മലയാളത്തിന്റെ മഹാ നടന്‍ തിലകന്‍
ഓര്‍മയായിട്ട് ഒരു വര്ഷം.
പി.എസ്.കേശവൻ-പി.എസ്.ദേവയാനി ദമ്പതികളുടെ
മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ
അയിരൂരിൽ ജനിച്ച സുരേന്ദ്ര നാഥ തിലകന്‍
തന്റെ ബാല്യകാലം പിതാവിന്റെ ജോലിസ്ഥലമായ
മുണ്ടാക്കയതാണ് ചിലവഴിച്ചത്. മുണ്ടക്കയം സി.എം.എസ്.
സ്‌കൂൾ, കോട്ടയം എം.ഡി.സെമിനാരി, കൊല്ലം
ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി
വിദ്യാഭ്യാസം നേടി. സ്‌കൂൾ നാടകങ്ങളിലൂടെ
കലാപ്രവർത്തനം ആരംഭിച്ചു.
1956-ൽ പഠനം ഉപേക്ഷിച്ച് തിലകൻ പൂർണ്ണസമയ
നാടകനടൻ ആയി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം
അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരിൽ
ഒരു നാടകസമിതി നടത്തിയിരുന്നു. മുണ്ടക്കയം
കലാസമിതിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ
ഭാഗമായി മിക്ക രാഷ്ട്രീയയോഗങ്ങളിലും മുണ്ടക്കയം
തിലകന്റെ വിപ്ലവഗാനാലാപനം പതിവായിരുന്നു.
അവ നോട്ടീസിൽ പ്രത്യേകം അച്ചടിക്കുകയും ചെയ്യും.
മറ്റൊരു അഭിനയപ്രതിഭയായിരുന്ന പി.ജെ.ആന്റണിയുടെ
ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം
ചെയ്തുകൊണ്ടാണ് തിലകൻ നാടകസംവിധായനത്തിലേക്ക് കടക്കുന്നത്. 1966 വരെ കെ.പി.എ.സി. യിലും തുടർന്ന്
കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ
സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും
പ്രവർത്തിച്ചു. 18 ഓളം പ്രൊഫഷണൽ നാടകസംഘങ്ങളിലെ
മുഖ്യ സംഘാടകനായിരുന്ന തിലകന്‍ 10,000 ത്തോളം
വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു.
43 നാടകങ്ങൾ സംവിധാനം ചെയ്തു.
1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് തിലകൻ സിനിമാരംഗത്തേക്ക്
കടന്നുവരുന്നത്. യവനിക, കിരീടം, മൂന്നാംപക്കം,
സ്ഫടികം, കാട്ടുകുതിര, രാജശില്പി എന്നിവ
തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന
ചിത്രങ്ങളാണ്. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം
"സീൻ ഒന്ന് - നമ്മുടെ വീട്". ഈ ചിത്രത്തിന്റെ
ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം
ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരിക്കുന്നതിനു മുൻപ്, അദ്ദേഹം അഭിനയിച്ച്
പ്രദർശനത്തിനെത്തിയ അവസാന ചിത്രം
സിംഹാസനമായിരുന്നു.
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ
അമ്മയുമായി അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി
പ്രകടിപ്പിച്ചു. ഇതേത്തുടർന്നു 2010-ൽ അദ്ദേഹത്തെ
അമ്മയിൽ നിന്നു പുറത്താക്കി. സുകുമാർ അഴീക്കോട്
തുടങ്ങി പ്രമുഖർ തിലകനെ പിന്തുണച്ച് രംഗത്തു വന്നു. ഒരുമാസത്തിലധികമായി ആശുപത്രിയിൽ
ചികിത്സയിൽ ആയിരുന്നു. 77 വയസായിരുന്ന
തിലകൻ 2012 സെപ്റ്റംബർ 24-അം തീയതി
പുലർച്ചയ്ക്ക് 3:35 നു ഹൃദയാഘാതത്തെ തുടർന്ന്
അന്തരിച്ചു.
No comments:
Post a Comment