Powered By Blogger

Sunday, December 25, 2011

ക്രിസ്മസ് ദിനം മത്തായി ശരിക്കങ്ങ് ആഘോഷിച്ചു.... .
നാലെണ്ണം വീശിക്കഴിഞ്ഞപ്പോളാണ് മത്തായിക്ക് തോന്നിയത്
വിശുദ്ധ ഗീവര്‍ഗീസ്‌ പുണ്യാളന്റെ അടുത്ത് പോയി
ഒന്ന് പ്രാര്‍ഥിക്കണം എന്ന്.... മത്തായി പള്ളിയില്‍ ചെന്നപ്പോള്‍
അവിടെ അധികം തിരക്കൊന്നുമില്ല... കുര്ബാനയോക്കെ
കഴിഞ്ഞു എല്ലാവരും പിരിഞ്ഞു കഴിഞ്ഞിരുന്നു....
പള്ളിയങ്കണത്തില്‍ ഒരു പ്രകടനം നടത്താന്‍ ചെന്ന
മത്തായി നിരാശനായി....,

റോഡിലേക്ക് ഇറങ്ങിയപ്പോള്‍ ശബരിമലയ്ക്ക്
പോകുന്ന വാഹനങ്ങളുടെ നല്ല തിരക്ക്,
നിഷ്കളങ്കനായ മത്തായി ആ വാഹനങ്ങളിലെക്കും,
ഗീവര്‍ഗീസ്‌ പുണ്യാളന്റെ തിരു സ്വരൂപതിലെക്കും മാറി മാറി നോക്കി....,
എന്നിട്ട് ദേഷ്യത്തില്‍ ഗീവര്‍ഗീസ്‌ പുണ്യാളനോട്...

"ഹും, വലിയ പുന്യാളനാണ് പോലും,
നിന്നോ ഇവിടെ ഇങ്ങിനെ പാമ്പിന്റെ വായില്‍
കുന്തവും കുത്തിക്കൊണ്ടു ഈ റോഡുവക്കില്‍....,
കണ്ടോ ഹിന്ദുക്കളുടെ ഒരു പുണ്യാളന്‍ കാട്ടില്‍
പോയിരുന്നു കാശുണ്ടാക്കുന്നത്.....""

Monday, December 19, 2011

ഉപദേശം

എത്ര ഉപദേശിച്ചിട്ടും മത്തായി നന്നാകുന്ന ലക്ഷണമില്ല....
പത്രോസച്ചന്‍ മടുത്തു...
പക്ഷെ എന്നും മറിയാമ്മ ചേടത്തിയുടെ
പരാതിയും പരിഭവങ്ങളും കാരണം ഒരിക്കല്‍ കൂടി,
ഒരിക്കല്‍ക്കൂടി മാത്രം അവനെ ഒന്നുപദേശിക്കാം
എന്ന് അച്ഛന്‍ തീരുമാനിച്ചു...

മത്തായിയെ അച്ഛന്‍ പള്ളിമെടയിലേക്ക് വിളിപ്പിച്ചു....
ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു,
നിസംഗനായി കേട്ട് കൊണ്ട് നിന്നതല്ലാതെ മത്തായി
ഒരക്ഷരം പ്രതികരിച്ചില്ല,
അച്ഛന് വല്ലാതെ ദേഷ്യം വന്നു ,
ഒടുവില്‍ അച്ഛന്‍ പറഞ്ഞു...
"മത്തായീ, നീയിങ്ങിനെ തോന്ന്യവാസം നടന്നോ...
നീ അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ....
നീ ഏറ്റവും ഇഷ്ടപ്പെടുന്ന, സ്നേഹിക്കുന്ന
ഓരോന്നോരോന്നായി കര്‍ത്താവ്‌ തിരിച്ചെടുക്കും ,
അപ്പോള്‍ നിനക്ക് മനസ്സിലാവും..,
ഇനിയെങ്കിലും ഭാര്യയേയും കുട്ടികളെയും സ്നേഹിച്ചു
മര്യാദക്ക് ജീവിക്കാന്‍ നോക്ക്...."

മത്തായി ദയനീയമായി അച്ഛന്റെ മുഖത്തേക്ക് ഒന്ന് നോക്കി......
അച്ഛന്‍ മനസ്സില്‍ ഓര്‍ത്തു,
ഇത്തവണത്തെ ഉപദേശം എന്തായാലും ഏറ്റു...

വിഷാദനായി പുറത്തേക്കിറങ്ങിയ മത്തായി
അല്‍പ്പസമയത്തിനകം തിരിച്ചു വന്നു..
അച്ഛന്‍ ചോദിച്ചു "എന്താ മത്തായി"..?

വളരെ പതിഞ്ഞ സ്വരത്തില്‍ മത്തായിയുടെ ചോദ്യം....

"അച്ചോ, ഇനി ഞാന്‍ അവളെ സ്നേഹിച്ചുതുടങ്ങിയാല്‍
മതിയോ അച്ചോ....?
കര്‍ത്താവിന്റെ ഓഫര്‍ ഇപ്പോഴും നിലവിലുണ്ടോ"....?

Saturday, December 17, 2011

രോഷാകുകുലനായ പത്രോസച്ചന്‍.

"മത്തായീ....."
കുടുങ്ങി.... മത്തായി കരുതി, പത്രോസ് അച്ഛനാണ്...
ഈ ഇടവകയില്‍ മുന്പുണ്ടായിരുന്നതാണ്,
ഇപ്പോള്‍ വീണ്ടും ഇവിടെ ചാര്‍ജ് എടുത്തിട്ട് അധികമായില്ല...
പണ്ടുമുതലേ ഇങ്ങേരുടെ ഉപദേശവും
ശകാരവും കേട്ട് മടുത്തതാ മത്തായി....

"എന്താണച്ചോ"....?

"നീ ഇപ്പോഴും ആ പഴയ ചീത്ത സ്വഭാവം ഒന്നും നിര്‍ത്തിയില്ല അല്ലെ....."

"നിര്‍ത്തി അച്ചോ...." മത്തായി.

"നീ ആ മുക്കിലെ രാജമ്മയുടെ വീട്ടില്‍ ഇപ്പോഴും പോകാറുണ്ടോടാ...."

പെട്ട്.... , മത്തായി ചിന്തിച്ചു, എന്തുപറയണം,
രാജമ്മ ആ നാട്ടിലെ ഒരു ഡ്രൈവിംഗ് സ്കൂളാണ്,
താനവിടുത്തെ പറ്റുപടിക്കാരനാനെന്നു അച്ഛന് പണ്ടേ അറിയാം,
കള്ളം പറഞ്ഞാല്‍ അച്ഛന് മനസ്സിലാവും,
അതുകൊണ്ട് മത്തായി പറഞ്ഞു....

"അങ്ങിനെ ഒന്നുമില്ലച്ചോ...."

"പിന്നെ..."?

"വല്ലപ്പോഴും മാത്രം... അച്ചോ..."

നിന്നോട് ഞാന്‍ എത്ര തവണ പറഞ്ഞിട്ടുന്ടെടാ,
ഇങ്ങിനെയുള്ള ദുഷിച്ച പരിപാടികള്‍ക്ക് പോയി
ഉണ്ടാക്കുന്ന കാശെല്ലാം വെറുതെ കളയല്ലെന്നു...,
ആട്ടെ നീ എത്ര കൊടുക്കും അവള്‍ക്ക്...?"

അച്ഛന്‍ വിടാനുള്ള ഭാവമില്ല.... മത്തായി തലയൊന്നു ചൊറിഞ്ഞുകൊണ്ട്,

"അച്ചോ വല്ല പത്തോ മുന്നൂറോ....."

അച്ഛന്റെ മുഖം കോപം കൊണ്ട് ജ്വലിച്ചു....
പിന്നെ ഒരക്രോശമായിരുന്നു...

"കഴുവേറട മോനെ....അതുപറ...
അമ്പത് രൂപയില്‍ കിടന്ന അവളുടെ റേറ്റ്
നീയെല്ലാം കൂടാണല്ലേ മുന്നൂറാക്കിയത്....!!!!"

രോഷാകുകുലനായ പത്രോസച്ചന്‍.

"മത്തായീ....."
കുടുങ്ങി.... മത്തായി കരുതി, പത്രോസ് അച്ഛനാണ്...
ഈ ഇടവകയില്‍ മുന്പുണ്ടായിരുന്നതാണ്,
ഇപ്പോള്‍ വീണ്ടും ഇവിടെ ചാര്‍ജ് എടുത്തിട്ട് അധികമായില്ല...
പണ്ടുമുതലേ ഇങ്ങേരുടെ ഉപദേശവും
ശകാരവും കേട്ട് മടുത്തതാ മത്തായി....

"എന്താണച്ചോ"....?

"നീ ഇപ്പോഴും ആ പഴയ ചീത്ത സ്വഭാവം ഒന്നും നിര്‍ത്തിയില്ല അല്ലെ....."

"നിര്‍ത്തി അച്ചോ...." മത്തായി.

"നീ ആ മുക്കിലെ രാജമ്മയുടെ വീട്ടില്‍ ഇപ്പോഴും പോകാറുണ്ടോടാ...."

പെട്ട്.... , മത്തായി ചിന്തിച്ചു, എന്തുപറയണം,
രാജമ്മ ആ നാട്ടിലെ ഒരു ഡ്രൈവിംഗ് സ്കൂളാണ്,
താനവിടുത്തെ പറ്റുപടിക്കാരനാനെന്നു അച്ഛന് പണ്ടേ അറിയാം,
കള്ളം പറഞ്ഞാല്‍ അച്ഛന് മനസ്സിലാവും,
അതുകൊണ്ട് മത്തായി പറഞ്ഞു....

"അങ്ങിനെ ഒന്നുമില്ലച്ചോ...."

"പിന്നെ..."?

"വല്ലപ്പോഴും മാത്രം... അച്ചോ..."

നിന്നോട് ഞാന്‍ എത്ര തവണ പറഞ്ഞിട്ടുന്ടെടാ,
ഇങ്ങിനെയുള്ള ദുഷിച്ച പരിപാടികള്‍ക്ക് പോയി
ഉണ്ടാക്കുന്ന കാശെല്ലാം വെറുതെ കളയല്ലെന്നു...,
ആട്ടെ നീ എത്ര കൊടുക്കും അവള്‍ക്ക്...?"

അച്ഛന്‍ വിടാനുള്ള ഭാവമില്ല.... മത്തായി തലയൊന്നു ചൊറിഞ്ഞുകൊണ്ട്,

"അച്ചോ വല്ല പത്തോ മുന്നൂറോ....."

അച്ഛന്റെ മുഖം കോപം കൊണ്ട് ജ്വലിച്ചു....
പിന്നെ ഒരക്രോശമായിരുന്നു...

"കഴുവേറട മോനെ....അതുപറ...
അമ്പത് രൂപയില്‍ കിടന്ന അവളുടെ റേറ്റ്
നീയെല്ലാം കൂടാണല്ലേ മുന്നൂറാക്കിയത്....!!!!"

Friday, December 9, 2011


കേരള ചരിത്രത്തിലെ ഏറ്റവും ജനപ്രിയനായ
രാഷ്ട്രീയ നേതാവിന് ഇന്ന് തൊണ്ണൂറ്റി രണ്ടാം ജന്മദിനം.
==================================
ഏറമ്പാല കൃഷ്ണൻ നായനാർ അഥവാ
ഇ.കെ. നായനാർ (ഡിസംബർ 9, 1919 - മേയ് 19, 2004)
ഗോവിന്ദൻ നമ്പ്യാരുടെ മകനായി കണ്ണൂരിലെ
കല്ല്യാശ്ശേരിയിൽ 1919 ഡിസംബർ 9-നു ജനിച്ചു.
ആദ്യകാല കമ്യൂണിസ്റ്റ്‌ വിപ്ലവകാരിയായ
കെ പീ ആര്‍ ഗോപാലന്‍ ബന്ധുവാണ്.

1939ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു ശ്രീ നായനാർ.
1964-ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ
നായനാർ സി.പി.എം ഇൽ ചേർന്നു. കയ്യൂർ-മൊറാഴ കർഷകലഹളകളിൽ വഹിച്ച പങ്കിനെ തുടർന്ന് [അവലംബം ആവശ്യമാണ്] അറസ്റ്റിൽനിന്ന് രക്ഷപെടാൻ ഒളിവിൽ പോകേണ്ടിവന്നു. 1964-ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ നായനാർ സി.പി.എം ഇൽ ചേർന്നു.
1940ൽ മിൽ തൊഴിലാളികളുടെ സമരത്തിന്
നേതൃത്വം നൽകിയതിന് ജയിലിലായി.
അതിനുശേഷം കയ്യൂർ സമരത്തിൽ പങ്കെടുത്തു.
മൂന്നാം പ്രതിയായിരുന്ന നായനാർ ഒളിവിൽ പോയി.
1943 മാർച്ച് 29ന് മറ്റു പ്രതികളെ തൂക്കിക്കൊന്നു.
ഇന്ത്യയും ചൈനയുമായുള്ള യുദ്ധകാലത്ത്
ചൈനാചാരനെന്ന് മുദ്രകുത്തി ജയിലിലടച്ചു.

1956ൽ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
1972ൽ സി.എച്ച്. കരുണാകരന്റെ മരണത്തോടെ
അദ്ദേഹം സി.പി.എം.ന്റെ സംസ്ഥാന സെക്രട്ടറിയായി.
കേരള നിയമസഭയിലേക്ക് 6 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1974ൽ ഇരിക്കൂറിൽ നിന്നും മൽസരിച്ച്
ആദ്യമായി നിയമസഭാ അംഗമായി.
1980ൽ മലമ്പുഴയിൽ നിന്നും ജയിച്ച് ആദ്യമായി മുഖ്യമന്ത്രിയായി.
1982ൽ മലമ്പുഴയിൽ നിന്നും വീണ്ടും ജയിച്ച് പ്രതിപക്ഷനേതാവായി.
1987, 1991 കാലഘട്ടങ്ങളിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും
ജയിച്ച് യഥാക്രമം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി.

ഒരിക്കല്‍പോലും അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനാവാത്ത
ചുരുക്കം ചില രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ശ്രീ നായനാര്‍..
കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഇത്രയും ഇഷ്ടപ്പെട്ടിരുന്ന
മറ്റൊരു നേതാവ് ഉണ്ടോ എന്നുല്ലകാര്യം സംശയമാണ്. .

ദോഹ ഡയറി,സമരത്തിച്ചൂളയിൽ
(മൈ സ്ട്രഗിൾസ് എന്ന സ്വന്തം ആത്മകഥയുടെ മലയാള വിവർത്തനം), അറേബ്യൻ സ്കെച്ചുകൾ, എന്റെ ചൈന ഡയറി,
മാർക്സിസം ഒരു മുഖവുര, അമേരിക്കൻ ഡയറി,
വിപ്ലവാചാര്യന്മാർ, സാഹിത്യവും സംസ്കാരവും,
ജെയിലിലെ ഓർമ്മകൾ തുടങ്ങി ധാരാളം കൃതികള്‍ അദേഹം രചിച്ചിട്ടുണ്ട്.

അദേഹത്തിന്റെ നിഷ്കളങ്കമായ പല കമന്റുകളും
വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
സൂര്യനെല്ലി സംഭവത്തിന്റെ പശ്ചാത്തലത്തിൽ
ഒരു അമേരിക്കന്‍ യാത്ര കഴിഞ്ഞു വന്ന് .
‘അമേരിക്കയിൽ ചായകുടിക്കുന്നതുപോലെയാണ്
ബലാത്സംഗങ്ങൾ നടക്കുന്നത്’ എന്ന് പറഞ്ഞതും ,
ഏറ്റുമാനൂര്‍മഹാദേവ ക്ഷേത്രത്തില്‍ മോഷണം നടന്നപ്പോള്‍
'ഭാഗ്വാനെന്തിനു പാറാവ് 'എന്ന് ചോദിച്ചതും
ചില ഉദാഹരണങ്ങള്‍ മാത്രം.

കെ പീ ആര്‍ ഗോപാലന്റെ അനന്തരവല്‍ ആയ ശാരദ ആണ് ഭാര്യ. ഹൃദ്രോഗത്തെത്തുടർന്ന് 2004 മേയ് 9-ന്
അദേഹം ദില്ലിയില്‍ വച്ച് മരണമടഞ്ഞു.
ശ്രീ നായനാര്‍ ഒഴിചിട്ടിട്ടുപോയ സ്ഥാനം ഇന്നും
നികത്താതെ അവശേഷിക്കുന്നു കേരള രാഷ്ട്രീയത്തില്‍.

Monday, December 5, 2011

ഡോക്ടര്‍ ബി . ആര്‍. അംബേദ്‌കര്‍


ഇന്ത്യന്‍ ഭരണഘടനാശില്പിയും പ്രഥമ നിയമകാര്യമന്ത്രിയും.
ആധുനിക ഇന്ത്യന്‍ രാഷ്ട്രശില്പികളില്‍ പ്രമുഖനായ
ഡോ. അംബേദ്കര്‍ 1891 ഏ. 14-ന് മഹാരാഷ്ട്രയില്‍
രത്നഗിരി ജില്ലയിലെ അംബവാഡെ എന്ന ഗ്രാമത്തില്‍,
മഹര്‍ സമുദായത്തില്‍പ്പെട്ട രാംജിസക്പാലിന്റെയും
ഭീമാഭായിയുടെയും പതിനാലാമത്തെ പുത്രനായി ജനിച്ചു.
അയിത്തജാതിക്കാരായി കണക്കാക്കപ്പെട്ടിരുന്ന
മഹര്‍ സമുദായത്തില്‍ പിറന്നതിനാല്‍ ബാല്യകാലം മുതല്‍
ജാതിയുടെയും അയിത്തത്തിന്റെയും തിക്തഫലങ്ങള്‍
അനുഭവിച്ചുകൊണ്ടാണ് അംബേദ്കര്‍ വളര്‍ന്നതും
ഉന്നത വിദ്യാഭ്യാസം നേടിയതും.

1908-ല്‍ ബോംബെയിലെ എല്‍ഫിന്‍സ്റ്റണ്‍ ഹൈസ്കൂളില്‍ നിന്നു
അംബേദ്കര്‍ മെട്രിക്കുലേഷന്‍ പാസ്സായി.
തുടര്‍ന്ന് രമാഭായിയെ വിവാഹം കഴിക്കുകയും
1912-ല്‍ ബോംബെ സര്‍വകലാശാലയില്‍ നിന്നും
ബിരുദം സമ്പാദിച്ചശേഷം 1913-ല്‍ ബറോഡ സ്റ്റേറ്റ് ഫോഴ്സില്‍
ലെഫ്റ്റെനന്റായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.
1913-ല്‍ ബറോഡ സ്റ്റേറ്റ് സ്കോളര്‍ഷിപ്പോടെ അംബേദ്കര്‍
കൊളംബിയ സര്‍വകലാശാലയില്‍ ഉപരിപഠനത്തിന് ചേരുകയും,
1915-ല്‍ ധനതത്ത്വശാസ്ത്രത്തില്‍ എം.എ.ബിരുദം
കരസ്ഥമാക്കുകയും ചെയ്തു.
1921-ല്‍ അംബേദ്കര്‍ ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സില്‍
നിന്നു ധനതത്ത്വശാസ്ത്രത്തില്‍ എം.എസ്സി ബിരുദവും
ഗ്രേയ്സ് ഇന്നില്‍ നിന്നു ബാര്‍ അറ്റ്ലാ ബിരുദവും കരസ്ഥമാക്കി.

വിദേശപഠനം പൂര്‍ത്തിയാക്കിയ അംബേദ്കര്‍ 1923 -ല്‍
ഇന്ത്യയില്‍ മടങ്ങിയെത്തി ബോംബെ ഹൈക്കോടതിയില്‍
അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങുകയും
സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്തു.

അധഃസ്ഥിത വിഭാഗങ്ങളുടെ അനിഷേധ്യ നേതാവ് എന്ന നിലയില്‍
ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഡോ. അംബേദ്കര്‍
1927-ല്‍ ബോംബെ നിയമനിര്‍മാണസഭയിലേക്ക്
നാമനിര്‍ദേശം ചെയ്യപ്പെട്ടു.

1928 ഒ. 23-ന് ഡോ. അംബേദ്കര്‍ സൈമണ്‍ കമ്മീഷന്
മുന്നില്‍ ഹാജരാകുകയും പുതിയ ഭരണഘടനാ നിര്‍ദേശങ്ങളില്‍ അയിത്തജാതിക്കാര്‍ക്ക് പ്രത്യേക വോട്ടവകാശം
ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ഉണ്ടായി.

രണ്ടാം ലോകയുദ്ധാനന്തരം 1946 മാര്‍ച്ചില്‍ ഇന്ത്യയുടെ
സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ എത്തി.
1946 മേയില്‍ മിഷന്‍ ഭരണഘടനാ നിര്‍മാണസഭ
രൂപീകരിക്കേണ്ടതിനെ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് ഭരണഘടനാ നിര്‍മാണസഭയിലേക്ക്
ഡോ. അംബേദ്കര്‍ തെരഞ്ഞെടുക്കപ്പെട്ടു.

1947 ആഗസ്റ്റില്‍ നെഹ്റുവിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട
പ്രഥമ കേന്ദ്രമന്ത്രിസഭയില്‍ അംബേദ്കര്‍ നിയമകാര്യമന്ത്രിയായി.
ആഗ. 29-ന് ഭരണഘടനയുടെ കരടു നിര്‍മാണകമ്മിറ്റിയുടെ
ചെയര്‍മാനായി അംബേദ്കര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ചിന്തകനും ഗവേഷകനുമായ ഡോ. അംബേദ്കര്‍
ശ്രദ്ധേയമായ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്.
1956 ഡി. 6-ന് ഡോ. അംബേദ്കര്‍ ഡല്‍ഹിയില്‍ അന്തരിച്ചു.
ഡി. 7-ന് അദ്ദേഹത്തിന്റെ ഭൗതികശരീരം മുംബൈയിലെ
ചൈത്യഭൂമിയില്‍ ബുദ്ധമതാചാരപ്രകാരം സംസ്കരിച്ചു.
സംസ്കാര ചടങ്ങിനോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ആദരസൂചകമായി
ഒരു ലക്ഷം പേര്‍ ബുദ്ധമതം സ്വീകരിച്ചു.
1991-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് മരണാനന്തര ബഹുമതിയായി
ഡോ. അംബേദ്കര്‍ക്ക് ഭാരതരത്നം നല്‍കി ആദരിച്ചു.

Friday, December 2, 2011


മത്തായി ഭയങ്കര ഉത്സവ പ്രിയനായിരുന്നു...
നാട്ടില്‍ എവിടെ ഉത്സവം ഉണ്ടെങ്കിലും
മത്തായി ഹാജര്‍ ഉണ്ടാവും...
ഉത്സവ ഭ്രമം മൂത് അയല്‍ നാടുകളിലേക്കും
പോയി തുടങ്ങി മത്തായി ഉത്സവം കാണാന്‍....
ഇങ്ങനെ ഒരിക്കല്‍ മറ്റൊരു സ്ഥലത്ത് ഉത്സവത്തിന്‌
പോയ മത്തായിക്ക് ഒരബദ്ധം പറ്റി...

ആനയും മേളവും പരിപാടികളും കണ്ടു നടന്നു
സമയം പോയതറിഞ്ഞില്ല....
പാതിരാവാകാറായപ്പോള്‍ ആണ് പുള്ളി ആ കാര്യം സ്രെധിച്ചത്...
തിരികെ പോവാന്‍ വാഹനങ്ങള്‍ ഒന്നും കിട്ടില്ല...
കൂട്ടുകാരാരുമില്ല...
എന്തായാലും നടക്കാന്‍ തീരുമാനിച്ചു മത്തായി...
കുറെ ദൂരം നടന്നു കഴിഞ്ഞപ്പോള്‍ ഭയങ്കര മഴ...
ഒരടി മുന്നോട്ടു പോകാന്‍ വയ്യാത്ത അവസ്ഥ...
രണ്ടും കല്‍പ്പിച്ചു അടുത്ത് കണ്ട
ഒരു വീട്ടിലേക്കു കയറി മത്തായി..
കതകില്‍ മുട്ടി... വീട്ടുകാരന്‍ കതകു തുറന്നു.. ,
മത്തായി പറഞ്ഞു..."ഞാന്‍ ഉത്സവത്തിന്‌ പോയതാണ്,
തിരികെ വണ്ടി കിട്ടിയില്ല,
നടന്നു പോകാം എന്ന് കരുതി ഇവിടെ വരെ
വന്നപ്പോള്‍ വല്ലാത്ത മഴ,
ഇന്ന് ഞാന്‍ ഇവിടെ കിടന്നോട്ടെ,
കാലത്തെ പോയ്ക്കോളാം...

"ഗൃഹനാഥന്‍ പറഞ്ഞു.... "പറ്റില്ല,
ഇവിടെ പ്രായമായ പെണ്‍കുട്ടികളൊക്കെ ഉള്ളതാണ് ,
ഒരു അന്യ പുരുഷനെ എന്റെ വീട്ടില്‍
അന്തിയുറങ്ങാന്‍ ഞാന്‍ സമ്മതിക്കില്ല..."

നിരാശനായ മത്തായി അവിടെ നിന്നും ഇറങ്ങി...
അടുത്ത് കണ്ട മറ്റൊരു വീട്ടി കയറിച്ചെന്നു....
അവിടെയും ഇത് തന്നെ അവസ്ഥ....
ഇനിയെന്ത് ചെയ്യും,
മഴയാനെന്കില്‍ കുറയുന്നുമില്ല....
എന്തായാലും അവസാന ശ്രെമം എന്നാ നിലയില്‍
അടുത്ത് കണ്ട ഒരു വീട്ടില്‍ കൂടി
ചോദിക്കാന്‍ തീരുമാനിച്ചു മത്തായി...
അവിടെയും സമ്മതിച്ചില്ലെങ്കില്‍ മഴനനയുകതന്നെ....

മത്തായി ആവീട്ടില്‍ ചെന്ന് കതകില്‍ മുട്ടി...
ഗൃഹനാഥന്‍ കതകുതുരന്നു....
മത്തായിയുടെ ചോദ്യം.... "ചേട്ടാ... ഇവിടെ
പ്രായമായ പെണ്‍കുട്ടികള്‍ വല്ലതുമുണ്ടോ" ...?
ഗൃഹനാഥന്‍... "എന്താ കാര്യം"...?
തലചൊറിഞ്ഞുകൊണ്ട് മത്തായി...

"അല്ല ഒന്ന് കിടക്കാന്‍ പറ്റുമോ ന്നറിയാനാ...."

എന്തുപറഞ്ഞാലും തമിഴ്നാട്ടുകാരാ
നിങ്ങള്‍ ഭാഗ്യവാന്മാരാണ്...
കാരണം നിങ്ങളെ ഒറ്റു കൊടുക്കുന്ന ഒരു
ഭാരനാധികാരിയല്ലല്ലോ നിങ്ങള്‍ക്കുള്ളത്...
ആരൊക്കെ എന്തൊക്കെ കുറ്റങ്ങളും കുറവുകളും
പറഞ്ഞാലും നിങ്ങള്‍ക്കഭിമാനിക്കാം....
നിങ്ങളോടിപ്പോള്‍ അസൂയയും വിദ്വെഷവുമല്ല....
അഭിമാനം ആണ് തോന്നുന്നത്,
കാരണം ഞങ്ങള്‍ മരിച്ചുകഴിഞ്ഞു നാണക്കെടുകൊണ്ട്....
ഞങ്ങളെ ഭരിക്കുന്നവര്‍ ഞങ്ങളുടെ
ശവത്തിനു വില വാങ്ങിക്കഴിഞ്ഞു....

ജയലളിതാ..... അഭിമാനിക്കുന്നു നിങ്ങളെയോര്‍ത്....
നിങ്ങളെപ്പറ്റി എന്തെല്ലാം ആരോപണങ്ങള്‍ ഉണ്ടെങ്കിലും
നിങ്ങള്‍ നിങ്ങളുടെ ജനങ്ങളോട് കാണിക്കുന്ന
ആത്മാര്‍ത്ഥതയിലും കടപ്പാടിലും....
ഇതാണ് യഥാര്‍ത്ഥ ആണത്തം...
ഞങ്ങളെ ഭരിക്കുന്നവര്‍ ആണ് പോയിട്ട് പെണ്ണ്പോലുമല്ല ,
വെറും നപുംസകങ്ങള്‍....

പുതിയ ഡാം പണിയുന്നതുവരെ രാഷ്ട്രീയം ഉപേക്ഷിക്കണം - മാര്‍ ക്രിസോസ്റ്റം

Posted on: 03 Dec 2011









കോട്ടയം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതുവരെ കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. ഡാം പണിത് തീര്‍ന്നതിനുശേഷം ഓരോരുത്തര്‍ക്കും സജീവമായ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് മടങ്ങിപ്പോകാമെന്നും അദ്ദേഹം പറഞ്ഞു. യോഗക്ഷേമ സഭ സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് മുല്ലപ്പെരിയാര്‍ സമരസമിതിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ ഡാമിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേരളത്തിലെ രാഷ്ട്രീയനേതൃത്വം ശ്രമിക്കണം. ഡാം തകര്‍ന്നാല്‍ യു.ഡി.എഫിന്റെ നിലനില്‍പ് തകരും. അതിനാല്‍ പുതിയ ഡാം നിര്‍മ്മാണത്തിന് യു.ഡി.എഫ് പരിശ്രമിക്കണം. തമിഴ്‌നാടിന് ഭക്ഷണവും നമുക്ക് ജീവിതവും എന്നതായിരിക്കണം കേരളത്തിന്റെ നിലപാടെന്നും വലിയ മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു.