ഹെലൻ ആദംസ് കെല്ലർ
കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്
സ്വന്തം വൈകല്യങ്ങളെ തോൽപിച്ച
ഇംഗ്ലീഷ് വനിതയാണ് ഹെലൻ ആദംസ് കെല്ലർ
(ജൂൺ 27, 1880 - ജൂൺ 1, 1968).
പത്തൊൻപതുമാസം മാത്രം പ്രായമുള്ളപ്പോൾ
കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടപ്പെട്ട
അവർസ്വപ്രയത്നംകൊണ്ട്സാഹിത്യം, സാമൂഹ്യപ്രവർത്തനം,അധ്യാപനം എന്നീ
രംഗങ്ങളിൽ കഴിവു തെളിയിച്ചു.
1880 ജൂൺ 27-ന് അമേരിക്കയിലെ വടക്കൻ
അലബാമയിലെ ഒരു ചെറുനഗരത്തിലാണ് ഹെലൻ
കെല്ലറുടെ ജനനം. റ്റ്‌സർലന്റിൽ നിന്ന്
അമേരിക്കയിലേയ്ക്ക് കുടിയേറിപ്പാർത്തവരായിരുന്നു
ഹെലന്റെ മുൻഗാമികൾ. അച്ഛൻ ആർതർ.എച്ച്.കെല്ലർ,
ഒരു സൈനികോദ്യോഗസ്ഥനായിരുന്നു.
അമ്മ കറ്റ് ആഡംസ് വീട്ടമ്മയും.
പത്തൊൻപതു മാസം വരെ ഹെലൻ നല്ല ആരോഗ്യമുള്ള പെൺകുട്ടിയായിരുന്നു. 1882 ഫെബ്രുവരിയിലാണ്
അന്ധതയ്ക്കും ബധിരതയ്ക്കും കാരണമായ
മസ്തിഷ്കജ്വരം കൊച്ചു ഹെലനെ ബാധിച്ചത്.
ചില സന്ദർഭങ്ങളിൽ,മറ്റുള്ളവർക്ക് തനിക്കില്ലാത്ത എന്തോശക്തി,വായ തുറന്ന് സംസാരിക്കാനുള്ള
കഴിവുണ്ടെന്നു തിരിച്ചറിയുമ്പോൾ അവൾ അസ്വസ്തയായി
ചില ശബ്ദങ്ങളുണ്ടാക്കൻ ശ്രമിയ്ക്കുകയും,
കരഞ്ഞു കൊണ്ട് വീടിനുള്ളിലാകെ ഓടി നടക്കുകയും
ചെയ്തിരുന്നു.
ഹെലന് ആറു വയസ്സായപ്പോൾ ബാൾട്ട്‌മൂറിലെ
ഡോക്ടർ ഷിസോമിന്റെ നിർദ്ദേശപ്രകാരം
ഹെലന്റെ മാതാപിതാക്കൾ പ്രശസ്ത ശാസ്ത്രജ്ഞൻ
അലക്സാണ്ടർ ഗ്രഹാംബെല്ലിനെ കണ്ടു.
ഡോ:ബെൽ,അവരെ ബോസ്റ്റണിലെ പാർക്കിൻസ്
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ മൈക്കേൽ അനാഗ്നോസിന്റെ അടുത്തേക്കയച്ചു .ഹെലനെ പഠിപ്പിക്കാൻ ഒരു
അദ്ധ്യാപികയെ ഏർപ്പാടാക്കാമെന്ന് അദ്ദേഹം
വാക്കു നൽകി.
1887 മാർച്ച് 3[10]-ാം തീയതിയാണ് ആനി
സള്ളിവൻ അദ്ധ്യാപികയായി ഹെലന്റെ
വീട്ടിലെത്തിയത്.ഐറിഷ് വംശജയായിരുന്ന
ആനിയ്ക്ക് ഹെലനെക്കാൾ 14 വയസ്സ് കൂടുതലുണ്ടായിരുന്നു.ദേഷ്യക്കാരിയും
കുസൃതിയുമായിരുന്ന ഹെലനെ പഠിപ്പിയ്ക്കാൻ
അവർക്കു നന്നെ പാടുപെടേണ്ടി വന്നു.
ഒരു വർഷം നീണ്ടപരിശീലനത്തിനുശേഷം
നിത്യജീവിതവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ
വസ്തുക്കളെയും കുറിച്ച് ഹെലൻ മനസ്സിലാക്കി.
1888-ൽ ഹെലൻ ബോസ്റ്റണിലെ പെർക്കിൻസ്
ഇൻസ്റ്റിറ്റിയൂട്ടിൽ ചേർന്നു.ഡയറക്ടറായിരുന്ന
മൈക്കൽ അനാഗ്നോസുമായുള്ള സുദീർഘമായ
സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്
14ആം വയസ്സിൽ കേംബ്രിഡ്ജിലെ പെൺകുട്ടികൾക്കുള്ള
സ്കൂളിൽ ചേർന്നു.ആനിയുടെ സഹായത്തോടെ കൈയിലെഴുതിയും,പുസ്തകങ്ങൾ ബ്രെയിലി
ലിപിയിലാക്കിയും ചരിത്രം,ഫ്രഞ്ച്,ജർമൻ,ലാറ്റിൻ,
ഇംഗ്ലീഷ്,ഗണിതം എന്നിവയിൽ പ്രാവീണ്യം നേടി.
1900-ൽ റാഡ്ക്ലിഫ് കോളേജിലേയ്ക്കുള്ള
പ്രവേശനപരീക്ഷയിൽ ഉന്നതവിജയം നേടി.
24-ആം വയസ്സിൽ ബിരുദവും ലഭിച്ചു.
പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്ഭരായ
രണ്ടു വ്യക്തികൾ നെപ്പോളിയനും ഹെലൻ കെല്ലറുമാണ് ”
എന്ന് ഒരിയ്ക്കൽ മാർക്ക് ട്വയിൻ അഭിപ്രായപ്പെടുകയുണ്ടായി.അത്രത്തോളം സ്വാധീനശക്തിയുള്ളതായിരുന്നു ഹെലന്റെ വ്യക്തിത്വം.
ഉയരവും ആരോഗ്യവും സൗന്ദര്യവുമുള്ള സ്ത്രീയായിരുന്നു
ഹെലൻ കെല്ലർ.കാഴ്ചയില്ലെങ്കിലും പ്രൗഢമായി
വസ്ത്രം ധരിയ്ക്കാൻ അവർ
ശ്രദ്ധിച്ചിരുന്നു.അറിവുനേടാനും,ആശയവിനിമയം
നടത്താനുമുള്ള ഉത്കടമായ ആഗ്രഹം ഹെലനെ
എപ്പോഴും കർമ്മനിരതയായിരിയ്ക്കാൻ പ്രേരിപ്പിച്ചു.
കുട്ടിക്കാലത്ത് അമ്മയും മാർത്തയുമായിരുന്നു
ഹെലന്റെ സുഹൃത്തുക്കൾ.പിന്നെ ആ സ്ഥനം
ആനി ഏറ്റെടുത്തു. തന്റെ ആത്മകഥാരചനയിൽ
പങ്കാളിയായ ജോൺ മേസിയെന്ന
പത്രപ്രവർത്തകനായിരുന്നു മറ്റൊരു ആത്മമിത്രം.
കുട്ടിക്കാലം മുതൽക്കേ ഹെലന്റെ ഭാവനാസമ്പത്ത്
എഴുത്തുകളുടെ രൂപത്തിൽ പ്രകടമായിരുന്നു.സുഹൃത്തുക്കൾക്കെല്ലാം,
തനിയ്ക്കറിയാവുന്ന ഭാഷയിൽ,ആനിയിലൂടെ
താൻ 'കാണുന്ന' കാര്യങ്ങളെക്കുറിച്ച് വിശദമായി
എഴുതാൻ ഹെലൻ ശ്രമിച്ചിരുന്നു.പത്തു വയസ്സു
മുതൽ ഹെലൻ കഥകളെഴുതാൻ തുടങ്ങിയിരുന്നു.
റാഡ്ക്ലിഫ്ഫിലെ പഠനകാലത്താണ് ഹെലൻ തന്റെ
ആത്മകഥ എഴുതാൻ തീരുമാനിച്ചത്.ആനിയെക്കൂടാതെ,
പിൽകാലത്ത് ആനിയെ വിവാഹം കഴിച്ച യുവ
പത്രപ്രവർത്തകൻ ജോൺ മേസിയും രചനയിൽ
ഹെലനെ സഹായിച്ചു.അക്കാലത്തെ മധ്യവർഗ്ഗ
വനിതകൾക്കു വേണ്ടി പ്രസിദ്ധീകരിയ്ക്കപ്പെട്ടിരുന്ന
ലേഡീസ് ഹൗസ് ജേണൽ എന്ന മാസികയിൽ
5 ഭാഗങ്ങളായാണ് ദ സ്റ്റോറി ഓഫ് മൈ ലൈഫ് പ്രസിദ്ധീകരിയ്ക്കപ്പെട്ടത്.1902-ൽ പരമ്പര പുസ്തകമാക്കി.ലോകമെങ്ങും ചർച്ച ചെയ്യപ്പെട്ട
ആ പുസ്തകം 44 ഭാഷകളിലേയ്ക്ക് വിവർത്തനം
ചെയ്യപ്പെട്ടു.
സാഹിത്യരംഗത്ത് പ്രശസ്തയായതോടെ,
വൈകല്യമുള്ള ജനവിഭാഗത്തെ പ്രതിനിധീകരിച്ച് പല
രാഷ്ട്രങ്ങളും സന്ദർശിയ്ക്കാൻ ഹെലൻ കെല്ലർക്ക്
അവസരം ലഭിച്ചു.ആനി-മേസി വിവാഹത്തോടെ,
ഹെലനിൽ സോഷ്യലിസ്റ്റ് ചിന്താഗതികൾ വളർന്നു.
1909-ൽ ഹെലൻ സോഷ്യലിസ്റ്റ് പാർട്ടി അംഗമായി.
ചില തൊഴിൽ സംഘടകളെ പിന്തുണച്ചു കൊണ്ട് അവർ പ്രസ്താവനയിറക്കി.1915-ൽ ഹെലൻ ജോർജ്ജ്
കെസ്ലറുമായിച്ചേർന്ന് വികലാംഗക്ഷേമത്തിനായി,
ഹെലൻ കെല്ലർ അന്താരാഷ്ട്രസംഘടന രൂപവത്കരിച്ചു.സ്ത്രീകൾക്കും ശാരീരികാവശതയനുഭവിയ്ക്കുന്നവർക്കും
കറുത്തവർഗ്ഗക്കാർക്കും വേണ്ടിയായിരുന്നു ആ
സംഘടനയുടെ പ്രവർത്തനം.
ആനിയുടെ മരണത്തോടെ മാനസികമായി തളർന്ന
ഹെലനെ ആ ആഘാതത്തിൽ നിന്ന് കൈപിടിച്ചു
കയറ്റിയത് പോളി തോംസണായിരുന്നു.
അവരിരുവരും ചേർന്ന് നടത്തിയ വിദേശയാത്രകൾ
ഹെലന് പുതുജീവൻ പകർന്നു.എന്നാൽ
1960-ൽ പോളി തോംസൺ അന്തരിച്ചതോടെ
ഹെലൻ വീണ്ടും ഒറ്റപ്പെട്ടു.1961 മുതൽ ഹെലൻ
ഒന്നിലധികം തവണ പക്ഷാഘാതബാധിതയായി.
അതോടെ ആശയവിനിമയശെഷി നശിച്ച് പൂർണമായും
ഒറ്റയ്ക്കായ ഹെലൻ കെല്ലർ എന്ന മഹത്‌വനിത
1968 ജൂൺ 1-ന് 87-ആം വയസ്സിൽ അന്തരിച്ചു.
വാഷിംഗ്ടൺ ഡി.സി.യിലെ നാഷണൽ
കത്തീഡ്രലിലായിരുന്നു ശവസംസ്കാരം.
ആത്മവിശ്വാസത്തിന്റെ,ദൃഢനിശ്ചയത്തിന്റെ
,കഠിനാധ്വാനത്തിന്റെ പ്രതിനിധിയായി വളർന്ന
ആ അന്ധവനിത,അംഗവൈകല്യമുള്ള അനേകർക്ക്
പ്രത്യാശയായി ഇന്നും ജനമനസ്സുകളിൽ
ജീവിയ്ക്കുന്നു...........
No comments:
Post a Comment