Monday, October 29, 2012
Wednesday, October 24, 2012
പാബ്ലോ പിക്കാസോ
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ
ചിത്രകാരിൽ ഒരാളായിരുന്ന പാബ്ലോ പിക്കാസോയുടെ
നൂറ്റി ഇരുപത്തി മൂന്നാം ജന്മവാര്‍ഷികം ഇന്ന്...
"പാബ്ലോ ഡിയെഗോ ഹോസെ ഫ്രാൻസിസ്കോ ദ് പോള
യുവാൻ നെപോമുസെനോ മരിയ ദെ ലോ റെമിദോ
സിപ്രിയാനോ ദെ ലാ സാന്റിസിമ ട്രിനിടാഡ് ക്ലിറ്റോ
റൂയി യ് പിക്കാസോ" എന്ന പാബ്ലോ പിക്കാസോ
1881 ഒക്ടോബര്‍ 25 ന് സ്പെയിനില്‍ ജനിച്ചു.
ഒന്‍പതാമത്തെ വയസ്സുമുതല്‍ ചിത്രം വരക്കാന്‍
തുടങ്ങിയ അദേഹം ഉച്ചരിച്ച ആദ്യത്തെ വാക്കുതന്നെ
പെൻസിൽ എന്ന് അർത്ഥം വരുന്ന "ലാപിസ്" എന്ന
സ്പാനിഷ് വാക്കായിരുന്നു എന്ന് പറയപ്പെടുന്നു.
1900 ല്‍ പാരീസില്‍ എത്തിയ അദേഹം പ്രമുഖ
ചിത്രകാരന്മാരുടെ രചനകള്‍ കണ്ടും കേട്ടും പുതിയ
പാഠങ്ങള്‍ പഠിച്ചു. 1905 ല്‍ അദേഹം വരച്ച
"രണ്ടു സഹോദരങ്ങള്‍" എന്ന ചിത്രം
ലോകപ്രശസ്തി നേടി. 1906 ല്‍ "ക്യൂബിസം" എന്ന
പുതിയ ചിത്ര രചനാ രീതി അദേഹം ആവിഷ്കരിച്ചു.
ഒരു കലാകാരൻ വസ്തുക്കളെ വിഘടിപ്പിക്കുകയും
പിന്നീട് അവയെ അമൂർത്തമായ രീതിയിൽ
പുനർയോജിപ്പിക്കുകയും ചെയ്യുന്ന
ചിത്രകലാശൈലിയാണ് ക്യൂബിസം.
1911 ല്‍ ക്യാന്‍വാസില്‍ പെയിന്റ് ചെയ്ത
ഭാഗങ്ങല്‍ക്കൊപ്പം ഒരുകഷണം ഓയില്‍ തുണിയും
കടലാസും ഒട്ടിച്ചു ചേര്‍ത്തുകൊണ്ട് അദേഹം
ലോകത്തെ ആദ്യത്തെ കൊളാഷ് സൃഷ്ടിച്ചു.
കസേരയില്‍ ഉറങ്ങുന്ന സ്ത്രീ, ആവിഞോണിലെ
സ്ത്രീകള്‍, സീറ്റെഡ്ബാത്തര്‍, തുടങ്ങിയവ
അദേഹത്തിന്റെ പ്രശസ്തങ്ങളായ ചിത്രങ്ങളാണ്.
1937 ലാണ് തന്റെ ജീവിതത്തിലെ ഏറ്റവും
പ്രശസ്തമായ ചിത്രമായ "ഗൂര്‍ണ്നിക്ക" അദേഹം
വരച്ചത്. സ്പെയിനിലെ ആഭ്യന്തര യുദ്ധത്തിന്റെ
ചിത്രമായിരുന്നു അത്. 1937ലെ പാരീസ്
ഇന്റർനാഷണൽ എക്സ്പ്പോയിൽ
പ്രദർശിപ്പിക്കുവാനാണ് ഈ ചിത്രം വരച്ചത്.
മാഡ്രിഡിലെ സോഫിയമ്യൂസിയത്തിലാണ്
ഇതുള്ളത്.
13,500 ചിത്രങ്ങളും 100,000 പ്രിന്റുകളും
(ലോഹത്തിൽ കൊത്തിയുണ്ടാക്കുന്നവ -
എൻഗ്രേവിംഗ്സ്), പുസ്തകങ്ങൾക്കായി
ഉള്ള 34,000 ചിത്രങ്ങളും 300 ശില്പങ്ങളും
അദേഹം രചിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു.
പാരീസിലെ പ്രശസ്തമായ ലൂവ്ര് കാഴ്ചബംഗ്ലാവിൽ
തന്റെ ചിത്ര പ്രദർശനം നടത്തുമ്പോൾ 90
വയസ്സായിരുന്നു പിക്കാസോയുടെ പ്രായം.
ജീവിച്ചിരിക്കവേ ലൂവ്രിൽ ചിത്ര പ്രദർശനം നടത്തിയ
ആദ്യത്തെ കലാകാരനായിരുന്നു പിക്കാസോ.
പിക്കാസോയ്ക്ക് മൂന്നു സ്ത്രീകളിൽ നിന്നായി
നാലു കുട്ടികൾ ഉണ്ടായിരുന്നു. തന്റെ കലാജീവിതത്തിനു തിരശീലയിട്ടുകൊണ്ട് 1973 ഏപ്രില്‍ മാസം
എട്ടാം തീയതി ആ വലിയ കലാകാരന്‍
ഈ ലോകത്തോട് വിടപറഞ്ഞു.
Sunday, October 21, 2012
ആല്ഫ്രെഡ് നോബല്‍
1833-ലെ ഒക്ടോബർ 21ന് സ്വീഡനിലെ സ്റ്റോക്ക്‌ഹോമിൽ
ഇമ്മാനുവൽ നോബലിന്റേയും ആന്ദ്ര്യാറ്റ അല്ഷെലിന്റേയും മൂന്നാമത്തെ ആൺകുട്ടിയായാണ് ആൽഫ്രഡ് പിറന്നത്.
ആൽഫ്രഡിന്റെ അച്ഛൻ ഇമ്മാനുവേൽ ഒരു നല്ല എഞ്ജിനീയർ ആയിരുന്നു. നൂതന മാർഗങ്ങളിലൂടെ പുതിയ പുതിയ
കെട്ടിടങ്ങളും പാലങ്ങളും അദ്ദേഹം നിർമിച്ചു.
മത്രമല്ല കാലത്തിന്റെ ഗതിക്കനുസ്രുതമായി വന്മലകളും
ഖനികളും പൊട്ടിച്ചെടുക്കുന്നതിന്റെ ആവശ്യകതയെകുറിച്ച്
അദ്ദെഹം എപ്പൊഴും ചിന്തിച്ചുകൊണ്ടിരുന്നു.
ആല്ഫ്രഡ് ജനിച്ച വർഷം ഇമ്മാനുവേലിന്റെ ബിസിനസ്
നഷ്ടത്തിലേക്ക് കൂപ്പുകുത്തി. തൊഴിൽ തേടിപ്പോയ
ഇമ്മാനുവേൽ റഷ്യയിൽ എത്തുകയും അവിടെ
റഷ്യൻ പട്ടാളത്തിനാവശ്യമായ ഉപകരണങ്ങൾ
നിർമ്മിക്കുന്ന ഒരു വർക്ക്ഷോപ്പ് സ്ഥാപിക്കുകയും
ചെയ്തു.. ആൽഫ്രഡിനെ ഒരു കെമിക്കൽ എഞ്ചിനീയർ ആക്കുകയായിരുന്നു ഇമ്മാനുവേലിന്റെ ലക്ഷ്യം.
അതുകൊണ്ടുതന്നെ ഉപരിപഠനത്തിനായി ഇമ്മാനുവേൽ,
ആൽഫ്രഡി പാരീസിലേക്ക് അയച്ചു. പാരീസിൽ
പ്രശസ്ത കെമിക്കൽ എഞ്ജിനിയർ ആയ റ്റി.ജെ.
പെലൊസിന്റെ സ്വകാര്യ ലാബോറട്ടറിയിലെ ജോലി
ആൽഫ്രഡിന് കെമിക്കൽ എഞ്ജീനീയറിങ്ങിന്റെ
പുതിയ മാനങ്ങൾ നേടികൊടുത്തു. പെലോസിന്റെ
ലാബിൽ തന്നെ ജോലി ചെയ്തിരുന്ന അസ്കാനിയോ
സൊബ്രെറൊ യുമായുള്ള സഹവാസം ഒരു പുതിയ
യുഗത്തിന്റെ തുടക്കത്തിന്റെ നാന്ദിയായിരുന്നു.
ഇറ്റലിക്കാരനായിരുന്ന സൊബ്രെറൊ ആയിടക്കു
നൈട്രൊഗ്ലിസറിൻ എന്ന ഉഗ്രസ്ഫോടന ദ്രാവകം
കണ്ടെത്തിയ ആളായിരുന്നു. നൈട്രൊ ഗ്ലിസറിന്റെ
പരീക്ഷണങ്ങൾ വളരെ അധികം അപകടകരമായിരുന്നു.
എന്നാൽ ആൽഫ്രഡ് ഈ ദ്രാവകത്തിൽ വളരെ അധികം
താൽപര്യം കണ്ടെത്തി.
പാരീസിലെ കുറഞ്ഞകാലയളവിലെ പഠനത്തിനുശേഷം
ആൽഫ്രഡ് റഷ്യയിലേക്കുതന്നെ തിരിച്ചു. അവിടെ വെച്ച് അഛനുമൊന്നിച്ച്
നൈട്രൊഗ്ലിസറിന്റെ പരീക്ഷണങ്ങൾ തുടർന്നുപോന്നു, നൈട്രൊഗ്ലിസറിനെ
സുരക്ഷിതമായ സ്ഫോടനവസ്തുവായി മാറ്റുവാനുള്ള ആല്ഫ്രഡിന്റെ
അടങ്ങാത്ത അഭിനിവേഷം ഒരിക്കൽ ഒത്തിരി ആളുകളെ ചുട്ടുകൊല്ലുകയുണ്ടായി. അതിലൊരാൾ ആൽഫ്രഡിന്റെ
ഇളയ അനുജൻ എമിൽ ആയിരുന്നു. അതിന്റെ
പ്രത്യഘാതമായി സ്വീഡൻ ഗവർമെണ്ട് അദ്ദേഹത്തിന്റെ
പരീക്ഷണങ്ങൾ സ്റ്റോക്ക്‌ഹോം നഗരത്തിന്റെ
പുറത്തുമാത്രമാക്കി വിലക്കേർപ്പെടുത്തി.
1866-ൽ, ശുദ്ധമായ മണൽ ചേർത്ത് നൈട്രോഗ്ലിസറിനെ
ഖരാവസ്ഥയിൽ സൂക്ഷിച്ചാൽ വളരെ സുരക്ഷിതമായി
കൈകാര്യം ചെയ്യാമെന്ന് അദ്ദേഹം കണ്ടെത്തി.
ആൽഫ്രഡിന്റെ സ്വപനസാക്ഷാത്കാരത്തിന്റെ
നാളുകളായിരുന്നത്. അങ്ങനെ ഡൈനാമിറ്റ്
എന്ന പേരിൽ പുതിയ കണ്ടുപിടുത്തത്തിന് അദ്ദേഹം
പേറ്റന്റ് നേടി. ഡൈനാമിറ്റിന്റെ കണ്ടെത്തൽ
ആൽഫ്രഡിന്റെ ജീവിതം മുഴുവൻ മാറ്റിമറിച്ചു.
നിർമ്മാണമേഖലയിലും ഖനികളിലും ഡൈനാമിറ്റ് അവിഭാജ്യഘടകമായി മാറി. വലിയ കരിങ്കൽമടകളും
ഖനികളും നിഷ്പ്രയാസം സുരക്ഷിതമായി
പൊട്ടിത്തെറിപ്പിക്കാൻ ഡൈനാമിറ്റ് ഉപയോഗിച്ച് സാധിച്ചു. നൈട്രൊഗ്ലിസറിൻ സ്ഫോടനവസ്തുകൾക്ക്
രാജ്യാന്തരതലത്തിൽ തന്നെ ആവശ്യക്കാർ സൃഷ്ഠിക്കപ്പെട്ടു.
ഏകദേശം 20 രാഷ്‌ട്രങ്ങളിലായി 90-ൽ പരം ഫാക്ടറികൾ സ്ഥാപിക്കപ്പെട്ടു. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന നോബൽ
കുടുംബം സമ്പന്നതയുടെ ഉത്തുംഗപഥത്തിൽ എത്തി.
ആൽഫ്രഡ് അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരിലൊരാളായി മാറി.
ബോഫോഴ്സ് എന്ന ആയുധനിർമ്മാണകമ്പനിയുടെ
ഉടമസ്ഥനും ആല്ഫ്രെഡ് നോബല്‍ ആയിരുന്നു. ഉരുക്കുനിർമ്മാണക്കമ്പനിയായിരുന ്ന ബോഫോഴ്സിനെ ആയുധനിർമ്മാണമേഖലയിലേക്ക് തിരിച്ചത് അദേഹം
ആയിരുന്നു.
തന്റെ മഹത്തായകണ്ടുപിടുത്തം സൈനിക മേഖലയിലും,
രാഷട്രാന്തര കുടിപ്പകയിലും ഉപയോഗിക്കപ്പെട്ട്
മനുഷ്യശരീരം ചിതറിപോകുന്ന ദാരുണചിത്രങ്ങൾ കണ്ട് അദ്ദേഹത്തിന്റെ മനസ്സ് വേദനിച്ചു. തന്റെ കണ്ടുപിടുത്തം
ഒരു ജനതയുടെ നാശം സൃഷ്ടിക്കുന്നതുകണ്ട് അദ്ദേഹം അവസാനകാലങ്ങളിൽ ഋഷി തുല്യമായ ജീവിതം നയിച്ചു.
ആല്ഫ്രഡ് 1896- ഡിസംബർ 10-ന് ഇറ്റലിയിൽ വെച്ച്
ഈ ലോകത്തോട് വിടപറഞ്ഞു. തന്റെ വിൽപത്രത്തിൽ
ആല്ഫ്രഡ് ഇപ്രകാരം എഴുതിവെേച്ചിരുന്നു.
" എന്റെ മുഴുവൻ സമ്പാദ്യവും ഞാൻ ഫിസിക്സ്, കെമിസ്ട്രി,ഫിസിയോളജി അല്ലെങ്കിൽ മെഡിക്കൽ,ഭാഷ,
സമാധാനം എന്നീ മേഖലയിലെ നിസ്തുല സേവനങ്ങൾ നടത്തുന്നവർക്കിടയിൽ സമ്മാനമായി നൽകാൻ
ആഗ്രഹിക്കുന്നു. "
അദ്ധേഹത്തിന്റെ ഈ അഞ്ച് പുരസ്കാരങ്ങൾ പിന്നീട്
നോബൽ സമ്മാനം എന്ന പേരിൽ നൽകപ്പെട്ടുകൊണ്ടിരിക്കുന്നു.
പിന്നീട് 1969-ൽ ബാങ്ക് ഓഫ് സ്വീഡൻ മഹാനായ നോബലിന്റെ സ്മരണാർത്ഥം സാമ്പത്തിക മേഖലയിൽ കൂടി പുരസ്കാരം ഏർപ്പെടുത്തി.
Saturday, October 13, 2012
കിഷോര്‍ കുമാര്‍
ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു ഗായകനും
ഹാസ്യനടനുമായിരുന്നു കിഷോർ കുമാർ
അന്തരിച്ചിട്ട് 25 വര്ഷം.
അബ്ബാസ് കുമാര്‍ ഗാംഗുലിഎന്നെ കിഷോര്‍ കുമാര്‍
1929 ഓഗസ്റ്റ് നാലിന് മധ്യപ്രദേശിലെ ഖണ്ടാവ
എന്ന സ്ഥലത്താണ് ജനിച്ചത്. അദേഹത്തിന്റെ
സഹോദരനായിരുന്നു പ്രമുഖ ഹിന്ദി നടന്‍
അശോക് കുമാര്‍.
പതിനെട്ടാമത്തെ വയസ്സില്‍ സിനിമാ മോഹവുമായി
ബോംബയില്‍ എത്തിച്ചേര്‍ന്ന കിഷോര്‍ കുമാര്‍
1948 ല്‍ "സിദ്ദി" എന്ന സിനിമയ്ക്ക് വേണ്ടിയാണു
ആദ്യമായി പാടിയത്. ചെറിയ വേഷങ്ങളില്‍
അപ്പോള്‍ തന്നെ അദേഹം അഭിനയിക്കുന്നുണ്ടായിരുന്നു. രണ്ടുവര്‍ഷത്തിനകം തന്നെ അദേഹം ഒരു പ്രമുഖ
ഹാസ്യനായകനായി മാറി. "ആന്ദോളന്‍" എന്ന
സിനിമയിലാണ് അദേഹം ആദ്യമായി നായകനായി
അഭിനയിച്ചത്.
അഭിനയത്തില്‍ തിരക്കായതോടെ അദേഹത്തിന് വേണ്ടി
മുഹമ്മദ് റാഫി പാടുവാന്‍ തുടങ്ങി.
രണ്ടു ദശകത്തോളം നീണ്ടു നിന്ന തന്റെ സംഗീത
ജീവിതത്തില്‍ ഒരു ദിവസം നാലും അഞ്ചും ഗാനങ്ങള്‍
അദേഹം പാടി. രാജേഷ് ഖന്ന നായകനായ "ആരാധന"
എന്ന സിനിമയില്‍ അദേഹം പാടിയ എല്ലാ ഗാനങ്ങളും
സൂപ്പര്‍ ഹിറ്റായതോടെ അദേഹം പ്രശസ്തിയുടെ
കൊടുമുടികളില്‍ എത്തി.
1964 ല്‍ അദേഹം നിര്‍മിച്ച "ദുര്‍ഗന്‍ കേ ച്ഛാവോം മേം"
എന്ന ചിത്രം അന്താരാഷ്‌ട്ര പ്രശസ്തി നേടിക്കൊടുത്തു.
ലഡ്കി, ഫഫ് ടിക്കറ്റ് , പഡോസന്‍, ച്ഛല്‍തി കാ നാം ഗാഡി
തുടങ്ങിയവ അദേഹത്തിന്റെ പ്രധാന ചിത്രങ്ങളായിരുന്നു.
നാലുതവണ വിവാഹിതനായ അദേഹം ജീവിതത്തില്‍
തീഷ്ണമായ ഏകാന്തത അനുഭവിച്ച വ്യക്തിയാണ്.
1987 ല്‍ കഠിനമായ ഹൃദയാഘാതത്തെ തുടര്‍ന്ന്
അദേഹം അന്തരിച്ചു.
Thursday, October 11, 2012
രാം മനോഹര്‍ ലോഹ്യ
സ്വാതന്ത്ര്യ സമരസേനാനിയും രാഷ്ട്രതന്ത്രജ്ഞനും
സോഷ്യലിസ്റ്റ് സൈദ്ധാന്തികനുമായ
രാം മനോഹർ ലോഹിയ അന്തരിച്ചിട്ട് ഇന്ന്
നാല്‍പ്പത്തി അഞ്ചു വര്ഷം.
1910 മാർച്ച് 23-ന് ഉത്തര പ്രദേശിലെ ഫൈസാബാദില്‍
ആണ് ജനനം. രാഷ്ട്രീയ തത്ത്വശാസ്ത്രത്തിൽ
ഡോക്ടറേറ്റ് നേടിയ അദ്ദേഹം സ്വാതന്ത്ര്യസമര-
സോഷ്യലിസ്റ്റ് രാഷ്ട്രീയരംഗത്ത് സജീവമായി
പ്രവർത്തിച്ച നേതാവാണ്. 1937-ൽ ഇന്ത്യൻ നാഷണൽ
കോൺഗ്രസ്സ് സംഘടനയുടെ വിദേശകാര്യ വകുപ്പു്
മേധാവിയായ അദേഹം 1942-ലെ ക്വിറ്റ് ഇന്ത്യാ
സമരത്തിനു നേതൃത്വം നല്‍കിയതിനെ തുടര്‍ന്ന്
അറസ്റ്റിലായി.
1953-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെജനറൽ
സെക്രട്ടറിയായ അദേഹമാണ് 1955-ല്‍സോഷ്യലിസ്റ്റ്
പാർട്ടിയും രൂപീകരിച്ചത്. ഉത്തര പ്രദേശ് ബീഹാര്‍
എന്നിവിടങ്ങളില്‍ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം
നല്‍കിയ അദേഹം രണ്ടു പ്രാവശ്യം പാര്‍ലമെന്‍റ്
അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ജീവിതം സമരങ്ങള്‍ക്ക് വേണ്ടി ഉഴിഞ്ഞു വച്ച അദേഹം
രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങളെ കുറിച്ച് നിരവധി
പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 1940 ല്‍ യുദ്ധ വിരുദ്ധ
ലേഖനങ്ങള്‍ എഴുതിയതിനു രണ്ടു കൊല്ലം
തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്നു.
ഗാന്ധിജിയാല്‍ സ്വാധീനിക്കപ്പെട്ടെ ലോഹ്യ,
ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തെ അനുമോദിച്ചു.
അധികാര വികേന്ദ്രീകരണത്തെ അനുകൂലിചിരുന്നെങ്കിലും ചര്‍ച്ചകളിലൂടി ഇന്ത്യയെ രക്ഷിക്കാം എന്ന
ഗാന്ധിജിയുടെ സങ്കല്‍പ്പത്തിന് എതിരായിരുന്നു
അദേഹം. ഇന്ത്യയെ രക്ഷിക്കാന്‍ നവീനമായ
സാങ്കേതിക വിദ്യകല്‍ക്കെ കഴിയൂ എന്ന്
അദേഹം വിശ്വസിച്ചു.
അദേഹം രൂപപ്പെടുത്തിയ സോഷ്യലിസം
സോവിയറ്റ് സോഷ്യലിസത്തില്‍ നിന്നും
വെത്യസ്തമായ ഒന്നായിരുന്നു. ഇന്ത്യന്‍
യാഥാദ്ധ്യങ്ങള്‍ക്കിണങ്ങുന്ന ഒരു ഇടതു പക്ഷ
പ്രസ്ഥാനത്തിന് രൂപം നല്‍കാന്‍ അദേഹത്തിന് സാധിച്ചു.
ആണ് ജനനം. രാഷ്ട്രീയ തത്ത്വശാസ്ത്രത്തിൽ
ഡോക്ടറേറ്റ് നേടിയ അദ്ദേഹം സ്വാതന്ത്ര്യസമര-
സോഷ്യലിസ്റ്റ് രാഷ്ട്രീയരംഗത്ത് സജീവമായി
പ്രവർത്തിച്ച നേതാവാണ്. 1937-ൽ ഇന്ത്യൻ നാഷണൽ
കോൺഗ്രസ്സ് സംഘടനയുടെ വിദേശകാര്യ വകുപ്പു്
മേധാവിയായ അദേഹം 1942-ലെ ക്വിറ്റ് ഇന്ത്യാ
സമരത്തിനു നേതൃത്വം നല്‍കിയതിനെ തുടര്‍ന്ന്
അറസ്റ്റിലായി.
1953-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെജനറൽ
സെക്രട്ടറിയായ അദേഹമാണ് 1955-ല്‍സോഷ്യലിസ്റ്റ്
പാർട്ടിയും രൂപീകരിച്ചത്. ഉത്തര പ്രദേശ് ബീഹാര്‍
എന്നിവിടങ്ങളില്‍ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം
നല്‍കിയ അദേഹം രണ്ടു പ്രാവശ്യം പാര്‍ലമെന്‍റ്
അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ജീവിതം സമരങ്ങള്‍ക്ക് വേണ്ടി ഉഴിഞ്ഞു വച്ച അദേഹം
രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങളെ കുറിച്ച് നിരവധി
പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 1940 ല്‍ യുദ്ധ വിരുദ്ധ
ലേഖനങ്ങള്‍ എഴുതിയതിനു രണ്ടു കൊല്ലം
തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്നു.
ഗാന്ധിജിയാല്‍ സ്വാധീനിക്കപ്പെട്ടെ ലോഹ്യ,
ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തെ അനുമോദിച്ചു.
അധികാര വികേന്ദ്രീകരണത്തെ അനുകൂലിചിരുന്നെങ്കിലും ചര്‍ച്ചകളിലൂടി ഇന്ത്യയെ രക്ഷിക്കാം എന്ന
ഗാന്ധിജിയുടെ സങ്കല്‍പ്പത്തിന് എതിരായിരുന്നു
അദേഹം. ഇന്ത്യയെ രക്ഷിക്കാന്‍ നവീനമായ
സാങ്കേതിക വിദ്യകല്‍ക്കെ കഴിയൂ എന്ന്
അദേഹം വിശ്വസിച്ചു.
അദേഹം രൂപപ്പെടുത്തിയ സോഷ്യലിസം
സോവിയറ്റ് സോഷ്യലിസത്തില്‍ നിന്നും
വെത്യസ്തമായ ഒന്നായിരുന്നു. ഇന്ത്യന്‍
യാഥാദ്ധ്യങ്ങള്‍ക്കിണങ്ങുന്ന ഒരു ഇടതു പക്ഷ
പ്രസ്ഥാനത്തിന് രൂപം നല്‍കാന്‍ അദേഹത്തിന് സാധിച്ചു.
Subscribe to:
Posts (Atom)