
ടെലിഫോണിന്റെ ഉപജ്ഞാതാവായി പരക്കെ കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഗ്രഹാം ബെൽ
(മാർച്ച് 3, 1847 - ഓഗസ്റ്റ് 2, 1922).
സ്കോട്ട്‌ലാന്റിലെ എഡിൻബറോയിലാണ് ഇദ്ദേഹം ജനിച്ചത്.
ബെല്ലിന്റെ മുത്തച്ഛനും അച്ഛനും സഹോദരനും
ഉച്ചാരണശാസ്ത്രവുമായി ബന്ധപ്പെട്ട മേഖലകളിലാണ്
ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ
അമ്മയും ഭാര്യയും ബധിരരായിരുന്നു.
ഈ വസ്തുതകൾ ബെല്ലിന്റെ പ്രവർത്തനങ്ങളെ
വളരെയധികം സ്വാധീനിച്ചു.
കേൾവി-സംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങൾ
ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക് ബെല്ലിനെ നയിച്ചു.
ടെലെഫോനിന്റെ കണ്ടുപിടുതത്തില്‍ അദേഹത്തിന്റെ സഹായിയായിരുന്നുതോമസ് വാട്സണ്‍.
1876 മാര്‍ച്ച് 10... സ്വന്തം പരീക്ഷണശാലയില്‍ ഇരുന്നു
ബെല്‍ വാട്സണ് ഫോനെ ചെയ്തു...
"Mr Watson... come here... I want to see you..."
ലോകത്തെ ആദ്യത്തെ ടെലിഫോണ്‍ സംഭാഷണം അതായിരുന്നു...
പരീക്ഷണ വിജയത്തിന്റെ ഏഴു ദിവസം മുന്‍പ് തന്നെ
അദേഹം ടെലിഫോണിന്റെ പെറെന്റ്റ് സമ്പാദിച്ചിരുന്നു.
അന്നുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വിലകൂടിയ
പേറ്റന്റ് അതായിരുന്നു.
ഇതേ സമയം തന്നെ ഒരു അമേരിക്കന്‍ ശാസ്ത്രജ്ഞനായ
എലീഷ ഗ്രേയും സമാനമായ ഒരു ഉപകരണം കണ്ടുപിടിച്ചിരുന്നു.
ബെല്ലിനേക്കാള്‍ അല്പസമയം വൈകി പേറ്റന്റിന് അപേക്ഷിച്ച
അദേഹത്തിന് വളരെ നീണ്ട നിയമ യുദ്ധത്തിനു ശേഷം
പേറ്റന്റ് നിഷേധിക്കപ്പെടുകയും ബെല്ലിനു കിട്ടുകയുമാണ് ഉണ്ടായത്. .
ബെല്ലിനോപ്പം തന്നെ ടെലി ഫോണിന്റെ നിര്‍മാണത്തില്‍
ഓര്‍മിക്കപ്പെടെണ്ട ആളാണ് തോമസ് ആല്‍വ എഡിസണ്‍.
ബെല്ലിന്റെയും ഗ്രെയുടെയും സമയത്തുതന്നെ ഇദേഹവും
ഇത് വികസിപ്പിചെടുക്കുന്നതിന്റെ പണിപ്പുരയിലായിരുന്നു..
ഇവരുടെ ഒപ്പമെത്താന്‍ സാധിച്ചില്ലെങ്കിലും ബെല്ലിന്റെ
ടെലെഫോനിനുള്ള റിസീവറിന്റെ പേറ്റന്റ് ഇദേഹം നേടുകയും
ബെല്ലിന്റെ ട്രന്‍സ്മിറ്ററും എഡിസന്റെ റിസീവറും ചേര്‍ന്നുള്ള
ടെലി ഫോണ്‍ 1880 ല്‍ ബ്രിട്ടനിലുടനീളം പ്രചാരത്തിലാവുകയും ഉണ്ടായി. . തുടര്‍ന്ന് പല പരീക്ഷണങ്ങളുടെ അവസാനമാണ്
ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന രീതിയില്‍ ടെലി ഫോണ്‍ എത്തിയത്.
75-ആം വയസിൽ -1922 ഓഗസ്റ്റ് 2ന്- കാനഡയിലെ
നോവ സ്കോട്ടിയയിൽവച്ച് അലക്സാണ്ടര്‍ ഗ്രഹം ബെല്‍ അന്തരിച്ചു.
No comments:
Post a Comment