ
പത്മരാജന്റെ ഭാര്യ , രാധാലക്ഷ്മി
അദ്ദേഹത്തിനെക്കുറിച്ചെഴുതിയ
പത്മരാജൻ എന്റെ ഗന്ധർവ്വൻ , ഓർമ്മകളിൽ
തൂവാനമായി പത്മരാജൻ എന്ന പുസ്തകങ്ങളിൽ
ഓർമ്മിക്കുന്നുണ്ട്.

Monday, May 14, 2012

ടെൻസിങ് നോർഗേ

ആദ്യമായി എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയ
പർവ്വതാരോഹകരിൽ ഒരാളായ ടെൻസിങ് നോർഗേയുടെ
തൊണ്ണൂറ്റി എട്ടാം ജന്മവാര്‍ഷികം ഇന്ന്....

1914 മേയ് 15-ന് നേപ്പാളിൽ ജനിച്ച ടെൻസിങ്ങിന്റെ
യഥാർഥനാമം നമ്ഗ്യാൻ വാങ്ദി എന്നാണ്.
'സമ്പന്നനും ഭാഗ്യവാനുമായ മതവിശ്വാസി'
എന്നാണ് നേപ്പാളിഭാഷയിൽ ഈ പേരിനർഥം.
നേപ്പാളിലെ ഖുംബു പ്രദേശത്തെ ഒരു കർഷക
കുടും‍ബത്തിലാണ് നോർഗേ ജനിച്ചത്.
ഷെർപ്പ വംശജനായതിനാൽ ടെൻസിങ് ഷെർപ്പ
എന്ന പേരിലും അറിയപ്പെട്ടു.

ന്യൂസിലാന്റ്കാരനായ എഡ്മണ്ട് ഹിലാരിയോടൊപ്പമാണ്
8848 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടിയിൽ
ആദ്യമായി കാലുകുത്തിയത്.

കുട്ടിക്കാലത്തുതന്നെ വീടുവിട്ടുപോയ ടെൻസിങ് പർവതാരോഹണത്തിൽ വൈദഗ്ധ്യം നേടിയ
ഡാർജിലിങ്ങിലെ ഷെർപ്പകൾക്കിടയിലാണ്
ജീവിതം നയിച്ചത്. 1935-ൽ സർ എറിക്ഷിപ്റ്റന്റെ എവറസ്റ്റാരോഹണസംഘത്തിൽ
ചുമട്ടുകാരനായി പോയിരുന്നു.
തുടർന്നുള്ള വർഷങ്ങളിൽ പല എവറസ്റ്റാരോഹണ
സംഘങ്ങളിലും സജീവമായി പങ്കെടുത്തു. രണ്ടാംലോകയുദ്ധത്തിനുശേഷം ചുമട്ടുകാരുടെ
സംഘാടകൻ എന്ന നിലയിൽ പല പർവതാരോഹണ സമാരംഭങ്ങളിലും പങ്കാളിയായി.
1952-ൽ സ്വിറ്റ്സർലാന്റ്കാർ നടത്തിയ രണ്ട്
എവറസ്റ്റാരോഹണ സമാരംഭങ്ങളിലും
ടെൻസിങ് പങ്കാളിയായി.

1953-ൽ ബ്രിട്ടീഷ് പർവതാരോഹകരുമായി
ചേർന്നാണ് വിജയകരമായ ദൗത്യം പൂർത്തിയാക്കിയത്.
മേയ് 29-ന് രാവിലെ 11.30-ന് അവർ കൊടുമുടിയുടെ
അഗ്രഭാഗത്ത് കാലുകുത്തി.
പതിനഞ്ചു മിനിറ്റുനേരം ടെൻസിങ് അവിടെ
ചെലവഴിക്കുകയും ചിത്രങ്ങൾ എടുക്കുകയും
ചെയ്തു. ബുദ്ധമതവിശ്വാസി എന്ന നിലയിൽ
അൽപം ഭക്ഷണം നിവേദിച്ചു.
അസാധാരണമായ ഈ നേട്ടം കൈവരിച്ചതോടെ
ടെൻസിങ് നേപ്പാളികൾക്കും ഇന്ത്യാക്കാർക്കുമിടയിൽ
ഒരു വീരകഥാപാത്രമായിമാറി.
ബ്രിട്ടന്റെ ജോർജ് മെഡൽ ഉൾപ്പെടെ അനേകം
പുരസ്കാരങ്ങൾ ടെൻസിങ്ങിനു ലഭിക്കുകയുണ്ടായി.

1986ൽ ഡാർജിലിങ്ങിൽ‌വച്ച് മസ്തിഷ്കരക്തസ്രാവം
(Cerebral hemorrhage) മൂലം അന്തരിച്ചു.

Friday, May 11, 2012

ഫ്ലോറൻസ് നൈറ്റിൻഗേല്‍.....

ഇറ്റലിയിൽ ടാസ്കാനിയിലെ ഫ്ലോറൻസ് നഗരത്തിൽ
ഒരു ബ്രിട്ടീഷ്‌ ധനികകുടുംബത്തിലാണ്‌
ഫ്ലോറൻസ് നൈറ്റിൻഗേൽ ജനിച്ചത്‌,
ഫ്ലോറൻസ്‌ എന്ന നഗരത്തിന്റെ പേരുതന്നെയാണ്‌
അവർക്ക്‌ നൽകിയത്‌. പിതാവ്‌ വില്ല്യം എഡ്‌വേർഡ്‌
നൈറ്റിംഗേൽ , മാതാവു ഫ്രാൻസിസ്‌
നീ സ്മിത്‌.

ക്രിമിയൻ യുദ്ധകാലത്തെ പ്രവർത്തനമാണ്‌
നൈറ്റിങ്ഗേലിനെ പ്രശസ്തയാക്കിയത്‌.
യുദ്ധത്തിൽ മുറിവേറ്റ പട്ടാളക്കാരുടെ ദയനീയാവസ്ഥയെക്കുറിച്ചറിഞ്ഞ അവർ,
താൻ തന്നെ പരിശീലനം‍ നൽകിയ,
38 നേഴ്‌സുമാരോടൊന്നിച്ച്‌
1854 ഒക്ടോബർ 21-നു ടർക്കിയിലേക്ക്‌ പുറപ്പെട്ടു.
നവംബർ ആദ്യം അവർ ടർക്കിയിൽ, സ്കട്ടറിയിലെ
സലിമിയ ബരാക്കുകളിൽ (ഇന്നത്തെ ഇസ്താംബുളിൽ) എത്തിച്ചേർന്നു. അമിതമായി ജോലിചെയ്യാൻ
നിർബന്ധിതരായിരുന്ന ആരോഗ്യപ്രവർത്തകരാൽ,
വേണ്ടത്ര പരിചരണം കിട്ടാതെ കഴിയുന്ന,
മുറിവേറ്റ പട്ടാളക്കാരെയാണ്‌ അവിടെ കണ്ടത്‌.
മരുന്നുകളുടെ ദൗർബല്യവും ശുചിത്വ
പരിപാലനത്തിലുള്ള അശ്രദ്ധയും കാരണം,
പട്ടാളക്കാരുടെ പരിക്കുകൾ
പലപ്പോളും മരണത്തിൽവരെ കലാശിക്കുന്ന
അവസ്ഥയായിരുന്നു അവിടെ.

ഫ്ലോറൻസ്‌ നൈറ്റിംഗേലും നേഴ്സുമാരും
ആശുപത്രിയും ഉപകരണങ്ങളും വൃത്തിയാക്കിയും
രോഗികളുടെ പരിചരണം പുന:ക്രമീകരിക്കുകയും
ചെയ്തു. ഇത്രയൊക്കെ ചെയ്തിട്ടും,
മുറിവേറ്റവരുടെ മരണനിരക്ക്‌ കുറയുന്നതിനുപകരം
കൂടുന്നകാഴ്ചയാണ്‌ അവർ കണ്ടത്‌.

സ്കട്ടറിലുണ്ടായിരുന്ന ആദ്യത്തെ ശൈത്യകാലത്ത്‌
4077 പട്ടാളക്കാരാണ്‌ മരണമടഞ്ഞത്‌,
മുറിവുകളാൽ മരണമടഞ്ഞവരുടെ പത്തിരട്ടി
മരണനിരക്കായിരുന്നു ടൈഫോയിഡ്‌, കോളറ
തുടങ്ങിയ സാംക്രമികരോഗങ്ങൾ വന്നവരുടെത്‌.
രോഗികളുടെ എണ്ണത്തിലുള്ള ബാഹുല്യവും
വായുസഞ്ചാരത്തിലും അശുദ്ധജല
നിർമ്മാർജ്ജനത്തിലുമുണ്ടായ പോരായ്മകളുമായിരുന്നു
ഇതിനുള്ള പ്രധാന കാരണങ്ങൾ.
1855 മാർച്ചിൽ ബ്രിട്ടീഷ്‌ ഗവൺമന്റ്‌ ശുചിത്വ
പാലനത്തിനായിഒരു കമ്മീഷനെ നിയോഗിക്കുകയും
തുടർന്ന് ഓടകൾ വൃത്തിയാക്കിയതും
വായുസഞ്ചാരം മെച്ചപ്പെടുത്തിയതും മരണനിരക്കിൽ
കാര്യമായ കുറവുണ്ടാക്കി.

ഓഗസ്റ്റ്‌ 7 1857-നു അവർ ബ്രിട്ടണിലേക്ക്‌
തിരിച്ചുവന്നു -ആ കാലഘട്ടത്തിൽ
( വിക്റ്റോറിയൻ കാലഘട്ടം),
വിക്റ്റോറിയ രാജ്ഞി കഴിഞ്ഞാൽ ഏറ്റവും
പ്രശസ്തയായ വനിത ഫ്ലോറൻസ്‌ ആണെന്ന്‌
കണക്കാക്കപ്പെടുന്നു. യുദ്ധകാലത്ത്‌ പിടിപെട്ട
ബ്രൂസെല്ലോസിസ്‌ (ക്രിമിയൻ ഫീവർ) എന്ന
അസുഖം മൂർച്ചിച്ചതിനെത്തുടർന്ന് അവർ
ഒറ്റക്കാണ്‌കഴിഞ്ഞിരുന്നതെങ്കിലും വിക്റ്റോറിയ
രാജ്ഞിയുടെ ആവശ്യപ്രകാരം, റോയൽ കമ്മീഷൺ
ഒഫ്‌ ഹെൽത്ത്‌ഒഫ്‌ ദ ആർമിയുടെ
രൂപവത്കരണത്തിൽഫ്ലോറൻസ്‌ സുപ്രധാന
പങ്ക്‌ വഹിച്ചു.ഒരു വനിതയായതിനാൽ
കമ്മീഷനിൽ അംഗമാവാൻ സാധിച്ചില്ലെങ്കിലും
വിശദമായ സ്ഥിതിവിവരക്കണക്കുകൾ
ഉൾപ്പെടുത്തിയ ആയിരത്തിലധികം
പേജുകളുള്ള റിപ്പോർട്ട്‌ എഴുതിയത്‌ ഫ്ലോരൻസായിരുന്നു. കമ്മീഷന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലും
അവർ പ്രധാനപങ്ക്‌ വഹിക്കുകയുണ്ടായി.

ടർക്കിയിലായിരുന്ന കാലത്ത്‌ അവരുടെ
സേവനങ്ങളെ ആദരിക്കാനായി 1855 നവംബർ 29-ന്‌
ഒരു സമ്മേളനംനടക്കുകയും ഇത്‌ നേഴ്സുമാരുടെ പരിശീലനത്തിനായി'നൈറ്റിംഗേൽ ഫണ്ട്‌'
രൂപവത്കരിക്കുവാൻ കാരണമായിത്തീരുകയും
ചെയ്തു.1859 ആയപ്പ്പ്പോഴേക്കും ഏകദേശം
45,000 പൗണ്ട്‌ഉണ്ടായിരുന്ന ഈ ഫണ്ടുപയോഗിച്ച്‌
സെയ്ന്റ്‌ തോമസ്‌ ഹോസ്പിറ്റലിൽ
1860 ജൂലൈ 9-നു നൈറ്റിംഗേൽട്രെയിനിംഗ്‌ സ്കൂൾ
സ്ഥാപിക്കപ്പെട്ടു. ഇപ്പോൾ ഫ്ലോറൻസ്‌ നൈറ്റിംഗേൽ
സ്കൂൾ ഒഫ്‌ നഴ്‌സിംഗ്‌ആന്റ്‌ മിഡ്‌വൈഫറി
എന്ന പേരിൽ അറിയപ്പെടുന്നഈ സ്ഥാപനം
ലണ്ടനിലെ കിംഗ്‌ കോളേജിന്റെഭാഗമാണ്‌.
നൈറ്റിംഗേൽ 1860-ൽ പ്രസിധീകരിച്ച
"നോട്ട്‌സ്‌ ഓൺ നഴ്‌സിംഗ്‌" എന്ന പുസ്തകം,
നൈറ്റിംഗേൽ ട്രെയിനിംഗ്‌ സ്കൂളിലെയും മറ്റു
നഴ്‌സിംഗ്‌ സ്കൂളുകളിലെയും അടിസ്ഥാന
പാഠ്യവിഷയമായിരുന്നു.

1859-ൽ റോയൽ സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റിയിലെക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയായിത്തീർന്നു.
പിന്നീട്‌ ഫ്ലോറൻസ്‌ നൈറ്റിംഗേലിനു അമേരിക്കൻ
സ്റ്റാറ്റിസ്റ്റിക്കൽ സൊസൈറ്റിയിൽ ഹോണററി
മെംബർഷിപ്പും ലഭിക്കുകയുണ്ടായി.

1883-ൽ, വിക്റ്റോറിയ രാജ്ഞി ഫ്ലോറൻസിന്‌
റോയൽ റെഡ്‌ ക്രോസ്സ്‌ സമ്മാനിച്ചു.
1907-ൽ ഫ്ലോറൻസ്‌ നൈറ്റിംഗേൽ, 'ഓർഡർ ഒഫ്‌ മെറിറ്റ്‌'
നേടുന്ന ആദ്യത്തെ വനിതയായിത്തീർന്നു.
1896 ആയപ്പോഴേക്കും അവർ രോഗശയ്യയിലായി,
ഇന്ന് ക്രോണിക്‌ ഫാറ്റിഗ്‌ സിൻഡ്രോമെന്ന് വിളിക്കുന്ന അസുഖമായിരുന്നുവെന്നാണ്‌ കരുതപ്പെടുന്നത്‌.
1910 ഓഗസ്റ്റ്‌ 13-ൻ തൊണ്ണൂറാമത്തെ വയസ്സിൽ
അവർ അന്തരിച്ചു. ഹാംഷെയറിലെ ഈസ്റ്റ്‌ വെല്ലോ
സെയിന്റ്‌ മാർഗരറ്റ്‌ ചർച്ചിലാണ്‌ അവർ
അന്ത്യവിശ്രമം കൊള്ളുന്നത്‌.

Tuesday, May 8, 2012

ജെ ജെ മര്‍ഫി

ജെ ജെ മര്‍ഫി അന്തരിച്ചിട്ട് 55 വര്ഷം.
**********************************

കേരളത്തിന്റെ , പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിന്‍റെ
കാര്‍ഷിക സാംസ്കാരിക രംഗത്ത് വലിയ
മാറ്റങ്ങള്‍ക്കു കാരണക്കാരനായ സ്കോട്ട് ലണ്ട് കാരനാണ്
ജെ ജെ മര്‍ഫി.

1850-ൽ യൂറോപ്യന്മാരായ കൃസ്ത്യൻ മിഷനറിമാർ
കേരളത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ എത്തി.
ഇവർ ധാരാളം പേരെ മത പരിവർത്തനം ചെയ്തു.
പുറത്തുനിന്നു മത പരിവർത്തനം ചെയ്തവരെയും ചേർത്ത്‌ മുണ്ടക്കയം, കൂട്ടിക്കല്‍, ഏന്തയാര്‍ ഭാഗങ്ങളിലാണ് പാര്‍പ്പിച്ചിരുന്നത്.

മിഷനറിമാരുടെ വരവോടെ ഈ പ്രദേശത്തിന്റെ
ഭൂപ്രകൃതിയും ഫലഭൂയിഷ്ടിയും മനസ്സിലാക്കിയ
വിദേശികൾ ഇവിടെ റബ്ബർ തോട്ടങ്ങൾ സ്ഥാപിക്കാനായി
എത്തി തുടങ്ങി. ഇതിൽ പ്രമുഖനാണ് ജെ.ജെ.മർഫി.
തോട്ടങ്ങളിൽ ജോലിക്കായി തിരുവിതാംകൂറിന്റെ
വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരും തമിഴ്‌നാട്‌,
കർണാടക എന്നിവിടുന്നുള്ളവരും ഇങ്ങോട്ടേക്കെത്തി. കാലാന്തരത്തിൽ ഇവർ ഇന്നാട്ടുകാരായിത്തീർന്നു.

കേരളത്തില്‍ ആദ്യമായി റബ്ബര്‍കൃഷി നടപ്പിലാക്കിയത്
കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനടുത്തുള്ള
ഏന്തയാറിലാണ്. 1903ല്‍ ജെ.ജെ മര്‍ഫിയാണ്
റബ്ബര്‍ കൃഷിക്ക് ആരംഭംകുറിച്ചത്. പൂഞ്ഞാര്‍ -
വഞ്ചിപ്പുഴ രാജക്കന്‍മാരില്‍ നിന്ന് സ്ഥലം വാങ്ങി
മര്‍ഫി ഏന്തയാറില്‍ റബ്ബര്‍ കൃഷി പ്ലാന്‍േറഷന്‍
രീതിയില്‍ തുടങ്ങി. ഇളംകാട് മുതല്‍ കൂട്ടിക്കല്‍
വരെ തുടങ്ങിയ റബ്ബര്‍ കൃഷി1910 ഓടെ മുണ്ടക്കയം
വരെ വ്യാപിപ്പിച്ചു. പതിനായിരം ഏക്കര്‍ സ്ഥലത്ത്
റബ്ബര്‍ കൃഷിവളരെ വിജയകരമായി വ്യാപിപ്പിക്കാന്‍
മര്‍ഫിയ്ക്ക് കഴിഞ്ഞു.

എന്തയാറില്‍ തേയിലഫാക്ടറിയും സെന്റ് ജോസഫ്
പള്ളിയും പണികഴിപ്പിച്ചു. മുണ്ടക്കയത്തെ
സെന്റ് മേരീസ് പള്ളിയും ജെ.ജെ മര്‍ഫിയുടെ
സംഭാവനയാണ്. സ്വാതന്ത്ര്യ ലബ്ധിയ്ക്കുശേഷം
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടപ്പോള്‍ 1952ല്‍ തന്റെ
ഉടമസ്ഥതയിലുള്ള പാമ്പാടുംപാറയിലെ ഏലത്തോട്ടം
മര്‍ഫിസായിപ്പ് വില്‍ക്കുകയും ബാക്കിയുള്ളവ
തൊഴിലാളികള്‍ക്ക് നല്‍കുകയും ചെയ്തു.

വന്യമൃഗങ്ങളുടെയും മാരക രോഗങ്ങളുടെയും
ആക്രമണത്തെ തന്റെ മനക്കരുതുകൊണ്ട്
എതിര്‍ത്ത് തോല്‍പ്പിച്ചാണ് മര്‍ഫി ഈ പ്രദേശങ്ങള്‍
കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ആക്കിയത്.
1957ല്‍ രോഗബാധിതനായ മര്‍ഫി മാര്‍ച്ചില്‍ തന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് പലര്‍ക്കായി വിറ്റു.

1957 മെയ് 9ന് നാഗര്‍കോവിലെ സ്വകാര്യാസ്പത്രിയില്‍
മര്‍ഫി അന്തരിച്ചു. മര്‍ഫിയുടെ ഓര്‍മ്മക്കായി
എന്തയാറിലെ സ്‌കൂളിന് ജെ.ജെ.മര്‍ഫി സ്‌കൂള്‍
എന്ന് നാമകരണം ചെയ്തു.

ജെ.ജെ മര്‍ഫിയുടെ 55-ാം ചരമവാര്‍ഷികം
കടന്നുപോകുമ്പോള്‍ ഇപ്പോഴും മര്‍ഫിയെ ഓര്‍ക്കുന്ന
ചുരുക്കം ചില പഴമക്കാര്‍ ജീവിച്ചിരിക്കുന്നു.

രബീന്ദ്രനാഥ് ടാഗോര്‍


റോബി എന്ന വിളിപ്പേരുണ്ടായിരുന്ന ടാഗോർ
കൊൽക്കത്തയിലെ കൊട്ടാര സദൃശ്യമായ ജോറസങ്കോ
ഗൃഹത്തിൽ 1861 മെയ് 7നു ദേബേന്ദ്രനാഥ്‌ ടാഗോറിന്റെയും
ശാരദാ ദേവിയുടെയും പതിനാലു മക്കളിൽ
പതിമ്മൂന്നാമനായി പിറന്നു.

പ്രാഥമിക വിദ്യാഭ്യാസ കാലത്ത് സ്കൂളിൽ പോകാൻ
താല്പര്യം കാണിക്കാതിരുന്നത് മൂലം വീട്ടുകാർ
രബീന്ദ്രനാഥിനെ സ്കൂളിൽ വിടേണ്ടെന്നു തീരുമാനിച്ചു,
വീട്ടിലിരുത്തി പഠിപ്പിക്കാൻ അദ്ധ്യാപകരെയും ഏർപ്പാടാക്കി.

1877-ൽ ടാഗോർ പല കൃതികളുടെ ഒരു സമാഹാരം
പുറത്തിറക്കുകയും അതിൽ മൈഥിലി ഭാഷയിലെഴുതിയ
കവിത ശ്രദ്ധിക്കപ്പെടുകയുമുണ്ടായി.
ബംഗാളിയിലെ ആദ്യത്തെ ചെറുകഥയായ “ഭിഖാറിണി“
(ഭിക്ഷക്കാരി) ടാഗോർ 1877-ൽ രചിച്ചു.

1901ൽ ടാഗോർ പശ്ചിമ ബംഗാളിലെ ശാന്തിനികേതനത്തിൽ താമസമാരംഭിച്ചു. ഇവിടെ വച്ച്‌ ടാഗോറിന്റെ
ഭാര്യയും(1902-ൽ) രണ്ട്‌ കുട്ടികളും മരണമടഞ്ഞു.
അദ്ദേഹത്തിന്റെ പിതാവ്‌ 19 ജനുവരി 1905ൽ മരണമടഞ്ഞു.

ബ്രിട്ടിഷ് ഗവൺമെന്റ് ഏകപക്ഷീയമായി തീരുമാനിച്ചു
നടപ്പിലാക്കിയ ബംഗാൾ വിഭജനത്തിന് എതിരായി
1905-ൽ ആരംഭിച്ച സംഘടിത പ്രക്ഷോഭണത്തിൽ ഇദ്ദേഹവും ഭാഗഭാക്കായി.

1878 മുതൽ 87 വരെ പ്രസിദ്ധീകൃതങ്ങളായ
ആദ്യകാലകൃതികളെ തുടർന്ന്, മറ്റു പലതിനും പുറമേ
1888-ൽ മായാർഖേല, രാജാ ഓ റാണി എന്നീ നാടകങ്ങളും,
1903-ൽ ഛൊഖേർബാലി (വിനോദിനി),
1906-ൽ നൗകാ ഡൂബി (കപ്പൽ ച്ചേതം) എന്നീ നോവലുകളും
എഴുതി. 1907-പിൽക്കാലത്തു വിഖ്യാതി നേടിയ ഗോറ
എന്ന നോവൽ രചിച്ചു തുടങ്ങുകയും 1910-ൽ അതു പൂർത്തിയാക്കുകയും ചെയ്തു. അതേ വർഷം തന്നെ
ബംഗാളിയിൽ ഗീതാഞ്ജലിയും പുറത്തുവന്നു.
1912-ൽ ഡാക് ഘർ (പോസ്റ്റോഫീസ്) എന്ന പ്രശസ്തനാടകവും
വെളിച്ചം കണ്ടു.

ശാന്തിനികേതനത്തിനടുത്ത്‌ സുരുൾ ഗ്രാമത്തിൽ
1921ൽ കാർഷിക സാമ്പത്തിക വിദഗ്ദനായിരുന്ന
ലിയോണാർഡ്‌ എൽംഹേർസ്റ്റുമൊത്ത്‌ ടാഗോർ
ഗ്രാമീണ പുനർനിർമ്മാണ പഠന സ്ഥാപനത്തിന്‌ രൂപം കൊടുത്തു.പിൽകാലത്ത്‌ ഇത്‌ ശ്രീനികേതൻ
എന്ന പേരിലേക്ക്‌ മാറ്റി. ഗാന്ധിയുടെ പ്രതിഷേധത്തിലൂന്നിയ
സ്വരാജ്‌ മുന്നേറ്റത്തെ തള്ളിപ്പറഞ്ഞ ടാഗോർ അതിനെതിരെ ഇൻഡ്യയിലെ ഗ്രാമങ്ങളിലെ ജനതയുടെ നിസ്സഹായതയും
അജ്ഞതയും അകറ്റുന്നതിനായി
“വിജ്ഞാനത്തെ സജീവമാക്കുന്നതിന്” പല രാജ്യങ്ങളിൽ നിന്നും പണ്ഡിതരേയും മനുഷ്യ സ്നേഹികളെയും ഉദ്യോഗസ്ഥരേയും
വരുത്തി. 1930കളിൽ ഇൻഡ്യക്കാരിലെ അസാധാരണമായ ജാതി ബോധവും തൊട്ടുകൂടായ്മയും ടാഗോറിനെ അസ്വസ്ഥനാക്കി. അതിനെതിരായി പ്രഭാഷണ പരമ്പരകളും, ദളിതർ
മുഖ്യ കഥാപാത്രങ്ങളാകുന്ന നാടകങ്ങളും കവിതകളും
രചിച്ചു

കവി, തത്ത്വ ചിന്തകൻ, ദൃശ്യ കലാകാരൻ, കഥാകൃത്ത്‌,
നാടക കൃത്ത്, ഗാനരചയിതാവ്‌, നോവൽ രചയിതാവ്‌, സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ
തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും,
20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി
പുതു രൂപം നൽകുകയും ചെയ്തു.

1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം
ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കന്ന
ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോർ.
മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങൾ,
അൻപത് നാടകങ്ങൾ, കലാഗ്രന്ഥങ്ങൾ,
ലേഖന സമാഹാരങ്ങൾ ടാഗോറിന്റെ സാഹിത്യ സംഭാവനകൾ ഇങ്ങനെ പോകുന്നു.

ടാഗോറിന്റെ രണ്ട്‌ ഗാനങ്ങൾ ഇൻഡ്യയുടെയും
ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളാണ്‌.
ജനഗണമനയും അമർ ഷോണാർ ബാംഗ്ലയും.
നീണ്ട കാലത്തെ രോഗാവസ്ഥയ്ക്കു ശേഷം ടാഗോർ
1941 ഓഗസ്റ്റ്‌ 7-ന് തന്റെ ജന്മ ഗൃഹമായ ജൊറസങ്കോവിൽ
വച്ച്‌ മരണമടഞ്ഞു.

ഗോപാല കൃഷ്ണ ഗോഖലെ.

ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവും
മഹാത്മാഗാന്ധിയുടെ രാഷ്ട്രീയഗുരുവുമായ
ഗോപാലകൃഷ്ണ ഗോഖലെ പഴയ ബോംബേ
സംസ്ഥാനത്തിൽ രത്നഗിരി ജില്ലയിലുള്ള
കോട്ലകിൽ 1866 മേയ് 9-ന് ജനിച്ചു.

വളരെ കഷ്ടപ്പെട്ട് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ
അദേഹം അധ്യാപകായി ജോലി നോക്കി.
പോതുരംഗത്തെക്ക് കടന്നുവന്ന ഗോഖലെ
ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു.
തന്റെ ആത്മാര്‍ത്ഥ മായ പ്രവര്‍ത്തനങ്ങളുടെയും സത്യസന്ധതയുടെയും ഭലമായി 1905 ല്‍
കോണ്ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
കൊണ്ഗ്രസ്സിലെ മിതവാദ വിഭാഗത്തിന്റെ
നേതാവായിരുന്നു അദേഹം.

ബോംബെ നിയമസഭയിലും കേന്ദ്ര സഭയിലും
അംഗമായ അദേഹം 1905 ല്‍
"സര്‍വെന്റ് ഓഫ് ഇന്ത്യ സൊസൈറ്റി" രൂപീകരിച്ചു.
പിന്നീട് ദക്ഷിണാഫ്രിക്ക ഇന്ഗ്ലണ്ട് എന്നിവിടങ്ങള്‍
സന്ദര്‍ശിക്കുകയും അവിടെയുള്ള ഇന്ത്യാക്കാരുടെ
പ്രശ്നങ്ങള്‍ പഠിക്കുകയും ചെയ്തു.

ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍
ഇന്ത്യ ശക്തമായ ഒരു ദേശീയ പ്രക്ഷോഭത്തിന്
തയാറായി നില്‍ക്കുകയായിരുന്നു.
ഇതിനു കാരണക്കാരായ നേതാക്കളില്‍ ഒരാള്‍
ശ്രീ ഗോപാല കൃഷ്ണ ഗോഖലെ ആയിരുന്നു.
ഗോഖലെ , ദാദാ ഭായി നവറോജി തുടങ്ങിയ
മിതവാദികള്‍ ആയ നേതാക്കള്‍ ഇല്ലായിരുന്നെങ്കില്‍
മഹാത്മാ ഗാന്ധിക്കോ നെഹ്രുവിനോ
തങ്ങളുടെ പ്രക്ഷിഭം സംഘടിപ്പിക്കാനുള്ള വേദി ഉണ്ടാവുമായിരുന്നില്ല.

"ശരിക്കും സത്യസന്ധനായ നായകന്‍"
എന്നാണത്രേ ഗാന്ധിജി ശ്രീ ഗോഖലയെ വിശേഷിപ്പിച്ചത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ
അതുല്യനായ ഈ നേതാവ് 1915 ഫെബ്രുവരി 6 നു
ഈ ലോകത്തോട് വിടപറഞ്ഞു....
ആ ദേശാഭിമാനിയുടെ സ്മരണക്ക് മുന്നില്‍ പ്രണാമം....

Tuesday, May 1, 2012

ലിയനാർഡോ ഡാ വിഞ്ചി



മോണാലിസ എന്നാ ചിത്രം ഒരിക്കലെങ്കിലും
കണ്ടിട്ടില്ലാത്തവര്‍ ഉണ്ടാവില്ല. ഡാവഞ്ചിയുടെ
മാസ്റ്റര്‍പീസ്‌ എന്നറിയപ്പെടുന്ന ചിത്രങ്ങളാണ്
മോണാലിസയും ദി ലാസ്റ്റ്‌ സപ്പറും.

ലിയനാര്‍ഡോ ഡാവാഞ്ചി1452 ഏപ്രില് 15 നു
ഇറ്റലിയിലെ ഫ്ലോറൻസ് പ്രവിശ്യയിലെ
വിഞ്ചിക്കടുത്തുള്ള ഓലിവുമരങ്ങളും സൈപ്രസ്
മരങ്ങളും ഇടതൂർന്നുവളരുന്ന മനോഹരമായ
മലഞ്ചെരുവിലെ അഗിയാനോ എന്ന ഗ്രാമത്തിൽ ജനിച്ചു.

ഒരു ചിത്രകാരന്‍ എന്നതിലുപരി, ശില്പി, ആര്‍ക്കിടെക്, സംഗീതജ്ഞന്‍, ശാസ്ത്രജ്ഞന്‍ തുടങ്ങി അദേഹം
കൈവെക്കാത്ത മേഖലകള്‍ ഇല്ല. അച്ഛന്റെ പേര്
ലിയനാർഡോ ദി സേർ പിയറോ എന്നും അമ്മയുടെ പേര്
കാറ്റെരിന എന്നും ആണ്‌‍. ഡാവിഞ്ചി എന്നത്
അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഇറ്റലിയിലെ
വിഞ്ചിയെ സൂചിപ്പിക്കുന്നു.

ലോകത്തെ ഏറ്റവും പ്രശസ്തമായ
ഛായാചിത്രമാണ് മോണാലിസ.
1503 നും 1506നും ഇടക്കാണ് ലിയനാഡോ ഡാവിഞ്ചി
ഇതു വരച്ചത്. ഫ്രാൻ‌സസ്‌കോ ദൽ ജിയോകോൺ‌ഡോ
എന്ന ഫ്‌ളോറ്ൻ‌സുകാരന്റെ ഭാര്യയായിരുന്നു
മോണാലിസ. അതിനാൽ ലാ ജിയോകോൺഡോ
എന്നും പേരുണ്ട്. പാരീസിലെ ലൂവ്രേയിൽ
ഈ ചിത്രം ഇന്നുംകാണം. ലോകത്തിലെഏറ്റവും
പ്രശസ്തവും മറ്റെങ്ങും കിട്ടാനില്ലത്തതുമായ
ചിത്രകലകൾ സുക്ഷിക്കുന്ന കാഴ്ചബംഗ്‌ളാവാണ് ലൂവ്ര്.
ചിത്രം രചിച്ചതു ഇറ്റലിയിൽ വെച്ചാണെന്ന്
കരുതപ്പെടുന്നു.

ഇദ്ദേഹത്തിന്റെ സാന്ത മരിയ ഡെല്ല ഗ്ഗ്രാസിയെ
ദേവാലയത്തിലെ തിരുവത്താഴം, മൊണാലിസ
എന്നീ ചിത്രങൾ അവയുടെ കലാമൂല്യത്തിന്റെ പേരിൽ
ലോക പ്രശസ്തങളാണ്‌‍. ഇദ്ദേഹത്തിന്റെ ചിന്താഗതികൾ
തന്റെ കാലത്തിനും മുൻപിൽ പോവുന്നതിന്
പ്രശസ്തമാണ്. അത് അദ്ദേഹത്തിന്റെ ഹെലിക്കോപ്റ്റർ,
റ്റാങ്ക്, കാൽക്കുലേറ്റർ എന്നിവ ഉണ്ടാക്കുവാനുള്ള
മാതൃകകൾ മുതലായവ അങ്ങനെയുള്ളവയാണ്.

ഒരു പുതിയ ചിത്രകലാ രീതി ലിയൊനാർഡോ
ഡാ വിഞ്ചി വികസിപ്പിച്ചെടുത്തു. അക്കാലത്ത്
ചിത്രകാരന്മാർ വെളുത്ത പശ്ചാത്തലമായിരുന്നു
ചിത്രങ്ങൾ രചിക്കാന് ഉപയോഗിച്ചിരുന്നത്.
ലിയൊനാർഡോ ഇരുണ്ട പശ്ചാത്തലം ഉപയോഗിച്ച്
ചിത്രങ്ങൾ രചിച്ചു. ഇതൊരു ത്രിമാന പ്രതീതി
ചിത്രത്തിലെ പ്രധാന വസ്തുവിന് നൽകി.
പല നിഴലുകൾ ഉള്ള ഇരുണ്ട ശൈലിയിൽ ചിത്രങ്ങാൾ
വരയ്ക്കുന്നതിൻ പ്രശസ്തനായിരുന്നു ഡാ വിഞ്ചി.

ലിയൊനാർഡോ ഡാ വിഞ്ചി ഉന്നത നവോത്ഥാനത്തിന്റെ
നായകരിൽ ഒരാളായിരുന്നു. യതാർത്ഥ ചിത്രകലയിൽ
(റിയലിസ്റ്റിക്) വളരെ തല്പരനായിരുന്ന ‍
ഡാവിഞ്ചി ഒരിക്കൽ മനുഷ്യ ശരീരം എങ്ങനെ
പ്രവർത്തിക്കുന്നു എന്ന് പഠിക്കാനായി ഒരു ശരീരം
കീറി മുറിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച ചിത്രകാരന്മാരിലൊരാളായി കരുതപ്പെടുന്ന അദേഹം 1519 മേയ് 2 ഫ്രാൻസിലെ
ക്ലോസ് ലുസെ കൊട്ടാരത്തിൽ അന്തരിച്ചു.