ജനങ്ങളുടെ മനസ്സിൽ അമാനുഷികതയുടെ പരിവേഷമുള്ളവരാണ് പട്ടാളക്കാരും
നായാട്ടുകാരും. സാധാരണരീതിയിൽ മനുഷ്യർക്ക് കടന്നെത്താൻ കഴിയാത്ത മരണം
പതിയിരിക്കുന്ന സാഹചര്യങ്ങളിൽക്കൂടി കടന്നു പോകുന്ന ഇവർ എല്ലാ തലമുറയിലെയും
നിത്യഹരിത നായകരാണ്. അങ്ങനെയൊരു നിത്യഹരിത നായകന്റെ കഥയാണ് ജിം
കോര്‍ബറ്റിന്റെയും.
ഇതിഹാസ തുല്യമായ ദൌത്യങ്ങളിലൂടെ നൂറുകണക്കിന് ജീവൻ രക്ഷിച്ച ഒരു ശിക്കാരിയുടെ ജീവിതമാണ്…ജിം കോർബറ്റ്. 1875 ജൂലായ് 25 ന് ഇപ്പോഴത്തെ ഉത്തരാഖണ്ടിലെ നൈനിറ്റാളിൽ ഐറിഷ് ദമ്പതികളായ വില്യം ക്രിസ്റ്റഫറിന്റെയും മേരി ജെയിൻ കൊർബറ്റിന്റെയും 16 മക്കളിൽ എട്ടാമനായി ജിം ജനിക്കുമ്പോൾ ഭാരതം ബ്രിട്ടീഷ് ഭരണത്തിന്റെ മൂർധന്യത്തിലായിരുന്നു. കടുത്ത ദാരിദ്ര്യത്തിലും കഷ്ടപ്പാടിലുമായിരുന്നു ജിമ്മിന്റെ കുടുംബം. പോസ്റ്റ് മാസ്റ്ററായിരുന്നു ജിമ്മിന്റെ പിതാവ്. അദ്ദേഹത്തിനു നാല് വയസ്സുള്ളപ്പോൾ മരണപ്പെട്ടു. ജ്യേഷ്ഠന്റെ സംരക്ഷണയിലാണ് വളർന്നത്.
തീരെ ചെറുപ്പത്തിൽ തന്നെ ജിം നൈനിറ്റാളിലെ വനങ്ങളിൽ അലഞ്ഞു തിരിഞ്ഞു. ഇളം പ്രായത്തിൽ തന്നെ വന്യമൃഗങ്ങളെയും പക്ഷികളെയും തിരിച്ചറിയാനും അവയെ പിന്തുടർന്ന് നിരീക്ഷിക്കാനുമുള്ള അസാധാരണമായ വൈദഗ്ധ്യം ജിമ്മിനുണ്ടായിരുന്നു. വനത്തിലെ ശബ്ദങ്ങളും ഇലയനക്കങ്ങളും കാറ്റിന്റെ ഗതിയുമൊക്കെ ഒരു ആറാമിന്ദ്രിയം പോലെ വന്യസൗന്ദര്യത്തിന്റെ മന്ത്രദീക്ഷ അവനു പ്രകൃതി കനിഞ്ഞു നൽകി. ഏതു കൊടുങ്കാടിന്റെ നിഗൂഢതയും ജിമ്മിനു കരതലാമലകമായി.
ജീവിതസാഹചര്യം മൂലം വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ പത്തൊമ്പതാമത്തെ വയസ്സിൽ റയിൽവെയിൽ ജോലിക്ക് പ്രവേശിച്ചു എങ്കിലും കാടിന്റെ വിളി അദ്ദേഹത്തിനു ഉപേക്ഷിക്കാൻ കഴിഞ്ഞില്ല. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു വന,വന്യജീവി വിദഗ്ദ്ധനായി അദ്ദേഹം പേരെടുത്തു. അക്കാലത്ത് കുമയൂൺ മേഖലയിൽ ഒരുപാട് നരഭോജി കടുവകൾ ഉണ്ടായിരുന്നു. വികസനമോ വിദ്യാഭ്യാസമോ എത്തിപ്പെട്ടിട്ടില്ലാത്ത പാവങ്ങളിൽ പാവങ്ങളായ മനുഷ്യർ താമസിക്കുന്ന ഗ്രാമങ്ങളിലെ മനുഷ്യർ പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും നിരന്തരം ഈ നരഭോജികളുടെ ഇരയായി. സർക്കാർ പലവട്ടം ഇവറ്റകളെ വകവരുത്താൻ പലരെയും നിയോഗിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇരുളിന്റെയും പൊന്തകളുടെയും മറയിൽ നിന്ന് ഏതു നിമിഷവും ചാടിവീഴുന്ന മരണത്തിന്റെ നിഴലിൽ കഴിയാനായിരുന്നു കുമയൂൺ കുന്നുകളിലെ ആ പാവങ്ങളുടെ വിധി.
വായിച്ച് രസിക്കും പോലെ ലളിതമല്ല നരഭോജി വേട്ട .നൂറു കണക്കിന് ചതുരശ്രമൈൽ ചുറ്റളവിലാണ് ഒരു കടുവയുടെ ആവാസ മേഖല. പതിയിരിക്കാനും നിരീക്ഷിക്കാനും മിന്നൽ വേഗത്തിൽ ചാടിവീണ് ഇരയെ കീഴ്പ്പെടുത്താനും അതിനു പ്രകൃത്യാ കഴിവുണ്ട്. ഈ വിശാലമായ ആവാസ മേഖലയിൽ നിന്ന് അവനെ കണ്ടെത്തുക എന്നത് തന്നെ വൈക്കോൽ കൂനയിൽ കടുകുമണി തിരയുന്നത് പോലെയാണ്. തിരിച്ചറിഞ്ഞാലൊ പറ്റിയ ഒരവസരത്തിനു വേണ്ടി കാത്തിരിക്കുക. വെടിയേറ്റ് മുറിവുപറ്റിയ മൃഗം അത്യാപൽക്കാരിയാണ്. അതിനെ പിൻതുടർന്ന് വകവരുത്തുക. രക്തം മരവിക്കുന്ന ക്ഷമയും അധ്വാനവും കഴിവും ആവശ്യമുള്ള കാര്യമാണിത്. കാടിന്റെയും ആവാസവ്യവസ്ഥയുടെയും വ്യാകരണം വന്യമൃഗങ്ങളേപ്പോലെ തന്നെ മനസ്സിലാക്കിയവർക്കെ ഇത് സാധിക്കൂ.
ഇവിടെയാണ് കാടിന്റെ ആത്മാവിനെ കണ്ടറിഞ്ഞ ജിം കോർബറ്റിനെ പോലെയുള്ള ഒരു മനുഷ്യന്റെ പ്രസക്തി.1920 മുതൽ 1930 വരെയുള്ള പത്ത് വർഷക്കാലം കുമയൂൺ മേഖല അവിടെ വിളയാടിയ നരഭോജികളെ പോലെ അദ്ദേഹത്തിന്റെയും ആവാസ ഭൂമിയായി. സർക്കാർ സമീപിക്കുമ്പോൾ രണ്ട് ഉപാധികൾ അദ്ദേഹം മുമ്പോട്ട് വച്ചു. പ്രതിഫല വാഗ്ദാനം പിൻവലിക്കുക, മേഖലയിലുള്ള മറ്റ് ശിക്കാരികൾ സ്ഥലം വിടുക. നരഭോജി ശല്യം എറ്റവും കൂടുതലുള്ള പ്രദേശത്ത് തന്നെ സ്വയം തമ്പടിച്ച് തന്റെ റൈഫിളുമായി അദ്ദേഹം ദൗത്യം ആരംഭിക്കും. കടുവ നരഭോജിയാണന്ന് ഉറപ്പ് വരുത്തിയിട്ടേ അദ്ദേഹം ദൗത്യം എറ്റെടുക്കുകയുള്ളൂ.
കുമയൂണിലെ ദുര്‍ഗമമായ ഗ്രാമ വീഥികളിലും വയലുകളിലും വനങ്ങളിലും പുല്ലരിയാനും വിറക് ശേഖരിക്കാനും പോകുന്ന സ്ത്രീകളാണ് എറ്റവുമധികം കൊല്ലപ്പെട്ടിട്ടുള്ളത്. അവിടേക്ക് ജിം കോർബറ്റ് ദൈവദൂതനെപ്പോലെയാണ് സ്വീകരിക്കപ്പെട്ടത്. അവരുടെ വയലുകൾക്കും വളർത്ത് മൃഗങ്ങൾക്കും ഇമവെട്ടാതെ അദ്ദേഹം റൈഫിളുമായി കാവലിരുന്നു. പതുങ്ങിയെത്തുന്ന ക്രൌര്യത്തിന്റെ മണം പിടിച്ച് തന്റെ പ്രിയപ്പെട്ട വേട്ടനായ റോബിനുമായി കുമയൂണിന്റെ വനഗർഭങ്ങളിൽ മരണവുമായി ചതുരംഗം കളിച്ചു.
അദ്ദേഹം പറയുന്ന പ്രകാരം കടുവ കുലീനനാണ്. അവൻ ഇരുളിന്റെ മറവിൽ വേട്ടയാടില്ല. പകൽ വെളിച്ചത്തിലെ ആക്രമിക്കൂ. ഇരയോട് അധികം ക്രൂരത കാട്ടില്ല. ഓരോ കടുവക്കും അതിന്റേതായ രീതികളുണ്ട്. ഈ രീതികളും സ്വഭാവങ്ങളും മനസ്സിലാക്കി വേണം അതിനെ നേരിടാനും. ആദ്യം നോക്കുക അതിന്റെ കാൽപാദങ്ങളുടെ മണ്ണിൽ പതിഞ്ഞ അടയാളങ്ങളാണ് . അതിൽ നിന്നും കടുവയുടെ പ്രായം വലിപ്പം തൂക്കം ലിംഗം എന്നിവ മനസ്സിലാക്കാം. കൊന്ന ഇരകളുടെ അവശിഷ്ടങ്ങളിൽ നിന്നും ഇത് നേരിടുന്ന ശാരീരിക ബുദ്ധിമുട്ട് എന്താണെന്നും അറിയുന്നു. മിക്കവാറും വെടിവെച്ചാൽ ഉടൻ ഇത് ചാകില്ല. മുറിവുമായി ഇത് കാട്ടിലേക്ക് മറഞ്ഞാൽ അപകട സാധ്യത കൂടുതലാണ്. രക്തപ്പാടുകൾ നോക്കി കടുവയുടെ മണം പിടിച്ച് കാടിനുള്ളിൽ പതുങ്ങിയിരിക്കുന്ന കടുവയെ പിൻതുടരുക എന്നത് അതീവ സാഹസമാണ്. ഇതിനിടയിൽ 64 മണിക്കൂർ വരെ അദ്ദേഹം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിഞ്ഞിട്ടുണ്ട്. എല്ലാം കഴിഞ്ഞ് നരഭോജിയെ വകവരുത്തി ഒരു പ്രതിഫലവും കൈപ്പറ്റാതെ ആ ഗ്രാമം ഉപേക്ഷിച്ച് പോകുമ്പോൾ ഗ്രാമവാസികളായ പാവം മനുഷ്യർ അദ്ദേഹത്തിന്റെ കാലിൽ വീണ് പൊട്ടിക്കരഞ്ഞ സന്ദർഭങ്ങളുണ്ട്.
1800 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന കുമായൂൺ മേഖലയിൽ,1500 ഓളം സാധാരണക്കാരെ കൊന്ന ഇരുതോളം നരഭോജികളെ അദ്ദേഹം വെടിവച്ച് വീഴ്ത്തി. കാടിന്റെ മനസ്സറിഞ്ഞ ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ കൂടിയായിരുന്നു ജിം കോർബറ്റ്. അത്യാധുനിക ക്യാമറകളോ ലെൻസുകളോ ഇല്ലാത്ത കാലത്ത് അദ്ദേഹം പകർത്തിയ നിഴലും നിലാവും ഇണചേരുന്ന വനനിഗൂഡതകളുടെ വന്യചിത്രങ്ങൾ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിലെ ക്ലാസിക്കുകളാണ്.
1930 കളോടെ നരഭോജി കടുവകളുടെ വേട്ടയിൽ നിന്നും പിൻവാങ്ങിയ ജിം കോർബറ്റ്, ഭാരതത്തിന്റെ വിശാലമായ വന്യജീവി സമ്പത്തിനെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകി. കരുത്തും സൗന്ദര്യവും ഒരുപോലെ ഒത്തിണങ്ങിയ ഇന്ത്യൻ കടുവകൾ സംരക്ഷിക്കപ്പെടേണ്ടത്തിന്റെ ആവശ്യം അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നു.അക്കാലത്തെ നാട്ടുരാജാക്കന്മാരുടെ പ്രധാന വിനോദങ്ങളിലോന്നായിരുന്നു കടുവ വേട്ട. വേട്ടക്കിടയിൽ മുറിവേൽക്കപ്പെടുന്ന കടുവകൾ സ്വാഭാവികമായി നരഭോജികളായി. നരഭോജിക്കടുവകളെ കൊല്ലുകയല്ല, അവയെ നരഭോജികളാക്കാതിരിക്കുകയാണ് വേണ്ടത് എന്ന സത്യം ബോധിപ്പിക്കാൻ വേണ്ടി 1934 ൽ ആദ്യത്തെ നാഷണൽ പാർക്ക് അദ്ദേഹം സ്ഥാപിച്ചു. കടുവകളുടെയും വന്യമൃഗങ്ങളുടെയും സ്വാഭിവികമായ ആവാസ വ്യവസ്ഥ സംരക്ഷിച്ചാൽ വിശാലമായ വനമേടുകളിൽ അവ ആർക്കും ശല്യമുണ്ടാക്കാതെ മേഞ്ഞു നടന്നു കൊള്ളും. നാട്ടിലിറങ്ങി നരഭോജിയാകേണ്ട സാഹചര്യം ഉണ്ടാക്കാതിരിക്കുക എന്ന ചെറിയ കാര്യമേ നമുക്ക് ചെയ്യേണ്ടതായുള്ളൂ. എൺപത് വർഷങ്ങൾക്കു മുൻപ് അദ്ദേഹമുണ്ടാക്കിയ നിയമാവലികലാണ് ഇന്നും ലോകം മുഴുവനുമുള്ള കടുവാ സംരക്ഷണത്തിന്റെ റഫറൻസ്.
സഹോദരിക്ക് വേണ്ടി ജീവിതം സമർപ്പിച്ച ജിം കോർബറ്റ് ജീവിതകാലം മുഴുവൻ അവിവാഹിതനായിരുന്നു.1947 ൽ സഹോദരി മാഗിയോടൊപ്പം കെനിയയിലേക്ക് കുടിയേറി. തന്റെ ജീവിതാനുഭവങ്ങൾ എഴുതാനാണ് പിൽക്കാലം ചെലവഴിച്ചത്. വന്യജീവി അനുഭവങ്ങളെപ്പറ്റി പന്ത്രണ്ടോളം പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. അതിൽ “കുമയൂൻ കുന്നുകളിലെ നരഭോജികൾ ” എക്കാലത്തെയും വലിയ ബെസ്റ്റ് സെല്ലറുകലിലൊന്നാണ്.1955 ഏപ്രിൽ 19ന് മനുഷ്യസ്നേഹിയായ ആ ശിക്കാരി യാത്രയായി. അദ്ദേഹത്തിനോടുള്ള ആദരസൂചകമായി അദ്ദേഹം സ്ഥാപിച്ച നാഷണൽ പാർക്ക്,1963 മുതൽ ജിം കോർബറ്റ് നാഷണൽ പാർക്കായി നാമകരണം ചെയ്യപ്പെട്ടു .
ഇന്നും കുമയൂണിലെ മരണം പതിയിരിക്കുന്ന മലമടക്കുകളിൽ കാരിരുമ്പിന്റെ കരുത്തുള്ള കൈകളിൽ റൈഫിളും തലയിൽ നായാട്ടുതൊപ്പിയുമായി നൈനിറ്റാളിലെ സാഹിബ് തങ്ങൾക്ക് കാവൽ നിൽക്കുന്നു എന്ന് അവിടുത്തെ ഗ്രാമവാസികൾ വിശ്വസിക്കുന്നു.