Powered By Blogger

Tuesday, June 26, 2012

ഹെലൻ ആദംസ്‌ കെല്ലർ

കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്‌
സ്വന്തം വൈകല്യങ്ങളെ തോൽപിച്ച
ഇംഗ്ലീഷ്‌ വനിതയാണ്‌ ഹെലൻ ആദംസ്‌ കെല്ലർ
(ജൂൺ 27, 1880 - ജൂൺ 1, 1968).

പത്തൊൻപതുമാസം മാത്രം പ്രായമുള്ളപ്പോൾ
കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടപ്പെട്ട
അവർസ്വപ്രയത്നംകൊണ്ട്സാഹിത്യം, സാമൂഹ്യപ്രവർത്തനം,അധ്യാപനം എന്നീ
രംഗങ്ങളിൽ കഴിവു തെളിയിച്ചു.
1880 ജൂൺ 27-ന്‌ അമേരിക്കയിലെ വടക്കൻ
അലബാമയിലെ ഒരു ചെറുനഗരത്തിലാണ്‌ ഹെലൻ
കെല്ലറുടെ ജനനം. റ്റ്‌സർലന്റിൽ നിന്ന്‌
അമേരിക്കയിലേയ്ക്ക്‌ കുടിയേറിപ്പാർത്തവരായിരുന്നു
ഹെലന്റെ മുൻഗാമികൾ. അച്ഛൻ ആർതർ.എച്ച്‌.കെല്ലർ,
ഒരു സൈനികോദ്യോഗസ്ഥനായിരുന്നു.
അമ്മ കറ്റ്‌ ആഡംസ്‌ വീട്ടമ്മയും.

പത്തൊൻപതു മാസം വരെ ഹെലൻ നല്ല ആരോഗ്യമുള്ള പെൺകുട്ടിയായിരുന്നു. 1882 ഫെബ്രുവരിയിലാണ്‌
അന്ധതയ്ക്കും ബധിരതയ്ക്കും കാരണമായ
മസ്തിഷ്കജ്വരം കൊച്ചു ഹെലനെ ബാധിച്ചത്‌.
ചില സന്ദർഭങ്ങളിൽ,മറ്റുള്ളവർക്ക്‌ തനിക്കില്ലാത്ത എന്തോശക്തി,വായ തുറന്ന്‌ സംസാരിക്കാനുള്ള
കഴിവുണ്ടെന്നു തിരിച്ചറിയുമ്പോൾ അവൾ അസ്വസ്തയായി
ചില ശബ്ദങ്ങളുണ്ടാക്കൻ ശ്രമിയ്ക്കുകയും,
കരഞ്ഞു കൊണ്ട്‌ വീടിനുള്ളിലാകെ ഓടി നടക്കുകയും
ചെയ്തിരുന്നു.

ഹെലന്‌ ആറു വയസ്സായപ്പോൾ ബാൾട്ട്‌മൂറിലെ
ഡോക്ടർ ഷിസോമിന്റെ നിർദ്ദേശപ്രകാരം
ഹെലന്റെ മാതാപിതാക്കൾ പ്രശസ്ത ശാസ്ത്രജ്ഞൻ
അലക്സാണ്ടർ ഗ്രഹാംബെല്ലിനെ കണ്ടു.
ഡോ:ബെൽ,അവരെ ബോസ്റ്റണിലെ പാർക്കിൻസ്‌
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ മൈക്കേൽ അനാഗ്നോസിന്റെ അടുത്തേക്കയച്ചു .ഹെലനെ പഠിപ്പിക്കാൻ ഒരു
അദ്ധ്യാപികയെ ഏർപ്പാടാക്കാമെന്ന്‌ അദ്ദേഹം
വാക്കു നൽകി.

1887 മാർച്ച്‌ 3[10]-ാ‍ം തീയതിയാണ്‌ ആനി
സള്ളിവൻ അദ്ധ്യാപികയായി ഹെലന്റെ
വീട്ടിലെത്തിയത്‌.ഐറിഷ്‌ വംശജയായിരുന്ന
ആനിയ്ക്ക്‌ ഹെലനെക്കാൾ 14 വയസ്സ്‌ കൂടുതലുണ്ടായിരുന്നു.ദേഷ്യക്കാരിയും
കുസൃതിയുമായിരുന്ന ഹെലനെ പഠിപ്പിയ്ക്കാൻ
അവർക്കു നന്നെ പാടുപെടേണ്ടി വന്നു.
ഒരു വർഷം നീണ്ടപരിശീലനത്തിനുശേഷം
നിത്യജീവിതവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ
വസ്തുക്കളെയും കുറിച്ച്‌ ഹെലൻ മനസ്സിലാക്കി.
1888-ൽ ഹെലൻ ബോസ്റ്റണിലെ പെർക്കിൻസ്‌
ഇൻസ്റ്റിറ്റിയൂട്ടിൽ ചേർന്നു.ഡയറക്ടറായിരുന്ന
മൈക്കൽ അനാഗ്നോസുമായുള്ള സുദീർഘമായ
സൗഹൃദത്തിന്റെ തുടക്കമായിരുന്നു അത്‌
14ആം വയസ്സിൽ കേംബ്രിഡ്ജിലെ പെൺകുട്ടികൾക്കുള്ള
സ്കൂളിൽ ചേർന്നു.ആനിയുടെ സഹായത്തോടെ കൈയിലെഴുതിയും,പുസ്തകങ്ങൾ ബ്രെയിലി
ലിപിയിലാക്കിയും ചരിത്രം,ഫ്രഞ്ച്‌,ജർമൻ,ലാറ്റിൻ,
ഇംഗ്ലീഷ്‌,ഗണിതം എന്നിവയിൽ പ്രാവീണ്യം നേടി.
1900-ൽ റാഡ്ക്ലിഫ്‌ കോളേജിലേയ്ക്കുള്ള
പ്രവേശനപരീക്ഷയിൽ ഉന്നതവിജയം നേടി.
24-ആം വയസ്സിൽ ബിരുദവും ലഭിച്ചു.

പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്ഭരായ
രണ്ടു വ്യക്തികൾ നെപ്പോളിയനും ഹെലൻ കെല്ലറുമാണ്‌ ”

എന്ന്‌ ഒരിയ്ക്കൽ മാർക്ക്‌ ട്വയിൻ അഭിപ്രായപ്പെടുകയുണ്ടായി.അത്രത്തോളം സ്വാധീനശക്തിയുള്ളതായിരുന്നു ഹെലന്റെ വ്യക്തിത്വം.
ഉയരവും ആരോഗ്യവും സൗന്ദര്യവുമുള്ള സ്ത്രീയായിരുന്നു
ഹെലൻ കെല്ലർ.കാഴ്ചയില്ലെങ്കിലും പ്രൗഢമായി
വസ്ത്രം ധരിയ്ക്കാൻ അവർ
ശ്രദ്ധിച്ചിരുന്നു.അറിവുനേടാനും,ആശയവിനിമയം
നടത്താനുമുള്ള ഉത്കടമായ ആഗ്രഹം ഹെലനെ
എപ്പോഴും കർമ്മനിരതയായിരിയ്ക്കാൻ പ്രേരിപ്പിച്ചു.
കുട്ടിക്കാലത്ത്‌ അമ്മയും മാർത്തയുമായിരുന്നു
ഹെലന്റെ സുഹൃത്തുക്കൾ.പിന്നെ ആ സ്ഥനം
ആനി ഏറ്റെടുത്തു. തന്റെ ആത്മകഥാരചനയിൽ
പങ്കാളിയായ ജോൺ മേസിയെന്ന
പത്രപ്രവർത്തകനായിരുന്നു മറ്റൊരു ആത്മമിത്രം.

കുട്ടിക്കാലം മുതൽക്കേ ഹെലന്റെ ഭാവനാസമ്പത്ത്‌
എഴുത്തുകളുടെ രൂപത്തിൽ പ്രകടമായിരുന്നു.സുഹൃത്തുക്കൾക്കെല്ലാം,
തനിയ്ക്കറിയാവുന്ന ഭാഷയിൽ,ആനിയിലൂടെ
താൻ 'കാണുന്ന' കാര്യങ്ങളെക്കുറിച്ച്‌ വിശദമായി
എഴുതാൻ ഹെലൻ ശ്രമിച്ചിരുന്നു.പത്തു വയസ്സു
മുതൽ ഹെലൻ കഥകളെഴുതാൻ തുടങ്ങിയിരുന്നു.

റാഡ്ക്ലിഫ്ഫിലെ പഠനകാലത്താണ്‌ ഹെലൻ തന്റെ
ആത്മകഥ എഴുതാൻ തീരുമാനിച്ചത്‌.ആനിയെക്കൂടാതെ,
പിൽകാലത്ത്‌ ആനിയെ വിവാഹം കഴിച്ച യുവ
പത്രപ്രവർത്തകൻ ജോൺ മേസിയും രചനയിൽ
ഹെലനെ സഹായിച്ചു.അക്കാലത്തെ മധ്യവർഗ്ഗ
വനിതകൾക്കു വേണ്ടി പ്രസിദ്ധീകരിയ്ക്കപ്പെട്ടിരുന്ന
ലേഡീസ്‌ ഹൗസ്‌ ജേണൽ എന്ന മാസികയിൽ
5 ഭാഗങ്ങളായാണ്‌ ദ സ്റ്റോറി ഓഫ്‌ മൈ ലൈഫ്‌ പ്രസിദ്ധീകരിയ്ക്കപ്പെട്ടത്‌.1902-ൽ പരമ്പര പുസ്തകമാക്കി.ലോകമെങ്ങും ചർച്ച ചെയ്യപ്പെട്ട
ആ പുസ്തകം 44 ഭാഷകളിലേയ്ക്ക്‌ വിവർത്തനം
ചെയ്യപ്പെട്ടു.

സാഹിത്യരംഗത്ത്‌ പ്രശസ്തയായതോടെ,
വൈകല്യമുള്ള ജനവിഭാഗത്തെ പ്രതിനിധീകരിച്ച്‌ പല
രാഷ്ട്രങ്ങളും സന്ദർശിയ്ക്കാൻ ഹെലൻ കെല്ലർക്ക്‌
അവസരം ലഭിച്ചു.ആനി-മേസി വിവാഹത്തോടെ,
ഹെലനിൽ സോഷ്യലിസ്റ്റ്‌ ചിന്താഗതികൾ വളർന്നു.
1909-ൽ ഹെലൻ സോഷ്യലിസ്റ്റ്‌ പാർട്ടി അംഗമായി.
ചില തൊഴിൽ സംഘടകളെ പിന്തുണച്ചു കൊണ്ട്‌ അവർ പ്രസ്താവനയിറക്കി.1915-ൽ ഹെലൻ ജോർജ്ജ്‌
കെസ്ലറുമായിച്ചേർന്ന്‌ വികലാംഗക്ഷേമത്തിനായി,
ഹെലൻ കെല്ലർ അന്താരാഷ്ട്രസംഘടന രൂപവത്കരിച്ചു.സ്ത്രീകൾക്കും ശാരീരികാവശതയനുഭവിയ്ക്കുന്നവർക്കും
കറുത്തവർഗ്ഗക്കാർക്കും വേണ്ടിയായിരുന്നു ആ
സംഘടനയുടെ പ്രവർത്തനം.

ആനിയുടെ മരണത്തോടെ മാനസികമായി തളർന്ന
ഹെലനെ ആ ആഘാതത്തിൽ നിന്ന്‌ കൈപിടിച്ചു
കയറ്റിയത്‌ പോളി തോംസണായിരുന്നു.
അവരിരുവരും ചേർന്ന്‌ നടത്തിയ വിദേശയാത്രകൾ
ഹെലന്‌ പുതുജീവൻ പകർന്നു.എന്നാൽ
1960-ൽ പോളി തോംസൺ അന്തരിച്ചതോടെ
ഹെലൻ വീണ്ടും ഒറ്റപ്പെട്ടു.1961 മുതൽ ഹെലൻ
ഒന്നിലധികം തവണ പക്ഷാഘാതബാധിതയായി.
അതോടെ ആശയവിനിമയശെഷി നശിച്ച്‌ പൂർണമായും
ഒറ്റയ്ക്കായ ഹെലൻ കെല്ലർ എന്ന മഹത്‌വനിത
1968 ജൂൺ 1-ന്‌ 87-ആം വയസ്സിൽ അന്തരിച്ചു.
വാഷിംഗ്ടൺ ഡി.സി.യിലെ നാഷണൽ
കത്തീഡ്രലിലായിരുന്നു ശവസംസ്കാരം.

ആത്മവിശ്വാസത്തിന്റെ,ദൃഢനിശ്ചയത്തിന്റെ
,കഠിനാധ്വാനത്തിന്റെ പ്രതിനിധിയായി വളർന്ന
ആ അന്ധവനിത,അംഗവൈകല്യമുള്ള അനേകർക്ക്‌
പ്രത്യാശയായി ഇന്നും ജനമനസ്സുകളിൽ
ജീവിയ്ക്കുന്നു...........

Tuesday, June 12, 2012

സഞ്ജയന്‍

കുഞ്ഞുരാമന്‍ വൈദ്യന്‍റെയും മാണിക്കോത്ത്
പാറുവമ്മയുടെയും മകനായി 1903 ജൂണ്‍ 13ന്
തലശ്ശേരിയില്‍ ജനിച്ച മാണിക്കോത്ത്
രാമുണ്ണി നായരാണ് (എം.ആര്‍. നായര്‍)
പിന്നീട് സഞ്ജയന്‍ എന്ന നിത്യഹരിത തൂലികാനാമത്തില്‍ സാഹിത്യത്തില്‍ പ്രഭചൊരിഞ്ഞു നിന്നത്.

മലയാള സാഹിത്യത്തില്‍ ചിരിയുടെയും
ചിന്തയുടെയും ചിന്തേരിട്ടു മിനുക്കിയ
എത്രയോ രചനകളിലൂടെ അനശ്വരസാന്നിദ്ധ്യമായി
മാറിയ സഞ്ജയന്‍. ജീവിതം സഞ്ജയന്
ദുഃഖനിര്‍ഭരമായിരുന്നു. എന്നിട്ടും അദ്ദേഹം
രചനകളിലൂടെ നമ്മെ ചിരിപ്പിച്ചു;ഒട്ടൊക്കെ
ചിന്തിപ്പിക്കുകയും ചെയ്തു.

ഗദ്യവും പദ്യവും പത്രപ്രവര്‍ത്തനവുമെല്ലാം
സമൂഹത്തിന്‍റെ പൊള്ളത്തരങ്ങള്‍ക്കും അധികാരോന്മുഖതയ്ക്കുമെതിരെയുള്ള
ഹാസ്യത്തിന്‍റെ വിശ്വരൂപമമാക്കി
സഞ്ജയന്‍ മാറ്റി. ദയാരഹിതമായ
പരിഹാസത്തിന്‍റെ മൂര്‍ച്ചയുള്ള ആയുധമായിരുന്നു
സഞ്ജയന് വാക്ക്. പാരഡിയെ സാമൂഹിക
വിമര്‍ശനത്തിനുള്ള കാവ്യതന്ത്രമായി പ്രയോഗിച്ച
ആദ്യകവിയും അദ്ദേഹമാണ്.

സാഹിത്യത്തില്‍ ഓണേഴ്സ് ബിരുദം നേടിയ
സഞ്ജയന് ഇംഗ്ളീഷ് കൂടാതെ ഫ്രഞ്ച്, ജര്‍മന്‍,
സംസ്കൃതം എന്നീ ഭാഷകളിലും
അവഗാഹമുണ്ടായിരുന്നു. സര്‍ക്കാര്‍ സര്‍വീസിലും ,
പിന്നീട് അധ്യാപകനായും നീണ്ട കര്‍മകാണ്ഡം.
മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഇംഗ്ളീഷ്
സാഹിത്യത്തില്‍ ഓണേഴ്സ് ബിരുദം നേടി.

കോഴിക്കോട് ഹജൂര്‍ ഓഫീസില്‍ ഗുമുസ്തനായും
കോഴിക്കോട്ടെ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍
അധ്യാപകനായും ജോലി ചെയ്തു.
തിരുവനന്തപുരത്ത് നിയമപഠനം നടത്തിയെങ്കിലും ക്ഷയരോഗബാധമൂലം പൂര്‍ത്തിയാക്കിയില്ല.

അതിനിടെ, 'കേരളപത്രിക','സഞ്ജയന്‍', വിശ്വരൂപം'
എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരെന്ന
നിലയിലും പ്രശസ്തനായി. . സഞ്ജയന്‍
മാസികയിലെ നര്‍മലേഖനങ്ങളാണ് അദ്ദേഹത്തെ
അനശ്വരനാക്കിയത്. ആരാധകര്‍ക്കൊപ്പം
ഏറെ ശത്രുക്കളെയും അവ അദ്ദേഹത്തിന്
നേടിക്കൊടുത്തു.

കേരളപത്രികയുടെ പത്രാധിപസമിതിയംഗമായ(1934)
സഞ്ജയന്‍ 1936 ഏപ്രിലില്‍ സഞ്ജയന്‍ മാസിക
തുടങ്ങി. 43 ലക്കത്തിനുശേഷം 1939 ഓഗസ്റ്റില്‍
പ്രസിദ്ധീകരണം അവസാനിപ്പിച്ചു. 1940 ഓഗസ്റ്റില്‍
വിശ്വരൂപം മാസിക ആരംഭിച്ചു. 1941 ഡിസംബറില്‍ പ്രസിദ്ധീകരണം നിര്‍ത്തി. ജീവിതകാലത്തിനിടയ്ക്ക്
പ്രസിദ്ധീകരിച്ച ഏക പുസ്തകം ഒഥെല്ലോ
വിവര്‍ത്തനം (1941) മാത്രമായിരുന്നു.

പദ്യം, റിപ്പോര്‍ട്ട്, കത്ത്, നാടകം, ഉപന്യാസം,
പ്രസംഗം, കഥാകഥനം, സംവാദം തുടങ്ങിയ
ആഖ്യാനരൂപങ്ങളിലുള്ള ഹാസ്യകൃതികളാണ്
സഞ്ജയന്‍റെ പ്രധാന രചനകള്‍.
ആദ്യോപഹാരം, സാഹിത്യനികഷം (രണ്ടുഭാഗം),
ഹാസ്യാഞ്ജലി, സഞ്ജയന്‍ (ആറു ഭാഗം)
എന്നിവയിലായി മരണാനന്തരം സഞ്ജയന്‍റെ
രചനകള്‍ സമാഹരിച്ചു.

ദുരന്തമയമായിരുന്ന ജീവിതത്തില്‍നിന്നാണ്
സഞ്ജയന്‍ ഹാസ്യം വിരിയിച്ചത്.
കുട്ടിക്കാലത്തേ അച്ഛന്‍ നഷ്ടപ്പെട്ട രാമുണ്ണിക്ക്
പിന്നീട് ഭാര്യയേയും നഷ്ടപ്പെട്ടജീവിതാവസ്ഥ
നേരിടേണ്ടി വന്നു. ഏകപുത്രനും മരിച്ചതോടെ
അദ്ദേഹം ആകെ തളര്‍ന്നു. അപ്പോഴും
അദ്ദേഹമുയര്‍ത്തിവിട്ട ചിരിയുടെ അലകളിലായിരുന്നു സഹൃദയസമൂഹം.1943 സെപ്റ്റംബര്‍ 13ന്
തന്റെ നാല്‍പ്പതാം വയസ്സില്‍ സഞ്ജയന്‍
ഈ ലോകത്തോട് വിടപറഞ്ഞു...

E M S

1909 ജൂൺ 13-ന് ഇന്നത്തെ മലപ്പുറം ജില്ലയിൽ
ഉൾപെട്ട പെരിന്തൽമണ്ണക്കടുത്ത് കുന്തിപ്പുഴയുടെ
തീരത്ത് ഏലംകുളം അംശത്തിലെ ഏലംകുളം
ദേശത്ത് ഏലംകുളത്ത് മനയിൽ ജനിച്ചു.
പ്രതാപൈശ്വര്യങ്ങളുടെ നടുവിലായിരുന്നു
അന്ന് ഏലംകുളം മന. അക്കാലത്ത് മനക്കലേക്ക്
അമ്പതായിരം പറ നെല്ല് പാട്ടമായി കിട്ടിയിരുന്നു .
ഇല്ലത്തിന്റെ പേരും പ്രശസ്തിയും മൂലം
ആ ദേശം തന്നെ ഏലംകുളം എന്ന പേരിൽ അറിയപ്പെട്ടു.
പിതാവ് പരമേശ്വരൻ നമ്പൂതിരിപ്പാട്,
മാതാവ് വിഷ്ണുദത്ത. ‘കുഞ്ചു‘ എന്ന
ഓമന‍പ്പേരിലാണ്‌ ശങ്കരൻ അറിയപ്പെട്ടിരുന്നത്.

കടുത്ത യാഥാസ്ഥിതിക കുടുംബത്തിന്റെ
അന്തരീക്ഷത്തിലാണ് ശങ്കരൻ വളർന്നത്.
നമ്പുതിരി കുടുംബങ്ങളിലെ പതിവിൽനിന്നു
വിഭിന്നമായി ശങ്കരനെ പഠിപ്പിക്കാൻ ഒരു സ്കൂൾ
അദ്ധ്യാപകനെ ഏർപ്പാട് ചെയ്തു. എങ്കിലും
പിന്നീട് എഴുത്ത്, വായന, കണക്ക് എന്നീ രീതി
വിട്ട് ശങ്കരനെ സംസ്കൃതം പഠിപ്പിക്കാൻ തുടങ്ങി .
1925 ജൂണിൽ പെരിന്തൽമണ്ണ ഹൈസ്ക്കൂളിൽ
മൂന്നാം ഫോറത്തിൽ ചേർന്നു. ഈ സമയത്ത്
ഒല്ലൂരിനടുത്തുള്ള എടക്കുന്നിയിൽ ഒരു ഇംഗ്ലീഷ്
സ്കൂൾ നമ്പൂതിരി വിദ്യാർത്ഥികളെ ഉദ്ദേശിച്ചു
തുടങ്ങി. കാരണവർമാർ എതിർത്തിരുന്നെങ്കിലും
പലരും അത് പഠിക്കാൻ മുതിർന്നു. അദ്ദേഹവും
‘മ്ലേച്ഛഭാഷ’യായ ഇംഗ്ലീഷ് പഠിച്ചു.

നിസ്സഹരകരണ-ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ
വളർച്ചയോട് കൂടി രാഷ്ട്രീയ കാര്യങ്ങളിൽ
അദ്ദേഹത്തിന് താല്പര്യം ജനിക്കാൻ തുടങ്ങി.
1923-ൽ പതിന്നാലാം വയസ്സിൽ നമ്പൂതിരി
യോഗക്ഷേമസഭയുടെ വള്ളുവനാട്
ഉപസഭയുടെ സെക്രട്ടറിയായതാണ് സാമൂഹ്യ
രംഗത്ത് ആദ്യത്തെ കാൽ വയ്പ്. 1931ലെ
നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തു.
1932 ജനുവരി 17 ഇ.എം.എസിന്റെ നേതൃത്വത്തിൽ
മൂന്നുപേർ കടപ്പുറത്തേക്ക് ജാഥ നടത്തി.
ഗാന്ധിജിയുടെ ഉപ്പ് സത്യാഗ്രഹത്തിന്റെ
ഭാഗമായിരുന്നു ഇത്. കടപ്പുറത്തെ വൻപിച്ച
ജനാവലിക്കു മുൻപിൽ വച്ച് അവരെ അറസ്റ്റ് ചെയ്തു.
പൗരാവകാശ ലംഘനം ആരോപിച്ച്‌ ജയിലിലടച്ചു.

കണ്ണൂർ ജയിലിൽ വച്ച് സഹ തടവുകാരനായ
കമൽനാഥ് തിവാരി അദ്ദേഹത്തിന് സോഷ്യലിസ്റ്റ്
ആശയങ്ങൾ പരിചയപ്പെടുത്തി. ഇതു കൂടാതെ
ബംഗാളിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന സെൻ‍ഗുപ്ത, ചക്രവർത്തി, ആചാര്യ എന്നിവരും
അന്ന് കണ്ണൂർ ജയിലിൽ ഉണ്ടായിരുന്നു.
രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽത്തന്നെ
നേതൃപാടവം പ്രകടമാക്കിയ ഇ.എം.എസ്‌.
1934-36ൽ അഖിലേന്ത്യാ കോൺഗ്രസ്‌ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. 1934, 1938, 1940 വർഷങ്ങളിൽ
കെ.പി.സി.സി യുടെ സെക്രട്ടറിയായിരുന്നു.

കോൺഗ്രസിലെ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാർ
കമ്മ്യൂണിസ്റ്റ്‌ പാർട്ടി യെപ്പറ്റി ആലോചിക്കുമ്പോൾതന്നെ
ഇ എം എസ്‌ ആ ചിന്താധാരയ്കൊപ്പം നിന്നു.
അങ്ങനെ 1937-ൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ
കേരളത്തിലെ സ്ഥാപക നേതാക്കളിൽ ഒരാളായി.
1962-ൽ ജനറൽ സെക്രെട്ടറിയായിരുന്ന
അജയഘോഷ് മരണപ്പെട്ടതിനെ തുടർന്ന്,
ഇ.എം.എസ്. പാർട്ടി ജനറൽ സെക്രെട്ടറിയായി.

1957-ല് തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ
ലോകത്തിലെ രണ്ടമത്തേയും ഏഷ്യയിലെ
ആദ്യത്തേയും കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ
നിലവിൽ വന്നു. ഇ.എം.എസ്. ആയിരുന്നു
മന്ത്രിസഭയുടെ സാരഥി.ആദ്യത്തെ കമ്യൂണിസ്റ്റ്
മന്ത്രിസഭയിൽ അദ്ദേഹം രണ്ടുവർഷം
മുഖ്യമന്ത്രിയായിരുന്നു. ഇക്കാലത്ത് അദ്ദേഹത്തിന് ഉന്നതവിഭാഗക്കാരുടെ രൂക്ഷമായ എതിർപ്പുകളെ
നേരിടേണ്ടി വന്നു.

അധികാരത്തിലേറി ഒരാഴ്ചക്കകം
ഇ.എം.എസിന്റെ ചിരകാല
സ്വപ്നമായിരുന്ന ഭൂപരിഷ്കരണ നിയമം
അവർ പാസ്സാക്കി.എന്നാൽ ഈ നിയമം
വ്യാപകമായി എതിർക്കപ്പെട്ടു. കൂടാതെ കാർഷിക
ബില്ലിന്റെയും പോലീസ് നയത്തിന്റെയും പേരിൽ
ധാരാളം എതിർപ്പുകളുണ്ടായി. സർക്കാരിനെതിരായി വിമോചനസമരം എന്നപേരിൽ പ്രക്ഷോഭം നടന്നു.
നായർ സർവീസ് സൊസൈറ്റിയും കത്തോലിക്ക
സഭയും മുസ്ലിം ലീഗും കോൺഗ്രസ്സും ഒന്നിച്ചു
സർക്കാർനെതിരെ സമരം ചെയ്തു.
സ്വാതന്ത്ര്യശേഷംഇന്ത്യയുടെ ചരിത്രത്തിൽ
ആദ്യമായി ഇന്ത്യൻ ഭരണഘടന 356 ചട്ടപ്രകാരം
സർക്കാരിനെ പിരിച്ചു വിട്ടു. പ്രധാനമന്ത്രിയായിരുന്ന
ജവഹർലാൽ നെഹ്രു നാട്ടിലെ ക്രമസമാധാന നില
തകരാറിലായി എന്ന കാരണത്താലാണ്
അപ്രകാരം ചെയ്തത്.

കുടമാളൂർ തെക്കേടത്ത് വാസുദേവൻ
ഭട്ടതിരിപ്പാടിന്റെ സഹോദരിയായ് ‘ടിങ്ങിയ’
എന്ന് ചെല്ലപ്പേരുള്ള-ആര്യ അന്തർജനത്തെയാണ്
അദ്ദേഹം വിവാഹം കഴിച്ചത്.
ഡോ.മാലതി, 2002ൽ അന്തരിച്ച ഇ.എം. ശ്രീധരൻ ,
ഇ.എം.രാധ,ഇ.എം. ശശി എന്നിവർ മക്കളാണ്.
1998 മാർച്ച് 19 ന് രണ്ടു ശ്വാസകോശത്തിലും
ന്യൂമോണിയ ബാധിച്ചതിനെത്തുടർന്നുണ്ടായ
ഹൃദയാഘാതം മൂലം തിരുവനന്തപുരത്തെ
കോസ്മോപൊളിറ്റൻ ആശുപത്രിയിൽ
വച്ച് അന്തരിച്ചു

Monday, June 11, 2012

മഹാ കവി പാലാ നാരായണന്‍ നായര്‍

മഹാകവി പാലാ നാരായണന്‍ നായര്‍
അന്തരിച്ചിട്ട് നാലുവര്‍ഷം....

കേരളീയ ഭാവങ്ങൾ നിറഞ്ഞുനിന്ന
കവിതകളിലൂടെ മലയാള സാഹിത്യത്തെ
പുഷ്കലമാക്കിയ മഹാകവിയായിരുന്നു
പാലാ നാരായണൻ നായർ.
കേരളം വളരുന്നു (എട്ടുഭാഗം) എന്ന കവിതയുമായി സാഹിത്യരംഗത്ത്‌ ശ്രദ്ധേയനായിരുന്നു ഇദ്ദേഹം.

1911 ഡിസംബർ 11ന് കീപ്പള്ളിൽ ശങ്കരൻ
നായരുടേയും പുലിയന്നൂർ പുത്തൂർ വീട്ടിൽ
പാർവതിയമ്മയുടേയും മകനായി അദ്ദേഹം
കോട്ടയം ജില്ലയിലെ പാലായിൽ ജനിച്ചു.
കുടിപ്പള്ളിക്കൂടം അദ്ധ്യാപകനായിരുന്ന
പിതാവിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം
നേടിയ അദ്ദേഹം, പാലാ വി. എം സ്കൂൾ,
സെന്റ് തോമസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നും
ഉപരി പഠനവും നേടി.
അദ്ധ്യാപകനും, കണക്കെഴുത്തുകാരനും,
പട്ടാളക്കാരനുമായി ജീവിച്ചു.
1943-ൽ രണ്ടാം ലോകമഹായുദ്ധത്തിലെ ഭടനായി
ഇന്ത്യയിലും ബർമ്മയിലും ജീവിച്ചു.
തിരിച്ചെത്തി തിരുവിതാംകൂർ സർവകലാശാലയിൽ
പ്രസിദ്ധീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായി.
1956-ൽ കേരള സർവകലാശാലയിൽനിന്ന്‌
എം.എ റാങ്കോടെ പാസായി. 1957-ൽ കേരള
സാഹിത്യ അക്കാദമിയുടെ ആദ്യ അസിസ്റ്റന്റ്‌
സെക്രട്ടറിയായി നിയമിതനായി. 1959-ൽ
സർവകലാശാലയിൽ തിരിച്ചെത്തി പഴയ
ഡിപ്പാർട്ട്‌മെന്റിൽ ജോലിചെയ്തു. 1965-ൽ
പ്രസിദ്ധീകരണ വിഭാഗം മേധാവിയായി.

ആദ്യം പ്രസിദ്ധീകരിച്ച കവിത 'ആ നിഴൽ'
ആണ്‌; കവിയുടെ 17-ാം വയസ്സിൽ. 1935ൽ
ആദ്യസമാഹാരം 'പൂക്കൾ'.
തരംഗമാല, അമൃതകല,അന്ത്യപൂജ, .ആലിപ്പഴം,എനിക്കുദാഹിക്കുന്നു, മലനാട്, പാലാഴി,വിളക്കുകൊളുത്തൂ, സുന്ദരകാണ്ഡം,
ശ്രാവണഗീതം എന്നിവയാണ് പ്രധാന കൃതികള്‍...

ക്ഷേത്ര പ്രവേശന വിളംബരത്തെക്കുറിച്ചുള്ള
കവിതയ്ക്ക്‌ മഹാകവി ഉള്ളൂരിന്റെ
പക്കൽനിന്ന്‌ സ്വർണ്ണമെഡൽ നേടി.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം,
പൂത്തേഴൻ സ്‌മാരക പുരസ്‌കാരം,
എഴുത്തച്ഛൻ പുരസ്‌കാരം, ആശാൻ പുരസ്‌കാരം,
വള്ളത്തോൾ പുരസ്കാരം കാളിദാസ
പുരസ്കാരം എന്നിവയും അദ്ദേഹത്തിന്‌
ലഭിച്ചിട്ടുണ്ട്‌. മലയാള കവിതയ്‌ക്ക്‌ നൽകിയ
സമഗ്ര സംഭാവനയ്ക്ക്‌ 2002ലെ മാതൃഭൂമി
പുരസ്കാരവും ലഭിച്ചു.1937-ൽ കവിതാ രചനയ്ക്ക്‌
സമസ്‌ത കേരള സാഹിത്യ പരിഷത്തിൽനിന്ന്‌
കീർത്തിമുദ്ര ലഭിച്ചു. ഭോപ്പാൽ സാഹിത്യ
സമ്മേളനത്തിന്റെ ഭാരത ഭാഷാ ഭൂഷൺ ബഹുമതി,
ആശാൻ പ്രൈസ്‌, ഓൾ ഇന്ത്യ റൈറ്റേഴ്‌സ്‌
ഫോറത്തിന്റെ താമ്രപത്രം തുടങ്ങിയവയും
ലഭിച്ചിട്ടുണ്ട്‌.

റിട്ടയർ ചെയ്ത ശേഷം പാലാ അൽഫോൻസ
കോളേജിലും കൊട്ടിയം എൻ.എസ്‌.എസ്‌
കോളേജിലും അദ്ധ്യാപകനായി. ഭാര്യ പുത്തൻവീട്ടിൽ സുഭദ്രക്കുട്ടിയമ്മ. 200 ജൂൺ 11-ന് അന്തരിച്ചു.