Friday, February 24, 2012
പി. ഭാസ്കരന്‍ മാഷ്.
നാളെ പി ഭാസ്കരന്‍ മാഷിന്റെ അഞ്ചാം ചരമ വാര്‍ഷികം....
=======================================
(1924 മെയ് 21- 2007 ഫെബ്രുവരി 25).
മലായാള സിനിമരംഗത്തെ ബഹുമുഖ പ്രതിഭയായിരുന്ന
പി ഭാസ്കരന്‍ മാഷ് അന്തരിച്ചിട്ട് നാളെ അഞ്ചുവര്‍ഷം .
മലയാള സിനിമാ ലോകത്തിനു പകരം വയ്ക്കാന്‍ ആളില്ലാത്ത വ്യക്തിത്വത്തിനുടമയായിരുന്നു ഭാസ്കരന്‍ മാഷ്.
പിതാവ് നന്തിലത്ത് പത്മനാഭമേനോൻ, ഭാര്യ ശാരദ,
മക്കൾ രാജീവൻ, വിജയൻ, അജിതൻ, രാധിക.
ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നടൻ,
ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി,
ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ
എന്നീ കുപ്പായങ്ങളെല്ലാം അണിഞ്ഞിരുന്നു.
ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയർമാനായും,
കെ.എഫ്.ഡി.സിയുടെ ചെയർമാനായും,
ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപരായും,
ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ
പത്രാധിപ സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിദ്യാഭ്യാസകാലത്ത് പുരോഗമന പ്രസ്ഥാനങ്ങളോട്
ബന്ധപ്പെട്ടിരുന്ന ഭാസ്കരൻ 1942-ൽ ക്വിറ്റിന്ത്യാ സമരത്തോടനുബന്ധിച്ച്
ജയിൽ വാസം വരിക്കുകയുണ്ടായി. പിന്നീട്
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സഹയാത്രികനായി.
അക്കാലത്ത് ഒളിവിലും തടവിലും കഴിഞ്ഞിട്ടുണ്ട്.
വയലാർ വെടിവെപ്പിനെ കുറിച്ച് അദ്ദേഹം രചിച്ച
"വയലാർ ഗർജ്ജിക്കുന്നു " എന്ന സമാഹാരം
തിരുവിതാംകൂറിൽ ദിവാൻ സി.പി. രാമസ്വാമി അയ്യർ നിരോധിച്ചിരുന്നു.
പിന്നീട് അദ്ദേഹം രാഷ്ട്രീയം പൂർണ്ണമായും ഉപേക്ഷിച്ച്
സാഹിത്യ സാംസ്കാരിക പ്രവർത്തകനായി.
മലയാള ചലച്ചിത്ര ഗാനശാഖയിൽ സംസ്കൃതാതിപ്രസരവും,
മറ്റുഭാഷകളിലെ ഗാനങ്ങളുടെ തത്സമങ്ങളും
വിളങ്ങിനിന്നിരുന്ന കാലത്ത്, ഒരു ലളിത ഗാന ശൈലി
ഉണ്ടാക്കിയത് ഭാസ്കരൻ മാസ്റ്റർ ആണ്.
അപൂർവ്വസഹോദരർകൾ എന്ന ചിത്രത്തിലെ ഗാനത്തിൽ
ഏതാനും മലയാളം വരികളാണ് അദ്ദേഹം എഴുതിയ ആദ്യ ചലച്ചിത്ര ഗാനം. മലയാളത്തിൽ ചന്ദ്രിക എന്ന ചിത്രത്തിനാണ് ആദ്യം പാട്ടെഴുതിയത്.
നീലക്കുയിൽ എന്ന ചിത്രത്തിലെ ഗാനങ്ങളോടെ
പി. ഭാസ്കരൻ മലയാള ചലച്ചിത്രത്തിന്റെ അനിവാര്യ ഘടകമായി. രാഷ്ട്രപതിയുടെ രജതകമലം നേടിയ ഈ ചിത്രം
രാമു കാര്യാട്ടും ഭാസ്കരൻ മാസ്റ്ററും ചേർന്ന് സംവിധാനം ചെയ്തതാണ്.
ഇരുട്ടിന്റെ ആത്മാവ്, ജഗത്ഗുരു ആദിശങ്കരാചാര്യർ, കള്ളിച്ചെല്ലമ്മ
തുടങ്ങി 47 ചിത്രങ്ങൾ സംവിധാനം ചെയ്തു.
ഏഴു ചിത്രങ്ങൾ നിർമ്മിച്ചിരുന്നു. ചലച്ചിത്ര രംഗത്തെ
സമഗ്ര സംഭാവനക്ക് ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
അല്ലിയാമ്പൽ കടവിലന്നരക്കു വെള്ളം.., കദളി വാഴക്കൈയിലിരുന്ന്.., മാമലകൾക്കപ്പുറത്ത്.., പുലർകാല സുന്ദര സ്വപ്നത്തിൽ..
തുടങ്ങി ഒട്ടനവധി പ്രസിദ്ധ ഗാനങ്ങൾ പി. ഭാസ്കരന്റേതായിട്ടുണ്ട്.
ഓർക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തമ്പുരു, വയലാർ ഗർജ്ജിക്കുന്നു, ഒസ്യത്ത്, പാടും മൺതരികൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കൃതിക്ക് 1981-ൽ
ഓടക്കുഴൽ പുരസ്കാരവും, 82-ൽ കേരള സാഹിത്യ അക്കാദമി
പുരസ്കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ
ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. 2000 ൽ വള്ളത്തോൾ അവാർഡും ലഭിച്ചു.
കവിയായി തുടങ്ങിയ ഭാസ്കരന്‍ 50 കളില്‍
ചലച്ചിത്ര ഗാന രചയിതാവായി മാറുകയായിരുന്നു.
വാര്‍ദ്ധക്യത്തിലും ഇദ്ദേഹത്തിന്‍റെ കാവ്യകലയുടെ നീരുറവ വറ്റിയിട്ടില്ല.
വാർദ്ധക്യസഹജമായ അസുഖങ്ങൾമൂലം
2007 ഫെബ്രുവരി 25 ഉച്ചക്ക് 1:10-നു അന്തരിച്ചു.
Thursday, February 9, 2012
വീയെസ്സ് .... വീയെസ്സ് മാത്രം....
മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ സമുന്നതനായ നേതാവായ
വീയെസ്സ് ജനശ്രെധ ആകര്‍ഷിക്കാന്‍ തുടങ്ങിയ കാലങ്ങളില്‍
അദേഹത്തെ ഒരു മാര്‍ക്കടമുഷ്ടിക്കാരനായ രാഷ്ട്രീയക്കാരനായെ
സാധാരണപാര്‍ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും
കാണാന്‍ കഴിയുമായിരുന്നുള്ളൂ.
അദേഹത്തിന്റെ പല പ്രവര്‍ത്തനങ്ങളെയും
പ്രസ്ഥാവനകളെയും പുച്ചതോടെയും പരിഹാസതോടെയും
ജനങ്ങള്‍ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.
എന്നാല്‍ എത്ര വേഗമാണ് കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും
ജനപ്രിയനായ നേതാവായി മാറുവാന്‍ അദേഹത്തിന് കഴിഞ്ഞത്....
മാര്‍ക്സിസ്റ്റു പാര്‍ടിയെപ്പോലെ ഒരു കേഡര്‍ പാര്‍ടിയില്‍,
സംഘടനാതീരുമാനം എന്തായാലും അതങ്ങീകരിക്കാന്‍,
ശരിയെങ്കിലും തെറ്റെന്കിലും എത്ര വലിയ നേതാവും ബാധ്യസ്ഥനാണ്. അതങ്ങീകരിക്കാത്തവര്‍ ആരായാലും അവരുടെ സ്ഥാനം
പാര്‍ടിക്ക് പുറത്തായിരിക്കും, കെ പീ ആര്‍ ഗോപാലനും
എം വീ രാഘവനും കെ ആര്‍ ഗൌരിയുമൊക്കെ ഉദാഹരണങ്ങള്‍...
എന്നാല്‍ പലപ്പോഴും തന്റെ ശക്തമായതും സത്യസന്ധമായതുമായ നിലപാടുകളില്‍ ഉറച്ചുനിന്നു പാര്‍ടിയെ തിരുത്തുവാന്‍ കഴിഞ്ഞ ഏക നേതാവാണ് വീയെസ്സ്.
2206 ലെ പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ടി അദേഹത്തിന്
സീറ്റ് നിഷേധിച്ചപ്പോള്‍ വീയെസ്സിന്റെ രാഷ്ട്രീയ ആന്ത്യം
പ്രവചിച്ചവര്‍ ധാരാളം, എന്നാല്‍ പോളിറ്റ് ബ്യൂറോ
ഇടപെട്ടു അദേഹത്തെ മല്സരിപ്പിക്കുകയും അദേഹം
മുഖ്യമന്ത്രി ആവുകയും ചെയ്തു.
2011 ല്‍ സീറ്റ് നിഷേധിക്കപ്പെട്ട അദേഹത്തിന്
ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് എല്ലാവരും കരുതി.
ഉറച്ച പാര്‍ടി പ്രവര്‍ത്തകരും പാര്‍ടിയില്‍ ഉത്തരവാദത്വം
വഹിക്കുന്നവരുമായ സുഹൃത്തുക്കളുമായി
സംസാരിച്ചപ്പോഴും, നല്ലതുപോലെ പാര്‍ടിയെ അറിയാവുന്ന
അവരുടെ അഭിപ്രായതില്‍ ഇത്തവണ പഴയ കാര്യങ്ങള്‍
ആവര്‍ത്തിക്കില്ലെന്നും, അത് പാര്‍ടി നയമല്ലെന്നും ,
നല്ലതുവണ്ണം ചിന്തിച്ചു എടുത്ത തീരുമാനമാണിതെന്നും
ആയിരുന്നു അവരുടെ പ്രതികരണങ്ങള്‍....
പക്ഷെ എല്ലാവരെയും അല്ഭുതപ്പെടുതിക്കൊണ്ട് വീണ്ടും
വീയെസ്സ് സ്ഥാനാര്‍ഥിയാവുകയും മോശമല്ലാത്ത ഒരു വിജയം പാര്‍തിക്കുണ്ടാവുകയും ചെയ്തു....
ആരൊക്കെ നിഷേധിച്ചാലും അദേഹത്തിന്റെ വ്യക്തിപ്രഭാവം
വേണ്ടവണ്ണം ഉപയോഗിച്ചിരുന്നെങ്കില്‍ പാര്‍ടിക്ക്
ഇവിടെ അധികാരം നിലനിര്‍ത്താന്‍ കഴിയുമായിരുന്നു
എന്നുള്ളത് തര്‍ക്കമറ്റ സംഗതിയാണ്....
ഇപ്പോള്‍ ഈ പാര്‍ടി സമ്മേളന സമയത്ത്,
വീയെസ്സിനെതിരെ ശക്തമായനീക്കങ്ങള്‍ ഉണ്ടായപ്പോള്‍
ഇനി അദേഹത്തിന് പാര്‍ടിയില്‍ പിടിച്ചുനിക്കാനവില്ല
എന്ന് എല്ലാവരും കരുതി. പക്ഷെ പോളിറ്റ് ബ്യൂറോയുടെ
വിവേക പൂര്‍ണമായ ഇടപെടല്‍ വീണ്ടും അദേഹത്തെ രെക്ഷപ്പെടുതിയിരിക്കുന്നു.
ഇത് പാര്‍ടിയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം
സംഭവിക്കുന്ന കാര്യമാണ്.
പ്രവര്‍ത്തനങ്ങളോട് പല എതിര്‍പ്പുകളും ,
ചില ആരോപണങ്ങളും നിലനില്‍ക്കുമ്പോഴും
ശക്താമയി പാര്‍ടിയില്‍ ല്‍ നിലനില്‍ക്കാന്‍ അദേഹത്തിന്
കഴിഞ്ഞത് പാര്‍ടി പ്രവര്തകര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും അദേഹതിനുള്ള സ്ഥാനമാണ് കാണിക്കുന്നത്...
പാര്ടിയിലെന്നല്ല കേരള ചരിത്രത്തില്‍ പോലും ഇത്രയും
ജനപിന്തുണ നേടിയ മറ്റൊരു നേതാവുണ്ടോ എന്ന് സംശയം...
പാര്‍ടിയുടെയും വീയെസ്സിന്റെയും ഒരു സ്ഥിരം
വിമര്‍ശകനനെന്കിലും പാര്‍ടിയെ എന്നല്ല,
കേരളത്തെ മുഴുവന്‍ നേര്‍വഴിക്ക് നയിക്കാന്‍
ഇനിയും ഒരുപാടുകാലം അദേഹത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു...
അതെ, വീയെസ്സ് , ... വീയെസ്സ് മാത്രം....
അദേഹത്തിന് അഭിനന്ദനങ്ങള്‍....
വീയെസ്സ് .... വീയെസ്സ് മാത്രം....
====================
മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ സമുന്നതനായ നേതാവായ വീയെസ്സ് ജനസ്രെധ ആകര്‍ഷിക്കാന്‍ തുടങ്ങിയ കാലങ്ങളില്‍ അദേഹത്തെ ഒരു മാര്‍ക്കടമുഷ്ടിക്കാരനായ രാഷ്ട്രീയക്കാരനായെ സാധാരണ പറ്റി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും കാണാന്‍ കഴിയുമായിരുന്നുള്ളൂ. അദേഹത്തിന്റെ പല പ്രവര്തനന്ഗലെയു൭മ് പുച്ചതോടെയും പരിഹാസതോടെയും ജനങ്ങള്‍ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ എത്ര വേഗമാണ് കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി മാറുവാന്‍ അദേഹത്തിന് കഴിഞ്ഞത്....
മാര്‍ക്സിസ്റ്റു പര്ടിയെപ്പോലെ ഒരു കേദാര്‍ പാര്‍ടിയില്‍ സങ്ങടനാതീരുമാനം എന്തായാലും അതങ്ഗീകരിക്കാന്‍, ശരിയെങ്കിലും തെറ്റെന്കിലും എത്ര വലിയ നേതാവാനെന്കിലും ബാധ്യസ്ഥനാണ്. അതങ്ഗീകരിക്കാത്തവര്‍ ആരായാലും അവരുടെ സ്ഥാനം പാര്‍ടിക്ക് പുറത്തായിരിക്കും, കെ പീ ആര്‍ ഗോപാലനും എം വീ രാഘവനും കെ ആര്‍ ഗൌരിയുമൊക്കെ ഉദാഹരണങ്ങള്‍... എന്നാല്‍ പലപ്പോഴും തന്റെ ശക്തമായതും സത്യസന്ധമായതുമായ നിലപാടുകളില്‍ ഉറച്ചുനിന്നു പാര്‍ടിയെ തിരുത്തുവാന്‍ കഴിഞ്ഞ ഏക നേതാവാണ് വീയെസ്സ്.
2206 ലെ പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ടി അദേഹത്തിന് സീറ്റ് നിഷേധിച്ചപ്പോള്‍ വീയെസ്സിന്റെ രാഷ്ട്രീയ ആന്ധ്യം പ്രവചിച്ചവര്‍ ധാരാളം, എന്നാല്‍ പോളിറ്റ് ബ്യൂറോ ഇടപെട്ടു അദേഹത്തെ മല്സരിപ്പിക്കുകയും അദേഹം മുല്‍ഹ്യമന്ത്രി ആവുകയും ചെയ്തു. 2011 ല്‍ സീറ്റ് നിഷേധിക്കപ്പെട്ട അദേഹത്തിന് ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് എല്ലാവരും കരുതി. ഉറച്ച പാര്‍ടി പ്രവര്‍ത്തകരും പാര്‍ടിയില്‍ ഉത്തരവാടത്വം വഹിക്കുന്നവരുമായ സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴും, നല്ലതുപോലെ പാര്‍ടിയെ അറിയാവുന്ന അവരുടെ അഭിപ്രായതിലും, ഇത്തവണ പഴയ കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും, അത് പാര്‍ടി നയമല്ലെന്നും , നല്ലതുവണ്ണം ചിന്തിച്ചു എടുത്ത തീരുമാനമാണിതെന്നും ആയിരുന്നു അവരുടെ പ്രതികരണങ്ങള്‍.... പക്ഷെ എല്ലാവരെയും അല്ഭുതപ്പെടുതിക്കൊണ്ട് വീണ്ടും വീയെസ്സ് സ്ഥാനര്തിയാവുകയും മോശമല്ലാത്ത ഒരു വിജയം പാര്‍തിക്കുണ്ടാവുകയും ചെയ്തു.... ആരൊക്കെ നിഷേധിച്ചാലും അദേഹത്തിന്റെ വ്യക്തിപ്രഭാവം വേണ്ടവണ്ണം ഉപയോഗിച്ചിരുന്നെങ്കില്‍ പാര്‍ടിക്ക് ഇവിടെ അധികാരം നിലനിര്‍ത്താന്‍ കഴിയുമായിരുന്നു എന്നുള്ളത് തര്‍ക്കമറ്റ സംഗതിയാണ്....
ഇപ്പോള്‍ ഈ പാര്‍ടി സമ്മേളന സമയത്ത്, വീയെസ്സിനെതിരെ ശക്തമായ നെക്കങ്ങള്‍ ഉണ്ടായപ്പോള്‍ ഇനി അദേഹത്തിന് പാര്‍ടിയില്‍ പിടിച്ചുനിക്കാനവില്ല എന്ന് എല്ലാവരും കരുതി. പക്ഷെ പോളിറ്റ് ബ്യൂറോയുടെ വിസികപൂര്നമായ ഇടപെടല്‍ വീണ്ടും അദേഹത്തെ രേക്ഷപ്പെടുതിയിരിക്കുന്നു. ഇത് പാര്‍ടിയില്‍ അപൂര്വബ്ഗളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്.
പ്രവര്‍ത്തനങ്ങളോട് പല എതിര്‍പ്പുകളും , ചില ആരോപണങ്ങളും നിലനില്‍ക്കുമ്പോഴും ശക്താമയി പാര്ടിയുഇല്‍ നിലനില്‍ക്കാന്‍ അദേഹത്തിന് കഴിഞ്ഞത് പാര്‍ടി പ്രവര്തകര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും അടെഹതിനുള്ള സ്ഥാനമാണ് കാണിക്കുന്നത്... പാര്ടിയിലെന്നല്ല കേരള ചരിത്രത്തില്‍ പോലും ഇത്രയും ജനപിന്തുണ നേടിയ മറ്റൊരു നേതാവുണ്ടോ എന്ന് സംശയം... പാര്‍ടിയെ എന്നല്ല, കേരളത്തെ നേര്‍വഴിക്ക് നയിക്കാന്‍ ഇനിയും ഒരുപാടുകാലം അദേഹത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു... അതെ, വീയെസ്സ് , ... വീയെസ്സ് മാത്രം.... അദേഹത്തിന് അഭിനന്ദനങ്ങള്‍....
====================
മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ സമുന്നതനായ നേതാവായ വീയെസ്സ് ജനസ്രെധ ആകര്‍ഷിക്കാന്‍ തുടങ്ങിയ കാലങ്ങളില്‍ അദേഹത്തെ ഒരു മാര്‍ക്കടമുഷ്ടിക്കാരനായ രാഷ്ട്രീയക്കാരനായെ സാധാരണ പറ്റി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും കാണാന്‍ കഴിയുമായിരുന്നുള്ളൂ. അദേഹത്തിന്റെ പല പ്രവര്തനന്ഗലെയു൭മ് പുച്ചതോടെയും പരിഹാസതോടെയും ജനങ്ങള്‍ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ എത്ര വേഗമാണ് കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി മാറുവാന്‍ അദേഹത്തിന് കഴിഞ്ഞത്....
മാര്‍ക്സിസ്റ്റു പര്ടിയെപ്പോലെ ഒരു കേദാര്‍ പാര്‍ടിയില്‍ സങ്ങടനാതീരുമാനം എന്തായാലും അതങ്ഗീകരിക്കാന്‍, ശരിയെങ്കിലും തെറ്റെന്കിലും എത്ര വലിയ നേതാവാനെന്കിലും ബാധ്യസ്ഥനാണ്. അതങ്ഗീകരിക്കാത്തവര്‍ ആരായാലും അവരുടെ സ്ഥാനം പാര്‍ടിക്ക് പുറത്തായിരിക്കും, കെ പീ ആര്‍ ഗോപാലനും എം വീ രാഘവനും കെ ആര്‍ ഗൌരിയുമൊക്കെ ഉദാഹരണങ്ങള്‍... എന്നാല്‍ പലപ്പോഴും തന്റെ ശക്തമായതും സത്യസന്ധമായതുമായ നിലപാടുകളില്‍ ഉറച്ചുനിന്നു പാര്‍ടിയെ തിരുത്തുവാന്‍ കഴിഞ്ഞ ഏക നേതാവാണ് വീയെസ്സ്.
2206 ലെ പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ടി അദേഹത്തിന് സീറ്റ് നിഷേധിച്ചപ്പോള്‍ വീയെസ്സിന്റെ രാഷ്ട്രീയ ആന്ധ്യം പ്രവചിച്ചവര്‍ ധാരാളം, എന്നാല്‍ പോളിറ്റ് ബ്യൂറോ ഇടപെട്ടു അദേഹത്തെ മല്സരിപ്പിക്കുകയും അദേഹം മുല്‍ഹ്യമന്ത്രി ആവുകയും ചെയ്തു. 2011 ല്‍ സീറ്റ് നിഷേധിക്കപ്പെട്ട അദേഹത്തിന് ഇനി ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് എല്ലാവരും കരുതി. ഉറച്ച പാര്‍ടി പ്രവര്‍ത്തകരും പാര്‍ടിയില്‍ ഉത്തരവാടത്വം വഹിക്കുന്നവരുമായ സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴും, നല്ലതുപോലെ പാര്‍ടിയെ അറിയാവുന്ന അവരുടെ അഭിപ്രായതിലും, ഇത്തവണ പഴയ കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും, അത് പാര്‍ടി നയമല്ലെന്നും , നല്ലതുവണ്ണം ചിന്തിച്ചു എടുത്ത തീരുമാനമാണിതെന്നും ആയിരുന്നു അവരുടെ പ്രതികരണങ്ങള്‍.... പക്ഷെ എല്ലാവരെയും അല്ഭുതപ്പെടുതിക്കൊണ്ട് വീണ്ടും വീയെസ്സ് സ്ഥാനര്തിയാവുകയും മോശമല്ലാത്ത ഒരു വിജയം പാര്‍തിക്കുണ്ടാവുകയും ചെയ്തു.... ആരൊക്കെ നിഷേധിച്ചാലും അദേഹത്തിന്റെ വ്യക്തിപ്രഭാവം വേണ്ടവണ്ണം ഉപയോഗിച്ചിരുന്നെങ്കില്‍ പാര്‍ടിക്ക് ഇവിടെ അധികാരം നിലനിര്‍ത്താന്‍ കഴിയുമായിരുന്നു എന്നുള്ളത് തര്‍ക്കമറ്റ സംഗതിയാണ്....
ഇപ്പോള്‍ ഈ പാര്‍ടി സമ്മേളന സമയത്ത്, വീയെസ്സിനെതിരെ ശക്തമായ നെക്കങ്ങള്‍ ഉണ്ടായപ്പോള്‍ ഇനി അദേഹത്തിന് പാര്‍ടിയില്‍ പിടിച്ചുനിക്കാനവില്ല എന്ന് എല്ലാവരും കരുതി. പക്ഷെ പോളിറ്റ് ബ്യൂറോയുടെ വിസികപൂര്നമായ ഇടപെടല്‍ വീണ്ടും അദേഹത്തെ രേക്ഷപ്പെടുതിയിരിക്കുന്നു. ഇത് പാര്‍ടിയില്‍ അപൂര്വബ്ഗളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്.
പ്രവര്‍ത്തനങ്ങളോട് പല എതിര്‍പ്പുകളും , ചില ആരോപണങ്ങളും നിലനില്‍ക്കുമ്പോഴും ശക്താമയി പാര്ടിയുഇല്‍ നിലനില്‍ക്കാന്‍ അദേഹത്തിന് കഴിഞ്ഞത് പാര്‍ടി പ്രവര്തകര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും അടെഹതിനുള്ള സ്ഥാനമാണ് കാണിക്കുന്നത്... പാര്ടിയിലെന്നല്ല കേരള ചരിത്രത്തില്‍ പോലും ഇത്രയും ജനപിന്തുണ നേടിയ മറ്റൊരു നേതാവുണ്ടോ എന്ന് സംശയം... പാര്‍ടിയെ എന്നല്ല, കേരളത്തെ നേര്‍വഴിക്ക് നയിക്കാന്‍ ഇനിയും ഒരുപാടുകാലം അദേഹത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു... അതെ, വീയെസ്സ് , ... വീയെസ്സ് മാത്രം.... അദേഹത്തിന് അഭിനന്ദനങ്ങള്‍....
Tuesday, February 7, 2012
ഗിരീഷ് പുത്തഞ്ചേരി
മലയാളത്തിലെ ജനപ്രിയ ചലച്ചിത്രഗാന രചയിതാവും,
കവിയും, തിരക്കഥാകൃത്തുമായിരുന്നു ഗിരീഷ് പുത്തഞ്ചേരി
(1961-2010 ഫെബ്രുവരി 10) അന്തരിച്ചിട്ട് രണ്ടു വര്ഷം....
പുളിക്കൂൽ കൃഷ്ണപ്പണിക്കരുടേയും
മീനാക്ഷിയമ്മയുടേയും മകനായി 1961 ൽ
കോഴിക്കോട്ട് ജില്ലയിലെ പുത്തഞ്ചേരിയിൽ ജനനം.
പുത്തഞ്ചേരി സർക്കാർ എൽ.പി.സ്കൂൾ,
മൊടക്കല്ലൂർ എ.യു.പി.സ്കൂൾ, പാലോറ സെക്കൻഡറി സ്കൂൾ,
ഗവ:ആർട്സ് ആൻഡ് സയൻസ് കോളേജ് കോഴിക്കോട്
എന്നിവിടങ്ങളിൽ പഠനം.
പഠനകാലത്ത് കോഴിക്കോട് ആകാശവാണിക്ക് വേണ്ടി
ലളിതഗാനങ്ങൾ എഴുതികൊണ്ടാണ്
ഈ രംഗത്തേക്കുള്ള ചുവടുവെപ്പ്.
കാസറ്റ് കമ്പനികൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. "ചക്രവാളത്തിനപ്പുറം" എന്ന ചിത്രത്തിലെ ഗാനങ്ങൾ
എഴുതിയാണ് ചലച്ചിത്ര ഗാനരചനാരംഗത്തേക്ക് വരുന്നത്.
ഇതിനോടകം 300-ൽ അധികം ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചു.
ഏറ്റവും മികച്ച ചലച്ചിത്രഗാന രചയിതാവിനുള്ള
കേരള സർക്കാറിന്റെ 1995 , 1997, 1999,
2001, 2002, 2003, 2004, ലെയും പുരസ്കാരങ്ങൽ ലഭിച്ചു.
"മേലേപറമ്പിൽ ആൺവീട്" എന്ന ചിത്രത്തിന് കഥയും,
"വടക്കുനാഥൻ","പല്ലാവൂർ ദേവനാരായണൻ",
കിന്നരിപ്പുഴയോരം" എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും രചിച്ചു.
സ്വന്തം തിരക്കഥയിൽ ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഗിരീഷ്.
ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു... ,
ആറാം തമ്പുരാനിലെ ഹരിമുരളീരവം....,
നിലാവിന്റെ നീലഭാസ്മ കുരിയനിഞ്ഞവളെ(അഗ്നിദേവന്‍)....,
ആരോ വിരല്മീട്ടി....(പ്രണയവര്‍ണങ്ങള്‍)...,
കൃഷ്ണഗുഡിയില്‍ ഒരു പ്രനയകാലത്തിലെ
പിന്നെയും പിന്നെയും ആരോ ....
തുടങ്ങി മനോഹരങ്ങളായ അദേഹത്തിന്റെ അനേകം ഗാനങ്ങള്‍
ഒരിക്കലും മറക്കാതെ നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു...
ഷഡ്ജം, തനിച്ചല്ല, എന്റെ പ്രിയപ്പെട്ട പാട്ടുകള്‍
എന്നീ കവിതാ സമാഹാരങ്ങളും അടെഹത്തിന്‍റെതായുണ്ട്.
2010 ഫെബ്രുവരി 10-ന് കോഴിക്കോട്ടേ സ്വകാര്യ
ആശുപത്രിയിൽ വെച്ച് അന്തരിച്ചു.
ബാബാ ആംതെ
ഫെബ്രുവരി 9, ബാബാ അമ്തെയുടെ ചരമദിനം....
മഹാരാഷ്ട്രയിലെ വറോറയിൽ 1914- ൽ ബാബാ ആംതെ ജനിച്ചു.
മുരളീധർ ദേവീദാസ് ആംതെ എന്നാണ് ശരിയായ പേര്.
അഭിഭാഷകനായി സമ്പന്നജീവിതം നയിച്ചുവന്ന ആംതെ
പിൽക്കാലത്ത് രാഷ്ട്രീയസാമൂഹ്യ പ്രവർത്തനങ്ങൾക്ക് തിരിഞ്ഞു.
ഗാന്ധിജി, ആചാര്യ വിനോബാ ഭാവെ എന്നിവരോട് ചേർന്ന്
അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു.
തന്റെ ജീവിതം തന്നെ കുഷ്ഠരോഗികളുടെ പുനരധിവാസത്തിനായി ഉഴിഞ്ഞുവച്ച വ്യക്തിയായിരുന്നു ബാബാ ആംതെ.
ഈ സ്തുത്യര്‍ഹസേവനത്തിനാണ് 1985ല്‍ അദ്ദേഹത്തിന്
മാഗ്സസെ പുരസ്കാരം ലഭിച്ചത്.
1999ല്‍ ഗാന്ധി സമാധാന സമ്മാനവും ലഭിച്ചു.
പത്മഭൂഷണും പത്മശ്രീയും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ പേരിലും അദ്ദേഹം
രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
ബാബാ ആംതെയുടെ ആനന്ദ് വനം ആശ്രമം കുഷ്ഠരോഗികളുടെ
പുനരധിവാസ കേന്ദ്രമായിരുന്നു.
“ആനന്ദവൻ“ ഇന്ന് രാജ്യത്താകമാനമുള്ള
സാമൂഹ്യപ്രവർത്തകർക്ക് മാതൃകയും പ്രചോദനവുമാണ്.
‘വിദർഗ’ എന്ന സ്ഥലത്ത് “ആനന്ദവൻ“ എന്ന പേരിൽ ഒരു ചെറിയ
കുടിൽ കെട്ടി അതിൽ ആറ് കുഷ്ഠരോഗികളെ പാർപ്പിച്ച് സാമൂഹ്യപ്രവർത്തനത്തിന് തുടക്കം കുറിച്ചു.
1956ല്‍ സര്‍ക്കാര്‍ നല്‍കിയ 25 ഏക്കര്‍ പ്രദേശത്താണ്
അദ്ദേഹം ഇത് ആരംഭിച്ചത്. പിന്നീട് അത് 450 ഏക്കറോളം
വരുന്ന ലോകത്തെ ഏറ്റവും വലിയ കുഷ്ഠരോഗ
പുനരധിവാസകേന്ദ്രമായി വളര്‍ന്നു.
കുഷ്ഠരോഗികളുടെയും വികലാംഗരുടെയും
അനാഥരുടെയും ആശാകേന്ദ്രമാണിത്‍. ഇവിടെ രോഗികളുടെ
ശ്രമദാനത്തോടെ ഒരു കാർഷിക കോളേജും
ഒരു ആർട്ട്സ്,സയൻസ്,കൊമേഴ്സ് കോളേജും പണിതീർന്നിട്ടുണ്ട്.
ഇതിനു പുറമേ 2500 രോഗികൾക്ക് താമസിക്കാൻ
തക്ക സൌകര്യമുള്ള അശോക് ഭവൻ, സോമനാഥ്
എന്നീ പുനരധിവാസ കേന്ദ്രങ്ങളും ഗിരി വർഗ്ഗക്കാർക്ക്
ആശാദീപമായ “ഹേമൽ കാസ്” എന്ന ആരോഗ്യ വിദ്യാഭ്യാസ
കാർഷിക എക്സ്റ്റെൻഷൻ സെൻറരും
ആംതെയുടെ ശ്രമഫലമായി ഉയർന്നിട്ടുണ്ട്.
പരിസ്ഥിതിയെ കുറിച്ച് അവബോധം സൃഷ്ടിക്കാനായി ആംതെ
1985ല്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും
1988ല്‍ ഗുജറാത്ത് അരുണാചല്‍ പ്രദേശ് വരെയും
ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചു.
1990ല്‍ ആനന്ദവനത്തില്‍ നിന്നും ഡാം നിര്‍മാണത്തിനായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പിന്തുണയുമായി
അദ്ദേഹം നര്‍മദാ നദീതീരത്തേക്ക് താമസം മാറ്റി.
മേധാ പട്കറുട നേതൃത്വത്തില്‍ നര്‍മദാ ബചാവോ ആന്ദോളന്‍
നടത്തുന്ന സമരത്തിന് അദ്ദേഹത്തിന്റെ
ശക്തമായ പിന്തുണയുണ്ടായിരുന്നു.
കുഷ്ഠരോഗികളുടെ അഭയകേന്ദ്രമെന്നറിയപ്പെടുന്ന
ആനന്ദവനം ആശ്രമത്തിൽ 2008 ഫിബ്രുവരി 9 കാലത്ത് 4.15 ന്
മുരളീധരൻ ദേവീദാസ് എന്ന ബാബാ ആംതെ അന്തരിച്ചു.
Friday, February 3, 2012
ഫെബ്രുവരി4, ലോക ക്യാന്‍സര്‍ ദിനം
വലിയ ഒരു വിഭാഗം ജനങ്ങള്‍ ഇന്ന് മാരകമായതും
അല്ലാത്തതുമായ ക്യാന്‍സര്‍ രോഗത്തിന് അടിമകളാണ്.
ശാസ്ത്രം ഫലപ്രദമായ ചികില്‍സകള്‍
വികസിപ്പിചെടുത്തിട്ടുണ്ടെങ്കിലും ലക്ഷക്കണക്കിനാളുകളാണ്
ഈ രോഗം മൂലം മരണപ്പെടുന്നത്...
അതില്‍ തന്നെ ഭൂരിഭാഗവും പുകവലിയും പുകയില
ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും മൂലം രോഗം വരുത്തിവച്ചവരാണ്.
ഇനി ലോകത്തിനെ വിഴുങ്ങാന്‍ പോകുന്ന ഏറ്റവും
മാരകമായ അസുഖങ്ങളിലൊന്ന് കാന്‍സറായിരിക്കുമെന്നാണ്
ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
2005നും 2015നും ഇടയില്‍ 84 മില്ല്യണ്‍ ആളുകള്‍
കാന്‍സര്‍ ബാധിച്ചു മരണപ്പെടുമെന്നാണ്
ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.
ഇന്ത്യയിലെ കണക്കനുസരിച്ച് ഓരോ വര്‍ഷവും 5,00,000
കാന്‍സര്‍ രോഗികള്‍ ഉണ്ടായിവരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതായത് മൊത്തം ജനസംഖ്യയിലെ രണ്ട് മില്ല്യണ്‍ ജനങ്ങളും
കാന്‍സറിന്റെ യാതനയില്‍ കഴിയുകയാണ്.
ഒരു പകര്‍ച്ചവ്യാധിയെന്നപോലെ ലോകത്തെ മുഴുവന്‍
വിഴുങ്ങുന്ന വിധത്തിലേക്ക് കാന്‍സര്‍ വ്യാപിക്കുന്നതിന്
പെട്ടെന്നുണ്ടായ കാരണമെന്താണ് ?
കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ നമ്മുടെ
ദൈനംദിന ജീവിതത്തിലുണ്ടായ എന്ത് മാറ്റമാണ്
ഇത്തരത്തിലൊരു മഹാമാരിയുടെ വളര്‍ച്ചക്ക് കാരണമായത്.
കീമോയും റേഡിയോ തെറാപ്പിയും കഴിഞ്ഞ് മരണം
കാത്തുകിടക്കുന്ന കാന്‍സര്‍ രോഗികളെകൊണ്ട്
ഈ ഭൂമുഖം നിറയുന്നതെങ്ങനെയാണെന്ന്
പരിശോധിക്കേണ്ടതാണ്.
തീര്‍ച്ചയായും അവ നമ്മുടെ ഹൈടെക് യുഗത്തിന്റെ
വളര്‍ച്ചയുമായി ഇണചേര്‍ന്നു കിടക്കുന്നുണ്ട്.
ഒരു നഗരം വളരുമ്പോള്‍ ഒരു ചേരി താനേ ഉണ്ടാകുന്നതുപോലെ നഗരത്തോടൊപ്പം തന്നെ വളരുന്ന ചിലതുണ്ട്..
ചില മാരകരോഗങ്ങളുണ്ട്- അവയിലൊന്ന് മാത്രമാണ് കാന്‍സറും.
കാന്‍സറിന്റെ പ്രധാന കാരണങ്ങളിലൊന്ന് ജനിതക
വൈകല്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഹൈടെക് ജീവിത സാഹചര്യങ്ങളും സമ്പ്രദായങ്ങളും
രോഗത്തിന്റെ ഭീകരമായ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നുവെന്നതാണ്
‘നഗര സംസ്‌കാര ‘ വുമായുള്ള കാന്‍സറിന്റെ
അഭേദ്യമായ ബന്ധങ്ങളിലൊന്ന്.
മാലിന്യ സംസ്‌കരണമാണ് നഗരം നേരിടുന്ന
ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്.
പ്രത്യേകിച്ച് പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ സംസ്‌കരണം. ‘
പ്ലാസ്റ്റിക്കില്ലാതെ നഗരമില്ല ‘. ഇപ്രകാരത്തില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ പ്ലാസ്റ്റിക് നമ്മള്‍ എന്താണ് ചെയ്യുക…
പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങളായ ഈ പ്ലാസ്റ്റിക്കുകളെ
ചൂടാക്കി രൂപമാറ്റം നടത്തുമ്പോഴും കത്തിക്കുമ്പോഴും
പുറത്തുവരുന്ന ഡയാക്‌സിന്‍
(ടെട്രോ ക്ലോറം ഡൈബീന്‍സോ ഡയോക്‌സിന്‍)
എന്ന വിഷവാതകമാണ് കാന്‍സര്‍ ഉണ്ടാക്കുന്നതില്‍
മറ്റേത് വാതകത്തെക്കാളും മുന്‍പന്തിയിലെന്ന് പഠനങ്ങള്‍ പറയുന്നത്. ഇത്തരത്തില്‍ അന്തരീക്ഷത്തില്‍ വിഷം പടര്‍ത്തുന്ന
ഡയോക്‌സിന് ഡി ഡി ടിയെക്കാള്‍ രണ്ട് ലക്ഷം
മടങ്ങ് വിഷാംശമുണ്ടെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.
ഈ വിഷാംശം ശ്വസനത്തിലൂടെ മാത്രമല്ല മനുഷ്യ
ശരീരത്തിലെത്തുന്നതാണ് അതിന്റെ ഭീകരത.
അന്തരീക്ഷത്തില്‍ ലയിച്ച ഡയോക്‌സിന്‍ വിഷാംശം
മനുഷ്യര്‍ക്കെന്ന പോലെ തന്നെ പക്ഷി-മൃഗാദികളുടെ
ജീവിതത്തിലും വിഷം കലക്കുന്നുണ്ട്.
ഇവയുടെയെല്ലാം മാംസവും പാലും മറ്റ് പാലുല്‍പന്നങ്ങളും ഭക്ഷിക്കുന്നതിലൂടെയും ഡയോക്‌സിന്‍ മനുഷ്യ ശരീരത്തിലെത്തുന്നുണ്ട്.
ഈ വിഷാംശം അമ്മയുടെ മുലപ്പാലില്‍ വരെ വ്യാപിക്കുന്നു.
അപ്രകാരം ജനിച്ചു വീഴുന്ന കൈകുഞ്ഞുവരെയും
കാന്‍സറിന്റെ ഭീഷണിയിലാണ്.
ഈ ഭീകരതയാണ് പണ്ട് വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്ക
‘ഏജന്റ് ഓറഞ്ചാ ‘യി മരണം വിതച്ചത്.
അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി, അർബുദരോഗം മുൻകൂട്ടി കണ്ടുപിടിക്കാനും,
പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും,
ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലെക്കുമായി ,
എല്ലാ വർഷവും ഫെബ്രുവരി 4,
ലോക അർബുദദിനമായി ആചരിക്കപ്പെടുന്നു.
അർബുദത്തിനെതിരെ 120 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന
470 സംഘടനകളുടെ കൂട്ടായ്മയായ
"ദി ഇന്റർനാഷണൽ യുണിയൻ എഗൈന്സ്റ്റു കാൻസർ"
(The International Union Against Cancer : UICC],
ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .
രണ്ടായിരാമാണ്ടിലെ പാരിസ് ചാർട്ടറിലെ ആഹ്വാനമനുസ്സരിച്ച്,
"ദി ഇന്റർനാഷണൽ യുണിയൻ എഗൈന്സ്റ്റു കാൻസർ",
2005 ൽ, ലോക അർബുദവിരുദ്ധ
പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.
പാരിസ് ചാർട്ടർ ആണ്, എല്ലാ തുടർ വർഷങ്ങളിലെയും
ഫെബ്രുവരി നാല് , ലോക അർബുദദിനമായി തെരഞ്ഞെടുത്തത്.
2006 മുതൽ ലോക അർബുദദിന പ്രവർത്തനങ്ങൾ ,
വിവധ പങ്കാളികൾ, ലോകാരോഗ്യ സംഘടന,
ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി ,
മറ്റു അന്തർദേശീയ സംഘടനകൾ എന്നിവയുമായി
ഒത്തുചേർന്നു ഏകോപിപ്പിക്കുന്നത്,
ദി ഇന്റർനാഷണൽ യുണിയൻ എഗൈന്സ്റ്റു കാൻസർ ആണ്.
പുകവിമുക്ത പരിസ്സരം കുട്ടികൾക്ക് നൽകുക
ശാരീരികമായി പ്രവർത്തനനിരതനായി,
സമീകൃത, ആരോഗ്യദായകമായ ആഹാരം ശീലമാക്കി
അമിതവണ്ണം ഒഴിവാക്കുക.
കരളിലും ഗർഭാശയത്തിലും അർബുദം ഉണ്ടാക്കുന്ന
വൈറസ് നിയന്ത്രണ പ്രതിരോധ കുത്തിവെപ്പുകളെ ക്കുറിച്ച് പഠിക്കുക.
അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക .
ഇത്തരത്തിലുള്ള ആരോഗ്യ ശീലങ്ങൾ പാലിച്ച്
നാൽപ്പതു ശതമാനം അർബുദങ്ങളും തടയാം.
Subscribe to:
Posts (Atom)