Powered By Blogger

Monday, June 11, 2012

മഹാ കവി പാലാ നാരായണന്‍ നായര്‍

മഹാകവി പാലാ നാരായണന്‍ നായര്‍
അന്തരിച്ചിട്ട് നാലുവര്‍ഷം....

കേരളീയ ഭാവങ്ങൾ നിറഞ്ഞുനിന്ന
കവിതകളിലൂടെ മലയാള സാഹിത്യത്തെ
പുഷ്കലമാക്കിയ മഹാകവിയായിരുന്നു
പാലാ നാരായണൻ നായർ.
കേരളം വളരുന്നു (എട്ടുഭാഗം) എന്ന കവിതയുമായി സാഹിത്യരംഗത്ത്‌ ശ്രദ്ധേയനായിരുന്നു ഇദ്ദേഹം.

1911 ഡിസംബർ 11ന് കീപ്പള്ളിൽ ശങ്കരൻ
നായരുടേയും പുലിയന്നൂർ പുത്തൂർ വീട്ടിൽ
പാർവതിയമ്മയുടേയും മകനായി അദ്ദേഹം
കോട്ടയം ജില്ലയിലെ പാലായിൽ ജനിച്ചു.
കുടിപ്പള്ളിക്കൂടം അദ്ധ്യാപകനായിരുന്ന
പിതാവിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം
നേടിയ അദ്ദേഹം, പാലാ വി. എം സ്കൂൾ,
സെന്റ് തോമസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നും
ഉപരി പഠനവും നേടി.
അദ്ധ്യാപകനും, കണക്കെഴുത്തുകാരനും,
പട്ടാളക്കാരനുമായി ജീവിച്ചു.
1943-ൽ രണ്ടാം ലോകമഹായുദ്ധത്തിലെ ഭടനായി
ഇന്ത്യയിലും ബർമ്മയിലും ജീവിച്ചു.
തിരിച്ചെത്തി തിരുവിതാംകൂർ സർവകലാശാലയിൽ
പ്രസിദ്ധീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായി.
1956-ൽ കേരള സർവകലാശാലയിൽനിന്ന്‌
എം.എ റാങ്കോടെ പാസായി. 1957-ൽ കേരള
സാഹിത്യ അക്കാദമിയുടെ ആദ്യ അസിസ്റ്റന്റ്‌
സെക്രട്ടറിയായി നിയമിതനായി. 1959-ൽ
സർവകലാശാലയിൽ തിരിച്ചെത്തി പഴയ
ഡിപ്പാർട്ട്‌മെന്റിൽ ജോലിചെയ്തു. 1965-ൽ
പ്രസിദ്ധീകരണ വിഭാഗം മേധാവിയായി.

ആദ്യം പ്രസിദ്ധീകരിച്ച കവിത 'ആ നിഴൽ'
ആണ്‌; കവിയുടെ 17-ാം വയസ്സിൽ. 1935ൽ
ആദ്യസമാഹാരം 'പൂക്കൾ'.
തരംഗമാല, അമൃതകല,അന്ത്യപൂജ, .ആലിപ്പഴം,എനിക്കുദാഹിക്കുന്നു, മലനാട്, പാലാഴി,വിളക്കുകൊളുത്തൂ, സുന്ദരകാണ്ഡം,
ശ്രാവണഗീതം എന്നിവയാണ് പ്രധാന കൃതികള്‍...

ക്ഷേത്ര പ്രവേശന വിളംബരത്തെക്കുറിച്ചുള്ള
കവിതയ്ക്ക്‌ മഹാകവി ഉള്ളൂരിന്റെ
പക്കൽനിന്ന്‌ സ്വർണ്ണമെഡൽ നേടി.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം,
പൂത്തേഴൻ സ്‌മാരക പുരസ്‌കാരം,
എഴുത്തച്ഛൻ പുരസ്‌കാരം, ആശാൻ പുരസ്‌കാരം,
വള്ളത്തോൾ പുരസ്കാരം കാളിദാസ
പുരസ്കാരം എന്നിവയും അദ്ദേഹത്തിന്‌
ലഭിച്ചിട്ടുണ്ട്‌. മലയാള കവിതയ്‌ക്ക്‌ നൽകിയ
സമഗ്ര സംഭാവനയ്ക്ക്‌ 2002ലെ മാതൃഭൂമി
പുരസ്കാരവും ലഭിച്ചു.1937-ൽ കവിതാ രചനയ്ക്ക്‌
സമസ്‌ത കേരള സാഹിത്യ പരിഷത്തിൽനിന്ന്‌
കീർത്തിമുദ്ര ലഭിച്ചു. ഭോപ്പാൽ സാഹിത്യ
സമ്മേളനത്തിന്റെ ഭാരത ഭാഷാ ഭൂഷൺ ബഹുമതി,
ആശാൻ പ്രൈസ്‌, ഓൾ ഇന്ത്യ റൈറ്റേഴ്‌സ്‌
ഫോറത്തിന്റെ താമ്രപത്രം തുടങ്ങിയവയും
ലഭിച്ചിട്ടുണ്ട്‌.

റിട്ടയർ ചെയ്ത ശേഷം പാലാ അൽഫോൻസ
കോളേജിലും കൊട്ടിയം എൻ.എസ്‌.എസ്‌
കോളേജിലും അദ്ധ്യാപകനായി. ഭാര്യ പുത്തൻവീട്ടിൽ സുഭദ്രക്കുട്ടിയമ്മ. 200 ജൂൺ 11-ന് അന്തരിച്ചു.

No comments:

Post a Comment